ജലവും അഗ്നിയും – 9

അച്ഛനെ അറിയുവാണേൽ ഉറപ്പായും കാർത്തിയുടെ അച്ഛനെയും അറിയാം ആയിരിക്കും.

“സാർ,

സാറിനു എന്റെ അച്ഛന്റെ കൂട്ടുകാരൻ അരുണിനെ അറിയാമോ.”

“അറിയാം..

അവന്റെ മുഖചയം പോലെ അല്ലെ വിവേകിന്റെയും.

അതുകൊണ്ട് അല്ലെ ഇവനും ആയി അടുത്തത് ഒക്കെ.

പക്ഷേ എന്ത് ചെയാം.

അരുണച്ചാൽ വെച്ച് അരുണിനെയും അവന്റെ ഭാര്യ സുഭാദ്ര യും ഒരു കുഞ്ഞിനേയും കാണാതെ പോയി..

ഞങ്ങൾ ഒരുപാട് അനോഷിച്ചു.. പക്ഷേ കണ്ടു കിട്ടിട്ട് ഇല്ലാ.

അവസാനം അതും ചത്ത ഫയൽ മാതിരി ഇവിടേയും എല്ലായിടത്തും ആയി പോയി.”

അപ്പൊ തന്നെ കാർത്തിക പറഞ്ഞു.

“സാർ,

മുഖചയം നോക്കി ഇഷ്ടപ്പെട്ടു എങ്കിൽ സാർ ന് തെറ്റി വിവേക് അരുൺ അങ്കിളിന്റെ മകൻ ആണ്.”
അത്‌ കേട്ടതും ആ സുപ്പീരിയർ ഓഫീസ് ഞെട്ടി എഴുന്നേറ്റു.

“നീ… അരുണിന്റെയും സുഭാദ്ര യുടെയും മകൻ ആണോ.

അപ്പൊ അവർ..”

സൂപ്പരിയർ ഓഫീസർ ഞെട്ടി എന്ത് ചെയ്ണം എന്നുള്ള അങ്കലാപ്പിൽ ആണ്.

ഫോൺ എടുത്തു വിളി ആയി.

ആകെ ഭയന്നിരിക്കുന്നു.

ഇത്‌ കണ്ടാ കാർത്തി ചോദിച്ചു.

“എന്ത് പറ്റി സാർ..”

“അത്‌..

ആ അക്രമം ഒരു അസുതൃത്വം ആയിരുന്നു എന്നാണ് ഞങ്ങളുടെ അനോഷണത്തിൽ നിന്ന് മനസിലായത്.

പക്ഷേ ആരെയും കിട്ടാത്തത് കൊണ്ട് ആ കേസ് ഇന്നും അടഞ്ഞിരിക്കുന്നു.”

“വല്ല മാവോയിസ്റ്റ് ആയിരിക്കും സാർ അല്ലാതെ പിന്നെ ആര്?”

എന്ന് പറഞ്ഞു കാർത്തി പയ്യെ പുറത്തേക് ഇറങ്ങി.

“ശെരി സാർ.

പോകുവാ..

അച്ഛനോട് പറഞ്ഞേക്മം അച്ഛന്റെ ഒരു കൂട്ടുകാരനെ കണ്ടു എന്ന്.”

“ഹം..

ദേ ആ ചെക്കനെ നോക്കിക്കോട്ടോ..

ഞങ്ങൾക് പോലും നോക്കാൻ പറ്റാത്ത ഐറ്റം ആണ് അങ്ങ് തന്ന് വിടുന്നെ…”

“സാർ, ഏട്ടന്റെ ജോലി ഇനി തിരിച്ചു കിട്ടുമോ?”

അയാൾ ഒന്ന് ചിരിച്ചിട്ട്.

“അവൻ റോ ഏജന്റ് ആണ്.

ആയുധം വെച്ച് നിന്റെ കൂടെ പോരുമ്പോളും അവന് ഇതേ പവർ ഉണ്ട്.

നിന്റെ കൂടെ മുബൈൽ ഒപ്പം തന്നെ കാണും വെയിറ്റ് ആൻഡ് സീ.”

കാർത്തിക്കക് മനസിലായില്ല.

എന്നലും യാത്ര പറഞ്ഞു ഇറങ്ങി.

“ഏട്ടാ…. നില്ക്കു….

എനിക്ക് ഓടാൻ വയ്യെ..”

ആ പറച്ചിൽ കേട്ട് കാർത്തി നിന്ന്.

അവൾ പയ്യെ വന്ന് കൈയിൽ പിടിച്ചിട്ട് ഇനി നമുക്ക് പോകാം.

“അതെന്ന ഏട്ടാ..

ഏട്ടന്റെ അമ്മയുടെയും അച്ഛന്റെ കാര്യം പറയുമ്പോൾ ഒഴിഞ്ഞു മാറുന്നെ..”

“എന്തൊ എനിക്ക് അതിനെ കുറച്ചു ചിന്തിക്കാൻ കഴിയുന്നില്ല.

ചിന്തിച്ചു തുടങ്ങിയാൽ എന്റെ മനസ്സ് പറയുന്നത് അമ്മയും അച്ഛനും ഇപ്പോഴും ജീവിച്ചു ഇരിക്കുന്നു എന്നാണ്.

അല്ലെ ഞാൻ എങ്ങനെ?”

കാർത്തിക ഒന്നും മിണ്ടില്ല.

“അതേ ഏട്ടാ ഇനി എന്നാ പ്ലാൻ ചേട്ടന്റെ മിലട്ടറി പവർ ഒക്കെ എടുത്തു കളഞ്ഞില്ലേ.”

കാർത്തി ചിരിച്ചിട്ട് പറഞ്ഞു.

“എടുത്തു കളഞ്ഞാലും അത്‌ എന്നിൽ തന്നെ വന്നു ചേരും.

ശെരിക്കും പറഞ്ഞാൽ ആ പവർ കൊണ്ട് ഇത്‌ വരെ എനിക്ക് ഉപകാരം ഉണ്ടായിട്ട് ഇല്ലാ.
ഇപ്പൊ ഒരു കാരണം കിട്ടിയപ്പോൾ അത്‌ എടുത്തു കളഞ്ഞു.

പക്ഷേ അതിലും വലുത് കൈയിൽ ഉള്ളപ്പോൾ എന്തിനാ അത്.”

സ്റ്റെല്ലയും ജ്യോതിക യും പിന്നെ മിലിറ്ററി നേഴ്‌സ് നയന യും അവിടെ കത്ത് നില്കുന്നു ഉണ്ടായിരുന്നു.

ഞങ്ങളെ കണ്ടതോടെ നയന കാർത്തികയോട് ചോദിച്ചു.

“എങ്ങനെയാ മേഡം ഈ സാറിനെ വളച്ചത്.. ഞാൻ ഒക്കെ എന്തോരും നോക്കി എന്നറിയാമോ. പിന്നെ തോറ്റു പിന്മാറി.

സ്റ്റെല്ല മേഡം ഒക്കെ പറഞ്ഞത് ഒറ്റ നോട്ടത്തിൽ തന്നെ വിവേക് സാറിനെ മയക്കി കളഞ്ഞു എന്നല്ലോ.”

കാർത്തിക ഒരു പുഞ്ചിരി മുഖത്ത് കൊണ്ട് വന്നിട്ട് പറഞ്ഞു.

“ഇവനെ എന്റെ കണ്ണുകളെ ആണ് പ്രണയിക്കുന്നെ.”

എന്നിട്ട് കാർത്തി യേ നോക്കി.

കാർത്തി ആണേൽ അവളുടെ കണ്ണുകളിലേക്ക് നോക്കിട്ട് പറഞ്ഞു.

“ഒന്നേ എനിക്ക് ഈ കണ്ണിലേക്കു നോക്കാൻ കഴിയു. പിന്നെ ഞാൻ ഇവളിൽ അലിഞ്ഞു പോകുകയാണ്.”

സ്റ്റെല്ല അപ്പൊ തന്നെ.

“എന്നാ നമുക്ക് മടങ്ങിയല്ലോ.”

“ശെരി.”

നയന യോട് ഒക്കെ യാത്ര പറഞ്ഞു എനിക്ക് ആവശ്യം ഉള്ളത് ഒക്കെ എടുത്തും.

ഇത്രയും നാൾ കൂടെ ഉള്ളവരെ കെട്ടിപിടിച്ചുഉം അവർക്ക് ആണേൽ വിവേക് നെ പിരിയാൻ കഴിയില്ല എന്ന് കാർത്തിക്കക് മനസിൽ ആയി.

അതിലെ ഒരാൾ വന്നു കാർത്തികയോട് പറഞ്ഞു.

“മേഡം ഞാൻ ഒക്കെ ദേ ഒരു മിഷൻ ന് ഭാഗം ആയി പോകുമ്പോൾ ചങ്ക് ഉറച്ചു നില്കുന്നത് എന്ത് കൊണ്ട് ആണെന്ന് അറിയാമോ.

രണ്ടാമൻ ആയി സാർ അവിടെ എത്തും എന്നുള്ള ഉറപ്പ്‌ കൊണ്ടാണ്.

ആവശ്യം വരുമ്പോൾ സാർ നെ കൈയിൽ നിന്നെ വിട്ടേക്കണം കേട്ടോ.”

എന്ന് പറഞ്ഞപോൾ കാർത്തിക കാർത്തിയെ നോക്കിട്ട് പറഞ്ഞു. ” കാർത്തി മാത്രം അല്ലാ ഇനി ഞാനും ഉണ്ടാക്കും അവന്റെ കൂടെ.”

ശേഷം അവർ അവിടെ നിന്ന് മടങ്ങുമ്പോൾ കാർത്തിക് സങ്കടം വരുന്നുണ്ടായിരുന്നു. ഇത്രയും നാൾ എല്ലാം എല്ലാം ആയിരുന്ന പട്ടാള ക്യാമ്പിൽ നിന്ന് യാത്ര ആകുക ആയിരുന്നു.

പിന്നെ ഫ്ലൈറ്റ് കയറി നാട്ടിലേക്ക് ഉള്ള മടക്ക യാത്ര ആയിരുന്നു.
ജ്യോതിക അപ്പൊ തന്നെ വിളിച്ചു പറഞ്ഞിരുന്നു അർച്ചമ്മയോട്.

കാർത്തികചേച്ചി കാർത്തി ചേട്ടനെ പട്ടാള ക്യാമ്പിൽ നിന്ന് റഞ്ചി എന്ന്.

തിരിച്ചു വന്നപ്പോൾ അർച്ച അമ്മയുടെ സന്തോഷം കാണണം ആയിരുന്നു. കാർത്തിയെയും കാർത്തികയേയും കെട്ടിപിടിച്ചു ആയിരുന്നു ആ സന്തോഷം പങ്ക് വെച്ചത്.

അത്‌ കണ്ട് കൊണ്ട് ഇരുന്ന ജ്യോതിക.

“അപ്പൊ ഞാൻ എന്തിനാ അമ്മേ പോയെ??”

“പോടീ..

ഞാൻ എന്റെ കാർത്തു ന് ഒരു കൂട്ടിന് വേണ്ടി അല്ലെ നിന്നെ വിട്ടേ.

എനിക്ക് അറിയാം ആയിരുന്നു എന്റെ കാർത്തു ഇവനെ കൊണ്ട് ആണ് ഇങ് വരൂ എന്ന്.”

അപ്പോഴേക്കും നന്ദൻ വന്നു.

കാർത്തിക വിശേഷം ഒക്കെ അവളുടെ അച്ഛനോട് പറഞ്ഞു.

പിന്നെ അച്ഛന്റെ കൂട്ടുകാരനെ കണ്ടതും പിന്നെ അരുണിന്റെയും സുഭാദ്ര യുടെ മിസ്സിംഗ്‌ കേസ് ചിലപ്പോ വീണ്ടും പോടീ തട്ടി എടുക്കാൻ ചാൻസ് ഉണ്ടെന്ന് കാരണം അവർ ഇത്‌ വരെ അറിഞ്ഞിരുന്നില്ല കാർത്തി അവരുടെ മകൻ ആണെന്ന് ഒക്കെ. അന്ന് എല്ലാവരും മിസ്സിംഗ്‌ ആയെന്ന കരുതിയത്.

അപ്പൊ തന്നെ നന്ദനും അർച്ചെയും സംശയ ഭാവത്തോടെ മുഖം മുഖത്തേക്ക് രണ്ടാളും നോക്കി.

“ഞങ്ങളോട് പറഞ്ഞിരുന്നത് സുഭദ്ര യും അരുണും കൊല്ലപ്പെട്ടു എന്നും കുട്ടിയെ കണ്ട് കിട്ടില്ല എന്നാലോ.”

അർച്ചയുടെ ആ വാക്കുകൾ വന്ന് പതിച്ചത് കാർത്തിയുടെ മനസിൽ കരുതിയ സംശയതിന് ശക്തി പകരുക ആയിരുന്നു.

അത്‌ ആലോചിച്ചു കാർത്തി നില്കുന്നത് കണ്ട് കാർത്തിക ചോദിച്ചു.

“എന്താ ഏട്ടാ…

അത്‌ ഒക്കെ വിട്..

നമുക്ക് ഫുഡ്‌ വല്ലതും കഴിച്ചു ഒന്ന് ഉറങ്ങാം..

എനിക്ക് യാത്ര ചെയ്തു നല്ല ക്ഷീണം ഉണ്ട്.”

കാർത്തി ചിരിച്ചിട്ട് അമ്മ കേക്കാതെ.

“നീ ഉറങ്ങിയാൽ പോരെ എനിക്ക് ക്ഷീണം ഒന്നും ഇല്ലല്ലോ.”

“ഞാൻ പറയുന്നത് അനുസരിച്ചോ. ഇല്ലേ കാർത്തിക ips ന്റെ ഇടി കിട്ടും.”

കാർത്തി ഒന്ന് ചിരിച്ചു.

കാർത്തിക അമ്മയോട് ക്ഷീണം ഒക്കെ ഉണ്ടെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *