എവടെ ആ പെണ്ണെവിടെ. ഞാൻ അവൾക്കായി തിരച്ചിൽ ആരംഭിച്ചു. അങ്ങനെ അവസാനം ആളെ കണ്ടെത്തി എന്റെ അമ്മയുടെ അടുത്താണ് കക്ഷി. അമ്മ അവളെ സ്നേഹം കൊണ്ട് പൊതിയാണ്. എന്താ വാത്സല്യം….. 😤
തള്ളക്ക് ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ അറിയോ അതെന്താ ഞാൻ ഇവരുടെ മോൻ അല്ലെ. എന്നെ തവിട് കൊടുത്തു വാങ്ങിച്ചതാണോ….
ഇപ്പോഴും അവളുടെ മുഖം കാണുന്നില്ല അവളുടെ മുടി ആ മുഖം മറച്ചിരിക്കാണ്
അമ്മ ഞങ്ങളെ കണ്ടതും
“ആഹാ വന്നോ”അത് കേട്ടിട്ടാവണം അവളൊന്ന് തിരിഞ്ഞു.
ഞാൻ ആ മുഖം കണ്ടു 😳……
കുറച്ച് നേരം ഞാൻ ഈ നിൽപ്പ് നിന്നു
ഇവൾ ഒരു മനുഷ്യ സ്ത്രീ തന്നെ ആണോ.
ആവില്ല കാരണം ഇങ്ങനെ ഒക്കെ ഒരാളെ സൃഷ്ടിക്കാൻ കഴിയുമോ. ഒരു ശിൽപ്പി തന്റെ ജീവിതാവസാനം വരെ കൊത്തി വച്ച ഒരു ശിൽപ്പം പോലുണ്ട് അവളെ കാണാൻ. ദേവു ചേച്ചി ഒക്കെ ഇവളുടെ മുന്നിൽ ഒന്നും അല്ല എന്ന് വരെ തോന്നിപോയി… നല്ല കറുപ്പിൽ ഒരു ബ്രൗൺ ചാലിച്ച പാറി പറക്കുന്ന മുടിഇഴകൾ. നല്ല നീല നിറത്തിലുള്ള കണ്ണുകൾ ആ കണ്ണുകൾ മാത്രം മതി ഏതൊരു ആണിനെയും വാശീകരിക്കാം അത്രക്ക് മനോഹരം.നല്ല നീളൻ മൂക്ക് ചെറിയ തടിച്ച കീഴ്ച്ചുണ്ടുകൾ ലിപ്സ്റ്റിക്ക് പോലും ഇട്ടിട്ടില്ല എന്നിട്ട് തന്നെ എന്തൊരു നിറം എന്തൊരു ഭംഗി നല്ല ഗോതമ്പ് പാലിൽ മുക്കിയ നിറം ആണ് അവൾക്ക്
അത് ഏത് നിറം എന്നൊന്നും ചോയ്ക്കരുത്…
അവളുടെ കഴുത്തിലും കയ്യിലും ഒരു ചുവപ്പ് രത്നം പതിപ്പിച്ച ഗോൾഡ് ചെയിൻ മാത്രമേ ഉള്ളു. ആകാരവടിവിനെ കുറിച്ച് പറയുകയാണെങ്കിൽ നല്ല കടഞ്ഞെടുത്ത ശരീരം ആണ്. നല്ല ഒതുങ്ങിയ മാറും
അല്ല…… ഇവൾ ഒരു മനുഷ്യ സ്ത്രീ അല്ല…. ദൈവം ഒരാൾക്ക് ഇത്രക്കും ഭംഗി ഒക്കെ കൊടുക്കുമോ
ഞാൻ ചേച്ചിമാരെ ഒന്ന് നോക്കി നന്ദു ചേച്ചി ഒഴിച്ച് ബാക്കി ഉള്ളവരുടെ മുഖത്ത് ഒക്കെ ഒരു തരം അസൂയ ഉണ്ടോ?….
ഞാൻ അവളെ ഒന്നുകൂടെ നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കാണ്. അവളുടെ കണ്ണിലേക്ക് നോക്കി നിൽക്കാൻ ആവുന്നില്ല. ഏതോ മായികലോകത്ത് എത്തിയത് പോലെ. പക്ഷെ അവളുടെ മുഖത്ത് ചിരി ഒന്നും കാണുന്നില്ല…
എന്നാലും ഇവൾക്കാണോ ജാതക പ്രശ്നം…….നോ വേ… അസംഭവ്യം…
ആദ്യായിട്ടാണ് ഒരാളെ കാണുമ്പോൾ ഒരു ഹായ് പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥ വരുന്നത്. നമ്മളെക്കാൾ ലുക്ക് ഉള്ളവരെ കാണുമ്പോ ഒരു മടി തോന്നില്ലേ അങ്ങനെ ഒരു തോന്നൽ…
ഇത് ഞാൻ തന്നെ ആണോ. ആവശ്യം ഇല്ലാത്ത നാണവും മാനവുമൊക്കെ പൊട്ടിമുളച്ച് വരുന്നു
കലികാലം അല്ലാതെന്താ പറയ……
അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ് ഇനി ക്രഷ് വല്ലതും അടിച്ചോ ഇവൾക്ക് ഒന്ന് നോക്കി ചിരിച്ചൂടെ…. 😑
എന്നാൽ അങ്ങോട്ടും ഒരു ചിരി കൊടുക്കാമായിരുന്നു
“ഉണ്ണ്യേ…….. ” എന്നുള്ള ഒരു നീട്ടി വിളി ഞാൻ കേട്ടു
ഉണ്ണിയോ ആരാപ്പോ അത് ഞാൻ ചുറ്റും ഒന്നും നോക്കി
ആഹ് മുത്തശ്ശി ആയിരുന്നോ.
മുത്തശ്ശി വന്നെന്റെ കവിളിൽ സ്നേഹത്തോടെ തലോടി. നല്ല സുഖം നല്ല തണുത്ത കൈകൾ
മുത്തശ്ശി ആദ്യം വന്നത് എന്റെ അടുത്താണ്.
എല്ലാർക്കും എന്നെ മതി
“സുഖല്ലേ ഉണ്ണ്യേ നിനക്ക്”
ഞാൻ:”മ്മ്”
പിന്നെ അങ്ങട്ട് വിശേഷങ്ങളോട് വിശേഷങ്ങൾ ആയിരുന്നു
മുത്തശ്ശി എന്റെയും ചേച്ചിമാരെയും സ്നേഹം കൊണ്ട് പൊതിഞ്ഞു
അവൾ അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കുകയാണ്
ഇവൾക്കെന്താണ് വയ്യേ….. ഇതിപ്പോ കൊറേ നേരം ആയല്ലോ എന്നെ തന്നെ നോക്കി ഇരിക്കുന്നു ഇനി എന്റെ മുഖത്ത് വല്ലതും ഇരിപ്പുണ്ടോ. ഞാൻ ഒന്ന് മുഖം പരതി നോക്കി. ഏയ് ഒന്നും ഇല്ല……
ശേഷം എല്ലാവരും അവരുടെ റൂമിലേക്ക് പോയി ഞാനും പോയി
ഒന്ന് കുളിക്കണം……
കുളിച്ച് വന്ന് ഡ്രസ്സ് മാറ്റിയപ്പോഴേക്കും ഡോറിൽ ഒരു മുട്ട്
” ട്ടു……. ട്ടു……”
ഞാൻ വാതിൽ തുറന്നു ഇഷാന്യ ആണ്
ഇഷ:”എല്ലാവരും താഴെ ഉണ്ട്. എല്ലാവരും നിന്നെ അന്വേഷിക്കുന്നു”
