ജാതകം ചേരുമ്പോൾ – 8 18അടിപൊളി 

 

ഗോപു :”കല്ല്യാണി വരുന്നോ…..”

 

“അതിനെന്താ വരാലോ….”അവൾക്കിതൊന്നും ഇഷ്ടപ്പെടില്ല എന്ന് പറയാൻ നിൽക്കുമ്പോഴാണ് അവളുടെ മറുപടി…

 

കുറച്ച് മാറി ബീച്ച് സൈഡിൽ ഉള്ള ഒരു കോഫീഷോപ്പിലേക്ക് ആണ് പോയത്. വിചാരിച്ചപ്പോലെ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കാണ് അത് എന്റെ സൗന്ദര്യം കണ്ടിട്ടല്ല രണ്ട് സുന്ദരിമാരുടെ കൂടെ ഒറ്റക്ക് ഒരാണ് നിൽക്കുമ്പോൾ ബാക്കി ഉള്ളവർക്ക് ഉണ്ടാകുന്ന ഒരു നോട്ടം ഇല്ലേ അത്.

 

 

എനിക്ക് ഗോപികയുമായിട്ട് ഇപ്പോഴും കോൺടാക്ട് ഒക്കെ ഉള്ളത്കൊണ്ട്. ഞങ്ങൾക്ക് ഇടയിൽ ഒരു അകൽച്ച തോന്നിയില്ല. അവൾ അന്ന് എങ്ങനെയാണോ ഇപ്പോഴും അങ്ങനെയാണ്. പക്ഷെ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ഞാൻ ഗോപുവിനോട് സംസാരിക്കുമ്പോൾ ഉള്ള കല്ല്യാണിയുടെ കുശുമ്പ് ആണ്…

 

ഇനി ഇവൾക്ക് എന്നോട് പ്രേമം തോന്നി തുടങ്ങിയോ….. 🤔

 

ചായ ഒക്കെ കുടിച്ച് കഴിഞ്ഞപ്പോൾ വീട്ടിൽ അമ്മ ഒറ്റക്കെ ഉള്ളു എന്ന് പറഞ്ഞു ഗോപു പോയി. അവളുടെ വീട് ഇവിടന്ന് കൊറച്ചേ ഉള്ളു പോകുമ്പോൾ വീട്ടിലേക്കു ക്ഷണിക്കാനും മറന്നില്ല…

 

ഞാനും കല്ല്യാണിയും കുറച്ച് നേരം കൂടെ അവിടെ കുറച്ച് സമയം കൂടെ ചിലവഴിച്ചു. അവൾ എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവളോട് മൗന വൃതമെടുത്ത എനിക്ക് എല്ലാ ചോദ്യത്തിനും ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരമൊതുക്കേണ്ടി വന്നു. പിന്നെ അവൾ ഒന്നും സംസാരിക്കാൻ നിന്നില്ല….

 

അന്ന് അവൾ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞതിന് ശേഷംമുള്ള കല്ല്യാണി ആകെ മാറിയിരിക്കുന്നു. സാധാരണ കണ്ടാൽ നോക്കും എന്നല്ലാതെ മിണ്ടാൻ പോലും വരാത്ത കല്ല്യാണി അതിന് ശേഷം ഇങ്ങോട്ട് വന്ന് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു..

 

“പോയാലോ “അവളുടെ മുഖത്തേക്ക് നോക്കാതെ ഞാൻ പറഞ്ഞു കാറിന്റെ അരികിലേക്ക് നടന്നു…

 

അവളും എന്റെ പിന്നാലെയായി നടന്നു….

 

ചുറ്റിനുമുള്ളവർ എല്ലാവരും അവളെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു. സത്യം പറഞ്ഞാൽ എനിക്ക് അത് കണ്ടപ്പോ അത്ര പിടിച്ചില്ല. കാരണം ചോദിച്ചാൽ അറിയില്ല.

 

” ഇതാണ് എന്റെ കോളേജ്” പോകുന്ന വഴി കാറിന്റെ വിൻഡോയിലൂടെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ പറഞ്ഞു

 

“ഏഹ് ഇതോ…..”

 

“ആ……. എന്താ നിനക്ക് അറിയോ…?”അവളുടെ മുഖത്ത് ഒരു കള്ള ചിരി ഞാൻ കണ്ടു…..

 

എനിക്ക് ആ കോളേജ് നല്ല വൃത്തിക്ക് അറിയുയമായിരുന്നിട്ടും. ഞാൻ അതിനെ പറ്റി കൂടുതൽ അവളോട് സംസാരിച്ചില്ല എന്തായാലും ആദ്യമായി പോലീസ് സ്റ്റേഷൻ കയറാൻ സഹായിച്ച കോളേജ് അല്ലേ അപ്പോ അങ്ങനെ അങ്ങട്ട് മറക്കാൻ പറ്റോ…

എന്നാലും ഇവൾ ഈ കോളേജിൽ ആയിരുന്നോ പഠിച്ചത്…. 🤔

 

പോകുന്ന വഴി അത്യാവശ്യമായ സാധനങ്ങളും രാത്രിയിലേക്കുള്ള ഫുഡും വാങ്ങിയിട്ടാണ് പോയത്….

 

രാത്രിയിൽ ഫുഡും കഴിച്ച് ചേച്ചിമാരോട് ഫോണിൽ സംസാരിച്ച് കട്ടിലിൽ കിടക്കുമ്പോഴാണ്. കല്ല്യാണി എന്റെ അടുത്ത് വന്ന് കിടന്നത്…എനിക്ക് പക്ഷെ ആ കിടപ്പിൽ എന്തോ ഒരു പന്തികേട് തോന്നിയതിനാൽ ഞാൻ വേഗം തന്നെ കാൾ കട്ട്‌ ചെയ്തു. അവൾ എന്നെ തന്നെ നോക്കി കിടക്കുകയാണ് ഒരു ചെറിയ ചിരിയും മുഖത്ത് ഉണ്ട്.അവളുടെ സ്ഥിരം യൂണിഫോം ആയ ടി ഷർട്ടും പാവാടയും തന്നെ ആണ് വേഷം…

 

“കിടക്കുന്നില്ലേ..”അവൾ എന്നോട് ചോദിച്ചു

 

“ഞാൻ കിടന്നോളാം നീ എന്നെ കിടത്താൻ നിൽക്കണ്ട…”അതും പറഞ്ഞ് ഒരു പുതപ്പും വലിച്ചുകൊണ്ട് ഞാൻ കിടക്കാൻ തുനിഞ്ഞു..

 

“ലൈറ്റ് ഓഫ്‌ ചെയ്യുന്നില്ലേ…..”മനം മയക്കുന്ന രീതിയിലുള്ള സംസാരമാണ് കല്ല്യാണിയുടേത്….

 

സിവനെ കൺട്രോൾ തരണേ….. 😤

 

“നിന്റെ പേടി ഒക്കെ മാറിയോ” ഞാൻ അവളോട് ചോദിച്ചു

 

“അതൊക്കെ എപ്പോഴേ മാറി….”

 

“ആ എന്നാ എനിക്ക് എന്നെ തന്നെ പേടി ഉണ്ട്.ലൈറ്റ് ഓൺ ചെയ്ത് കിടക്കുന്നത് തന്നെ ആവും നിനക്കും നല്ലത് ”

 

കല്ല്യാണം കഴിഞ്ഞത് മുതൽ ലൈറ്റ് ഓൺ ചെയ്ത് കിടക്കുന്ന എനിക്ക് ഇതൊക്കെ ശീലമായിരുന്നു. പിന്നെ ഉറങ്ങുന്നത് വരെ സഹിച്ചാൽ പോരെ അത് കഴിഞ്ഞാൽ പിന്നെ എന്ത് ലൈറ്റ് എന്ത് വെളിച്ചം…

Leave a Reply

Your email address will not be published. Required fields are marked *