ജീവിതം നദി പോലെ – 6 8അടിപൊളി 

 

“ഹേയ്… അത് സാരമില്ല വേറെ ഓട്ടമൊന്നും ഞാൻ പിടിച്ചിട്ടില്ല.. അല്ല സാർ ഒറ്റക്കാണോ വണ്ടിയും കൊണ്ടു വന്നത്? ”

 

“അല്ല.. ദാ മുകേഷ് ഉണ്ട്..” കുറച്ചു മാറി കിടന്ന ഒരു ആൾട്ടോയിലേക്ക് പുള്ളി കൈ ചൂണ്ടി…

അതിൽ ഇരുന്നയാൾ കൈ വീശി കാണിച്ചു, ഞാനും കൈ ഉയർത്തി..

 

“അപ്പോൾ അജയ് ഇതാ ” പുള്ളി പോക്കെറ്റിൽ നിന്ന് ചാവിയും ഒപ്പം നോട്ടുകളും നീട്ടി. അത് വാങ്ങി എണ്ണി നോക്കിയ ശേഷം ഒരു അഞ്ഞൂറിന്റെ നോട്ട് ഞാൻ തിരികെ പുള്ളിക്ക് നൽകി…

 

“എന്താടോ ഇത്?”

“അത് സാറിനുള്ളയെന്റെ ഡിസ്‌കൗണ്ട് ആയി കൂട്ടിക്കോ..”

“ഇങ്ങനെ ഡിസ്‌കൗണ്ട് തന്നാൽ ഞാൻ സ്ഥിരം തന്നെ വിളിക്കേണ്ടി വരുമല്ലോ “…

 

പുള്ളിയുടെ കൂടെ സംസാരിച്ചു കൊണ്ട് അൾട്ടോയുടെ അടുത്തു വരെയെത്തി അവർ രണ്ടു പേരേയും യാത്രയാക്കി. പിന്നെ നേരെ ഷോപ്പിലെത്തി താഴെ കൗണ്ടറിൽ ഉള്ള അനൂപിനെ കടയിലെ കാര്യങ്ങൾ ഏൽപ്പിച്ചു. പിന്നെ വണ്ടിയെടുത്തു നേരെ ഇക്കയുടെ വീട്ടിലേക്ക് വിട്ടു.

 

————————————————————-

 

ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. വണ്ടി ലൈറ്റ് ഓഫാക്കി നേരെ വീടിനു പിന്നിലേക്ക് എടുത്തു. പഴയ സാധനങ്ങൾ വയ്ക്കാൻ ഒരു സൈഡ് തുറന്ന ഗാറേജ് പോലൊന്നാ വില്ലക്ക് പിറകിൽ ഉണ്ടാക്കിയിരുന്നു..

 

വണ്ടി ഞാൻ റിവേഴ്സിൽ അങ്ങോട്ടേക്ക് കേറ്റിയിട്ടു. പിന്നെ ഡിക്കി ഓപ്പൺ ആക്കി പുറത്തിറങ്ങി. അപ്പോഴേക്കും ഇക്കയുടെ മമ്മി ഇറങ്ങി ഗ്യാരജിലേക്ക് വന്നു.

 

“അജു “..

“ആ മമ്മി.. ഞാൻ പുറകിലുണ്ട്.”

അവര് വണ്ടിയുടെ പിന്നിലേക്ക് എത്തി അപ്പോഴേക്കും ഞാൻ സ്റ്റെപ്പിനി അഴിച്ചു താഴെ ഇട്ടിരുന്നു.

 

പിന്നെ അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ കമ്പിപ്പാര കൊണ്ട് ടയർ ഇളക്കി മാറ്റി, റിംമിൽ നിന്ന് ടയർ വേറെ ആയതോടെ ഉള്ളിൽ വച്ചിരുന്ന നോട്ടുകൾ ഇളകി പുറത്തേക്ക് വീണു..

 

സാധാരണ ഗോൾഡ് എത്തിക്കുക മാത്രമാണ് ജോലി. ക്യാഷ് മറ്റു വഴികളിൽ കൂടി എത്തും, ഇത് വേറെന്തോ സ്കീം ആയത് കൊണ്ടാണ് ക്യാഷും കൊണ്ട് വരേണ്ടി വന്നത് അത് കൊണ്ടാണ് ഇത് അബ്ദുക്ക ഏൽക്കാഞ്ഞത്.

 

“മമ്മി ആ ബാഗ് അവിടെ വച്ചിട്ടു പൊയ്ക്കോ ഞാൻ എല്ലാം സെറ്റ് ആക്കി എടുത്തോണ്ട് വരാം ”

 

“എന്നാൽ ശരി…” അവർ തിരികെ വർക്ക്‌ ഏരിയ വഴി വീടിനുള്ളിലേക്ക് പോയി…

 

ടയറിനുള്ളിലെ നോട്ട് കെട്ടുകൾ എടുത്ത ശേഷം, ഞാൻ സ്പീക്കർ അഴിച്ചു അതിനു പിന്നിൽ ഉള്ള നോട്ടുകെട്ടുകൾ കൂടി എടുത്തു വച്ചു. 2000 ന്റെ മൊത്തം 79 കെട്ടുകൾ..

ഒരു കോടി അമ്പത്യെട്ടു ലക്ഷം രൂപ… ഞാൻ ഒരു ദീർഘ നിശ്വാസം എടുത്തു… കുറച്ചു നേരം ആ നോട്ട് കെട്ടുകൾ നോക്കി നിന്നു പോയി. പിന്നെ അവയൊക്കെ അടുക്കി ബാഗിലാക്കി, വർക്ക്‌ ഏരിയ വഴി ഞാനും വീടിനുള്ളിലേക്ക് കടന്നു.

 

കിച്ചൺ കടന്നു ഹാളിലെത്തി, അവിടെ ഇക്കയുടെ മമ്മിയും, ഡാഡിയും ഉണ്ടായിരുന്നു.

 

പണം അടങ്ങിയ ബാഗ് ഞാൻ മമ്മിയുടെ നേർക്ക് നീട്ടി അവരത് വാങ്ങിയ ശേഷം മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി..

 

ഞാൻ കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ചതിനു ശേഷം യാത്ര പറഞ്ഞിറങ്ങി. ഫ്ലാറ്റിൽ പോകുന്നതിനു പകരം നേരെ ബാരിലേക്ക് വിട്ടു.

 

ഇന്നിനി രണ്ടെണ്ണം അടിക്കാതെ എങ്ങിനെയാ ഉറങ്ങുവാ… രണ്ടു ദിവസം കൊണ്ട് ടെൻഷൻ അടിച്ചു പണ്ടാരമടങ്ങി.. ഇപ്പോഴും വിറയൽ മാറിയിട്ടില്ല. ഇനിയെന്ത് വന്നാലും ഇത്തരം കളികൾക്കില്ല.. 🙏🏻🙏🏻🙏🏻 മതിയായി…. ഹോ…

 

 

 

ബാറിൽ നിന്ന് ഇറങ്ങി റൂമിലെത്തിയപ്പോഴേക്കും ഞാൻ ആകെ അവശനായി പോയിരുന്നു. ശാരീരിക ക്ഷീണത്തേക്കാൾ കൂടുതൽ മാനസിക ക്ഷീണം ആയിരുന്നു. പേടിയും, ടെൻഷനും ഇത്രത്തോളം ഒരാളെ വീക്ക്‌ ആകുമെന്ന് രണ്ടു ദിവസം കൊണ്ടെനിക്ക് മനസ്സിലായി..

 

കുളിച്ചു വന്നു ബെഡ്‌ഡിലേക്ക് വീണത് മാത്രമേ എനിക്കോർമ്മയുള്ളൂ പിന്നെ കണ്ണ് തുറക്കുന്നത് കാളിംഗ് ബെൽ മുഴങ്ങുന്നത് കേട്ടാണ്… ആറു മണി കഴിഞ്ഞിരിക്കുന്നു. ഫോണിൽ സമീറയുടെ മിസ്ഡ് കാൾസ്.. പാവം രാത്രി കുറേ വിളിച്ചിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *