“പോ ചേച്ചി.”
അമ്മയും ചിരിച്ചു എന്നിട്ട് ഞങ്ങളെ ഉള്ളിലേക്ക് കൊണ്ട് പോയി.
ഉള്ളിൽ കയറിയാ അവൻ കാണുന്നത് കാർത്തിക്കക് സ്കൂൾ തൊട്ട് കോളേജ് വരെ കിട്ടിയാ റീവാർഡ് സ് പിന്നെ ഒരുപാട് ഫോട്ടോകൾ ഒക്കെ കാണാൻ പറ്റി.
അവൻ അതെല്ലാം കണ്ടു കൊണ്ട് ഇരിക്കെ.
കാർത്തിക യുടെ അമ്മ അർച്ച ഒരു പോടീ പിടിച്ച ആൽബം എടുത്തു കൊണ്ട് വന്ന്.
എന്നെ കാണിച്ചു.
അതിൽ എന്റെ ചെറിയ കുട്ടി ആയിരുന്നപ്പോൾ ഉള്ള ഫോട്ടോയും ഉണ്ടായിരുന്നു.
അതിൽ എന്റെ അമ്മയെയും അച്ഛനെയും കാണാൻ പറ്റി.
എന്റെ മുഖചയം പോലെ ആണ് അച്ഛന്റെയും എന്ന് എനിക്ക് മനസിലായി. അമ്മ സുഭദ്ദ്ര യേ കാണാൻ അതിലും ഭംഗി ആയിരുന്നു.
പിന്നീട് ആ ആൽബം മുഴുവൻ കണ്ടു.
അതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി.
എനിക്ക് കാർത്തികയെ ഇഷ്ടപ്പെടാനും ആ കണ്ണുകളാൽ ആകർഷിക്കുന്നതിനും ഉള്ള കാരണം.
ആ ഓർമ്മ വെക്കാത്ത പ്രായത്തിലും കാർത്തിക തന്റെ നേരെ നോക്കി കൊണ്ട് ആയിരുന്നു കിടക്കുന്നെ എന്ന് ഫോട്ടോയിൽ കാണാം അതേപോലെ താനും അവളുടെ കണ്ണുകളിൽ നോക്കി അടുത്ത് തന്നെ കിടക്കുന്നും ഉണ്ട്.
ഇതെല്ലാം കണ്ടപ്പോൾ അവന് സന്തോഷം സഹിക്കാൻ കഴിയുന്നില്ലായിരുന്നു.
തനിക് ഒരു കുടുംബം പോലും ഇല്ലാ എന്ന് കരുതിയവൻ ആയിരുന്നു. തനിക് എല്ലാം ഉണ്ടായിരുന്നു എന്ന് അവന് മനസിലായി.
പട്ടാള ക്യാമ്പ്ൽ ഉള്ളപ്പോൾ ലീവിന് പോയി വരുന്നവരുടെ അമ്മമാർ ഉണ്ടാക്കി കൊടുത്തു വിടുന്നത് ഒക്കെ എനിക്ക് കഴിക്കാൻ കിട്ടുന്നണ്ട് ആയിരുന്നു.
ആഗ്രഹം ഉണ്ടായിരുന്നു തനിക്കും ഒരു കുടുംബം ഉണ്ടായിരുന്നേൽഎന്ന്.
“അതേ കാർത്തി നീ വല്ലതും കഴിച്ചോ?”
കാർത്തികയുടെ അമ്മയുടെ ശബ്ദം ആയിരുന്നു.
“ഇല്ലമ്മേ.
അമ്പലത്തിൽ നിന്ന് കാർത്തിക പായസം വാങ്ങി തന്ന്.”
“എന്നാ വാ കഴിക്ക്.
നല്ല ദോശ ഉണ്ടാക്കി വെച്ചിട്ട് ഉണ്ട്.”
“എനിക്ക് ഒന്ന് കുളിക്കണം ആകെ മുഷിഞ്ഞു ഇരിക്കുവാ. ട്രെയിന് വന്നതല്ലേ.”
അപ്പോഴേക്കും കാർത്തിക എന്റെ ബാഗ് എടുത്തു വാ എന്ന് പറഞ്ഞു അവളുടെ റൂമിലേക്കു കൊണ്ട് പോയി.
“ഇത് കൊള്ളാലോ നല്ല റൂം അല്ലോ.
നല്ല വ്യൂ കിട്ടുന്നുണ്ടല്ലോ ഇവിടെ നിന്ന് നോക്കുമ്പോൾ.”
“ഇനി നമ്മുടെ റൂം ആണ്.”
എന്ന് പറഞ്ഞു കാർത്തിക ഡോർ അടച്ച ശേഷം.
“എടാ കാർത്തി….
ഇനി നിന്നെ ഈ കാർത്തിക ഒരിടത്തേക്കും വീടില്ല.
നീ പോയി കുളിച്ചിട്ട് വാ.”
“വേണേൽ ഒരുമിച്ച് ഒരു കുളി ആയാലോ?”
“ഓ വേണ്ടാ..
നീ കുളിച്ചു ഇറങ്.”
കാർത്തി തന്റെ ബാഗിൽ നിന്ന് ഡ്രസ്സ് ഒക്കെ എടുത്തു. ടവൽ കാർത്തിക എടുത്തു കൊടുത്തു.
പിന്നെ ബാത്‌റൂമിൽ കയറി ഒരു നല്ല കുളി കുളിച്ചു.
ഡ്രസ്സ് ഒക്കെ ഇട്ട് പുറത്തേക് വന്ന്.
അപ്പോഴാണ് കാർത്തികയുടെ മൊബൈൽ അടികുന്നെ.
അവൾ നോക്കിയപ്പോൾ സ്റ്റെല്ല ആണ്.
“ആ..
ഇയാൾ ഇപ്പൊ തന്നെ അവനെ തേടി പിടിക്കാൻ ഇറങ്ങിയോ?
രാവിലെ ഒന്ന് വിളിച്ചു പറഞ്ഞതല്ലേ ഉള്ള്.
പിന്നെ എന്താടി എന്നെ വിളിക്കാൻ ഒരു ബുദ്ധിമുട്ട്.
അവൻ ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞതോടെ എന്നെ വേണ്ടാതായോ?”
കാർത്തിക ചിരിച്ചിട്ട് തല തോർത്തി കൊണ്ട് ഇരുന്ന അവന്റെ അടുത്ത് വന്ന് അവന്റെ നെഞ്ചിൽ തല വെച്ചിട്ട് സ്റ്റെല്ല യോട് പറഞ്ഞു അവൾ.
“അവന്റെ നെഞ്ചിൽ ആണ് ഇപ്പൊ ഞാൻ.”
“എന്ത്?”
“അതേ അവൻ ഇങ്ങോട്ട് എത്തി.
അമ്പലത്തിൽ വെച്ച് ഞങ്ങൾ കണ്ടു മുട്ടി.”
“ആണോ.
എന്നാ ഇന്ന് വൈകുന്നേരത്തെ ഫ്ലാറ്റിൽ തന്നെ ഞാൻ അവിടെ എത്തി ഇരിക്കും.
രാത്രി കാണാം.
ബൈ.”
“ഹലോ…
അവൾ കട്ട് ചെയ്തു.
ഇത് എന്താണ്.
അവൾ ഇങ്ങോട്ട് വരുവാ എന്ന്!”
അവൻ ഒന്ന് ചിരിച്ച ശേഷം.
“വാ നമുക്ക് പോയി ഫുഡ് കഴികാം.
നീയും കഴിച്ചില്ലലോ.
ദേ വയറ്റിൽ കിടക്കുന്ന
കുഞ്ഞിന് വിശക്കുട്ടോ.”
കാർത്തികയേയും കൂട്ടി താഴെ വന്നു.
അർച്ചമ്മ ആണേൽ എല്ലാം റെഡി ആക്കി വെച്ച്.
ഞങ്ങൾ ആസ്വദിച്ചു തന്നെ കഴിച്ചു.
അർച്ച അമ്മ ആണേൽ വിശേഷം ഒക്കെ ചോദ്യവും തീറ്റിപ്പികൽ ആയിരുന്നു.
ജ്യോതിക ആണേൽ അവിടെ നിന്ന് എന്നെയും അവളെയും നോക്കികൊണ്ട് തന്നെ ഇരിക്കുന്നു.
“അമ്മേ ഇന്ന് സ്റ്റെല്ല രാത്രി ആകുമ്പോൾ എത്തും എന്ന് പറഞ്ഞു.”
