ജലവും അഗ്നിയും – 6 1

“എന്താ ചേച്ചി…

രാവിലെ തന്നെ സന്തോഷത്തോടെ.”

ജ്യോതി ക് തന്റെ ചേച്ചിയുടെ മുഖത്തെ സന്തോഷം കണ്ടിട്ട് അവളും ഹാപ്പി ആയി.

കാർത്തിക അമ്മയും അച്ഛനും അടുത്ത് ഇല്ലാ എന്ന് മനസിലാക്കിയ ശേഷം.

“ചോട്ടാ ജീവനോടെ ഉണ്ട്…

സ്റ്റെല്ല വിളിച്ചു പറഞ്ഞു ഇന്ന് രാവിലെ.

അവൻ ജീവനോടെ ഉണ്ട്.”

ജ്യോതികും ഹാപ്പി ആയി.

“എവിടെ ചേട്ടൻ?”

“ആൾ ജീവനോടെ ഉണ്ടല്ലോ.

ഞാൻ കണ്ടു പിടിക്കും എവിടെ ആയാലും..

ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം.

നിനക്ക് ഇന്ന് കോളേജ് ഇല്ലല്ലോ.”

“ഇല്ലാ.”

“ശിവ ഭഗവാൻ എന്റെ പാർത്ഥന കേട്ട്.

ഞാൻ പോയിട്ട് വരാം.

അവനെ വേഗം കണ്ടു കിട്ടണേ എന്ന് കൂടി പറയാൻ.”

“വേഗം പോകോ…
ഞാൻ കുളിച്ചില്ല ഇല്ലേ ഞാനും വന്നേനെ.

അമ്മ കിച്ചണിൽ ഉണ്ടാക്കും ഞാൻ പറഞ്ഞേക്കം.”

കാർത്തിക മുൻപ് വശത്തെ ചാരു കസേരയിൽ ഇരുന്നു പത്രം വായിക്കുന്ന അച്ഛനോട് അമ്പലത്തിൽ പോകുവാ എന്ന് പറഞ്ഞു ഇറങ്ങി.

അമ്പലത്തിൽ ചെന്ന് കൈ കുപ്പി പാർതിക്കുക യും ചെയ്തു.

ശേഷം മടങ്ങാൻ നേരം പുറത്ത് നിന്ന് വീണ്ടും ശ്രീകോവിലിലേക് നോക്കി കാർത്തിക ഇങ്ങനെ കൈ കുപ്പി കണ്ണടച്ചു പാർത്ഥിച്ചു.

“ശിവ ഭഗവാനെ..

അവനെ എന്റെ കണ്മുന്നിൽ വേഗം തന്നെ എത്തിക്കണേ.

ഇത്രയും നാൾ ഈ കാർത്തിക അനുഭവിക്കാത്ത വേദനകൾ ഇല്ലാ.

ജീവിച്ചു ഇരുപ്പുണ്ട് എന്ന് കേട്ടപ്പോൾ മനസ് സന്തോഷം കൊണ്ട് തുള്ളി ചാടുകയാ .

ഒന്ന് കണ്ടിരുന്നേൽ.”

എന്ന് പറഞ്ഞു കണ്ണ് തുറന്നു ശ്രീകോവിലിലേക് നോക്കിയ ശേഷം അവിടെ കുറച്ച് നേരം ഉള്ളിലേക്ക് നോക്കി കൊണ്ട് ഇരുന്നു.

അവിടെ നിന്നിരുന്ന പെൺകുട്ടികളുടെ നോട്ടം തന്റെ പുറകിലേക്ക് പോകുന്ന കാർത്തിക കണ്ടു.

അവിടെ ഇത് എന്താണെന്നു വിചാരിച്ചു തിരിഞ്ഞു നോക്കിയ കാർത്തിക ഞെട്ടി പോയി.

“ചോട്ടാ…..”

തനിക് വിശോസിക്കാൻ കഴിയുന്നില്ല.

തലമുടി ഒക്കെ വെട്ടി ഒതുക്കി താടി ഒക്കെ ക്ലീൻ ഷേവ് ചെയ്തു തോളത്തു ഒരു വലിയ ബാഗും അതേപോലെ തന്നെ കൈയിലും ഉണ്ട്. നല്ല ലുക്കിൽ തന്നെ.

കാർത്തിക്കക് ആ വിശ്യരൂപം കണ്ടു അവിടെ നിന്ന് നോക്കി നിൽക്കനെ പറ്റി ഉള്ള്.

തന്റെ കണ്ണിൽ ഇപ്പൊ അവൻ മാത്രം ഉള്ള് മൊത്തം ബ്ലാങ്ക് ആയി പോയി. താൻ എവിടെ ആണ് നികുന്നെ എന്ന് വരെ മറന്നു പോയി.

ഇതേ സമയം സെറ്റ് സാരി ഉടുത്തു തനി നാടൻ പെണ്ണിനെ പോലെ നെറ്റിയിൽ ചന്ദന കുറിയും തൊട്ട് കൈയിൽ പുഷ്പാഞ്ജലി ആയി നിൽക്കുന്ന കാർത്തിക യേ കണ്ടു അവനും അവിടെ നിന്ന് പോയി.

ബസ് ഇറങ്ങി അടുത്ത് ഉള്ള കടയിൽ അഡ്രെസ്സ് പറഞ്ഞപ്പോൾ കാർത്തിക കുട്ടി അമ്പലത്തിലേക് പോയിട്ട് ഉണ്ട്‌ എന്ന് ആ കടയിലെ ചേട്ടൻ പറഞ്ഞപ്പോൾ അമ്പൽത്തിലേക് വന്നതാ. ഇല്ലേ

ഈ ഒരു കഴിച്ച മിസ്സ്‌ ആയിപോയേനെ എന്ന് അവൻ മനസിൽ പറഞ്ഞു.
അവളുടെ തീഷണം ആയ കണ്ണുകൾ തന്നെ വീണ്ടും പിടിച്ചു നിർത്തിയേകുന്നു.

പിന്നീട് കണ്ടത്.

ഓടി വന്നു അവനെ കെട്ടിപിടിക്കുന്ന കാർത്തികയെ ആണ്.

“എവിടെ ആയിരുന്നടാ പട്ടി….”

എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് ആണ് പറഞ്ഞേ.

അവിടെ ഉണ്ടായിരുന്നവർ എല്ലാം തങ്ങളെ നോക്കുന്നുണ്ടായിരുന്നു.

Ips കാരി ഇങ്ങനെ കരഞ്ഞു കൊണ്ട് കെട്ടിപിടിക്കുന്നത് എന്താണെന്നു ഉള്ള ചോദ്യഭാവം അവരുടെ മുഖത്ത് ഉണ്ടാകുന്നത് ഞാൻ കണ്ടു.

“നീ അല്ലെ പറഞ്ഞേ.

ഇവിടെ വന്നാൽ നല്ല ജോലി തരാം എന്ന് അതുകൊണ്ട് നല്ല കുട്ടി ആയി വരാൻ വേണ്ടി ആയിരുന്നു.”

“എന്നോട് പറയാതെ നീ എവിടെ പോയി.”

“വാ നമുക്ക് അങ്ങോട്ട് മാറി ഇരികം.

സ്വന്തം നാട്ടിലെ Ips കാരി കരയുന്നത് നാട്ടുകാർക്കു നാണക്കേട് ആട്ടോ.”

കാർത്തിക തന്നെ കെട്ടിപിടിച്ചിട്ട് വിട്ട ശേഷം.

പണ്ടത്തെ ചോട്ടാ യേ പോലെ അല്ലാ സംസാരം.

നല്ല ഉറച്ച ശബ്ദം കേട്ടപ്പോൾ.

കാർത്തിക്കക് അത്ഭുതം ആയി.

“ഹം ”

കാർത്തിക കണ്ണ് എല്ലാം തുടച്ചു.

ആ ചുമ്മാന്ന് കലങ്ങിയ കണ്ണുകൾക്ക് വരെ എന്തൊ അവന്റെ മനസിൽ വലിയ സ്ഥാനം ഉള്ളപോലെ അവന് തോന്നി.

“അമ്പലത്തിൽ കയറുന്നുണ്ടോ ഡാ.”

“കുളിച്ചിട്ട് ഇല്ലാ.”

പിന്നെ അവിടെ മാറി അവർ ഇരുന്നു.

കാർത്തിക ഇപ്പോഴും വിചാരിച്ചു ഇരിക്കുന്നത് ഞാൻ ആ കള്ളൻ ആയിട്ട് ആണെന്ന് ആണ്.
താൻ ആരാണെന്നു ഇവളോട് പറഞ്ഞേ പറ്റു.

Leave a Reply

Your email address will not be published. Required fields are marked *