കൈ ഒക്കെ മരവിച്ച അവസ്ഥ….
“ചിത്തിര ഭാനു”
ഏഹ്ഹ് എവിടെ നിന്നോ ഞാൻ ഒരു ശബ്ദം കേട്ടു
വൈശാഖി ആണ് ഒപ്പം ഇഷാന്യയും ഉണ്ട്
“എന്ത്…..” ഞാൻ ഒരു പരവേഷത്തോടെ ഒന്നൂടെ ചോദിച്ചു
വൈശാഖി:”അല്ല ആ വലിയ പെയിന്റിംഗിൽ കാണുന്നതാണ് ചിത്തിര ഭാനു എന്ന്.നമ്മുടെ ഒക്കെ ദി ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് ഗ്രാൻഡ് ഫാദർ പുള്ളിക്കാരന്റെ ആണ് ഇതെല്ലാം”
“അഹ്” ഇത്രമാത്രം പറയാനേ എനിക്ക് കഴിഞ്ഞുള്ളു
പേടി ഒന്നും അല്ല ചെറിയ ഒരു ഞെട്ടൽ
അങ്ങനെ ഒന്നും പേടിക്കുന്നവൻ അല്ല ഈ സിദ്ധു
ഫോട്ടോയിൽ ഉള്ള ആളെ എനിക്ക് പരിചയ പെടുത്തി തന്നിട്ട് അവർ പോയി
പോവുന്നതിനു മുൻപ് ഇഷാന്യ എന്നെ കുറച്ചു നേരം നോക്കി
ഉഫ് എന്ത് ലുക്ക് ആണ് പെണ്ണ്
ശേ വിഷയത്തിൽ നിന്നും തെന്നി മാറുന്നു….
അയാളെ കണ്ടപ്പോൾ തന്നെ എന്റെ മൂഡ് പോയി പിന്നെ ഞാൻ എന്റെ റൂമിലേക്ക് പോയില്ല നേരെ വച്ചു പിടിച്ചു ദേവൂചേച്ചിടെ അടുത്തേക്ക്
നിങ്ങൾ വിചാരിക്കിണ്ടാവും അയ്യേ ഇവന് എന്ത് പേടി ആണ് ന്ന് ലെ
പേടി കാരണം കൊണ്ടൊന്നും അല്ല മൂഡ് പോയിട്ടാണ് ഹേ…….😤
ദേവൂചേച്ചിടെ റൂമിൽ എത്തിയപ്പോ എല്ലാരും ഇണ്ട്. എല്ലാരും എന്ന് വച്ചാ മൈ സിസ്റ്റേഴ്സ് എല്ലാം
എല്ലാരും കൂടെ വട്ടം കൂടി നിന്ന് ദേവു ചേച്ചീനെ വെറുപ്പിക്കുകയാണ്
ഇപ്പൊ കേൾക്കും എല്ലാർക്കും….
ആ ഇനി ഞാൻ മാത്രം ആയിട്ടെന്തിനാ മാറി നിൽക്കുന്നെ ഞാനും പോയി അവരുടെ അടുത്തേക്ക്…..
കളിയാക്കലുകളും ചെറിയ ചെറിയ തല്ലുമ്പിടി ഒക്കെ ആയപ്പോ ഞാനും ഹാപ്പി. അല്ലെങ്കിലും ഞാൻ ഇങ്ങനെ ആണ് എന്ത് പ്രശ്നം ഉണ്ടായാലും ഇവർ മാത്രം മതി എനിക്ക് മൂഡ് മാറ്റാൻ 😊ഞാൻ പറഞ്ഞില്ലേ ഇവർ ആണ് എന്റെ എല്ലാം….
പിന്നെ എപ്പഴോ ഉറങ്ങി പോയി എല്ലാർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു
വൈകുന്നേരം ഒരു നാല് മണി കഴിഞ്ഞ് കാർത്തു ചേച്ചി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റെ. ബാക്കി ഉള്ളവർ ആദ്യമേ എഴുന്നേറ്റിരുന്നു.
ഞാനും ചേച്ചിയും കൂടെ അടിയിലേക്ക് പോയി. അവിടെ എല്ലാവരും ഉണ്ടായിരുന്നു.താര ഒരു ചായ കൊണ്ടുവന്നു അത് കുടിച്ചിരിക്കുമ്പോൾ ആണ് അമ്മ എന്നെ നോക്കി ചിറ്റയോട് എന്തൊക്കയോ പറയുന്നത് കണ്ടത്…..
ചിറ്റയുടെ മുഖത്ത് ഒരു പേടിയും വാത്സല്യവും കാണാം
ഈ തള്ള ഇത് എന്തൊക്ക ആണ് എന്നെ കുറിച്ച് പറഞ്ഞ് കൊടുക്കുന്നെ 😳
“കേട്ടോ ചേട്ടാ അമ്മയും കൃഷ്ണനും കൂടെ അവിടുന്ന് പുറപ്പെട്ടു എന്ന്” ചന്ദ്രൻമാമൻ ആണ്
ഈ കൃഷ്ണൻ എന്ന് പറയുന്നത് ശ്രീനിവാസൻ മുത്തശ്ശന്റെ മകൻ ആണ് ആ ജാതക പ്രശ്നം ഉള്ള പെണ്ണിനെ കുറിച്ച് പറഞ്ഞില്ലേ അവളുടെ അച്ഛൻ. പുള്ളിക്കാരന് പിന്നെ ഉള്ളത് ഒരു അനിയത്തി ആണ് പേര് ഊർമിള. പിന്നെ ഒന്നും എനിക്കും അറിയില്ല
അച്ഛൻ :”ആണോ. ഞാനും കേട്ടിരുന്നു ആ കുട്ടിക്ക് എന്തൊക്കെയോ ജാതാക പ്രശ്നങ്ങൾ ഉണ്ട് എന്ന്. അതൊക്കെ മാറിയോ”
മാമൻ :”അറിയില്ല. എന്തോ പൂജയോ മറ്റോ വേണം എന്ന് പറഞ്ഞിരുന്നു അതാ അവർ ഇങ്ങോട്ടേക്ക് വരുന്നേ”
അച്ഛൻ:”ആ വരട്ടെ കുറെ ആയില്ലേ എല്ലാവരെയും ഒന്ന് കണ്ടിട്ട് 😊”
“ഇതിനും മാത്രം പൂജ ഒക്കെ നടത്താൻ ഇത് വല്ല അമ്പലവും മറ്റോ ആണോ ”
ഞാൻ എടുത്തപടി ചോദിച്ചു. ഈ സിദ്ധുന് ആരേം പേടിയില്ല 😏
എന്റെ മറുപടി കേട്ടിട്ട് എല്ലാരും ഒന്ന് ചിരിച്ചു
ഉഫ് ഞാൻ ഒരു രസികൻ തന്നെ….
ഞാൻ നോക്കിയത് ഇഷയെ ആണ്.
ഈ ഇഷാന്യ ഇഷാന്യ എന്ന് വിളിക്കുമ്പോ എന്തോ പോലെ അത് കൊണ്ട് ഇനി ഇഷ മതി 😌
പുള്ളിക്കാരിയും ചിരിച്ചു ഞാൻ നോക്കിയത് കണ്ടിട്ടാവണം പെട്ടന്ന് തന്നെ ആ ചിരി മായ്ച്ചു.
അപ്പോ ഇവൾക്ക് ചിരിക്കാൻ ഒക്കെ അറിയാം ലെ…..
നിന്നെ ഞാൻ എടുത്തോളാം…..
അച്ഛൻ:”ആ കുട്ടി നമ്മുടെ സിദ്ധു ന്റെ പ്രായം അല്ലെ?”
