ജലവും അഗ്നിയും – 9 Like

പിന്നെ എന്റെ ഈ വയറ്റിൽ കിടക്കുന്ന കുഞ് തന്നെ ധാരാളം.”

കാർത്തിക ചിരിച്ചിട്ട് എല്ലാം പാക്ക് ചെയ്തു.

നൈറ്റ്‌ ഫ്ലൈറ്റ് തന്നെ പറക്കാൻ തീരുമാനിച്ചു.

അർച്ചമ്മ ഒറ്റക്ക് അവളെ വിടാൻ സമ്മതിച്ചില്ല.

കൂട്ടിന് അവളുടെ കുറുമ്പി അനിയത്തി യെയും കൊണ്ട് പോകണം എന്ന് പറഞ്ഞു.

അവൾ അവൾക്കും ടിക്കറ്റ് എടുത്തു.

“എടി പെണ്ണേ ദേ എന്റെ മകനെ ഇങ് കൊണ്ട് വരണം കേട്ടോ.”

അർച്ച യുടെ സ്വരതിന് ഉള്ള ഉത്തരം കാർത്തു ന്റെ മുഖത്തെ ചിരി തന്നെ ധാരാളം ആയിരുന്നു.

“ഉം”

എന്ന് പറഞ്ഞു കാർത്തിക എയർപോർട്ടിലേക് തിരിച്ചു കൂടെ ജ്യോതികയും…

………………………………… (മുബൈ )

റ്റിംഗ്…. റ്റിംഗ്……

കതക് തുറന്ന സ്റ്റെല്ല കാണുന്നത് കാർത്തികയും ജ്യോതിയും.

അവൾ എങ്ങി ഒക്കെ നോക്കി.

ആ നോട്ടം കണ്ടാ കാർത്തിക.

“നോക്കണ്ട സ്റ്റെല്ല അവൻ ഇല്ലാ.

അവനെ എനിക്ക് തിരിച്ചു എന്റെ ഭർത്താവ് ആയി കൊണ്ട് പോണേൽ എനിക്ക് നിന്റെയും ഹെല്പ് വേണം.

ഞാൻ ഈ അവസ്ഥ ആയത് കൊണ്ട്.”

ലാസ്റ്റ് സെന്റൻസ് പറഞ്ഞ കാർത്തു ന്റെ മുഖത്തു ഒരു നാണം ഉണ്ടായിരുന്നു.

“നേരം വെളുക്കാറായി…

രണ്ടാളും കുളിച്ചു ഫ്രഷ് ആയി ഒന്ന് കിടന്നു ഉറങ്ങു.

ഞാൻ ഫുഡ്‌ ഉണ്ടാക്കി വെച്ചിട്ട്

ജോലിക്ക് പോകട്ടെ.

ഒപ്പം ഒരു ആഴ്ച ലീവ് അങ്ങ് എടുക്കുവാ.

എന്റെ കാർത്തുന്റെ ചെക്കനെ അങ്ങ് കൈയിൽ എലിപ്ച് അങ്ങ് നാട്ടിലേക് പാക്ക് ചെയ്യാൻ.”

കാർത്തിക അവളുടെ റൂമിലെ പോയി ഒപ്പം ജ്യോതികയും.

പക്ഷേ എന്തൊ അവൾക് ഇതുവരെ തോന്നാത്ത ഒരു ഫീലിംഗ് ഉണ്ടാകുന്നപോലെ.

അന്ന് ഞാനും അവനും ആയുള്ള നിമിഷങ്ങൾ പതിയെ തന്റെ മൈൻഡിലേക് വരുന്നപോലെ.

ഇത്രയും നാൾ തല്പുകഞ്ഞു ചിന്തിച്ചിട്ടും വരാത്തത് ഇപ്പൊ തന്റെ മുന്നിൽ കാണുന്നപോലെ ഉള്ള തോന്നൽ അവൾക് ഉണ്ടായി.

“എടി ജ്യോതികെ…..
ഇവിടെ ആണ് ഞാനും ഏട്ടനും അന്ന്..”

“പോ ചേച്ചി….

ചേച്ചിക്ക് ഒരു നാണം മില്ലേ..”

“പറയുന്നത് കേക്കടി…

നിമിഷങ്ങൾ പങ്ക് വെച്ചത്…

അന്ന് നിന്റെ പൊന്നാര ചേച്ചി ഫീറ്റ് ആയി പോയാടി…

അന്ന് കാണിച്ച കുസൃതി ആണ്..

ദേ എന്റെ വയറ്റിൽ കിടക്കുന്ന എന്റെയും ഏട്ടന്റെ യും കുഞ്ഞ്.”

“ഈ ചേച്ചി…

ചേട്ടനെ കിട്ടിയാൽ വേറെ ഏതോ ലോകത്താണ് ചേച്ചി.. എന്നെ ഒന്നും വേണ്ടാ..”

“ഞാൻ ഒന്ന് കുളിക്കട്ടെ.

അതേ അമ്മയെയും വിളിച്ചു പാറ ഇവിടെ എത്തി എന്ന്..

പിന്നെ ആ ടീവി എപ്പോഴും ഓൺ ആക്കി വെച്ചേരെ…

എന്റെ ഏട്ടൻ ആഗ്ര യിൽ ലാൻഡ് ചെയ്തോ എന്ന് എനിക്ക് ന്യൂസ്‌ ലുടെ മനസിലാകാം.”

“എങ്ങനെ.”

“ഏട്ടൻ എന്തിനാ പോയത്.

പണി കഴിഞ്ഞാൽ ആൾ ആഗ്ര യിൽ ലാൻഡ് ചെയ്യും. രക്ഷിച്ചവർ അവരുടെ നാട്ടിലും.”

“ഇതെങ്ങനെ.”

“അതൊക്കെ അങ്ങനെയാ.”

എന്ന് പറഞ്ഞു കാർത്തിക കുളിച്ചു കഴിഞ്ഞു

പിന്നെ അവർ കിടന്നു ഉറങ്ങി പോയി.

രാവിലെ ഒരു ഒമ്പത് മണി ആയപ്പോ ജ്യോതിക കണ്ണ് തുറന്ന് നോക്കിയപ്പോൾ കാർത്തിക ചാനൽ ന്യൂസ്‌ ഒക്കെ മാറ്റി നോക്കുകയിരുന്നു.

ജ്യോതികക് കാർത്തികയുടെ മുഖം കണ്ടപ്പോൾ തന്നെ മനസിലായി ചേട്ടൻ തിരിച്ചു എത്തി എന്ന്.

ജ്യോതിക എഴുന്നേറ്റത് കണ്ടാ കാർത്തിക.

” സ്റ്റെല്ല നമുക്കുള്ള ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെച്ചിട്ട് ആണ് പോയെ.

പിന്നെ ഏട്ടൻ പണി കഴിഞ്ഞു എത്തീട്ടു ഉണ്ടാകാം ഈ വാർത്തകളിൽ നിന്ന് മനസിലാക്കാൻ കഴിയും. ”

അങ്ങനെ ആ ദിവസം കാർത്തിക ആണേൽ ജ്യോതികക് എല്ലാം പറഞ്ഞു കൊടുക്കുകയിരുന്നു. താനും ഏട്ടനും കണ്ടു മുട്ടിയ സ്ഥലവും എല്ലാം അവൾക് കാണിച്ചു കൊടുത്തു. ഒരുമിച്ച് ഇരുന്നു ചായ കുടിച റെസ്റ്റോറന്റ് ഒക്കെ ജ്യോതികയേയും കൊണ്ട് പോയി അവിടെ ഇരുത്തി ചായ കുടിച്ചു.

പിന്നെ ലക്ഷ്മിയുടെ വീട്ടിലും പോയി.

ലക്ഷ്മിക് ആണേൽ അശ്ചര്യം ആയിരുന്നു. കാർത്തിക ips തന്റെ വീട്ടിൽ ഒരു വിരുന്നു കാരിയെ പോലെ വരും എന്ന് ലക്ഷ്മി കരുതിയപോലും ഇല്ലാ.
അങ്ങനെ അന്ന് വൈകുന്നേരം സ്റ്റെല്ല മൂന്നു എയർടിക്കറ്റ് കൊണ്ട് ആണ് വന്നേ.

സ്റ്റെല്ല പറഞ്ഞു.

“വാടി… കാർത്തു..

നിന്റെ ഏട്ടനെ നിന്റെ കൈയിൽ ഏല്പിച്ചിട്ടേ ഇനി സ്റ്റീല നാട്ടിൽ പോകുന്നുള്ളൂ…”

Leave a Reply

Your email address will not be published. Required fields are marked *