ജീവിതം നദി പോലെ – 10 6അടിപൊളി  

 

അടി കൊണ്ടു തിണുർത്ത കവിളുകളുമായി ഒരു പ്രായമുള്ള സ്ത്രീയും, അവരുടെ പിന്നിൽ ഒരു ചെറുപ്പക്കാരിയും ഹാളിന്റെ മൂലയ്ക്കിരുന്നു കരയുന്നു. ചെറുപ്പക്കാരിയുടെ മുഖം ഹാളിലെ നിഴലിൽ വ്യക്തമല്ല.

 

ഞാൻ ഇക്കയുടെ അടുത്തെത്തി. പുള്ളി എന്നെ മുഖമുയർത്തി നോക്കി. ഞാൻ ഇന്നേവരെയും കണ്ടിട്ടില്ലാത്തൊരു പൈശാചിക ഭാവം ആ മുഖത്തുണ്ടായിരുന്നു.

 

എന്നെ കണ്ടതും പുള്ളി തൊട്ടടുത്ത മുറിയിലേക്ക് നടന്നു. ഞാനും പിന്നാലെ അങ്ങോട്ട്പോയി.

 

” എന്തായി? ”

“അവനല്ല അജൂ…”

“ഉറപ്പാണോ?”

“ഉം… ഇല്ലെങ്കിൽ ഇത്രയും ഒന്നും അവൻ താങ്ങില്ല..”

“ഇനി എന്ത് ചെയ്യും?”

“ഉം.. വേറെ വഴിയുണ്ട്. ഞാൻ ഒരാഴ്ച ഉണ്ടാവില്ല. എല്ലാം നോക്കിക്കോണം. പിന്നെ ഈ പന്നിടെ മുകളിൽ ഒരു കണ്ണുണ്ടാവണം.”

“ആ ഞാൻ നോക്കിക്കോളാം. എന്താ ഇവൻ പറയുന്ന കഥ?”

“കേച്ചേരി റൂട്ടിൽ വച്ചു ഇവന്റെ വണ്ടിക്ക് വട്ടം വച്ചു പണി കൊടുത്തതാണത്രേ..”

“വണ്ടി ഏതാ?”

“തമിഴ് നാട് രെജിസ്ട്രേഷൻ വൈറ്റ് കളർ സ്വിഫ്റ്റ്. പിന്നെയൊരു വണ്ടി കൂടെയുണ്ടായിരുന്നത്രെ. തായോളി ആ വണ്ടി ഓർക്കുന്നില്ല. ” ഇക്ക ചീറി.

പിന്നെ തിരിഞ്ഞു നടന്നു. മറ്റുള്ളവരെയും കൂട്ടി പുറത്തേക്ക് പോയി.പുറത്തു വണ്ടികൾ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടു.

 

ഞാൻ ചെല്ലുമ്പോൾ പെണ്ണുങ്ങൾ രണ്ടും കസേരയിൽ ഇരിക്കുന്ന അബ്ദുക്കയുടെ കാൽക്കൽ ഇരുന്നു കരയുന്നു. ഞാൻ ചെല്ലുന്ന ശബ്ദം കേട്ട് അവർ തലയുയർത്തി ഭയത്തോടെ നോക്കി.

 

“ഡോക്ടർ ഇങ്ങോട്ട് വരും. ഹോസ്പിറ്റലിൽ പോകണ്ട. ” ഞാൻ കനത്ത സ്വരത്തിൽ പറഞ്ഞു. അവർ പേടിയോടെ തല കുലുക്കി.അപ്പോഴാണ് ഞാൻ ആ പെണ്ണിനെ ശ്രദ്ദിച്ചത്. അവളെ എവിടെയോ കണ്ടു മറന്ന പോലെ. ഒന്ന്‌ കൂടി അവളെ സൂക്ഷിച്ചു നോക്കിയ ശേഷം ഞാൻ പുറത്തേക്ക് നടന്നു.

————————————————————-

 

ടെൻഷൻ കാരണം എനിക്ക് ഉറക്കം വരുന്നില്ല. സമയ്യയെ കാണാൻ പോയില്ലെങ്കിൽ ഞാൻ ആണ് ആ ഗോൾഡ് കൊണ്ടു പോകേണ്ടിയിരുന്നത്. അങ്ങനെയെങ്കിൽ അബ്ദുക്ക ഇരുന്നയിടത്തു ഇപ്പോൾ ഞാൻ ചോരയോലിപ്പിച്ചിരുന്നേനെ.

 

ആ രംഗമോർത്തപ്പോൾ എന്റെ ഉടലൊന്ന് വിറച്ചു. പക്ഷേ ഇത്രയും നാൾ സംഭവിച്ചിട്ടില്ലാത്തൊരു സംഭവം. എവിടെയോ ഒന്നും മാച്ച് ആകുന്നില്ല. വടക്കാഞ്ചേരി റോട്ടിൽ എത്രയോ ഒഴിഞ്ഞ സ്ഥലങ്ങളുണ്ട്, പിന്നെന്തു കൊണ്ടാണ് കേച്ചേരി വച്ചവർ അബ്ദുക്കയെ ആക്രമിക്കണം? ഞാൻ വീണ്ടും ഗ്ലാസ്സിലേക്ക് ഒരു പെഗ്ഗ് കൂടി ഒഴിച്ചടിച്ചു.

 

————————————————————-

 

ഞാൻ കണ്ണു തുറന്നപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. പാതി കാലിയായ മദ്യ കുപ്പിയാണ് ആദ്യം കണ്ണിൽ കണ്ടത്. ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നതിനു ശേഷം ഞാൻ ഒരു സിഗരറ്റ് പുകച്ചു കൊണ്ട് ബാൽക്കണിയിലേക്ക് പോയി.

 

സംശയങ്ങൾ ഒരുപാടുണ്ട്, പക്ഷേ….. ഞാനൊരു ദീർഘ ശ്വാസം വിട്ടു. പിന്നെ തിരികെ റൂമിലേക്ക് വന്നു. ടേബിളിൽ ഇരുന്ന കുപ്പിയിൽ നിന്ന് ഒരു പെഗ്ഗ് ഊറ്റി അടിച്ചു.

 

ചോദ്യവും ഉത്തരവും ഞാൻ തന്നെ കണ്ടെത്തണം.

“അപ്പോൾ പിന്നെ ഞാനെന്തിനാ?” മനസ്സാക്ഷി മൈരൻ.

“ഓഹ്ഹ് വന്നല്ലോ… ”

“വരണമല്ലോ… ”

“ഏറ്റവും രഹസ്യമായി നടക്കുന്ന, തൊട്ടാൽ ജീവൻ പോകുന്ന ഒരു പണി ചെയ്യുമ്പോൾ ആളുകൾ എങ്ങനെ ചെയ്യനാവും നോക്കുക?.”

“പരമാവധി റിസ്ക് കുറച്ചു ആരും അറിയാതെ പൂർത്തിയാക്കാൻ ശ്രമിക്കും.”

“കറക്റ്റ്. പിന്നെന്തു കൊണ്ടാണ് അവർ അബ്ദുക്കയെ കേച്ചേരിയിൽ വച്ചു ആളുകൾ കാൺകെ മർദിച്ചു മോഷണം നടത്തിയത്?.”

 

“ഒന്നുകിൽ അവർക്ക് വലിയ എക്സ്പീരിയൻസ് ഇല്ലായിരിക്കും… അല്ലെങ്കിൽ…”

 

“അല്ലെങ്കിൽ….”

“അവർക്ക് ഇതിനൊക്കെ ഒരു സാക്ഷിയെ വേണം…”

“യെസ്… ചുമ്മ സ്വർണ്ണം പോയി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പക്ഷേ ഇപ്പോൾ സാക്ഷികൾ ഉണ്ട്.”

 

‘രണ്ടേകാൽ കോടി അല്ലേ.. അബ്ദുൽഖാദർ ഒറ്റക്ക് ആവില്ല… ”

“എങ്ങനെ ഇടപെടും.”

“നേരിട്ട് ഇടപെട്ടാൽ നീ പടമായി ചുവരിൽ കേറും.”

Leave a Reply

Your email address will not be published. Required fields are marked *