ജീവൻറ ജീവനായ പ്രണയം – 4

 

അൻവർ രാഹുലിനെ ഒന്നും മനസ്സിലാവാതെ നോക്കി ഇരുന്നു .. ഭായ് എന്നുള്ള വിളി മോനെ എന്നാക്കിയതും അൻവർ ശ്രേദ്ധിച്ചു,,,

 

രാഹുലേട്ടൻ ഭാര്യയെ കണ്ടോ ?..

 

കണ്ടു… എന്നെ ഒരു നോക്ക് കാണാൻ കാത്തിരിക്കുക ആയിരുന്നു അവൾ… രാഹുൽ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു ,,

 

അവർ എന്താ രാഹുലേട്ടനോട് പറഞ്ഞത് ?..രാഹുലിന്റെ പരവശവും അൻവറിന്റെ ചോദ്യങ്ങളും ശ്രേദ്ദിച്ച് ചില തടവ് പുള്ളികളും രണ്ട് കാവൽ പോലീസും .. രാഹുലിന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്തു…

 

ഇതൊന്നും ശ്രേദ്ദിക്കാതെ രാഹുൽ പറഞ്ഞു തുടങ്ങി…

 

അന്ന് പരോൾ കിട്ടിയ ഞാൻ നേരെ പോയത് ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്കാണ് …

 

അവളെ കണ്ടില്ല പകരം പുതിയൊരു യുവാവും കുഞ്ഞിനേയും കണ്ടു അവൾ കുളിക്കുക ആണെന്നാ പറഞ്ഞത് … ആ യുവാവിന് എന്നെ മനസ്സിലായില്ലെന്ന് എനിക്ക് തോന്നി…

 

വീട് മാറി പോയെന്ന് കള്ളം പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി .. ഒന്ന് നിർത്തിയിട്ട് രാഹുൽ കിതപ്പോടെ വീണ്ടും പറഞ്ഞു തുടങ്ങി..

 

എല്ലാം അവിടെ തീർന്നെന്ന് കരുതി ഇനി അറിഞ്ഞോ അറിയാതെയോ അവൾക്ക് മുന്നിൽ പോയി പ്പെടരുത് എന്നാഗ്രഹിച്ചു,,, പക്ഷെ ?..

 

അപ്പോഴാണ് എല്ലാരേയും ഞെട്ടിച്ച് കൊണ്ട് സൂപ്രണ്ടിന്റെ അട്ടഹാസം

 

എന്താ ഡാ ഇവിടെ ,,, നിന്റെയൊക്കെ ഭാര്യ വീടാണെന്ന് കരുതിയോ ഇത് സുഖിച്ചിരുന്ന് കഥ പറയാൻ … പിരിഞ്ഞു പോടാ എല്ലാം…..,,

കാലൻ വന്നു .. അതും പതിയെ പറഞ്ഞു കൊണ്ട് തടവു പുള്ളികൾ പിരിഞ്ഞു നടന്നു..

ഇയാളെ ഒർജിനൽ കാലന് പോലും വേണ്ടെന്നാ തോന്നുന്നത് …ഈ ജയിലിൽ ഉള്ള ശിക്ഷയേക്കാളും വലുത ഇയാളെ നാവ് …,,,

 

എല്ലാരുടെ നിശബ്ദ്ദമായ പ്രാക്കും കൊണ്ടയാൾ സൂപ്രണ്ട് എന്ന അധികാരത്തിൽ നടന്നു….

 

*********** ******** ********

 

ഇവിടെ ആരുമില്ലെ ?.

 

കുഞ്ഞോളെ ഒന്ന് പോയി നോക്ക് ആരെന്ന് ,

 

ഉമ്മയും കുഞ്ഞാറ്റയും ഓരോ ജോലിയിൽ ആയിരുന്നു അടുക്കളയിൽ …

 

കുഞ്ഞോൾ പോയി നോക്കി ഒരു ചേച്ചി ആയിരുന്നു അത്,,

 

ആരാ ?..

 

ഞാൻ ഇവിടെയുള്ള അങ്കണവാടി ടീച്ചർ ആണ് ..

 

കുഞ്ഞോൾ അവരോട് കയറാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് ഓടി ..

 

ഉമ്മാ. അങ്കണവാടിയിലെ ടീച്ചർ വന്നിരിക്കുന്നു ..,,

ആഹാ ടീച്ചർ വന്നോ എന്നിട്ടെന്താ ഇങ്ങോട്ട് കയാറാതിരുന്നത് ?.. കുഞ്ഞാറ്റ കൈ കഴുകി കൊണ്ട് ചോദിച്ചു

അതിന് ആ ടീച്ചർ അല്ല ഇത്. ഇതൊരു ചേച്ചിയാണ്…., കുഞ്ഞോൾ പറഞ്ഞു.ചേച്ചിയൊ ? അതും ചോദിച്ച്‌ തട്ടത്തിൻ കൈ തുടച്ചു കൊണ്ട് ഉമ്മ കുഞ്ഞാറ്റയ്ക്കും കുഞ്ഞോൾക്കും പിന്നാലെ കോലായിലേക്ക് നടന്നു….,,,

 

ടീച്ചർ ഇരിക്ക് … ഉമ്മ പറഞ്ഞു.

 

ഇരിക്കാൻ സമയം ഇല്ല ഇനിയും ഒരുപാട് വീടുകളിൽ കയറാൻ ഉണ്ട് ,,

 

ഞാൻ വന്നത് അങ്കണവാടിയിൽ നാളെ ഒരു ക്യാമ്പ് ഉണ്ട് സൗജന്യം ആയിട്ട് മരുന്ന് അടക്കം നൽകും.. നിങ്ങളൊക്കെ വരണം…

 

ടീച്ചർ പറയുന്നത് ശ്രേദ്ധിക്കാതെ കുഞ്ഞാറ്റ ചോദിച്ചു.. മറ്റെ ടീച്ചർ പോയോ ?..

 

ഏത് ടീച്ചർ ?.. കഴിഞ്ഞ രണ്ടു വർഷമായി ഞാനാണ് അങ്കണവാടിയിൽ പഠിപ്പിക്കുന്നത് .. ആ ടീച്ചർ പറഞ്ഞു.

 

അല്ല ഒരു മുസ്‌ലിം ടീച്ചർ ?.. ഉമ്മ സംശയത്തോടെ ചോദിച്ചു..

 

ഇല്ല ഉമ്മാ.. ഇവിടെ ഈ ഒരു അങ്കണവാടിയെ ഉള്ളു ഞാൻ വരും മുമ്പ് ഒരു പ്രായം ചെന്ന മുത്തശ്ശി ആണ് അവിടെ ഉണ്ടായിരുന്നത് ,,

 

എന്നാ ശരി ഞാൻ പോട്ടെ .. ഇനിയും കുറച്ചു വീടുകളിൽ പോവാൻ ഉണ്ട്..

 

അപ്പൊ പിന്നെ ടീച്ചർ ആണെന്ന് പറഞ്ഞു കൊണ്ട് ഇവിടെ വന്നോണ്ടിരുന്നത് ആരാ ?..

 

കുഞ്ഞോളുടെ ചോദ്യത്തിൽ

 

മൂന്ന് പേരും ഉത്തരമില്ലാതെ മുഖത്തോട് മുഖം നോക്കി നിന്നു..!!! വൈകുന്നേരം വരാന്തയിലേക്ക് നടന്നു അൻവർ … രാഹുലേട്ടനെ ആരോ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട് പോയതാണ്….,,

 

അതെ അറിഞ്ഞില്ലെ ?..

 

ആ ചോദ്യം കേട്ട് അൻവറും ശ്രെദ്ധിച്ചു എന്താന്ന് അറിയാൻ ,,അപ്പോയേക്കും ചോദ്യം ഉന്നയിച്ച ആളെ എല്ലാരും കൂടി വളഞ്ഞു . . എന്താ.. എന്ന് ചോദിച്ചു കൊണ്ട് ,,

 

സൂപ്രണ്ടിന്റെ മോൾ റേപ്പ് ചെയ്യപ്പെട്ടിട്ട് ഇപ്പൊ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ആണ് … സൂപ്രണ്ട് വാലിന് തീ പിടിച്ച പോലെ പോവുന്നത് കണ്ടു…

 

ആര് പറഞ്ഞു ?.. പിന്നെ ഒരുപാട് ചോദ്യങ്ങൾ അയാൾക്ക് ചുറ്റും കൂടിയവർ ചോദിച്ചു കൊണ്ടിരുന്നു..

 

അൻവർ അവിടെ നിന്നും എണീറ്റ് സെല്ലിലേക്ക് നടന്നു..

 

ആർക്കും ആ പെണ്ണിന്റെ കാര്യത്തിൽ ഉൽക്കണ്ഠ ഇല്ല , അറിയേണ്ടത് എത്ര പേർ കൂടിയിട്ട് ?എവിടെ വെച്ചിട്ട് ?എപ്പോ? എങ്ങനെ ? അങ്ങനെ ഉള്ള ശവം തീനി കാര്യങ്ങൾ മാത്രം…,,

 

ആ പെണ്ണിന്റെ കുടുംബത്തിന്റെ വേദന മാനസികാ അവസ്ഥ ഒന്നും മനസ്സിലാക്കാതെ ഈ .ലോകം മുഴുവൻ അവർക്ക് പിന്നാലെ പോവും…

 

ബാക്കി വെച്ച അഭിമാനവും ജീവനും കൂടി എടുക്കാൻ ഹംന നീ ആണ് ശരി കൊത്തി പറിക്കാൻ നിൽക്കുന്ന ഈ ലോകത്തു നിന്ന് ഒരു നീതിയും കിട്ടുമായിരുന്നില്ല ,,,

 

അൻവർ….

 

വിളികേട്ട് അൻവർ ചിന്തകളിൽ നിന്നും വഴി മാറി..

ആരാ രാഹുലേട്ടനെ കാണാൻ വന്നത് ?.. അൻവർ മനഃപൂർവം സൂപ്രണ്ടിന്റെ മകളുടെ കാര്യം ചോദിക്കാതിരുന്നു…

ഞാൻ പുറത്തു ഇറങ്ങിയപ്പോൾ പുതിയൊരു കൂട്ടുകാരനെ കിട്ടിയിരുന്നു…, അവൻ എന്നെ കാണാൻ വന്നതാണ് ,, രാഹുൽ പറഞ്ഞു.ഏട്ടൻ പരോൾ ഇറങ്ങി വന്നതിന് ശേഷം ഒരുപാട് മാറി പോയി… പിന്നെ അവിടുന്ന് എങ്ങോട്ടേക്കാ രാഹുൽ ഏട്ടൻ പോയത് ?.. അൻവർ ചോദിച്ചു…

 

ഇരുൾ പരക്കുന്ന ആകാശം നോക്കി കൊണ്ട് രാഹുൽ പറഞ്ഞു തുടങ്ങി..

 

ഞാൻ ആ വീടിന്റെ മുറ്റത്തു നിന്ന് റോഡിലേക്ക് ഇറങ്ങി എങ്ങോട്ട് പോവണം എന്ത് ചെയ്യണം എന്നൊന്നും അറിയാത്തൊരു അവസ്ഥ… പരോളിന് ഇറങ്ങുമ്പോ ഉണ്ടായ കണക്ക് കൂട്ടലുകൾ എല്ലാം നിമിഷ നേരം കൊണ്ട് ആ മുറ്റത്തു നിന്നപ്പോൾ എന്നിൽ നിന്നും ഇല്ലാതായി…,,

 

റോഡിൽ ഒരു ദിവസം മുഴുവൻ അലഞ്ഞു സ്വന്തം വീട്ടിൽ പോയില്ല ഈ കേസിൽ ഞാൻപ്പെട്ട ശേഷം എന്റെ ഏട്ടൻമ്മാരോ അനിയന്മാരോ കാണാൻ വന്നില്ല…,

 

അങ്ങോട്ട് പോയി അവരെ അപമാനപ്പെടുത്തെണ്ട എന്ന് തോന്നി….,,

 

പിറ്റേന്ന് രാവിലെ ബീച്ചിന്റെ ബഞ്ചിൽ കിടന്നുറങ്ങിയ എന്നെ ഒരാൾ വിളിച്ചുണർത്തി ..,,

 

കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ ഭാര്യയുടെ അമ്മാവനെയാണ് .. പുള്ളി ഒരു മുസ്‌ലിം യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചത് കൊണ്ട് കുടുംബത്തിൽ നിന്ന് പുറത്തായതാണ് ,,

 

എങ്കിലും ഞാനും അവളും വേറെ വീട് എടുത്തു മാറിയപ്പോൾ . ഇടയ്ക്ക് ഭാര്യയേയും കൂട്ടി വരുമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *