ജീവിതം നദി പോലെ – 10 6അടിപൊളി  

“മ്ഹും ” അവളൊന്ന് കുറുകി പിന്നെ ഒന്നൂടെ ചേർന്ന് കിടന്നു.

 

ആരാണിവൾ??? ഒരു രാത്രിയിൽ ഒരു കുപ്പി കള്ളിന്റെ പുറത്തു തോന്നിയോരാവേശം, ആരെയും കൊതിപ്പിക്കുന്ന വെണ്ണ പോലുള്ള ഉടലിനോട് തോന്നിയ കാമം, ഇന്നവളെന്റെ നെഞ്ചിൽ ചേർന്നു കിടക്കുമ്പോൾ തോന്നാത്തതെന്തേ?

അറിയില്ല… സ്വന്തം മകൾ നെഞ്ചിൽ ചേർന്നു കിടക്കുമ്പോൾ ഒരച്ഛനനുഭവിക്കുന്ന നിർവൃതിയും, സ്നേഹവും വാത്സല്യവും മാത്രമാണെനിക്ക് തോന്നുന്നത്..

 

ഇവൾ കൊഞ്ചുമ്പോൾ പെങ്ങളൂട്ടിയുടെ ഓർമ്മകൾ, ഇവൾ മാറിൽ അണച്ചു പിടിച്ചാശ്വസിപ്പിക്കുമ്പോൾ അമ്മയുടെ തലോടലുകൾ, ശാസിക്കുമ്പോൾ അച്ഛന്റെ ശാസനകൾ പോലും നിമിഷ നേരം എനിക്കാനുഭവപ്പെടാറുണ്ട്..

 

ആയിരം പ്രാവശ്യം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും, ഇവളേ കാണുമ്പോൾ പഠിച്ചതെല്ലാം കാറ്റിൽ അലിയുന്നത് പോലെ മാഞ്ഞു പോകും.. അറിയാതെ പടരുന്ന പ്രണയത്തിന്റെ മന്ത്രികത. എത്ര നിഷേധിച്ചാലും എനിക്കവളോട് തോന്നുന്നത് പ്രണയമാണ് എന്നത് ഒരു സത്യം മാത്രമാണ്.

 

ഞാൻ മെല്ലെയാ കൈ വിടുവിച്ചു, പിന്നെ എഴുന്നേറ്റു ഷർട്ട്‌ എടുത്തിട്ട് പുറത്തേക്ക് നടന്നു. വാതിൽ ചേർത്തടച്ചു പുറത്തിറങ്ങി നേരെ ബൈക്ക് എടുത്തു ഫ്ലാറ്റിലേക്ക് വീട്ടു. ഒരു മണിക്കൂറിനുള്ളിൽ കാറുമായി ഞാൻ തിരികെയെത്തി.

 

വാതിൽ തുറന്ന് ഉള്ളിലെത്തുമ്പോഴും സമീറ ഉറക്കത്തിൽ തന്നെയായിരുന്നു. മുറിയിലെ അലമാര തുറന്നു ഒരു ബാഗ് എടുത്തു അവളുടെ കുറച്ചു തുണികൾ എടുത്തു അതിൽ വച്ചു. ബാഗ് കൊണ്ടു കാറിൽ വച്ചു തിരികെയെത്തി.

 

“സമീറ..”

“മ്മും..”

“സമീറ..”

“ഏഹ്ആം….”

“എണീക്ക്…”

“മും.. കുറച്ചു കൂടി കഴിയട്ടെ…” അവളൊന്നു കൂടി ചുരുണ്ടു കൂടി…

“പെണ്ണേ ഒൻപതു മണിയായി…”

“അള്ളോഹ്…ഒൻപതോ..” സമീറ ചാടിയെഴുന്നേറ്റു… പിന്നെ തട്ടിപ്പിടഞ്ഞു കട്ടിലിൽ നിന്നിറങ്ങി, ചുവരിലെ ക്ലോക്കിലേക്ക് നോക്കി..

 

സമയം ആറെ മുക്കാൽ ആയതേയുള്ളു എന്ന് കണ്ടതോടെ അവളൊന്ന് ശ്വാസം വിട്ടു , പിന്നെ കലിയോടെ തിരിഞ്ഞെന്നെ നോക്കി. ഞാനൊന്നു ഇളിച്ചു കാണിച്ചു.

 

“ഓർത്തു വച്ചോ മോനെ, ഇതിന് ഞാൻ പകരം വീട്ടും…” അവൾ ഇടം കൈ എളിയിൽ കൈ കുത്തി എന്നെ നോക്കി വലം കൈയുടെ ചൂണ്ടു വിരൽ ചൂണ്ടി.

 

“ഒന്ന്‌ പോടീ പെണ്ണേ…” ഞാൻ ആ ചൂണ്ടിയ കൈയിൽ പിടിച്ചു വലിച്ചു അവളെ എന്നോട് ചേർത്തു നിർത്തി. ഒരു എതിർപ്പുമില്ലാതെ അവളെന്നോട് ചേർന്നു നിന്നു.

 

“ഇപ്പോൾ എങ്ങനെയുണ്ട്? ആശ്വാസമുണ്ടോ?”

“മ് മും… കുഴപ്പമില്ല… കുറവുണ്ടെടാ…”

“എന്നാൽ വാ പോകാം…”

അവൾ മനസിലാകാത്ത പോലെ മുഖമുയർത്തിയെന്നെ നോക്കി.

“ഫ്ലാറ്റിലേക് പോകാം.. ഇവിടെ ഇങ്ങനെ ഒറ്റക്ക് നിൽക്കണ്ട…”

“ഡാ… അ…”

“ശൂ…” ഞാൻ അവളുടെ വാ പൊത്തി..

“നീ വരുന്നു.. വേറെ ഒന്നുമില്ല… മര്യാദക്ക് പോയി വണ്ടിയിൽ കേറിക്കോ.. ഇല്ലെങ്കിൽ നാട്ടുകാര് കാൺകെ തൂക്കിയെടുത്തോണ്ട് പോകും ഞാൻ…”

 

ഇനിയെന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്നു മനസ്സിലായതോടെ അവൾ വഴങ്ങി. ഏതാണ്ട് പത്തു മിനിറ്റിനുള്ളിൽ ഞങ്ങൾ വീട് പൂട്ടി ഫ്ലാറ്റിലേക്ക് തിരിച്ചു.

 

————————————————————-

 

സ്വർഗ്ഗ സമാനമായ നാലു ദിവസങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട്. കടയിൽ ഇക്കയും, അക്കച്ചിയും പർച്ചെസിനു പോയിരുന്നതിനാൽ എനിക്ക് ഷോപ്പിൽ പോകേണ്ടി വന്നു എന്നതൊഴിച്ചാൽ എത്ര സുന്ദരമായ ദിവസങ്ങൾ.

 

സമീറയെ കൊണ്ടു വിടുന്നതിനു മുൻപുള്ള ദിവസം…

———————————————————-

കണ്ണുകൾക്കൊണ്ട് അവളെ അളന്നുകൊണ്ടിരിന്ന എന്റെ മുൻപിലേക്ക് തൊട്ടു തൊട്ടില്ല എന്ന പോലെ അവൾ വന്നു നിന്നു, അവളുടെ നോട്ടം എന്റെ കണ്ണിലൂടെ ഉള്ളിലേക്ക് ഇറങ്ങിപ്പോകുന്ന പോലെ തോന്നി. എന്നേക്കാൾ കുറച്ചു ഉയരം കുറവുള്ളതിനാൽ അവളുടെ ചൂട് ശ്വാസം എന്റെ കഴുത്തിൽ

വീണുകൊണ്ടേയിരുന്നു.

 

കണ്ണിൽ നോക്കി എന്തേയെന്ന്, കുസൃതിയോടെ എന്തേയെന്ന് അവൾ ആഗ്യഭാവത്തിൽ ചോദിച്ചു.

 

ഞാൻ വലം കൈയെടുത്തു അവളെ എന്നിലേക്ക് ചുറ്റി വരിഞ്ഞു ചേർത്ത് നിർത്തി, അവളുടെ ശരീരത്തിന്റെ ചൂട് എന്നിലേക്ക് എത്തി തുടങ്ങി,

Leave a Reply

Your email address will not be published. Required fields are marked *