ജലവും അഗ്നിയും – 1

ഈ നാട്ടിൽ പുതിയത് ആയി വന്നേക്കുന്നത് ആകും.

തന്നെ ഒരു നിമിഷം പിടിച്ചു നിർത്താൻ ശക്തി ഉള്ള ആ പോലീസ് ഉദോഗസ്ഥ യേ ഒന്ന് നേരിട്ട് കാണണം.

IPS കാരികളെ കണ്ടിട്ട് ഉണ്ടേലും.

എന്തുകൊണ്ട് ഇവൾക് എന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞു.”

……..

പെട്ടെന്ന് കാർത്തികയുടെ മൊബൈൽ അടിക്കാൻ തുടങ്ങി…..

കാർത്തിക വേഗം തന്നെ ലൈറ്റ് ഇട്ടാ ശേഷം ഫോൺ അറ്റാൻഡ് ചെയ്തു.

വേറെ ഒന്നും അല്ലാ സ്റ്റേഷൻ പരിധിയിൽ ഒരു ചേരിയിൽ അടിപിടിയും വെട്ടും. മുന്നാല് പേര് മരിച്ചു.

പിന്നെ കാർത്തിക വേഗം റെഡി ആയി പോലീസ് വണ്ടി അപ്പോഴേക്കും മേഡത്തെ കൊണ്ട് പോകാൻ അവിടെ എത്തിയിരുന്നു.

അവൾ അതിൽ കയറി സംഭവ സ്ഥലത്തേക്ക് പോയി. അവളുടെ കൈയിൽ ഒരു പിസ്റ്റൻ കൂടി ഉണ്ടായിരുന്നു. പിന്നെ രണ്ട് വണ്ടി പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

അവൾ അവിടെ ചെന്ന്.

പോലീസ്കാർ എല്ലാം വിശധം ആയി നോക്കിയ ശേഷം ബോഡി എടുത്തു അംബുലൻസ് ൽ കയറ്റി വിട്ട്.

അന്ന് നടന്ന സംഭവത്തോടെ കാർത്തികക് ഒരു കാര്യം മനസിൽ ആയി കെട്ടിറിഞ്ഞതികൾ ഭയാനകം ആണ് ഇവിടം എന്ന്.

അത്‌ പോലീസ്കാരുടെ അടുത്ത് നിന്ന് തന്നെ അവൾക് കിട്ടുകയും ചെയ്തു.

ഇങ്ങനെ ഒരു അക്രമം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും അത്‌ കഴിഞ്ഞ ശേഷം ആണ് പോലീസ് അങ്ങോട്ട് എത്തിയത്. കാർത്തിക അപ്പോൾ തന്നെ ഓഡർ കൊടുത്തിട്ടും സ്റ്റേഷനിലെ പോലീസ് കാർ താമസിച്ചേ അങ്ങോട്ട് ചെന്നത്. വേറെ ഒന്നും അല്ലായിരുന്നു ഭയം തന്നെ. അതും മരണ ഭയം.

പിന്നീട് ഉള്ള ദിവസങ്ങളിൽ കാർത്തിക ആ അക്രമണ തെ കുറിച്ച് അനോഷിക്കാൻ തുടങ്ങിയപോളെ പോലീസ് സ്റ്റേഷനിലെ എല്ലാ ഉദോഗസ്ഥരും
എതിർത്തു. കാരണം അവർക്ക് കുടുബം ഉണ്ട് ജീവിക്കണം എന്ന്.

“നിങ്ങൾ എന്തിനാ ഇങ്ങനെ ഭയക്കുന്നെ.

ഞാൻ വന്നപ്പോ തൊട്ട് നിങ്ങളെ നിരീക്ഷിക്കുന്നതാ . അതും ഈ പ്രശ്നം ഉണ്ടായപ്പോൾ നിങ്ങളുടെ മനോഭാവം.

അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുക

എന്താണ് നിങ്ങളുടെ പ്രശ്നം.”

കാർത്തികയുടെ കിഴിൽ ഉള്ള പോലീസ്‌കാർ എല്ലാം തല താഴ്ത്തി നിന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല.

കാർത്തികക്ക് നല്ല ദേഷ്യം വന്നു.അവൾ ആ ദേഷ്യം മുഴുവൻ അവിടെ നിന്നിരുന്ന പോലീസ് ഉദോസ്ഥരോട് പറഞ്ഞു. ഇതെല്ലാം കേട്ട് കൊണ്ട് ഇരുന്ന ഒരു SI റാങ്കിൽ ഉണ്ടായിരുന്ന പോലീസ് ഉദോസ്ഥാൻ എഴുന്നേറ്റു നിന്നിട്ട് പറഞ്ഞു.

“നമുക്ക് ഒന്നും അവനെയോ അവന്റെ ആളുകളെയോ തൊടാൻ പോയിട്ട് സ്റ്റേഷനിൽ കൊണ്ട് വരാൻ പോലും കഴിയില്ല മേഡം.

അങ്ങനെ കൊണ്ട് വരാൻ നോക്കിയ മേഡത്തിന്റെ റാങ്കിൽ ഉണ്ടായിരുന്ന രണ്ട് IPS ഉദോഗസ്ഥരുടെയും കൂടെ പോയ പോലീസ്കാരുടെയും കൈകൾ മാത്രം ആണ് ഞങ്ങൾക് കിട്ടിയത്. ആ ഉദോഗസ്ഥന്റ് തലയും.”

അത് പറഞ്ഞു അയാൾ നിർത്തി എന്നിട്ട് അയാളുടെ ചെയറിൽ ഇരുന്നു.

“ആരാണ്…?????”

കാർത്തിക കുറച്ച് നേരം നിശലം ആയി നിന്നാ ശേഷം ചോദിച്ചു. പക്ഷേ എല്ലാവരും മൗനം ആയിരുന്നു.

കാർത്തിക തുടർന്ന്.

“അവന്റെ പേരോ. ഒരു കേസ് പോലും ഒരു സ്റ്റേഷനിൽ ഇല്ലല്ലോ. ഇത്രയും പേര് കൊന്നിട്ടും. എന്ത്യേ അവനെ പിടിക്കാത്തത്.

ആരാണ് അയാൾ.????????

ഞാൻ ഇവിടെ വന്നിട്ട് രണ്ട് മൂന്ന് ദിവസം ആയി പക്ഷേ അയാളെ കുറിച്ച് നിങ്ങൾ എന്തുകൊണ്ട് പറഞ്ഞില്ല.

ആരാണ് ?”

പക്ഷേ ആരും ഒന്നും പറഞ്ഞില്ല.

മീറ്റിങ് കഴിഞ്ഞു എല്ലാവരും പൊക്കോളാൻ പറഞ്ഞു. എല്ലാവരും പുറത്തേക് പോയി. പക്ഷേ നാല് പേര് പോയില്ല. അവർ ഉള്ളിലേക്ക് കയറി ആ മീറ്റിംഗ് നടന്നിരുന്ന റൂമിലെ കതകുകളും ജനലും അടച്ചു. ഒരു വനിതാ SI പുറത്തേക്കു പോയി അവിടെ ഉണ്ടായിരുന്ന ലാക്ടോപ്പ്ഉം അവിടെ ഉള്ള ഒരു സാധ കോൺസ്റ്റബിൾ നോട്‌ ആല്മര തുറന്ന് നമ്മുടെ സ്ഥിരം കുറ്റവാളികളുടെ
ഡീറ്റെയിൽസ് ഉള്ള പെൻഡ്രൈവ് എടുക്കാൻ അത്യാവശ്യം ഉച്ചത്തിൽ തന്നെ പറഞ്ഞു അത്‌ വാങ്ങി അകത്തേക്കു ചെന്ന്. അപ്പോഴേക്കും ബാക്കി ഉള്ള മൂന്ന് പേരും ആ ഡോർ അടച്ചു.

കാർത്തികാക് ഒന്നും മനസിലായില്ല. പക്ഷേ അവൾക് എന്തൊ മനസിലായി തുടങ്ങി.

കാർത്തിക അവർ എന്താ കാണിക്കുന്നേ എന്ന് നോക്കി ഇരുന്നു. ആ കോൺഫറൻസ് ഹാളിലെ പ്രൊജക്റ്റ്‌ ന്ന് അവിടത്തെ സ്ഥിരം കുറ്റവാളി കളുടെ ഫോട്ടോകൾ പ്രതീക്ഷ പെട്ടു.

“മേഡം.

ഇത്‌ ഞങ്ങൾ ഇവിടെ ചുമ്മാ ഇട്ടേകുന്നതാ.

വേറെ ഒന്നും കൊണ്ടല്ല ഈ പോലീസ് സ്റ്റേഷൻൽ തന്നെ അവന്റെ ആളുകൾ ഉണ്ട്. അതുകൊണ്ട് ആണ് ഇങ്ങനെ ഒരു നാടകം കളിച്ചത്.”

അവരോടു ഇരിക്കാൻ പറഞ്ഞു.
എന്നിട്ട് പറയാൻ പറഞ്ഞു.

അതിലെ ഒരു SI പറഞ്ഞു തുടങ്ങി.

” അയാൾ സൂചിപ്പിച്ച ആ വ്യക്തിയുടെ പേര് റാണ.

മഹാരാഷ്ട്ര യിലെ ഈ പ്രദ്ദേശതെ സകലതും അവന്റെ കൺട്രോൾ ആണ്. പൊളിറ്റിക്സ് തുടങ്ങി താഴെ കിടക്കുന്ന കുഞ്ഞി കള്ളന്മാർ അവന്റെ ആൾ എന്ന് പറയാം.

അവന് ഒരുപാട് അനുയായികൾ ഉണ്ട്.
ഡ്രഗ്സ്, പെൺവാണിഭം, ആയുധ കച്ചോടം, സ്വർണകടത്, ഭീകരവാദം etc അങ്ങനെ എല്ലാം ഉണ്ട്.

അന്ന് ആവനെ പിടിക്കാൻ പോയ പോലീസ് കാരുടെ അവയവങ്ങൾ വരെ അവൻ വിറ്റു.

അത്രക്കും കൊടും ക്രിമിനൽ. ”

“അപ്പൊ ആവനെ നമുക്ക് തൊടാൻ പോലും കഴിയില്ലേ.”

അത്‌ കേട്ട് ആ നാല് പേരിൽ ഒരാൾ ചിരിച്ചു.

“ഈ കാര്യം നമ്മൾ ഇവിടെ ഡിസ്കഷൻ ചെയ്തു എന്ന് അറിഞ്ഞാൽ പോലും നമ്മളെ വെച്ചേക്കില്ല.”

കാർത്തിക ഒന്ന് പേടിച്ചു. താൻ ഒരു IPS കാരി ആണെങ്കിലും ആ ഭയം അവളുടെ മനസിലെക് കയറാൻ തുടങ്ങി എങ്കിലും അവൾ അതിനെ തടഞ്ഞു. താൻ ഈ പദവി എടുക്കുബോൾ ഒരുത്തവന്റെയും മുമ്പിൽ മുട്ട് കുത്തില്ല എന്നും. മരിച്ചാലും നല്ല അന്തസ്സ് ആയി മരിക്കുള്ളു എന്ന് അവൾ മനസിൽ പറഞ്ഞു.

“മേഡം പ്രായം കുറഞ്ഞ ആൾ ആണ്.

ഞാൻ ഒരു ചേച്ചിയുടെ സ്ഥാനത് നിന്ന് പറയുക. ഈ കളി നമുക്ക് വേണ്ടാ എല്ലാം
നഷ്ടപെടും.”

എന്ന് പറഞ്ഞു അവർ അവിടെ നിന്ന് പോകാൻ നേരം കാർത്തിക ആ വനിതാ SI യോട് ചോദിച്ചു.

“അതെന്ന ചേച്ചി അങ്ങനെ പറഞ്ഞെ.”

ഒരു IPS ഉദ്യോഗസ്ഥ അല്ലാ എന്നാ രീതിയിൽ കാർത്തിക ചോദിച്ചു.

“അയാൾ അയച്ചു തന്നതിൽ എന്റെ ഭർത്താവിന്റെ കൈ യും ഉണ്ടായിരുന്നു.”

എന്ന് പറഞ്ഞു അവർ അവിടെ നിന്ന് ഇറങ്ങി പോയി.

കാർത്തിക അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു പോയി.

തന്റെ മുന്നിൽ അവിടത്തെ സ്ഥിരം കുറ്റവാളികളുടെ ഫോട്ടോകൾ മാറി മാറി വരുന്നണ്ടേലും അത് വെറും എലികൾ ആണെന്ന് അവൾക് മനസിലായി.

പിന്നെ അവൾ ആ പെൻഡ്രൈവ് കൊണ്ട് ഫ്ലാറ്റിലേക് മടങ്ങി. അന്നത്തെ ദിവസത്തെ മൂഡ് പോയി.

ഹാളിൽ ഇരുന്നു തന്റെ ലാപ്ടോപ്ൽ ആ ക്രിമിനൽസ് ന്റെ ഫോട്ടോകൾ ഉണ്ടായായിരുന്നു അതെല്ലാം നോക്കി കൊണ്ട് ഇരുന്നു അപ്പോഴേക്കും സ്റ്റെല്ല അവളുടെ ഡ്യൂട്ടി കഴിഞ്ഞു എത്തി സബ് കളക്ടർ ആണേലും ഒരുപാട് പണി ഉണ്ടായിരുന്നു സ്റ്റെല്ലക്.

വന്നവഴി തന്നെ പോയി കുളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *