സിദ്ധു അവളെ വാരി പുണർന്നു നെറ്റിയിൽ ചുംബിച്ചു…
സിദ്ധു: ഇത് പറയാൻ ആണോ നീ എന്നെ ആദ്യം ടെൻഷൻ അടിപിച്ചത്?
നിമ്മി: നിന്നോട് ആരാ ടെൻഷൻ അടിക്കാൻ പറഞ്ഞത്, മുഴുവൻ കേൾക്കാതെ?
സിദ്ധു: പോടീ തെണ്ടീ….
നിമ്മി: പോടാ…. നീ എനിക്ക് എല്ലാം ആടാ…. എല്ലാം എല്ലാം… പിന്നെ ഇതിൻ്റെ പേരിൽ നീ മീരയോടുള്ള ഇഷ്ടം കുറക്കാൻ പാടില്ല. ഓരോരുത്തരുടെയും കാഴ്ചപാടുകൾ തമ്മിലുള്ള വ്യത്യാസം മാത്രം ആണ് ഇത്, അല്ലാതെ അവൾക്ക് എന്നെക്കാൾ നിന്നോട് സ്നേഹം കുറവൊന്നും അല്ല. ഞാൻ ആലോചിച്ചിട്ടുണ്ട്, എനിക്ക് ആണോ അവൾക്ക് ആണോ സ്നേഹം കൂടുതൽ എന്ന് നിന്നോട്? പക്ഷെ എനിക്ക് അതിനു ആൻസർ കിട്ടാറില്ല. നിനക്കു വേണ്ടി മരിക്കാൻ വരെ റെഡി ആയിരിക്കും അവളും. വെറും കാഴ്ചപ്പാടുകളുടെ വ്യത്യാസം മാത്രം.
സിദ്ധു: നീ ഒരു ജം ആണ് നിമ്മി….
നിമ്മി: അതുപോലെ വിലമതിക്കാൻ ആവാത്തത് ആണ് നീയും എനിക്ക് സിദ്ധു…
സിദ്ധു: (അപ്പോളും അവളെ ചേർത്ത് പിടിച്ചു കൊണ്ട്…) എന്നാലും ആദ്യം നീ എന്നെ പേടിപ്പിച്ചു പെണ്ണെ….
നിമ്മി: ഇടക്ക് ഒന്ന് പേടിക്കുന്നത് നല്ലതാ… നീ എന്തിനാ പേടിച്ചേ?
സിദ്ധു: അറിയില്ല…
നിമ്മി: നിനക്ക് തോന്നിയോ ഞാൻ എല്ലാം അവസാനിപ്പിക്കാൻ പോകുവാണെന്നു?
സിദ്ധു: അങ്ങനെ അല്ല, അങ്ങനെ പറഞ്ഞാൽ അപ്പോൾ നീ ചോദിക്കില്ലേ, അത്രേ വിശ്വാസം ഉള്ളോ എന്ന്?
നിമ്മി: ഹ്മ്മ്… ബുദ്ധിമാൻ…. അറിയാം അല്ലെ?
സിദ്ധു: പക്ഷെ… നിമ്മീ… എനിക്ക് നിന്നെ നഷ്ടപ്പെടാൻ വയ്യ ഡി…
നിമ്മി: അത് മനസിലാക്കാൻ ഞാൻ പേടിപ്പിക്കേണ്ടി വന്നു അല്ലെ?
സിദ്ധു: പോടീ…. ശരി പോവാം നമുക്ക്?
നിമ്മി: ഒരു കാര്യം കൂടി പറയാൻ ഉണ്ട്… പേടിക്കാൻ ഉള്ളത് ഒന്നും അല്ല. ഇത് ഇന്ന് തോന്നിയതാ….
സിദ്ധു: ഇനി എന്താ?
നിമ്മി: പറയാം…
ഇത് നീ എങ്ങനെ എടുക്കും എന്നുള്ളത് നിൻ്റെ മാത്രം തീരുമാനം ആയിരിക്കണം. ഞാൻ നിന്നെ infulence ചെയ്തു എടുക്കുന്ന ഒരു തീരുമാനം ആവരുത്.
സിദ്ധു: പിന്നെ ടെൻഷൻ അടിപ്പിക്കുവാണല്ലോ നീ…
നിമ്മി: നീ എൻ്റെ കൈയിൽ നിന്ന് മേടിക്കും കെട്ടോ, എപ്പോളും ടെൻഷൻ അടിച്ചാൽ.
സിദ്ധു: നീ പറ.
നിമ്മി: ഡാ.. ഈ പെണ്ണുങ്ങളെ കുറിച്ച് എന്താ നിൻ്റെ അഭിപ്രായം?
സിദ്ധു: ഏതു പെണ്ണ്?
നിമ്മി: പെണ്ണുങ്ങൾ… പൊതുവായിട്ട് ആണ് ഞാൻ ചോദിച്ചത്?
സിദ്ധു: എനിക്ക് മനസിലായില്ല. എന്ത് subject ആണ് നീ ഉദ്ദേശിക്കുന്നത്?
നിമ്മി: പൊതുവെ ഒരു പെണ്ണിൻ്റെ മനസ്…
സിദ്ധു: നീ കാര്യം പറ… എനിക്ക് നിൻ്റെ ചോദ്യം മനസിലായില്ല.
നിമ്മി: നീ ഈ പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ?
സിദ്ധു: അതിനു?
നിമ്മി; എൻ്റെ സിദ്ധു… feminist കൾ ചിലപ്പോ എന്നെ തല്ലുവായിരിക്കും എന്നാലും ഞാൻ പറയുകയാ… പെണ്ണിൻ്റെ ഏറ്റവും വല്യ പവർ എന്താണ് എന്നറിയുവോ? അവളുടെ ശരീരം ആണ്. അവളുടെ ലൈംഗികത ആണ്. പെണ്ണിന് മാത്രമേ പ്രസവിക്കാൻ കഴിയു. പെണ്ണ് വിചാരിച്ചാൽ ഒരു ആണിനെ വരച്ച വരയിൽ നിർത്താം, അവനെ നശിപ്പിക്കാം, ഭ്രാന്തനാക്കാം.
സിദ്ധു: നിനക്ക് ഇപ്പോൾ ആരെയാ ഭ്രാന്തനാക്കേണ്ടത്?
നിമ്മി: എനിക്ക് ആരെയും ഭ്രാന്തനാക്കേണ്ട. നീ കേൾക്കു… ശരിക്കും പെണ്ണിന് അവളുടെ പവർ അറിയില്ല. ആനയെ പോലെയാ… ആനക്ക് ആനയുടെ വലുപ്പം അറിയില്ലല്ലോ.
സിദ്ധു: (ഒന്നും മനസിലാവാതെ, ഇനി എന്താണോ അടുത്തത് എന്നുള്ള രീതിയിൽ) എന്താ നീ ഉദ്ദേശിക്കുന്നെ?
നിമ്മി: എടാ.. ഒരു പെണ്ണിന് പരിപൂർണ സ്വാതന്ത്ര്യം കൊടുത്താൽ പിന്നെ അവളെ പിടിച്ചാൽ കിട്ടില്ല. അവൾ ഇങ്ങനെ പറന്നു പറന്നു പോവും. ആകാശത്തേക്ക് പറത്തി വിട്ട കിളിയെ പോലെ. ആകാശം അനന്തമാണ്.
സിദ്ധു: നിനക്ക് ഭ്രാന്തു ആയോ?
നിമ്മി: എനിക്ക് ഭ്രാന്തു ഒന്നും ആയിട്ടില്ല, ആർക്കും അവാതിരിക്കാൻ ആണ് ഞാൻ പറയുന്നത്. ഞാൻ പറയുന്നത് എൻ്റെ വീക്ഷണത്തിൽ നിന്ന് ആണ്. തെറ്റ് ആവാം ശരി ആവാം. പക്ഷെ എൻ്റെ വിശ്വാസം അത് തെറ്റ് ആവാനുള്ള സാധ്യത ഇല്ല എന്ന് തന്നെ ആയിരിക്കുമല്ലോ സ്വാഭാവികമായി.
സിദ്ധു അവളെ തന്നെ നോക്കി ഇരുന്നു. നിമ്മി അവൻ്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു അവൻ്റെ കണ്ണിൽ നോക്കി.
