ജീവിതം നദി പോലെ – 10 6അടിപൊളി  

“എന്നിട്ടാണോ പെണ്ണേ നീ എന്നോട് പറയാഞ്ഞത്.. നീ വാതിൽ തുറന്നെ..”

“ഹയ്യോ.. വേണ്ട.. അജൂ ആരേലും കാണും.. നീ പൊക്കോ..”

“നിന്ന് ചിണുങ്ങാതെ വാതിൽ തുറക്ക് പെണ്ണേ..”

“അജൂ.. പ്ലീസ്…”

“നീ വാ… പെട്ടന്ന് ആട്ടെ..” ഞാൻ മുൻ വശത്തേക്ക് നടന്നു..

“അജൂ… ഡാ…” ആ വിളി കേൾക്കാത്ത പോലെ ഞാൻ മുൻവശത്തു എത്തി.. പിന്നെ വാതിലിൽ മുട്ടി… ഉള്ളിൽ അടുത്തടുത്തു വരുന്ന കാലടി ശബ്ദങ്ങൾ.. വാതിൽ പാളിയുടെ ലോക്ക് എടുക്കുന്നു..

 

എന്റെ ചുമലുകൾക്ക് മുകളിലൂടെ ആ പരിഭ്രമം നിറഞ്ഞ മിഴികൾ പുറത്തെ വഴിയിലേക്കും, വശങ്ങളിലേക്കും നോക്കിക്കൊണ്ടിരിക്കുന്നു. ഞാൻ ഉള്ളിലേക്ക് കയറി. അവൾ വേഗത്തിൽ വാതിൽ അടച്ചു. ക്ഷീണിച്ച ആ മുഖത്തു ഇപ്പോൾ പേടിയും കൂടി നിറഞ്ഞിരിക്കുന്നു.

 

“അജൂ നീയെന്തിനാ….”

“ശൂഊ “… ഞാൻ മിണ്ടരുത് എന്ന രീതിയിൽ ചൂണ്ടു വിരൽ അവളുടെ ചുണ്ടോട് ചേർത്തു.

 

പിന്നെ ഞാനവളുടെ തോളിൽ കയ്യിട്ട് പിന്നെ റൂമിലേക്ക് കൊണ്ട് പോയി. കട്ടിലിൽ ഇരുത്തി.

“എന്തുപറ്റി ഇങ്ങനെ ഇത്രയും ക്ഷീണം?”

“അറിയില്ലെടാ ചെറിയൊരു പനി ആയിരുന്നു അതിന്റെ കൂടെ പീരിയഡ്‌സ് കൂടി ആയപ്പോൾ തീരെ വയ്യാണ്ടായി..”

 

“നീ വല്ലതും കഴിച്ചോ? ”

“വിശപ്പില്ലടാ..”

“അത് ശരിയാവില്ല എന്തെങ്കിലും കഴിക്കണം. നീ ഒന്ന് ഫ്രഷ് ആയി ആ പാഡ് ഒക്കെ ഒന്ന് മാറ്റി വാ. ഞാൻ ഫുഡ് എന്തേലും ഉണ്ടാക്കാം.”

“വേണ്ടെടാ എനിക്ക് വിശപ്പില്ല.”

“പറ്റില്ല എന്തെങ്കിലും കഴിക്കണം..” ഞാൻ അവളെ ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റി.

 

അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ പൊടിയരിയുണ്ട്. വേഗത്തിൽ സ്റ്റവ് കത്തിച്ചു പൊടിയരിക്കഞ്ഞിയും, പപ്പടവും റെഡിയാക്കി പിന്നെയൊരു തട്ടിക്കൂട്ട് തോരനും കൂടിയായപ്പോൾ സംഗതി ജോറായി.

 

ഇതെല്ലാം കൂടി പാത്രത്തിൽ ആക്കി മേശയിൽ എത്തിച്ചപ്പോൾ സമീറ സെറ്റിയിൽ ചുരുണ്ടു കൂടി കിടക്കുന്നതാണ് കണ്ടത്.

 

അവളെ അവിടുന്ന് പൊക്കിയെടുത്തു മേശക്കരുകിൽ ഇരുത്തി. കുഞ്ഞു പിള്ളേരെ പോലെ വാശി പിടിച്ച പെണ്ണിന് അവസാനം ഞാൻ കഞ്ഞി കോരി കൊടുക്കേണ്ടി വന്നു.

ആ കണ്ണുകൾ ഇടയ്ക്കു നിറഞ്ഞു വരുന്നത് കണ്ടു.

 

“എന്തെ എരിവുണ്ടോ?” ഞാൻ ചോദിച്ചു.

“മ് ഹും ” അവൾ എന്റെ നെഞ്ചിലേക് ചാരി.

 

കഴിച്ചു കഴിഞ്ഞപ്പോൾ അവളെ റൂമിലേക്ക് വിട്ട് ഞാൻ അടുക്കളയിലേക്ക് പോയി. പാത്രങ്ങൾ എല്ലാം കഴുകി കിച്ചൻ ക്ളീൻ ആക്കി റൂമിൽ ചെന്നപ്പോൾ സമീറ ബെഡിൽ ചുരുണ്ടു കിടക്കുകയായിരുന്നു.

 

ഞാൻ ഷർട്ട്‌ ഊരി ഹാങ്കറിൽ തൂക്കി അവളുടെ 👍🏻കൂടെ കട്ടിലിൽ കേറി ചേർത്തു പിടിച്ചു കിടന്നു.

“നീ പോകുന്നില്ലേ?” അവളെന്റെ നേരെ തിരിഞ്ഞു.

“നിന്നെ ഇങ്ങനെ വിട്ടിട്ട് പോകാനോ? ഒരിക്കലുമില്ല”

 

അവളെന്റെ കൈയിൽ കെട്ടിപ്പിച്ചു നെഞ്ചിലേക്ക് കേറിക്കിടന്നു. ഞാൻ അവളെ മറു കൈയാൽ തഴുകിക്കൊണ്ടിരുന്നു. നെഞ്ചിൽ നനവ് അനുഭവപ്പെട്ടപ്പോൾ ഞാൻ നോക്കി. സമീറയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.

 

“ദേ പെണ്ണേ സെന്റി അടിക്കല്ലേ..” ഞാനവളുടെ കവിളിലൂടെ ഒഴുകിയ കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു.

“ഇതിൽ കൂടുതൽ ഒന്നും ഒരു പെണ്ണും ആഗ്രഹിക്കുന്നില്ലടാ.” അവളെന്റെ നെഞ്ചിലേക്ക് ഒന്ന്‌ കൂടി പറ്റിച്ചേർന്നു.

“നീയെനിക്ക് വെറും 55 കിലോ മാംസം മാത്രമാണെന്ന് തോന്നിയോ പെണ്ണേ? നിന്നെ ഞാൻ കൊണ്ടു നടക്കുന്നത് ഈ ചങ്കിനുള്ളിലാ. എന്തൊക്കെ വന്നാലും അതിനൊരു മാറ്റമുണ്ടാകില്ല..”

“അജൂ…” അവളെന്നിലേക്ക് വീണ്ടും പറ്റിച്ചേർന്നു.

“കിടന്നുറങ്ങേടി പെണ്ണേ… ഞാനുണ്ടാകും…” ഞാനവളെ മെല്ലെ ചേർത്തു പിടിച്ചു. എന്റെ നെഞ്ചിലെ ചൂട് കൊണ്ടവൾ മെല്ലെ ഉറക്കം പിടിച്ചു. ഞാനും പതിയെ ഉറങ്ങി.

 

രാവിലെ ഉണർന്നപ്പോൾ എന്റെ കൈത്തണ്ടയിൽ കൈ ചുറ്റി നെഞ്ചിൽ തന്നെ കിടന്നുറങ്ങുകയായിരുന്നു സമീറ. ഞാൻ സമയം നോക്കി അഞ്ചരയാകുന്നതേ ഉള്ളൂ.

 

ഒരു കുഞ്ഞിനെ പോലെ നിഷ്ങ്കളങ്കമായി കിടന്നുറങ്ങുന്ന അവളെ കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഞാൻ മെല്ലെയാ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *