ജീവിതം on കോവിഡ് – 1 1

ഞാ : ദേ വരുന്നു

വാതിൽ തുറന്നതും

ശബരി : എന്താ ടാ ഉള്ളില് പരിപാടി ഷോട്ട് ആണോ.

ഞാൻ : അല്ല നിൻ്റെ

ശബരി: സാർ ഉറക്കം ആയിരുന്നു അപ്പോ

ഞാൻ : നിന്നെ ആരാ ഇങ്ങോട്ട് വിളിച്ചത്

ശബരി : എന്താ ബ്രോ മൊടണോ ….

ഞാൻ : എന്താ കാര്യം പറ

ശബരി : ചുമ്മാ.. സർപ്രൈസ് ആയോ

ഞാൻ : അതെ നല്ല പോലെ സർപ്രൈസ് ആയി

ശബരി : അതാണ് മോനെ ശബരി എല്ലാരെയും ഞെട്ടിക്കും

ഞാൻ : നീ ശബരി അല്ല ശ

ശബരി : നോ നോ പറയല്ലേ തുടക്കത്തിൽ തന്നെ ഭരണി പറയല്ലെ സമയം ഉണ്ടല്ലോ

ഞാൻ : ഇരിക്ക് ഞാൻ പോയി ഫ്രഷ് ആയിട്ടു വരാം..

ശബരി: നീ പോയിട്ട് വാ ഞാൻ ചായ ഇടാം

ഞാൻ : താങ്ക്യൂ 😘

ശബരി : പോയിട്ട് വാ …

“ഇപ്പൊ നിങ്ങള് വിചാരിക്കും ഈ ഫ്ളാറ്റിൽ ഈ തെണ്ടി ഒറ്റക്കല്ലെ അപ്പോ പാവം ചെക്കനെ കൂടെ നിർത്തിക്കൂടെ എന്ന് പക്ഷേ ആരുടെയും ഓസി ഹെല്പ് സ്വീകരിക്കാൻ ശബരി ഒരുക്കം അല്ല”

ഞാൻ : ഫ്രഷ് ആയി വന്നപ്പോ ഫോൺ നോക്കി ഇരിക്കുന്ന ശബരി

ശബരി : അതെ ന്യൂ ഇയർ ആയി എന്താ പരിപാടി

ഞാൻ : എന്ത് അടിച്ച് ഓഫ് ആയി കിടന്ന് ഉറങ്ങും അത്ര തന്നെ

ശബരി : അതൊക്കെ അത്ര തന്നെ … പിന്നെ ഇന്നലെ നേരെ പോയില്ലേ അതിന് ശേഷം ഒരു സംഭവം ഉണ്ടായി

ഞാൻ : ഉം എന്താ

ശബരി : സിക്‌സ്‌സ് മന്ത്സ് പ്രൊജക്റ്റ് ഇല്ലെ അത് സെറ്റ് ആയി ജനുവരി ഫസ്റ്റ് തുടങ്ങും

ഞാൻ : അപ്പോ ഹെഡ്

ശബരി : അറിയില്ല നമ്മള് ഒന്നിൽ ആയാ മതി

ഞാൻ : എനിക്ക് വേണ്ട നിന്നെ കോഴി മൈരെ…

ശബരി : ഉവ്വ് ഉവ്വ് ….ഓഫീസിലെ ബെസ്റ്റ് എംപ്ലോയീ ആയതിൻ്റെ അഹങ്കാരം ആയിരിക്കും

ഞാൻ : പിന്നല്ല 😏

ശബരി : എന്നാലും വാള് വച്ച് കിടക്കുന്ന നിന്നെ എന്നും വീട്ടിൽ കൊണ്ട് വിടുന്നത് ഞാൻ അല്ലേ മൈരെ

ഞാൻ : എന്നും അല്ല എവരി വീക്കെൻഡ്

ശബരി : അതെ 😄

ഞാൻ : അതെ നമ്മക്ക് ഒരു കിടിലം ബിരിയാണി വച്ചാലോ …

ശബരി : ഫണ്ട് ഇല്ല

ഞാൻ : നീ എന്നെങ്കിലും ഈ എച്ചിത്തരം നിർത്തോ നായിൻ്റെ മോനേ

ശബരി : നിനക്ക് അങ്ങനെ പറയാം എൻ്റെ വീട്ടിലേക്ക്

ഞാൻ : നിർത്ത് നിർത്ത്…

ശബരി : 🥴

ഞാൻ : അയ്യോ വേണ്ട എൻ്റെ പൊന്നോ ഞാൻ വാങ്ങാം കഴിക്കാൻ പറ്റോ

ശബരി : എനിക്ക് വേണ്ട

ഞാൻ : ടാ എനിക്ക് എന്തെങ്കിലും വാങ്ങിച്ച് തരാൻ നീ അല്ലേ ഉള്ളു

ശബരി : അയ്യ സേവ് ചെയ്യൂ കൂട്ടുകാരാ

ഞാൻ : എന്തിന്

ശബരി : എത്തും ശെരി ആണ്

ഞാൻ : അല്ല മൈരെ എല്ലാ ശനിയാഴ്ചയും വെള്ളം അടിക്കാൻ നിൻ്റെ കൈയ്യിൽ പൈസ ഉണ്ട്

ശബരി : 😄

ഞാൻ : സത്യം പറ നീ കുനിഞ്ഞ് കൊടിക്കുണ്ടോ ആർക്കെങ്കിലും

ശബരി : പ്പ കുഞ്ഞിയുന്നത് നിൻ്റെ അപ്പൻ മൈരെ… അവൻ എന്നെ തല്ലാൻ കൈ ഓങ്ങി…

ഞാൻ ചാടി അവൻ്റെ മടിയിൽ കിടന്നു

ഞാൻ : അളിയാ മടുത്തു അളിയാ ഈ ജീവിതം കളഞ്ഞിട്ട് പോയാലോ എന്ന് ആലോചിക്കുക ആണ്

ശബരി : സത്യം ഓഫീസിലെ ബെസ്റ്റ് എംപ്ലോയീ ആയ നിൻ്റെ അവസ്ഥ ഇതാണെൽ ഞാൻ ഒക്കെ അപ്പോ

ഞാൻ : കളഞ്ഞിട്ട് പോയാലോ അളി

ശബരി : നിനക്ക് പോണോ പൊക്കോ

ഞാൻ : അപ്പോ നീ

ശബരി : എടാ നിനക്ക് പോയാലും ഒരു കുഴപ്പവും വരാൻ ഇല്ല എൻ്റെ കാര്യം അങ്ങനെ അല്ല പെങ്ങളുടെ പഠിത്തം + കല്യാണം ഒന്ന് …വീട്ടിൻ്റെ ലോൺ ഇതൊക്കെ അങ് നിക്കും ആട്ടും തുപ്പും ഒക്കെ ആണെങ്കിലും ഇവിടുന്ന് കിട്ടുന്ന ശമ്പളം അത് എല്ലാ മാസവും വീട്ടിലേക്ക് അയച്ച് കൊടുത്ത് ബാക്കി പൈസ റെൻ്റ് ഫൂഡ് ഇതൊക്കെ കഴിഞ്ഞ് ബാക്കി വച്ച് ഇങ്ങനെ വണ്ടി ഉരുട്ടുമ്പോ ഒരു സമാധാനം ഉണ്ട്…

ഞാൻ : നീ ആ വർത്താനം പറയരുത് ഇവിടെ ഉള്ള ജോലി പോയി എന്ന് അറിഞ്ഞോ അച്ഛൻ അപ്പോ എന്നെ ചവിട്ടി വെളിയിൽ ഇടും അതാണ് എൻ്റെ അവസ്ഥ

ശബരി : ആണല്ലോ അപ്പോ മിണ്ടാതെ ഇരി…

ഞാൻ : നീ എങ്കിലും ഉണ്ടല്ലോ അത് തന്നെ. ഭാഗ്യം ഞാൻ അവൻ്റെ കഴുത്ത് പിടിച്ച് ഞെക്കി കൊണ്ട് പറഞ്ഞു….

ശബരി : അളിയാ അത് തന്നെ ആണ് എൻ്റെയും ആശ്വാസം നീ ഇപ്പോ പറഞ്ഞില്ലേ ജോലി നിർത്തിയാലോ എന്ന് സത്യം പറഞ്ഞ ഞാൻ ടെൻഷൻ ആയി മൈരോ

ഞാൻ : ആണോ ചക്കരെ

ശബരി : പിന്നെ അല്ലേ നിൻ്റെ ഒരു ഇൻവിസിബിൾ സപ്പോർട്ട് ഉള്ളത് കൊണ്ട് ആണ് ഞാൻ തരക്കേടില്ലാതെ ഓഫീസിൽ പിടിച്ച് നിക്കുന്നത്