ജീവൻറ ജീവനായ പ്രണയം – 4

 

ഞാനും എന്റെ ഭാര്യ മിനിയും അവരെ സ്നേഹിച്ചു സൽക്കരിച്ചു മിനിയുടെയും എന്റെയും വീട്ടുകാർ അറിയാതെ…..,,

 

സ്നേഹിക്കാൻ മാത്രം അറിയാവുന്ന നന്മ ഉള്ള അമ്മാവനും അമ്മായിയും ആയിരുന്നു അത് …,,അമ്മാവന്റെ നിർബന്ധത്തിന് ഞാൻ അമ്മാവന്റെ വീട്ടിലേക്ക് പോയി ,,

 

വീട് എത്തും വരെ അമ്മാവൻ ഒന്നും സംസാരിച്ചില്ല , വീട്ടുമുറ്റത്തു നിന്ന് അകത്തേക്ക് കയറാൻ ഞാൻ മടിച്ചപ്പോൾ ,,

 

വാ കയറ് മോനെ എന്ന് പറഞ്ഞു കൊണ്ട് അമ്മാവൻ വീണ്ടും ക്ഷണിച്ചു ..,,

 

കൈ കയുകിട്ട് വാ മോനെ ഭക്ഷണം കഴിക്കാം അമ്മായി ആയിരുന്നു അത് . ഇന്നലെ മുതൽ ഒന്നും തിന്നിട്ടുണ്ടാവില്ലല്ലോ വാ…

 

അവരുടെ നിർബന്ധവും എന്റെ വിശപ്പും വിളമ്പി വെച്ച ഭക്ഷണത്തിന് മുന്നിൽ എന്നെ എത്തിച്ചു… എന്ത്കൊണ്ടോ ഭക്ഷണം കഴിക്കുംന്തോറും കണ്ണ് നിറഞ്ഞു കൊണ്ടേ ഇരുന്നു….,,,

 

പിന്നീട് ഒരു മുറി കാണിച്ചു തന്നിട്ട് എന്നോട് വിശ്രമിക്കാൻ പറഞ്ഞു.. വേണ്ടന്നുള്ള എന്റെ വാക്ക് ഒരച്ഛനെ പോലെ അധികാരം കാണിച്ചു കൊണ്ട് അമ്മാവൻ വിശ്രമിക്കാൻ കണിശമായി പറഞ്ഞു…..

 

എത്ര നേരം വരെ ഉറങ്ങിയെന്ന് അറിയില്ല . പകൽ വെട്ടത്തിൽ ഉറങ്ങിപ്പോയ ഞാൻ എണീറ്റത് അസ്തമയ നേരത്താണ് ….,

 

തടവറക്കുള്ളിലെ ജീവിതം എന്നെ എത്ര മാത്രം തളർത്തി ഒറ്റപ്പെടുത്തിയിരുന്നു എന്ന് എനിക്ക് ആ വീട്ടിൽ നിന്നും മനസ്സിലായി ..ഇനിയും ഇവിടെ നിന്ന് ഇവരെ ബുദ്ധിമുട്ടിപ്പിക്കരുത് എന്നുള്ള തീരുമാനം കൊണ്ട് ഞാൻ അവിടെ നിന്നും പുറപ്പെടാൻ ഒരുങ്ങി….,,,

 

അമ്മാവനോട് യാത്ര ചോദിച്ച എന്നോട്പറഞ്ഞു…,

 

രാഹുൽ ഇരിക്ക് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്”

 

മണ്ണ് കൊണ്ട് കെട്ടി പൊക്കിയ ആ സീറ്റിൽ അമ്മാവന് അടുത്തായി ഞാനും ഇരുന്നു .., എങ്ങോട്ടാ ഇനിയുള്ള യാത്ര പരോൾ കഴിയും വരെ ?..

 

അറിയില്ല ഭൂമി പരന്നു കിടക്കുകയല്ലെ അമ്മാവാ..,

 

നിനക്ക് നിന്റെ ഭാര്യ മിനിയെ കാണേണ്ട ?..

 

എന്തിന് ?.. ഞാൻ പോയിരുന്നു ആ വീട്ടിൽ ഇന്നലെ,,

 

അവൾ സന്തോഷായി ജീവിക്കുക അല്ലെ പുതിയ ഭർത്താവും കുഞ്ഞുമൊക്കെ ആയി … അവള് ജീവിക്കട്ടെ ,,,,

 

രാഹുൽ കണ്ടോ അവളെ അവിടെ ?… ചോദ്യം അമ്മായിയുടെ ആയിരുന്നു..

 

ഇല്ല കുളിക്കുക ആണെന്നാ പറഞ്ഞത് ,,

 

രാഹുൽ ഇപ്പോഴും കഥ അറിയാതെ ആടുക ആണല്ലോ ഇതിന് ഒരു മാറ്റം വരുത്താൻ ആയില്ലെ ?.. അമ്മാവൻ ശബ്ദ്ദം ഉയർത്തി ചോദിച്ചു …..,,

 

അമ്മാവന്റെ പെട്ടന്നുള്ള മാറ്റം കണ്ട് ഞെട്ടി ഇരിക്കുന്ന എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് മറ്റൊരു ശബ്ദ്ദം കേട്ടു….,,

 

തിരിഞ്ഞു നോക്കിയ ഞാൻ ആ കാഴ്ച്ച വിശ്വസിക്കാൻ ആവാതെ നോക്കി നിന്നു…,

മിനി !!!!

 

ഭക്ഷണം… സെല്ലിന്റെ അടിയിൽ കൂടെ പ്ലെയിറ്റ് തള്ളി കൊണ്ട് ഒരു പോലീസുക്കാരൻ വിളിച്ചു പറഞ്ഞു …,

 

രാത്രിയിൽ ഫുഡ് സെല്ലിനകത്താണ് തരാറുള്ളത് …,

 

********* ********** ********

 

ആശുപത്രിയിൽ രോഗികളെക്കാൾ കൂടുതൽ പത്രക്കാരും ക്യാമറകണ്ണുകളും പോലീസും ഒക്കെ ആയി രാത്രി ആയിട്ടും വലിയൊരു കൂട്ടം തമ്പടിച്ചിരിക്കുന്നു…,,

 

അതിനിടയിൽ കൂടി ഒരു യുവതി ചുറ്റുമുള്ളത് ഒന്നും ശ്രേദ്ദിക്കാതെ icuവിന് അടുത്തുള്ള മുറിയിൽ കയറി,, അവൾക്ക് പിന്നാലെ രണ്ടു യുവാക്കളും ..

 

ഞങ്ങൾ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് യുവാക്കൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി…,,

 

സൂപ്രണ്ടിനെ നോക്കി നിന്നു അവർ .. പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെ അയാൾ icuവിന് മുന്നിൽ ഇരുന്ന് വെപ്രാളപ്പെട്ടു കൊണ്ടിരുന്നു..,, ഓരോരുത്തരും ഫോണിൽ എന്തൊക്കെയോ സംസരിക്കുന്നു ..,,

 

സാർ… താങ്കൾ ഇവിടെ ഇങ്ങനെ ഇരുന്ന് വിഷമിക്കാതെ വരൂ ആ റൂമിലേക്ക് മാറി ഇരിക്കാം…,, ആ യുവാക്കാൾ അടുത്ത് വന്ന് കൊണ്ട് പറഞ്ഞു…,,സുപ്രണ്ടിനും തോന്നി ഇനി ഇവിടെ ഇരുന്നാൽ താൻ തളർന്നു വീഴും ..,, രാഷ്ട്രീയ നേതാക്കളെ ചോദ്യവും സഹതാപവും കണ്ടു മടുത്തു കുറഞ്ഞ നേരം കൊണ്ട് …

 

അയാൾ ഭാര്യയെയും കൂട്ടി യുവാക്കൾ കാണിച്ചു കൊടുത്തു റൂമിലേക്ക് വിശ്രമത്തിനായി നടന്നു…,,

 

പിന്നാലെ വന്ന മറ്റു ആളുകളെ യുവാക്കൾ തടഞ്ഞു… വിശ്രമത്തിന് തടസം ഉണ്ടാക്കരുത് എന്ന് പറഞ്ഞിട്ട് ….,,

 

സൂപ്രണ്ടും ഭാര്യയും റൂമിൽ കയറിയതും വാതിൽ അടഞ്ഞു ലോക്ക് ആയി ,,

 

ചെറിയൊരു പരിഭ്രമത്തോടെ സൂപ്രണ്ടും ഭാര്യയും വാതിൽ ചാരി നിൽക്കുന്ന അവളെ നോക്കി …,,

 

ഒരു യുദ്ധത്തിന് എന്ന പോലെ അവൾ അവർക്ക് മുന്നിലേക്ക് നടന്നു പറഞ്ഞു…,

 

ദൈവത്തിന്റെ മാത്രം ഇടപെടലാണ് ഈ കൂടി കാഴ്ച്ച ,, വിഷമം ഉണ്ട് ഇങ്ങനൊരു സാഹചര്യം ഉണ്ടായതിൽ നിങ്ങൾക്കല്ല ട്ടോ ,, നിങ്ങളുടെ മകൾക്ക് ..,

 

എന്ന് കരുതി ദൈവം നൽകുന്ന അവസരം മനുഷ്യരായ നമ്മൾ കൃത്യ സമയത്തിന് ഉപയോഗിക്കണം വേണ്ടേ സാർ ?…

 

എന്താണ് നടക്കാൻ പോവുന്നതെന്ന് അറിയാതെ സൂപ്രണ്ട് ഭാര്യയുടെ കൈ പിടിച്ചു കൊണ്ട് പിന്നോട്ടേക്ക് നീങ്ങി നിന്നു അത്രയ്ക്ക് ഉണ്ടായിരുന്നു അവളുടെ കണ്ണുകളിലെ അഗ്നി…… ഏക മകളുടെ ഒട്ടും പ്രതീക്ഷിക്കാത്ത ദുരന്തം അയാളെ വല്ലാതെ തളർത്തിയിരുന്നു….,

 

അതിന്റെ മേലെയാണ് ഇപ്പൊ പുതിയൊരു അവതാരം ഒരു വാൾ ഏന്തി നിൽക്കുന്ന പോലെ തോന്നി സൂപ്രണ്ടിന്സാറിന് എന്നെ അറിയില്ല. എനിക്ക് സാറിനെ അറിയാം ,, സാറെ എന്നല്ല നിങ്ങളെ വിളിക്കേണ്ടത് ,, എന്റെ സംസ്ക്കാരം മറ്റൊന്നും വിളിക്കാൻ എന്നെ അനുവദിക്കാത്തത് കൊണ്ട് സാറേ എന്ന് തന്നെ വിളിക്കുന്നു…..,

 

ആ യുവതി പറഞ്ഞു.

 

എന്താ നിനക്ക് വേണ്ടത് എന്ത് തന്നെ ആയാലും ഇപ്പൊ സംസാരിക്കാൻ പറ്റില്ല…, പുറത്തിറങ് സൂപ്രണ്ട് തീർത്തു പറഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു…!

 

ഇപ്പോയെ പറയാൻ പറ്റു സാർ .. ഇപ്പോ പറഞ്ഞാലെ സാറിന് അത് മനസ്സിലാവൂ…,,

 

ഡീ നിനക്കറിയില്ല എന്നെ.. ഇറങ്ങി പോടീ.., സൂപ്രണ്ട് കലിതുള്ളി..

 

ഒച്ച വെച്ചിട്ട് ക്ഷീണിക്കണ്ട പറയേണ്ടത് പറഞ്ഞിട്ടെ ഞാൻ പോവുകയുള്ളൂ…,, സാറിന് ഇപ്പൊ നെഞ്ചുരുകുന്നുണ്ട് അല്ലെ ?..

 

സാറിന്റെ മോളെ പിച്ചി ചീന്തിയവരെ ഞാൻ കാണിച്ചു തന്നാൽ സാർ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് അർഹിക്കുന്ന ശിക്ഷ നൽകാൻ തയ്യാറാണോ ?.. യുവതി ഒരു പുഞ്ചിരിയോടെ ചോദിച്ചു …

 

നീ കണ്ടോ ? നിനക്കറിയോ ? അവൻ ആരാണ് എന്ന് ?.. അവനെ എന്റെ കയ്യിൽ കിട്ടിയാല്‍…..!!

 

സൂപ്രണ്ടിന്റെ ആവേശവും ദേഷ്യവും കണ്ട് ഇടയ്ക്ക് കയറി യുവതി പറഞ്ഞു.

സാർ ഒരാൾ അല്ല ഡോക്ക്ട്ടർ അരമണിക്കൂർ മുമ്പ് വിട്ട ന്യൂസ് ബുള്ളറ്റ് കെട്ടില്ലേ ?.. ഒന്നിൽ കൂടുതൽ പേർ ഉണ്ടായിട്ടുണ്ട് എന്നാണ് ..സൂപ്രണ്ടിന്റെ ഭാര്യ അത് കേട്ടതും അത് വരെ നിശബ്ദ്ദമായി കരഞ്ഞത് ശബ്ദ്ദത്തിൽ ഉയർന്നു….,

Leave a Reply

Your email address will not be published. Required fields are marked *