ജാതകം ചേരുമ്പോൾ – 8 18അടിപൊളി 

 

“നിന്നോട് ഞാൻ ഒരു തവണ പറഞ്ഞില്ലേ വേണ്ട എന്ന്. പിന്നേം പിന്നേം എന്തിനാ അത് തന്നെ ചോദിച്ചു ശല്യപെടുത്തുന്നേ”

 

ഞാൻ അൽപ്പം ദേഷ്യത്തിൽ തന്നെ അവളോട് പറഞ്ഞു

 

“ന്നാ അത്രക്ക് ജാഡ ഉള്ളവർ കുടിക്കേണ്ട…”

 

പെട്ടന്നാണ് ഡോറിൽ നിന്നും ഒരു മുട്ട് കേട്ടത്…. അവളുടെ ചായ വേണ്ട എന്ന് പറഞ്ഞത് കൊണ്ടാവുമോ എന്ന് അറീല എനിക്ക് തന്നെ ഡോർ തുറക്കേണ്ടി വന്നു….

 

തുറന്നതേ ഓർമ ഉള്ളു ഒരു കനമുള്ള സാധനം നെഞ്ചിലേക്ക് ചാടി…

 

“സിദ്ധു……. ”

 

ബാലൻസ് തെറ്റിയ ഞാൻ നിലത്തേക്ക് വീണു….

 

കല്ല്യാണി കാണുന്നത് അടിയിൽ കിടക്കുന്ന എന്നെയും എന്റെ മുകളിലായി ഇരിക്കുന്ന ഒരു പെണ്ണിനേയും….

 

ഇവളാണ് അവൾ. ഗോപിക അഥവാ ഗോപു…. എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു ചങ്കത്തി എന്നൊക്കെ പറയില്ലേ അത് മാതിരി ഒരു സാധനം.ഏകദേശം അനുപമ പരമേശ്വരന്റെ ഒരു ചായ കാച്ചൽ ഒക്കെ ഇണ്ട് പിന്നെ അതെ നിറവും.

 

അവിനാഷും വിവേകും കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂട്ട് ഇവളോടാണ്. ഞങ്ങൾ ഇടക്ക് ഒരുമിച്ച് താമസിക്കുമെങ്കിലും തൊടലും പിടിക്കലും അല്ലാതെ കാര്യമായി ഒന്നും നടന്നിട്ടില്ല. കാരണം അവൾക്ക് എന്നോട് പ്രേമമായിരുന്നു. അവൾക്കെന്നല്ല കോളേജിലെ ഒട്ടുമിക്ക പെൺപിള്ളേർക്കും കാണാൻ കൊള്ളാവുന്ന എല്ലാ കഴിവും ഒത്ത്‌ ചേർന്ന ഒരു ചെറുപ്പക്കാരനെ കണ്ടാൽ ആർക്കാണ് തോന്നാത്തേ 😌.

പിന്നെ അതിന്റെ കൂടെ ഒരു കളി കൂടെ കഴിഞ്ഞാൽ അവളെ ഞാൻ തന്നെ കെട്ടേണ്ടി വരും എന്നൊരു തോന്നലാണ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത്.

 

 

“ഒന്ന് എണീക്കെടി….”ഞാൻ എങ്ങാനൊക്കെയോ പറഞ്ഞൊപ്പിച്ചു

 

“അയ്യേ.. സോറി ” അവൾ വേഗം തന്നെ എഴുന്നേറ്റു. കൂടെ എന്നെ കൂടെ എണീപ്പിച്ചു

 

ഗോപു എന്നോട് എന്തൊക്കെയോ വിശേഷങ്ങൾ പറയുകയാണോ കല്ല്യാണി അടുത്തുള്ളത് പോലും അവൾ കണ്ടിട്ടില്ല. മറിച്ച് കല്ല്യാണി ആണെങ്കിൽ അവളെ തന്നെ നോക്കി ഇരിക്കുകയാണ്.

 

അവൾ വന്നത് കല്ല്യാണിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് ആ നോട്ടത്തിൽ തന്നെ മനസ്സിലായി….

 

“ഗോപു… ഇതാണ് കല്ല്യാണി”ഞാൻ രംഗം ഒന്ന് തണുപ്പിക്കാൻ എന്നോണം പറഞ്ഞു….

 

അപ്പോഴാണ് അവൾ അങ്ങോട്ട് നോക്കിയത് തന്നെ….

 

അവളെ കണ്ടതും ഗോപികക്കുണ്ടായ ഭാവ വ്യത്യാസം ഞാൻ ശ്രദ്ധിച്ചു. അത് അവളുടെ സൗന്ദര്യം കണ്ടിട്ടാണോ അതോ ഇത് എന്റെ ഭാര്യയായത് കൊണ്ടാണോ എന്ന് മാത്രമേ ഇനി അറിയാൻ ഉള്ളു.

 

“ഹായ് ഞാൻ ഗോപിക…. സിദ്ധു ന്റെ ഫ്രണ്ട് ആണ് ”

 

ഗോപിക ഇല്ലാത്ത പുഞ്ചിരി വരുത്തികൊണ്ട് കല്ല്യാണിയോടായി പറഞ്ഞു

 

“കല്ല്യാണി. സിദ്ധുന്റെ വൈഫ്‌ ആണ് ”

 

പക്ഷെ കല്ല്യാണി ഭാവ വ്യത്യാസം വരുത്താതെയാണ് അത് പറഞ്ഞത്

 

ഇതെന്തു മൈര് ഇവിടെ വല്ല നാടകവും നടക്കുകയാണോ

 

രണ്ടാൾക്കും പരസ്പരം പറ്റിയിട്ടില്ല എന്ന് ഈ നിമിഷങ്ങൾ കൊണ്ടകം ഞാൻ മനസ്സിലാക്കി. നേരിട്ട് സംസാരിക്കുന്നില്ലെങ്കിലും അവർ പരസ്പരം കണ്ണുകൊണ്ട് സംസാരിക്കുന്നത് ഞാൻ കണ്ടു.

 

ഇനിയും ഇവിടെ രണ്ടിനെയും നടത്തിയാൽ അത് എനിക്കൊരു പണിയാവും

 

“നിനക്ക് ചായ വേണോ”ഞാൻ ഗോപുവിനോട് ചോദിച്ചു

 

“പഞ്ചസാര ഇല്ല “പക്ഷെ അതിന് മറുപടി തന്നത് കല്ല്യാണി ആണ്…

 

അപ്പോൾ ഇവൾ ചായ ആവിയിൽ നിന്ന് ഉണ്ടാക്കിയതാണോ 🙄

 

“പഞ്ചസാര എവിടെ അപ്പോ ”

 

“പഞ്ചസാര മാത്രമല്ല ചായപ്പൊടി മഞ്ഞൾ പൊടി മുളക് പൊടി അങ്ങനെ ഒന്നും തന്നെ ഇല്ല.എന്റെ സിദ്ധു ഇവിടെ എന്തെങ്കിലും വാങ്ങിയിട്ടുണ്ടോ ഇതൊക്കെ ഉണ്ടാവാൻ കത്തിക്കാൻ ഒരു അടുപ്പ് മാത്രം ഉണ്ട്. പിന്നെ ചായ ഞാൻ കടയിൽ നിന്ന് വാങ്ങിയതാണ് അതാണെങ്കിൽ കഴിയും ചെയ്തു…”

 

അങ്ങനെ പണ…..

ഞാനും വിചാരിച്ചു ഇവൾക്ക് ചായ ഉണ്ടാക്കാൻ ഒക്കെ അറിയോ എന്ന്….

 

“അത് കൊഴപ്പല്ല സിദ്ധു…. നമ്മക്ക് ചായ കുടിക്കാൻ പുറത്ത് പോവാം നീ വന്നതല്ലേ ഫുൾ ചെലവ് എന്റെ വക”കൈ എന്റെ കൈക്കുള്ളിൽ ചേർത്തുകൊണ്ട് അവൾ പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *