ജലവും അഗ്നിയും – 1 1

രാത്രി ആയതോടെ കാർത്തിക തന്റെ കൂട്ടുകാരി അതായത് സ്റ്റെല്ല യുടെ ഫ്ലാറ്റിൽ എത്തി.ഒന്ന് ഫ്രഷ് ആയി അപ്പോഴേക്കും സ്റ്റെല്ല തന്റെ ജോലി കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയിരുന്നു.

“എങ്ങനെ ഉണ്ടായിരുന്നു കാർത്തി ആദ്യ ദിവസം.”

“കുഴപ്പമില്ല ആയിരുന്നടി. അച്ഛനും അമ്മയും പറഞ്ഞപോലെ ഈ നഗരം അത്രേ നല്ലത് അല്ലാ എന്ന് മനസിലായി.

ഭയക്കണം.

മൂന്ന് വർഷത്തെ ഹിസ്റ്ററി നോക്കിയപ്പോൾ എന്റെ പദവി യിൽ ഉണ്ടായിരുന്ന രണ്ട് ആളുകൾ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.

അതിലുപരി പേടിക്കേണ്ടത് ആയുധകടത് ആണ്.

അത് അനോഷിക്കാൻ പോയവർ ആണ് ഈ കൊല്ലപ്പെട്ട പോലീസ്കാർ.”

സ്റ്റെല്ല ഒന്ന് ചിരിച്ച ശേഷം താൻ ഉണ്ടാക്കി കൊണ്ട് ഇരുന്ന കാപ്പി രണ്ട് ഗ്ലാസിലേക് പകർത്തിയാ ശേഷം അതിലെ ഒരെണം കാർത്തിക യുടെ നേരെ നീട്ടി അത്‌ അവൾ എടുത്തു കുടിച് കൊണ്ട് നാട്ടിലെ വിശേഷം എല്ലാം പറഞ്ഞ ശേഷം അവർ കിടന്നു ഉറങ്ങി.

പിറ്റേ ദിവസം എന്നത്തെ പോലെ നേരത്തെ എഴുന്നേറ്റു റെഡി ആയി ഫയൽ ഒക്കെ എടുത്തു കൊണ്ട് സ്റ്റെല്ല പോയി വൈകുന്നേരം കാണാം എന്ന് പറഞ്. കാർത്തിക തന്റെ യൂണിഫോം ഇസ്തിരി ഇട്ടാ ശേഷം അത്‌ ധരിച്ചു കണ്ണാടി യിൽ തന്റെ ശരീര ഭംഗി ആസ്വദിച്ച ശേഷം.അവൾ അവളോട് തന്നെ കണ്ണാടിയിൽ നോക്കി പറഞ്ഞു.

“എടി കാർത്തിക പെണ്ണേ ദേ നിന്റെ അച്ഛൻ നിന്നെ കെട്ടിച് വിടാൻ പോകുവാ കേട്ടോ. അതിന് മുൻപ് തന്നെ ഏതെങ്കിലും ചുള്ളൻ IPS കാരനെ കൊതി പറന്നോ.”

അവൾ ചിരിച്ച ശേഷം തന്റെ പോലീസ് തൊപ്പി എടുത്തു ഗ്വരവം ത്തോടെ പുറത്തേക് ഇറങ്ങി. ഫ്ലാറ്റ് പൂട്ടി താഴെ ചെന്നത്തോടെ തന്റെ പോലീസ് ഇന്നോവ എത്തിരുന്നു അതിൽ അവൾ തന്റെ പോലീസ് സ്റ്റേഷനിൽ എത്തി.

സ്റ്റേഷൻ ഇന്നലെ രാത്രി ചെറിയ ചെറിയ കുറ്റ കൃതങ്ങൾ നടന്നപ്പോൾ അറസ്റ്റ് ചെയ്താ പ്രതി കളെ അവൾ കാണാൻ ചെന്ന്.

പിടിച്ചു പറിക്കൽ, വെള്ളം കുടിച് വണ്ടി ഓടിക്കൽ, മോഷണം ഇതൊക്കെ ആയിരുന്നു ആ കുറ്റ ആരോപ്പിതർ ചെയ്തിരുന്നത്.

കാർത്തികക് കാര്യം മനസിലായി.

ഇവരൊക്കെ വെറും ചെറു മിനുകൾ ആണ് വലിയവരെ ഒന്നും പിടിക്കാൻ ഉള്ള ചങ്കുറ്റം ഉള്ള ഒരാളും തന്റെ സ്റ്റേഷൻ ഇല്ലാ എന്നുള്ള കാര്യം ആയിരുന്നു.
അവൾ തന്റെ റൂമിലേക്കു പോയി.

പിന്നെ സ്റ്റേഷനിൽ നിന്ന് വണ്ടി എടുത്തു സ്റ്റേഷൻ പരിധിയിൽ റൗണ്ട് അടിക്കാൻ പോയി.

അപ്പോഴാണ് കാർത്തികയുടെ വണ്ടി ഒരു ബൈക്ക് ആയി ഒരു ഇടി. ഇടിയുടെ ആകാത്തത്തിൽ ബൈക്കുകരൻ വീണില്ല എങ്ങനയോ രക്ഷപെട്ടു.

കാർത്തിക തന്റെ വണ്ടിയിൽ നിന്ന് ഡോർ തുറന്ന് പുറത്തേക്വന്നു അയാൾക് എന്തെങ്കിലും പറ്റിയോ എന്ന് അറിയാൻ.

അപ്പോഴേക്കും അയാൾ വണ്ടി ഉപേക്ഷിച്ചു ഓടി തിരക്കിന്റെ ഉള്ളിലേക്ക് മറിഞ്ഞു.

“ഹലോ…. ഹലോ…”

കാർത്തിക അയാളെ വിളിക്കുന്നുണ്ടേലും അയാൾ ഒന്ന് തിരിഞ്ഞു നോക്കി പക്ഷേ നില്കാതെ ആ തിരക്കിൽ അവളുടെ കാഴ്ചകൾ നിന്ന് മറഞ്ഞു.

“ഇയാൾക്ക് ഇത്‌ എന്ത് പറ്റി.

നമ്മുടെ കൈയിൽ അല്ലെ കുറ്റം പിന്നെ എന്താ ”

കൂടെ വണ്ടി ഓടിച്ച സാരഥി കാർത്തികയോട് പറഞ്ഞു:-

“എന്തായാലും തലയിൽ നിന്ന് പോയില്ലേ രക്ഷപെട്ടു. വാ മേഡം.”

അവൾ ഇടിച്ചിട്ട വണ്ടി ഒന്ന് നോക്കി. പിന്നെ സ്റ്റേഷൻ വിളിച്ചു പറഞ്ഞു ഈ വണ്ടി സ്റ്റേഷൻ ലേക്ക് എടുത്തോളാൻ പറഞ്ഞു. ഇതിന്റെ ഒന്വർ വരുമ്പോൾ കൊടുകാം.

കാർത്തികക് അയാളുടെ മുഖം കാണാൻ പറ്റിയിരുന്നു.

പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് വെച്ച് അവൾ ഒരു റൗണ്ട് അടിച്ച ശേഷം സ്റ്റേഷൻ ചെന്ന്. അപ്പൊ ആ വണ്ടി അവിടെ ഇട്ടേക്കുന്നത് കണ്ട്.

പോലീസ് കരാടോ അനോഷിച്ചപ്പോൾ ഈ വണ്ടി രണ്ടു മാസം മുൻപ് നമ്മുടെ പോലീസ് സ്റ്റാറ്റസ് പരിധിയിൽ നിന്ന് മോഷണം പോയത് ആണെന്നും. അതിന്റെ യഥാർത്ഥ ഉടമ ഉടനെ വന്നു വണ്ടി എടുത്തുള്ളും. എന്ന് ഒരു കോൺസ്റ്റബിൾ പറഞ്ഞു.

കാർത്തിക മനസിൽ പറഞ്ഞു.

ചെ ഒരു കള്ളൻ കൈയിൽ നിന്ന് ഫ്രീ ആയി പോയല്ലോ.

അവൾക് വിഷമം ഉണ്ടായി.

പക്ഷേ എന്നെങ്കിലും തന്റെ കൈയിൽ വന്നു വീണ്ടും കയറും എന്ന് പറഞ്ഞു

സ്റ്റേഷനിലേക് കയറി.

Leave a Reply

Your email address will not be published. Required fields are marked *