ജലവും അഗ്നിയും – 6

പെട്ടന്ന് ആയിരുന്നു അത്‌ സംഭവിച്ചത്.

കാർത്തികയുടെ അച്ഛന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നു.

കാർത്തിക ഞെട്ടി താൻ ഇതുവരെ കണ്ടിട്ട് ഇല്ലാത്ത സംഭവം അച്ഛന്റെ കണ്ണുകൾ നിറയുന്നു.

പെട്ടന്ന് കാർത്തികയുടെ അമ്മ ഓടിവന്നു അവന്റെ മുന്നിൽ നിന്ന്

ആ മൃദുല മായ കൈ അവന്റെ മുഖത്തു തലോടി യാ ശേഷം.

“എന്റെ കാർത്തി….

എന്റെ സുഭദ്ര യുടെ മകൻ.”

എന്ന് പറഞ്ഞു അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

അവന് ആണേൽ എന്താണെന്നു ഒന്നും മനസിലാകാതെ കാർത്തികയെ നോക്കി.

കാർത്തിക ആണേൽ ഇവിടെ എന്താണ് സംഭവിക്കുന്നെ എന്നോർത്ത് അവിടെ തന്നെ നിൽകുവാ.

ഇന്നേ വരെ കണ്ണീർ കാണാത്ത അച്ഛന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരുക.

“അമ്മേ…

എന്റെ പേര് കാർത്തി അല്ലാ വിവേക് ആണ്.

എനിക്ക് നിങ്ങളെ ഇതിന് മുൻപ് അറിയില്ല.

പിന്നെ എങ്ങനെ.”

അപ്പോഴേക്കും കാർത്തിക യുടെ അച്ഛൻ അവന്റെ അടുത്തേക് വന്നിട്ട് അവന്റെ കൈയിൽ പിടിച്ചിട്ട്.

“നിനക്ക് ഞങ്ങളെ അറിയില്ലേലും.

ഈ മുഖചായം മാത്രം മതി ഞങ്ങൾക് അരുണിന്റെ മകൻ ആണെന്ന് ഉള്ള
തിൽ.

എന്നോ നഷ്ടപ്പെട്ടു പോയി എന്ന് ഞങ്ങൾ കരുതിയ ഞങ്ങൾക് ആണ് തെറ്റ് പറ്റി പോയത്.”

പക്ഷേ അവന് ഒന്നും മനസിലാകുന്നില്ല. തനിക് മനസിലാകാതെ ഒന്നും തന്നെ ഇല്ലായിരുന്നു പക്ഷേ ഇപ്പൊ ഇത്‌ എനിക്ക് മനസിലാകുന്നില്ല.

അപ്പോഴേക്കും എന്റെ മുഖത്തേക് നോക്കി കാർത്തിക യുടെ അമ്മ പറഞ്ഞു.

“അത്‌ മനസിലാക്കാൻ ഉള്ള പ്രായം ഒന്നും നിനക്ക് അന്ന് ഇല്ലായിരുന്നടാ.

നീ ഒരു വയസ്സ് ആയ ഒരു കുട്ടി ആയിരുന്നു.”

കാർത്തിക ആണേൽ ഇങ്ങനെ ആലോചിച്ചു ഇരിക്കുക ആയിരുന്നു. അപ്പൊ തന്നെ കാർത്തിക യുടെ അമ്മ അവളുടെ തലക്കോട്ട് ഒന്ന് തട്ടിട്ട്.

“എവിടന്നാടി ഇവനെ കിട്ടിയേ..

ജനിച്ചപ്പോ തൊട്ട് കണ്ണ് ഇവന്റെ മുഖത്ത് ആയിരുന്നു.

അവസാനം നീ തന്നെ റഞ്ചി ല്ലെടി കള്ളി.”

അപ്പോഴാണ് കാർത്തിക ക് മനസിലായെ ഇവൻ ആണ് അവൻ എന്ന്.

അച്ഛന്റെ കൂട്ടുകാരന്റെ അതേ മുഖം എന്ന് അവൾക് ഓർമ്മ വന്നത്.

കാർത്തിക വിശോഷിക്കാൻ കഴിഞ്ഞില്ല.

ചെറുപ്പത്തിൽ മരണപെട്ട് പോയി എന്ന് അമ്മയും അച്ഛനും പറഞ്ഞ സുഭദ്ര ആന്റി യുടെയും അരുൺ അങ്കിലിന്റെയും മകൻ അവനാണ് ഇവൻ എന്ന് അറിഞ്ഞപ്പോൾ തന്നെ. ഇവനോട് പ്രണയം തിന്നാൻ ഉള്ള കാരണവും അവൾക് മനസിലായി.

പിന്നെ അവനെയും അവളെയും വീട്ടിലേക് കയറ്റി.

ജ്യോതിക ആണേൽ ഇങ്ങനെ അന്തം വിട്ട് ഇരിക്കുക ആണ്.

“ജ്യോതിക അല്ലെ.

ചേച്ചി പറഞ്ഞായിരുന്നു.

ഒരു കുരിപ്പ് വീട്ടിൽ ഉണ്ടെന്ന്.

ഇപ്പോഴും ഇടി ഒക്കെ മേടിക്കുന്നുന്നുണ്ടോ അല്ലാ കരട്ട ബെൽറ്റ് അങ്ങനെ ഒക്കെ പറഞ്ഞു നടക്കുവാ എന്നൊക്കെ അല്ലോ ചേച്ചി പറയുന്നേ.”

അവൻ അങ്ങനെ പറഞ്ഞെങ്കിലും ജ്യോതികക് ഒന്നും മിണ്ടാൻ കഴിയുന്നില്ല.

“എടി പെണ്ണേ എങ്ങനെ ഉണ്ട് എന്റെ ഏട്ടൻ.”

കാർത്തിക യുടെ ശബ്ദം കേട്ട് അവൾ.

“ഏയ്യ്..”

“ഇവൾ വേറെ എവിടെ ആയിരുന്നു എന്ന് തോന്നുന്നു ഏട്ടാ.”

“പോ ചേച്ചി.”
അമ്മയും ചിരിച്ചു എന്നിട്ട് ഞങ്ങളെ ഉള്ളിലേക്ക് കൊണ്ട് പോയി.

ഉള്ളിൽ കയറിയാ അവൻ കാണുന്നത് കാർത്തിക്കക് സ്കൂൾ തൊട്ട് കോളേജ് വരെ കിട്ടിയാ റീവാർഡ് സ് പിന്നെ ഒരുപാട് ഫോട്ടോകൾ ഒക്കെ കാണാൻ പറ്റി.

അവൻ അതെല്ലാം കണ്ടു കൊണ്ട് ഇരിക്കെ.

കാർത്തിക യുടെ അമ്മ അർച്ച ഒരു പോടീ പിടിച്ച ആൽബം എടുത്തു കൊണ്ട് വന്ന്.

എന്നെ കാണിച്ചു.

അതിൽ എന്റെ ചെറിയ കുട്ടി ആയിരുന്നപ്പോൾ ഉള്ള ഫോട്ടോയും ഉണ്ടായിരുന്നു.

അതിൽ എന്റെ അമ്മയെയും അച്ഛനെയും കാണാൻ പറ്റി.

എന്റെ മുഖചയം പോലെ ആണ് അച്ഛന്റെയും എന്ന് എനിക്ക് മനസിലായി. അമ്മ സുഭദ്ദ്ര യേ കാണാൻ അതിലും ഭംഗി ആയിരുന്നു.

പിന്നീട് ആ ആൽബം മുഴുവൻ കണ്ടു.

അതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി.

എനിക്ക് കാർത്തികയെ ഇഷ്ടപ്പെടാനും ആ കണ്ണുകളാൽ ആകർഷിക്കുന്നതിനും ഉള്ള കാരണം.

ആ ഓർമ്മ വെക്കാത്ത പ്രായത്തിലും കാർത്തിക തന്റെ നേരെ നോക്കി കൊണ്ട് ആയിരുന്നു കിടക്കുന്നെ എന്ന് ഫോട്ടോയിൽ കാണാം അതേപോലെ താനും അവളുടെ കണ്ണുകളിൽ നോക്കി അടുത്ത് തന്നെ കിടക്കുന്നും ഉണ്ട്.

ഇതെല്ലാം കണ്ടപ്പോൾ അവന് സന്തോഷം സഹിക്കാൻ കഴിയുന്നില്ലായിരുന്നു.

തനിക് ഒരു കുടുംബം പോലും ഇല്ലാ എന്ന് കരുതിയവൻ ആയിരുന്നു. തനിക് എല്ലാം ഉണ്ടായിരുന്നു എന്ന് അവന് മനസിലായി.

പട്ടാള ക്യാമ്പ്ൽ ഉള്ളപ്പോൾ ലീവിന് പോയി വരുന്നവരുടെ അമ്മമാർ ഉണ്ടാക്കി കൊടുത്തു വിടുന്നത് ഒക്കെ എനിക്ക് കഴിക്കാൻ കിട്ടുന്നണ്ട് ആയിരുന്നു.

ആഗ്രഹം ഉണ്ടായിരുന്നു തനിക്കും ഒരു കുടുംബം ഉണ്ടായിരുന്നേൽഎന്ന്.

“അതേ കാർത്തി നീ വല്ലതും കഴിച്ചോ?”

കാർത്തികയുടെ അമ്മയുടെ ശബ്ദം ആയിരുന്നു.

“ഇല്ലമ്മേ.

അമ്പലത്തിൽ നിന്ന് കാർത്തിക പായസം വാങ്ങി തന്ന്.”

“എന്നാ വാ കഴിക്ക്.

നല്ല ദോശ ഉണ്ടാക്കി വെച്ചിട്ട് ഉണ്ട്.”

“എനിക്ക് ഒന്ന് കുളിക്കണം ആകെ മുഷിഞ്ഞു ഇരിക്കുവാ. ട്രെയിന് വന്നതല്ലേ.”
അപ്പോഴേക്കും കാർത്തിക എന്റെ ബാഗ് എടുത്തു വാ എന്ന് പറഞ്ഞു അവളുടെ റൂമിലേക്കു കൊണ്ട് പോയി.

“ഇത്‌ കൊള്ളാലോ നല്ല റൂം അല്ലോ.

നല്ല വ്യൂ കിട്ടുന്നുണ്ടല്ലോ ഇവിടെ നിന്ന് നോക്കുമ്പോൾ.”

“ഇനി നമ്മുടെ റൂം ആണ്.”

എന്ന് പറഞ്ഞു കാർത്തിക ഡോർ അടച്ച ശേഷം.

“എടാ കാർത്തി….

ഇനി നിന്നെ ഈ കാർത്തിക ഒരിടത്തേക്കും വീടില്ല.

നീ പോയി കുളിച്ചിട്ട് വാ.”

“വേണേൽ ഒരുമിച്ച് ഒരു കുളി ആയാലോ?”

“ഓ വേണ്ടാ..

നീ കുളിച്ചു ഇറങ്.”

കാർത്തി തന്റെ ബാഗിൽ നിന്ന് ഡ്രസ്സ്‌ ഒക്കെ എടുത്തു. ടവൽ കാർത്തിക എടുത്തു കൊടുത്തു.

പിന്നെ ബാത്‌റൂമിൽ കയറി ഒരു നല്ല കുളി കുളിച്ചു.

ഡ്രസ്സ്‌ ഒക്കെ ഇട്ട് പുറത്തേക് വന്ന്.

അപ്പോഴാണ് കാർത്തികയുടെ മൊബൈൽ അടികുന്നെ.

അവൾ നോക്കിയപ്പോൾ സ്റ്റെല്ല ആണ്.

“ആ..

ഇയാൾ ഇപ്പൊ തന്നെ അവനെ തേടി പിടിക്കാൻ ഇറങ്ങിയോ?

രാവിലെ ഒന്ന് വിളിച്ചു പറഞ്ഞതല്ലേ ഉള്ള്.

പിന്നെ എന്താടി എന്നെ വിളിക്കാൻ ഒരു ബുദ്ധിമുട്ട്.

അവൻ ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞതോടെ എന്നെ വേണ്ടാതായോ?”

കാർത്തിക ചിരിച്ചിട്ട് തല തോർത്തി കൊണ്ട് ഇരുന്ന അവന്റെ അടുത്ത് വന്ന് അവന്റെ നെഞ്ചിൽ തല വെച്ചിട്ട് സ്റ്റെല്ല യോട് പറഞ്ഞു അവൾ.

“അവന്റെ നെഞ്ചിൽ ആണ് ഇപ്പൊ ഞാൻ.”

“എന്ത്?”

“അതേ അവൻ ഇങ്ങോട്ട് എത്തി.

അമ്പലത്തിൽ വെച്ച് ഞങ്ങൾ കണ്ടു മുട്ടി.”

“ആണോ.
എന്നാ ഇന്ന് വൈകുന്നേരത്തെ ഫ്ലാറ്റിൽ തന്നെ ഞാൻ അവിടെ എത്തി ഇരിക്കും.

രാത്രി കാണാം.

ബൈ.”

“ഹലോ…

അവൾ കട്ട് ചെയ്തു.

ഇത് എന്താണ്.

അവൾ ഇങ്ങോട്ട് വരുവാ എന്ന്!”

അവൻ ഒന്ന് ചിരിച്ച ശേഷം.

“വാ നമുക്ക് പോയി ഫുഡ്‌ കഴികാം.

നീയും കഴിച്ചില്ലലോ.

ദേ വയറ്റിൽ കിടക്കുന്ന

കുഞ്ഞിന് വിശക്കുട്ടോ.”

കാർത്തികയേയും കൂട്ടി താഴെ വന്നു.

Leave a Reply

Your email address will not be published. Required fields are marked *