“ആ ബെസ്റ്റ്.. ഇപ്പൊ ആണോ പെണ്ണേ ചോദിക്കുന്നത്?”
“നീ പറഞ്ഞല് ഞാൻ എന്തും ചെയ്യില്ലേടാ..”
ഞാൻ അവളെ നോക്കി. ആ കണ്ണുകളിൽ യാതൊരു ആസക്തിയും ഇല്ലാതെ സ്നേഹവും, വിശ്വാസവും മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളു. ഞാൻ വണ്ടി റോഡാരുകിൽ ഒതുക്കി. പിന്നെ അവളുടെ മിഴികളിൽ നോക്കി,
“ഞാൻ നിന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചു.”
ശരീരത്തിൽ തിരമാലകൾ വന്നടിച പോലെ അവളൊന്ന് ഞെട്ടിയുണർന്നു.
“അജൂ..” അവളുടെ സ്വരത്തിൽ ഒരു വിറയൽ ഉണ്ടായിരിന്നു. ആ കണ്ണുകളിൽ ഒരു തരം പിടച്ചിൽ, മുഖത്ത് ചുവപ്പ് പടർന്നു…
“അതേ.. ഞാനത് തീരുമാനിച്ചു.. അതിനു മുൻപായി നീ കൊച്ചിയിൽ നിന്നും പോകണം.. ഇവിടെ നിന്നാൽ ശരിയാവില്ല.. ”
“എടാ… ഞാൻ എനിക്ക്.. വീട്ടിൽ.. വാപ്പച്ചി..” അവളിരുന്നു വിയർക്കുകയാണ്.
“സമീറ ഇങ്ങനെ ടെൻഷൻ ആവല്ലേ.. നിനക്ക് ഇനിയും സമയം വേണോ എടുത്തോ.. വീട്ടിൽ ഞാൻ വന്നു സംസാരിക്കാം..”
“ഏയ്യ്.. അത് വേണ്ട.. ഞാൻ പറഞ്ഞോളാം.. പെട്ടെന്ന് നീയിങ്ങനെ പറഞ്ഞപ്പോൾ… ഡാ നീ നല്ലോണം ആലോചിച്ചു നോക്കിയോ..”
“വേണ്ട സമീറ.. സ്ഥിരം ക്‌ളീഷേ ഡയലോഗ് ഒന്നും വേണ്ട.. ഞാൻ എന്റെ ഭാഗം പറഞ്ഞു.. നീ റെഡി ആകുമ്പോൾ രജിസ്റ്റർ ഓഫീസിൽ വച്ച് ഒരൊപ്പിടൽ മാത്രം.. അതോടെ ഈ അവിഹിതം വിഹിതമായക്കോളും..” ഞാനൊന്ന് ചിരിച്ചു..
“അവിഹിതമോ?” അവളൊന്ന് കണ്ണുരുട്ടി.
“അയ്യടി.. പിന്നെ ഒളിച്ചും പാത്തും എങ്ങനെ നടക്കുന്നതിന് വേറൊരു പറയും അത് പറയട്ടെ..”
“ശീ.. വൃത്തികേട് മാത്രേ പറയൂ..” അവൾ കൈ നീട്ടി എന്നെ ഒന്നടിച്ചു..
ഞാൻ ആ കൈയിൽ പിടിച്ചു വലിച്ചു, സമീറ പാതി മറിഞ്ഞു ഗിയർ ലിവറിന്റെ മുകളിലൂടെ എന്നിലേക്ക് വീണു, ഞാൻ ആ മുഖത്തോട് മുഖം ചേർത്തു..
“അജൂ വിട്.. റോഡ് ആണ്.. ഷേയ്യ് ആരേലും കാണും.. അയ്യേ വിടെടാ..”അവൾ കുതറി..
ഞാൻ ആ ചുണ്ടുകളുടെ അടുത്തേക്ക് മുഖമടിപ്പിച്ചു.
“അജൂ വേണ്ടാട്ടോ.. പ്ലീസ്സ് ഡാ.. ആഹ്ഹ്ഡാ” ഒരു നിമിഷം ഞാൻ ആ ചുണ്ടുകൾ ഒന്ന് നൊട്ടി നുണഞ്ഞു.. അവളുടെ എതിർപ്പുകൾ മെല്ലെ ഇല്ലാതായി.. ഞാൻ ആ ചുണ്ടുകളെ മൃദുവായി വായിലിട്ട് അലിയിച്ചെടുത്തു. പിന്നെ മെല്ലെ പിൻവാങ്ങി.. സമീറയുടെ കൂമ്പിയടഞ്ഞ മിഴികൾ മെല്ലെ തുറന്നു, ഉമിനീരിന്റെ നേരിയൊരു തേൻ നൂലുകൾ ഞങ്ങളുടെ ചുണ്ടുകൾക്കിടയിൽ തങ്ങി നിന്നു.
അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു.
“അയ്യടാ ഇപ്പോഴും പെണ്ണിന് നാണം മാറിയിട്ടില്ല..”
“പോടാ.. “അവളെന്നെ നോക്കി ചുണ്ട് കൂർപ്പിച്ചു. ഞാൻ ചിരിച്ചു കൊണ്ട് വണ്ടിയെടുത്തു.
“എടാ കൊച്ചിയിൽ നിന്ന് എങ്ങോട്ട് മാറണം എന്നാ നീ ഉദ്ദേശിച്ചത്?”
“ട്രിവാൻഡ്രം..”
അവളൊന്ന് മിഴിച്ചു നോക്കി.
“നീ പേടിക്കേണ്ട അവിടെ എല്ലാം സെറ്റാണ്..”
“അല്ല.. അവിടെ എനിക്കൊരു പരിചയവും ഇല്ലാത്ത സ്ഥലമാ..”
“ഹാ അതൊന്നും നീ ആലോചിക്കേണ്ട.. ഞാൻ നോക്കിക്കോളാം.”
അവളൊന്നും മിണ്ടാതെ എന്തോ ആലോചിച്ചു.
“ഡീ എനിക്ക് പെട്ടന്ന് എറണാകുളം വിടാൻ പറ്റില്ലല്ലോ.. ഈ പണി പെട്ടന്ന് നിർത്തിയാൽ തല പോകും.. അപ്പോൾ പതിയെ നിർത്തണം അല്ലെങ്കിൽ ശക്തമായ ഒരു കാരണം വേണം.”
സമീറ എന്നെ നോക്കി അവളുടെ കണ്ണുകളിൽ ഭയം ഉടലെടുക്കുന്നത് ഞാൻ കണ്ടു..
“ഹാ പേടിക്കേണ്ട മോളെ.. അത്ര പെട്ടന്ന് ഒന്നും ഈ തല പോകില്ല. പിന്നെ നിനക്ക് അവിടെ ചെന്നാൽ ചെയ്യാനുള്ളത് ഒക്കെ ഈ ആഴ്ച തന്നെ റെഡിയാകും. നമുക്ക് അടുത്ത ആഴ്ച അവിടെ വരെയും പോകേണ്ടി വരും.”
“എന്തിന്?”
“അവിടെ ഒരു ബുട്ടീക്യും, അതിനോട് ചേർന്നുള്ള ചെറിയൊരു സ്റ്റിച്ചിങ് യൂണിറ്റും ഞാൻ നിന്റെ പേരിൽ വാങ്ങി. അതിന്റെ രെജിസ്ട്രേഷൻ നടത്തണം.. പിന്നെ നാട്ടുകാരെയും, സർക്കാരിനെയും കാണിക്കാൻ ഒരു ബിസിനസ് ലോൺ കൂടി തല്ലിക്കൂട്ടണം അതിന്റെ കൂടെ.. അതിനു നിന്റെ കുറേ ഒപ്പുകൾ വേണം.. പേപ്പർ വർക്ക് ഒക്കെ കഴിഞ്ഞു.. ”
സമീറ കണ്ണ് മിഴിച്ചു വിശ്വാസം വരാത്ത പോലെ നോക്കി.
