ജീവിതം നദി പോലെ – 6 8അടിപൊളി 

 

കുറെയേറെ നേരം വർക്ക്‌ ഔട്ട്‌ ചെയ്തു അതോടെ തലേന്നത്തെ ഹാങ്ങ്‌ ഓവർ അങ്ങ് മാറി. ഷോപ്പിൽ പോകാൻ ഒരു മൂഡ് തോന്നുന്നില്ല, നേരെ ഫോൺ എടുത്തു സമീറയുടെ നമ്പർ ഡയൽ ചെയ്തു.

 

“ഹലോ “… സ്വരം കേട്ടാൽ അറിയാം പരിഭവമുണ്ട്, വിശദീകരിക്കാൻ നിന്നാൽ പിന്നെ പെണ്ണ് ജാഡ കാണിക്കും. അത് വേണ്ട,

 

“ഹാ… സമീറ..”

 

“ഹ് മും..”

” ഡീ ഞാൻ ഇന്ന് വരില്ല… ”

“ങ്‌ ഹേ… അതെന്താ?”

“സുഖമില്ല..ഒരു കോൾഡ്ഇന്നലെ രാത്രിയിൽ തുടങ്ങിയതാ… ”

“മരുന്നൊന്നും കഴിച്ചില്ലേ… ആശുപത്രിയിൽ പോണോ?” പരിഭവം മാറി.. ശബ്ദം കേട്ടാലറിയാം, പാവത്തിന് ടെൻഷൻ ആയിട്ടുണ്ട്..

 

“ഓഹ്… വേണ്ട സമീറ. ഒന്ന് റസ്റ്റ്‌ എടുത്താൽ മാറിക്കോളും.. എന്നാൽ ശരി ഞാനൊന്ന് കിടക്കട്ടെ..”

“ഡാ ഒരു ഗുളിക വല്ലതും കഴിക്ക്, പിന്നെ റസ്റ്റ്‌ എടുക്കണേ… ”

“ശരി… ബൈ..”

“മ് ഹും… ബൈ.. ടേക് കെയർ..”

പാവം ശബ്ദം കേട്ടാൽ അറിയാം വല്ലാതെ ആയിട്ടുണ്ട് ആള്. ഇവള് എന്നെ വല്ലാതെ പ്രേമിക്കുന്നുണ്ടല്ലോ എന്നത് എന്റെ ചിന്തകളെ ഒന്നല്ട്ടി…

 

കുറച്ചു നാളായി റൂമൊക്കെ ഒന്ന് ക്ലീൻ ആക്കിയിട്ട്, അതിനാൽ പതിയെ ആ പണിയിലേക്ക് കടന്നു. ഹോം തിയേറ്ററിൽ ഒരു ഇളയരാജ പ്ലേലിസ്റ്റ് പതിയെ ശബ്ദം കുറച്ചു വച്ചു, പിന്നെ പതിയെ ജോലിയിലേക്ക് കടന്നു.

 

ഏതാണ്ട് രണ്ട്മണിക്കൂർ കൊണ്ട് ഫ്ലാറ്റ് മുഴുവൻ ക്ലീൻ ആക്കി, ബ്രേക്ക്‌ ഫാസ്റ്റ് ആയി രണ്ടു ഡബിൾ ഓംലറ്റ് വിത്ത്‌ ബ്ലാക്ക് കോഫിയും തട്ടി .

 

പിന്നെ കുളിച്ചു ഫ്രഷായി പതിയെ ബാൽക്കണിയിൽ വന്നിരുന്നു താഴെ ഒഴുകുന്ന നഗരത്തിന്റെ തിരക്കിലേക്ക് നോക്കിയിരുന്നു കൊണ്ട് ഒരു സിഗരറ്റ് വലിച്ചു.

 

സ്വപ്നത്തിൽ മുഴുകിയിരുന്ന എന്നെ ഉണർത്തിയത് മൊബൈലിന്റെ റിങ് ടോൺ ആയിരുന്നു.

 

ഇക്കയാണ്, ഇനി പുതിയതെന്ത് കുരിശ്ണാവോ…

“ഹലോ.. ഇക്ക ”

“ആ അജു.. ഇന്നെന്താ പോയില്ലേ?”

“ഓഹ്.. രണ്ടു ദിവസത്തെ ടെൻഷൻ കാരണം ഞാൻ ഇന്ന് ലീവാക്കി..”

“ഹഹ.. എനിക്ക് തോന്നി.. എന്തിനാ അജു നീയിങ്ങനെ പേടിക്കുന്നത്?.”

“ഇക്കയ്ക്ക് ഇതൊക്കെ നിസ്സാരം.. ഒന്നാമതെ കുടുംബതിന്നു പുറത്താണ് അതിന്റെ കൂടെ വേറെ വല്ല പ്രശ്നവും ഉണ്ടായാൽ പടിയടച്ചു പിണ്ഡം വയ്ക്കും അവര്..”

 

“ഓഹ് പിന്നെ.. അങ്ങനെ വല്ലതും സംഭവിച്ചാൽ ഇങ് പോരേ നമുക്ക് ഇവിടെ താമസിക്കാം.”

“മ് മ്മ് ഹും.. കേൾക്കാൻ നല്ല രസമുണ്ട്.. എന്താണ് സാറ് വിളിച്ചത്?”

“അത് ഒന്ന് അക്കൗണ്ട് നോക്കിയേക്ക് എന്ന് പറയാൻ ആണ്.”

“ഇന്നലത്തെ കലാപരിപാടിയുടെ ആണെങ്കിൽ എന്റെ പൊന്നിക്കാ എനിക്ക് വേണ്ട.🙏🏻”

“ഹാ പണിയെടുത്താൽ കൂലി വാങ്ങണം അജു.. എന്തായാലും നോക്ക്.. ഞാൻ വെയ്ക്കുവാ.. പിന്നെ നാളെ നേരെ കടയിൽ എത്തിയേക്കണം… കേട്ടല്ലോ ”

 

“ഓക്കേ.. ശരി..”

ഫോൺ കട്ട്‌ ആയി. ഞാൻ നേരെ ആപ്ലിക്കേഷൻ ഓപ്പൺ ആക്കി അകൗണ്ട് നോക്കി, എന്റെ കണ്ണ് തള്ളിപ്പോയി.. ഞാൻ ഒരു വർഷം മുഴുവൻ പണിയെടുത്താൽ കിട്ടുന്നതിന്റെ ഇരട്ടി രണ്ടു ദിവസത്തെ പണിക്ക് കിട്ടിയിരിക്കുന്നു.

 

സത്യമാണോ എന്നറിയാൻ ഞാൻ വീണ്ടും വീണ്ടും റിഫ്രഷ് അടിച്ചു നോക്കി. ഏതോ ഫിനാൻസ് കമ്പനിയുടെ അകൗണ്ടിൽ നിന്നും ആണ് തുക ഡെപ്പോസിറ്ട് ആക്കിയിരിക്കുന്നത്.

 

ആ ഒരു നിമിഷം അതുവരെ എന്റെ മനസ്സിൽ ഉണ്ടായിരുന്നതൊക്കെ ആവിയായി പോയി. പകരം പണത്തിന്റെ തിളക്കം മാത്രം…

—————————————

Leave a Reply

Your email address will not be published. Required fields are marked *