അത് കൊണ്ട് നേരെ അങ്ങോട്ട് വച്ച് പിടിച്ചു
പിന്നെ കാറ് ചെന്ന് നിന്നത് അപ്പാർട്മെന്റിന്റെ മുമ്പിൽ ആണ്
“നീ കാറിൽ ഇരി ഞാൻ റൂം സെറ്റ് ആക്കിയിട്ട് വരാം” ഞാൻ കല്ല്യാണിയോടായി പറഞ്ഞു
കല്ല്യാണി:”നമ്മൾ ഇവിടെ ആണോ താമസിക്കുന്നെ?”
ഞാൻ:”നമ്മൾ അല്ല ഞാൻ….”
കല്ല്യാണി:”അപ്പോ ഞാനോ….”
“നിനക്ക് വേറെ റൂം കണ്ട് വെച്ചിട്ടുണ്ട്. നിനക്ക് ഇതൊന്നും ഇഷ്ടപ്പെടില്ല. ഇനി ഇഷ്ടപ്പെട്ടാലും എന്നെപ്പോലുള്ള ഒരു വൃത്തികെട്ടവന്റെ ഒപ്പം നീ ഒറ്റക്ക് കഴിയേണ്ട….”
ഞാൻ അവളോട് ഒരു അർത്ഥം വച്ച് സംസാരിച്ചു. അൽപ്പം ദേഷ്യവുമുണ്ടായിരുന്നോ എന്ന് സംശയമില്ലാതില്ല ആ പറച്ചിലിൽ.
കല്ല്യാണി:”നീ എന്തിനാ വെറുതെ എന്നോട് ദേഷ്യപെടുന്നേ സിദ്ധു. എനിക്ക് ഇവിടെ വന്ന് ഒറ്റക്ക് നിൽക്കാനായിരുന്നെങ്കിൽ അവിടെ നിന്ന് നിന്നേം കൂട്ടി ഇവിടെ വരണമായിരുന്നോ…… പിന്നെ നിന്നെ ഞാൻ എപ്പഴാ വൃത്തികെട്ടവൻ എന്ന് വിളിച്ചേ. നീ അന്ന് ചെയ്തതിന് കാര്യം പറഞ്ഞതിനാണോ നീ എന്നോട് ഇങ്ങനെ പെരുമാറുന്നെ?….പിന്നെ എനിക്ക് ഇത്രേം സെറ്റപ്പ് ഒക്കെ മതി ഞാനും വരും നിന്റൊപ്പം…..”
അൽപ്പം ദേഷ്യവും ശബ്ദവും ഒക്കെ കൂടിയ മറുപടിയായിരുന്നു അവൾ എനിക്ക് തിരിച്ചു തന്നത്….
ഞാൻ:”നിന്നോട് പറഞ്ഞാൽ മനസിലാവില്ലേ കല്ല്യാണി. നിന്റെ സ്റ്റാൻഡേർഡിന് പറ്റിയ സ്ഥലം അല്ല ഇത്”
അങ്ങനെയൊന്നുമില്ല എങ്കിലും അവളെ മാറ്റാൻ എന്നോണം ഞാൻ അവളോട് പറഞ്ഞു
കല്ല്യാണി:” എനിക്ക് ഇത്രയും സ്റ്റാൻഡേർഡ് മതി ഞാൻ അങ്ങോട്ട് സഹിച്ചു….. നീ ഇറങ്ങുന്നുണ്ടോ ഇല്ലയോ….”
ഇനി അങ്ങോട്ട് അവളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് ഞാൻ മനസ്സിലാക്കി. കാരണം വാശി വന്നാൽ കല്ല്യാണി വെറും ചെറ്റയാണ്. അത് ഞാൻ ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് മനസ്സിലാക്കിയ ഒരു നഗ്നമായ സത്യം മാത്രമാണ്
ഞാനും കല്ല്യാണിയും കാറിൽ നിന്നിറങ്ങി അപ്പാർട്ട്മെന്റിലേക്ക് നടന്നു ഞാൻ ചുറ്റും തിരിഞ്ഞു നോക്കുന്നുണ്ട് കാരണം എനിക്ക് കാണേണ്ട മുഖം എവിടെയും കാണുന്നില്ല
പെട്ടെന്നാണ് പുറകിൽ നിന്നും ഒരു വിളി വന്നത്
“സിദ്ധു…. ”
അതേതായാലും നന്നായി അന്വേഷിച്ചു നടന്ന ആളെ കിട്ടി…
ഞങ്ങളെല്ലാവരും രവിയണ്ണൻ എന്ന് വിളിക്കുന്ന രവി. ഈ അപ്പാർട്ട്മെന്റ് ഓണർ ആണ് പുള്ളി. രവിയണ്ണനേ കുറിച്ച് പറയുകയാണെങ്കിൽ കണ്ടാൽ പാവമാണെന്ന് തോന്നുമെങ്കിലും കല്യാണം കഴിച്ച് മനസ്താപം ഉണ്ടായ ഒരു പഴയ ഗുണ്ടയാണ് ഈ രവി മോഹൻ. അങ്ങേർക്കും അങ്ങേരുടെ വൈഫിനും എന്നെ വലിയ കാര്യമായിരുന്നു ഇവിടന്നു തന്നെ കുറച്ചു മാറിയാണ് അവരുടെ താമസം.
“എത്ര നാളായടാ നിന്നെ കണ്ടിട്ട് നിനക്ക് സമയം കിട്ടുമ്പോഴൊക്കെ ഒന്ന് ഇങ്ങോട്ട് വന്നൂടെ. ഗോപു മോൾ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്. എന്നാലും നിനക്ക് ഒരു സൂചന എങ്കിലും തരായിരുന്നില്ലേ മുറി ഒക്കെ പൊടി പിടിച്ച് കിടക്കുകയാണ് ഒന്ന് വൃത്തിയാക്കാൻ പോലും സമയം കിട്ടീല”
ഒരു ആലിംഗനത്തിന് ശേഷം രവിയണ്ണൻ എന്നോടായി പറഞ്ഞു.
ഞാൻ അതിനൊരു ചിരിയാണ് മറുപടിയായി കൊടുത്തത്…
ഞങ്ങളെ തന്നെ മാറിമാറി നോക്കുന്ന കല്ല്യാണിയേ അപ്പോഴാണ് രാവിയണ്ണൻ ശ്രദ്ധിച്ചത്
” അല്ല ഇതാരാ……”രാവിയണ്ണൻ കല്ല്യാണിയേ നോക്കി എന്നോടായി ചോദിച്ചു…
“വൈഫ് ആണ്….. ” അവൾക്ക് അതിനുള്ള മറുപടി പറയാൻ കൂടുതൽ സമയം വേണ്ടി വന്നില്ല….
എന്നോട് ചോദിച്ചതിനൊക്കെ ഇവൾ എന്തിനാ മറുപടി പറയുന്നേ…. 😤
ഞാൻ അവളെ ഒന്ന് നോക്കി. എന്നെ നോക്കി ഒരു കള്ള ചിരി ചിരിക്കുകയാണ് അവൾ….
രവിയണ്ണൻ:”നിന്റെ കല്ല്യാണം കഴിഞ്ഞോ. ഇതൊക്കെ എപ്പോ….”
“അതൊക്ക പിന്നെ പറയാം ഇപ്പൊ ഞങ്ങൾ പോയിട്ട് റസ്റ്റെടുക്കട്ടെ “ഇനിയും അവിടെ നിന്നാൽ പണി വരും എന്ന് മനസ്സ് പറയും പോലെ….
രവിയണ്ണൻ:”ഡേയ് നിങ്ങൾ ഒളിച്ചോടി വന്നത് വല്ലോം ആണോ. ആണെങ്കിലും ഞാൻ ഫുൾ സപ്പോർട്ട് ആണ്….”
