ജീവൻറ ജീവനായ പ്രണയം – 4

 

സാറിന് അവരെ കാണിച്ചു തന്നാൽ പോലും സാർ ഒരു ചുക്കും ചെയ്യില്ല അവരെയൊന്നും…, ചെയ്യാൻ സാറിന്റെ ബഹുമാനവും പണത്തിന്റെ തൂക്കവും മുട്ട് മടക്കും…,, അവൾ ശൗര്യത്തോടെ പറഞ്ഞു..

 

എന്റെ മകൾക്ക് വിലായിടാൻ ഒരുത്തനും ഇല്ല.. അത്ര ധൈര്യം ഉള്ളവനെ ഈ ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല ഞാൻ…, സൂപ്രണ്ട് തളർച്ചയിലും ശൗര്യത്തോടെ മറുപടി പറഞ്ഞു…”

 

സാറിന് അൻവർ എന്നൊരു ചെറുപ്പക്കാരനെ അറിയുമോ ?… അവനെ ആ ജയിലിൽ ഇട്ട് കൊല്ലാ കൊല ചെയ്യാൻ കിട്ടിയ പണം കൊണ്ടല്ലെ നിങ്ങളെ മകളെ ഈ കഴിഞ്ഞ രണ്ട് രണ്ടര വർഷം പഠിപ്പിച്ചത് “ ഭാര്യയെയും മകളെയും കൂടെ ഇരുത്തി ഊട്ടിയത് …,

 

സാർ ആ നേരം മറന്നു പോയ ഒന്നുണ്ട് . ഇത് പോലെ ഒന്ന് മറച്ചു വെക്കുമ്പോൾ അതിന് നേരെ നീതിന്യായങ്ങൾ കണ്ണടയ്ക്കുമ്പോൾ അവർ കാമം തീർക്കാൻ പുതിയ ഇരകളെ തേടി കൊണ്ടിരിക്കും എന്ന്….,,

 

ആ സമയത്ത്‌ കാമം കൊണ്ട് കണ്ണ് കാണാത്ത ചെന്നായിക്കൾ നോക്കില്ല സൂപ്രണ്ടിന്റെ മോളാണോ , മന്ത്രിയുടെ മോളാണോ എന്നൊന്നും …..,,,

 

പണം വാരിയെറിഞ്ഞു തന്ന വമ്പൻമ്മാരുടെ മക്കളുടെ കൈ ഒന്ന് മണപ്പിച്ചു നോക്ക് ഒരു പക്ഷെ നിങ്ങളുടെ മകളുടെ കണ്ണുനീരിന്റെയും രക്തത്തിന്റെയും മണം ഇപ്പോഴും ഉണ്ടവാം അവരുടെ കൈകളിൽ ,,,,,..

സൂപ്രണ്ടിന്റെവായ്അടഞ്ഞുപോയി…!

അൻവർ കൊലയാളി ആണെന്ന് അവൻ പറഞ്ഞു.. എന്നാ അവനെ പോലെ സാറിനും അറിയാം ആ പെണ്ണ് അതിന് കുറച്ചു മുമ്പ് മൃഗീയമായി റേപ്പ് ചെയ്യപ്പെട്ടു എന്ന് , അത് അൻവറിന്റെ കൈ കൊണ്ട് അല്ലെന്നും ….,,

 

അവൾ കിതക്കുകയായിരുന്നു സങ്കടവും ദേഷ്യവും കൊണ്ട് .

 

തല തായ്‌ത്തി ഇരിക്കുന്ന സുപ്രണ്ടിനോട് അവൾ തുടർന്ന് പറഞ്ഞു..

 

അൻവറിന് എന്നെങ്കിലും മനം മാറ്റം ഉണ്ടായി ഹംന മരണത്തിന് മുമ്പ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മറ്റാരോടെങ്കിലും തുറന്ന് പറയുമോ എന്ന് ഭയന്നിട്ടാണ് ,,

 

അതിന് പിന്നിൽ ഉള്ള തെമ്മാടികൾ നിങ്ങളെ പോലെ കണ്ണിൽ ചോര ഇല്ലാത്ത ഒരാൾക്ക് പണം വാരി എറിഞ് അവിടെ എത്തിച്ചത് ,,,, എന്നാല്‍ അവര്‍ക്ക് തെറ്റി

 

ദൈവം എന്നുള്ളത് വെറും വാക്കല്ല സത്യമാണ് മിസ്റ്റർ നീതി ന്യായങ്ങൾ പണത്തിനും കള്ള സാക്ഷിക്കും മുന്നിൽ കണ്ണടച്ച് നിൽക്കുമ്പോൾ .

 

സത്യത്തിന്റെയും ന്യായത്തിന്റെയും ഭാഗത്ത്‌ നിന്ന് ചെയ്യേണ്ടത് ചെയ്യാൻ ദൈവം വൈകില്ല …,,,

 

ഒരു മകൾ ഉണ്ടായിട്ടാണ് നിങ്ങൾ മറ്റൊരു പെൺകുട്ടിയെ റേപ്പ് ചെയ്തവരെ രക്ഷിക്കാന്‍ അവരുടെ കയ്യിൽ നിന്ന് പണം വാങ്ങി അന്യായം ചെയ്തത് ,,,,

 

സൂപ്രണ്ട് എന്തോ പറയാൻ ഒരുങ്ങിയപ്പോൾ അത് തടഞ്ഞു കൊണ്ടവൾ പറഞ്ഞു…,,

 

അറിയാം നിങ്ങളെ പോലെ പണത്തിനും പ്രസക്തിക്കും മാത്രം വില കൽപ്പിക്കുന്ന പലരും ഈ കേസ് അൻവറിൽ മാത്രം ഒതുങ്ങി കിട്ടാൻ ഭിക്ഷ വാങ്ങിയിട്ടുണ്ടെന്ന് ….,,

 

വരും തീർച്ചയായും നിങ്ങളെ തേടി പണവുമായി സമൂഹത്തിലെ വമ്പമ്മാർ നിങ്ങളുടെ മകളുടെ മാനത്തിന് വില ഇടാൻ കേസ് ഇല്ലാതക്കാൻ അവരുടെ മക്കളെ രക്ഷിക്കാൻ ഇല്ലെങ്കിൽ വേണ്ടപ്പെട്ടവരെ രക്ഷിക്കാൻ ,,

 

അത് നിങ്ങൾ വാങ്ങണം എന്നിട്ട് ആ പണം ഭാര്യയെയും മകളേയും തീറ്റിക്കണം … അപ്പൊ മനസ്സിലാവും നിങ്ങൾ ഇത് വരെ തിന്നും ജീവിച്ചും കൊണ്ട് നടന്ന പണം വിലയുള്ളത് ആയിരുന്നോ ?.. അതല്ല ഒരു പെണ്ണിന്റെ ചോരയും കണ്ണീരും ആയിരുന്നോ എന്ന് ,,,,, സൂപ്രണ്ടിന്റെ ഭാര്യ അയാളെ പകയോടെ നോക്കി…. ആ നോട്ടത്തിൽ സൂപ്രണ്ട് ഉരുകുന്നതായി തോന്നി അവൾക്ക് …,,

 

ചെയ്യുന്ന ജോലിയോട് ആത്മാർത്ഥ ഇല്ലാ എന്നത് നിങ്ങൾ തെളിയിച്ചു ….

 

ഇനി ഉള്ളത് നിങ്ങൾ ഒരച്ഛൻ എന്നുള്ളതാണെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ട് വാ മകളെ ഈ അവസ്ഥയിൽ എത്തിച്ചവരെ …

 

അൻവർ ഇറങ്ങും എത്രയും പെട്ടന്ന് തന്നെ ജയിലിൽ നിന്നും ,, ഇറക്കും ഞങ്ങൾ..

അവൻ പെണ്ണിന്റെ മാനത്തിന് വില കല്പിക്കുന്നവനാണ്.. ഏതൊരു സ്ത്രീക്കും ബഹുമാനം തോന്നുന്നപുരുഷൻ ,,,പ്രാർത്ഥിക്കാം നിങ്ങളുടെ മകൾ സുഖം പ്രാപിക്കാൻ അതിൽ ഉപരി ആ മനസ്സിന് ശക്തി നൽകാൻ.. നഷ്ട്ടപ്പെട്ട മാനത്തിന്റെ വില അന്തസ്സുള്ള പെണ്ണിനെ മനസ്സിലാവൂ….,

 

ഇരുപത്തി ഒന്ന് എന്ന് പറയുന്നത് ചെറിയ പ്രായം ആണ് സാർ .. ഇപ്പൊ നിങ്ങളുടെ മകളുടെ അതെ വയസ്സ് തന്നെ ആയിരുന്നു അഞ്ചു വർഷം മുമ്പ് ഹംന എന്ന പെൺകുട്ടിക്കും….!!

 

വിഷമം ഉണ്ട് നിങ്ങൾക്ക് കിട്ടേണ്ടത് നിങ്ങളുടെ ഒന്നുമറിയാത്ത മകൾക്ക് സംഭവിച്ചതിന് …,,

 

അതും പറഞ്ഞവൾ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു പുറത്തു കാത്തു നിന്ന രണ്ടു പുരുഷൻമാരും അവൾക്കൊപ്പം ചേർന്നു..,,,

 

******** ********* **********

 

രാഹുലേട്ടാ…

 

അൻവർ ഉറങ്ങിയില്ലെ ?.

 

ഇല്ല എന്തോ ഉറക്കം വരുന്നില്ല കുറച്ചു ദിവസമായി മനസ്സിന് വല്ലാത്തൊരു പിടച്ചൽ ,, അൻവർ പറഞ്ഞു

 

ശരിയാ പരോൾ കിട്ടും മുമ്പ് ഇത് തന്നെ ആയിരുന്നു എന്റെയും അവസ്ഥ ,,

 

അതിന് ഞാൻ പരോൾ ഒന്നും ഇറങ്ങുന്നില്ലല്ലോ രാഹുലേട്ടാ?.. അല്ല രാഹുലേട്ടന്റെ ഭാര്യ അമ്മാവന്റെ വീട്ടിൽ എങ്ങനെ ?..

 

അത് ഞാൻ ചുരുക്കി പറയാം കാരണം വിശദീകരിച്ചാൽ എന്റെ ചങ്ക് പൊട്ടി

ഇല്ലാതായി പോവും ,,അൻവർ ആ ഇരുട്ടിൽ രാഹുൽ കിടന്ന ഭാഗത്തേക്ക് തല ഉയർത്തി നോക്കി..

 

രാഹുലിനെ കാണാൻ കഴിഞ്ഞില്ല അവരുടെ ജീവിതം പോലെ അവിടം വ്യക്തമാവാത്ത രാഹുലിന്റെ നിഴലനക്കം കണ്ടു…,,

 

മിനിയുടെ ഏട്ടാ എന്നുള്ള വിളി എന്നെ ഞെട്ടിച്ചു രാഹുൽ പറഞ്ഞു തുടങ്ങി..

 

അവിടുന്ന് ഒന്നും മിണ്ടാതെ ഇറങ്ങി നടക്കാൻ എണീറ്റ എന്നെ അമ്മാവൻ തടഞ്ഞു കൊണ്ട് പറഞ്ഞു…,

 

മിനി പറയുന്നത് കേൾക്കാൻ അല്ലെ നിനക്ക് പറ്റാതെ ഉള്ളു ഞാൻ പറയുന്നത് കേട്ടിട്ട് രാഹുലിന് പോവണമെങ്കിൽ പോവാം …!

 

ഇപ്പോഴും നീ വിശ്വസിക്കുന്നുണ്ടോ മോനെ മിനിയുടെ കാമുകനെ ആണ് നീ കൊന്നത് എന്ന് ,, ചോദ്യം അമ്മയിയുടെ ആയിരുന്നു …!

 

ഞാനില്ലാത്തപ്പോൾ എന്റെ വീട്ടിൽ വന്ന് പോവുന്ന ചാരൻ പിന്നെ ആരാന്ന് ഞാൻ വിശ്വസിക്കണം അമ്മായി .. എന്റെ കണ്ണ് കൊണ്ട് ഞാൻ കാണുകയും ചെയ്തു ഞങ്ങളുടെ ബെഡ്റൂമിൽ അവനെ കെട്ടിപിടിച്ചു നിൽക്കുന്ന ഇവളെ ആയിരുന്നു ഞാൻ കൊല്ലേണ്ടിയിരുന്നത്,,,,

 

അമ്മായിയുടെ ചുമലിൽ തല ചായ്ച്ചു കൊണ്ട് മിനി അപ്പോഴും കരയുന്നുണ്ടായിരുന്നു ….,,

 

നിന്നെ ഞാൻ എന്നേക്കാൾ ഏറെ സ്നേഹിച്ചിട്ടില്ലെ ?. നിന്റെ ഇഷ്ടത്തിന് അപ്പുറം എന്തെങ്കിലും ഞാൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ ?. എന്നെ വേണ്ടായിരുന്നെങ്കിൽ എന്നെ ഒയിവാക്കിയിട്ട് നിനക്ക്….,, കണ്ണീരും സങ്കടം കൊണ്ട് എന്റെ വാക്കുകൾ മുറിഞ്ഞു…,,

Leave a Reply

Your email address will not be published. Required fields are marked *