ജീവൻറ ജീവനായ പ്രണയം – 4

 

ജീവിക്കണം അത് ആരെ കൂടെ ആണെങ്കിലും അരിശത്തോടെ രാഹുൽ ഡോർ ബെല്ല് നീട്ടിഅടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി നിന്നു … ,,,

 

ഗാനത്തിന്റെ ശബ്ദ്ദം കുറഞ്ഞു , അകത്തു നിന്ന് ഡോർ തുറന്ന് കർട്ടൻ സൈഡിലാക്കി ഒരു യുവാവ് പുറത്തേക്ക് വന്നു പത്തിരുപത്തി എട്ട് വയസ്സ് തോന്നിക്കും ….,

ഒറ്റ നോട്ടത്തിൽ ആരും ഒന്ന് നോക്കി പോവുന്ന അഴകുണ്ട് അവനിൽ രാഹുൽ ഓർത്തു ..

ആരാണ് ?. അതിഥിയെ മനസ്സിലാവാതെ വീട്ടുകാരൻ ചോദിച്ചു ..അപ്പോഴാണ് അകത്തു നിന്നും ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടത് ..,

 

രാഹുൽ മറുപടി പറയും മുമ്പ് ആ യുവാവ് ഇങ്ങോട്ട് പറഞ്ഞു..

 

വൈഫ് കുളിക്കുകയ കുഞ്ഞിനെ എടുത്ത് വരാം.. പറഞ്ഞു തീർന്നതും ആ യുവാവ് അകത്തേക്ക് ഓടി…..,,

 

അപ്പൊ കുഞ്ഞും ഭർത്താവും ഒക്കെ ആയി നീ ജീവിതം ആസ്വദിക്കുന്നു വൃത്തിക്കേട്ട ജന്മം .. രാഹുൽ ഒരു പൂവ് ഞെരിച്ചു ഉടച്ചു….,

 

കയ്യിൽ ഒരു പിഞ്ചു കുഞ്ഞുമായി ആ യുവാവ് വീണ്ടും വന്നു .

 

രാഹുൽ ആ കുഞ്ഞിന്റെ മുഖത്തുനോക്കി നിന്നു ..

 

അവൾ ജീവിക്കട്ടെ അവളുടെ അത്യാഗ്രഹത്തിന് ആ യുവാവിന്റെയും കുഞ്ഞിന്റെയും ജീവിതം തകർക്കണ്ട ,,,

 

വീട് മാറി പോയെന്ന് കള്ളം പറഞ്ഞു കൊണ്ട് രാഹുൽ തിരിഞ്ഞു നടന്നു ,,,

 

********* ********** ********* ***********

 

വൈകുന്നേരം ജോലി കഴിഞ്ഞു അൻവറിനെ സെല്ലിൽ കയറ്റുമ്പോൾ പ്രായം ചെന്ന ആ പോലീസുക്കാരൻ സൗകര്യം എന്നോണം പറഞ്ഞു ,,, സൂപ്രണ്ട്‌ സാർ രാഹുലിന് എത്രയും പെട്ടന്ന് പരോൾ കിട്ടുവാൻ നന്നായി ഉത്സാഹിച്ചിരുന്നു ….,,

 

അത് ഇവിടെ നിന്നെ തനിച്ചു കിട്ടാൻ ആണെന്ന് ആരോടോ സർ പറയുന്നത് കേട്ടു നിന്നു ….., നീ ഒന്ന് കരുതി ഇരുന്നോ മോനെ , ആ പോലീസുകാരൻ അതും പറഞ്ഞു കൊണ്ട്‌ നടന്നു പോവുന്നത് നോക്കി നിന്നു അൻവർ ….,,,, ഇരുൾ പരന്ന മഞ്ഞ വെളിച്ചത്തിൽ ഏകനായി അൻവർ ഇരുന്നു ,,,രാഹുലേട്ടൻ ഉണ്ടായിരുന്നെങ്കിൽ പുള്ളി എന്തെങ്കിലുമൊക്കെ സംസാരിച്ചു കൊണ്ടിരുന്നേനെ …,

 

ഇപ്പൊ എവിടെ ഉണ്ടോ ആവോ ,, ആരോടെങ്കിലും പറയുന്നുണ്ടാവും ചതിക്കപ്പെട്ട ഭർത്താവിന്റെ തടവ് നാളുകൾ ….,

 

എന്താ ഡാ ഉറങ്ങാൻ ആയില്ലെ നിനക്ക് ?.. അതോ തോഴാൻ ഇല്ലാത്ത സങ്കടമോ ?..

 

സെല്ല് തുറന്ന സൂപ്രണ്ട് ആ ചോദ്യത്തോടെ അകത്തേക്ക് കയറി ..

 

അൻവർ നിലത്തു പായയിൽ നിന്നും എണീറ്റു ..

 

അയ്യോ സാറിന് ഈ പാവം സുപ്രണ്ടിനോടൊക്കെ ബഹുമാനമോ ?.. എനിക്ക് അത്ഭുതം തോന്നുന്നു ,,,

 

സൂപ്രണ്ടിന്റെ പരിഹാസം കേൾക്കാത്ത മട്ടിൽ അൻവർ പുറത്തേക്ക് നോക്കി നിന്നു…

 

അത് ശ്രദ്ദിച്ച സൂപ്രണ്ട് സെല്ലിന് അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു…

 

നമ്മുക്ക് ഈ സെല്ല് അങ്ങ് ലോക്ക് ചെയ്തു കളയാം സാറിന് എങ്ങാനും പുറത്തേക്ക് ഓടി പോവാൻ തോന്നിയാൽ പാവം പോലീസുക്കാര് കഷ്ടപ്പെടണം ..

സൂപ്രണ്ട് അയിക്കുള്ളിലൂടെ കൈ കടത്തി സെല്ല് പുറത്തു നിന്ന് ലോക്ക് ചെയ്തു ..വീണ്ടും അൻവറിന്റെ അടുത്തേക്ക് നടന്നു …..,

 

ചിലന്തി വലയിൽപ്പെട്ട ഒരു ഇരയാണ് തനിപ്പോ എന്ന് തോന്നി അൻവറിന് ..,

 

********* ********* ********

 

ഉമ്മ ജോലിക്കും കുഞ്ഞോൾ സ്കൂളിലും പോയി.

 

അല്ലെങ്കിലും മിക്ക നാളുകളും താൻ പകൽ വെട്ടത്ത്‌ ഒറ്റയ്ക്ക് ആണല്ലോ..,

 

കുഞ്ഞാറ്റ അടുക്കള ജോലിയൊക്കെ തീർത്തിട്ട് ..,

 

എന്നുമുള്ള പോലെ എഴുതി തീർക്കാൻ ആവാതെ പോയ സങ്കടങ്ങളുടെ ലോകത്തേക്ക് ബുക്കും പേനയും കൊണ്ടിരുന്നു…,,

 

ഇതിപ്പോ ശീലമായി ബുക്കിൽ രണ്ടു വരി എഴുതതിരുന്നാൽ മനസ്സമാധാന ക്കേടാണ് ….,

 

ഇവിടെ ആരുമില്ലെ”

 

ആരാ ഇപ്പൊ ഈ സമയത്ത്‌? ബുക്ക് അടച്ചു കൊണ്ട് കുഞ്ഞാറ്റ പോയി വാതിൽ തുറന്നു…,,

 

ഭംഗിയിൽ ചുറ്റിയിട്ട തട്ടത്തിനുള്ളിൽ ഒരു മെലിഞ്ഞ മുഖവുമായി പുഞ്ചിരിയോടെ ഒരു സ്ത്രീ കയ്യിൽ കുറച്ചു ഫയലും മറുകയിൽ ഹാങ്ബാഗുമായി നിൽക്കുന്നു…

 

ആരാണ് ?.. ഞാൻ ഇവിടെ അംഗണവാടിയിലെ ടീച്ചർ ആണ് ..

വീട്ടു നമ്പർ റേഷൻ കാർഡ് ഐഡി കാർഡ് ഒക്കെ വേണം ചെറിയൊരു സെൻസേഷൻ…

ടീച്ചർ കയറി

ഇരിക്ക് ഞാൻ കൊണ്ട് വരാം..ടീച്ചർ , കുഞ്ഞാറ്റ ഇട്ടു കൊടുത്ത കസേരയിൽ ഹാളിൽ ഇരുന്ന് കൊണ്ട് അകമാകെ വീക്ഷിച്ചു …,,

 

കുഞ്ഞാറ്റ ടീച്ചർ പറഞ്ഞത് കൊണ്ട് വന്ന് കൊടുത്തു . റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ചോദിച്ചു..

 

ഇത് ഇവിടെ ഉള്ള കാർഡ് അല്ലല്ലോ ?.

 

അല്ല ഇവിടെയുള്ള കാർഡ് ഇല്ല…!

 

അപ്പൊ റേഷൻ കടയിന്ന് ഒന്നും വാങ്ങിക്കറില്ലെ ?..

 

കുഞ്ഞാറ്റ ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി.. മറുപടി പറയാതെ.

 

എന്താ ഇയാളെ പേര് ?.

 

ഹിബ എന്നാണ്. കുഞ്ഞാറ്റ എന്ന് വീട്ടിൽ വിളിക്കും …,

 

മൂന്നാമത്തെ ആളാണല്ലെ ?.. റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ചോദിച്ചു ,,,,

 

മ്മ്മ്… അതെ.

 

എവിടെ ബാക്കി ഉള്ളവർ ?.. ഹിബ മാത്രമേ ഉള്ളു ഇവിടെ?..

 

അത് ….ഉമ്മ വീട്ടു ജോലിക്ക് പോയിരിക്കുകയ..

 

റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ഹസീനയെ അന്വേഷിച്ചു ,

 

കല്യാണം കഴിഞ്ഞു പോയി.. കുഞ്ഞാറ്റ ചുമർ ചാരി നിന്നു കൊണ്ട് പറഞ്ഞു..

ഹംന ?…

കൊല്ലപ്പെട്ട് പോയി……!

കൊല്ലപ്പെട്ടന്നൊ ?.. എങ്ങനെ ?.അഞ്ചു വർഷം മുമ്പ് ഒരു ദുഷ്ട്ടൻ കൊന്നു എന്റെ ദീദിയെ .. അവസാനമായി ഒന്ന് കാണാൻ പോലും സമ്മതിക്കാതെ വെട്ടി നുറുക്കി അവൻ കൊക്കയിലേക്ക്…… ബാക്കി പറയാൻ ആവാതെ കുഞ്ഞാറ്റയുടെ തൊണ്ട വിറച്ചു …,,,

 

അവൻ പുഴുത്തു ചാവും.. ഒരു കാലത്തും അവനും അവന് ജന്മം നൽകിയ അവന്റെ ഉമ്മയ്ക്കും കുടുംബത്തിനും സ്വസ്ഥത കിട്ടില്ല നരകിച്ചു ചാവും…

 

കുഞ്ഞാറ്റയുടെ സങ്കടം നിമിശനേരം കൊണ്ട് പകയായി മാറുന്നത് ഞെട്ടലോടെ ടീച്ചർ നോക്കി ഇരുന്നു….,,

 

വിഷമിക്കാതെ ഹിബാ.. പടച്ചോന്റെ തീരുമാനമേ നടക്കു മനുഷ്യരായ നമ്മൾ എല്ലാ കഴിവും ഉണ്ടായാലും നിസഹാരായി നോക്കി നിൽക്കേണ്ടി വരും ചില സമയങ്ങളിൽ..,,,

 

ആരെയും ശപിക്കാനോ ദ്രോഹിക്കാനോ നമ്മൾ അർഹരല്ല മോളെ …,,

 

ടീച്ചർക്ക് അത് മനസ്സിലാവില്ല അവൻ ഒരാൾ കാരണം നശിച്ചു പോയതാ ഈ കുടുംബം..

 

എന്റെ ഇത്താത്ത വർഷങ്ങളായി ഇങ്ങോട്ട് വരാറൊ മിണ്ടാറോ ഇല്ല ,,

 

ഉമ്മ വീട്ടുജോലിക്ക് പോവുന്നു ഈ വീട് പട്ടിണി അവാതിരിക്കാൻ

 

അനിയത്തി ഹീന ഈ വർഷം കൂടിയേ പഠിക്കു അത് കഴിഞ്ഞാൽ ജീവിതത്തെ വെറുത്തു കൊണ്ട് എന്നെ പോലെ അവളും ഇവിടെ തളയ്ക്കപ്പെടും ,,

 

ഹേയ്… ഹിബാ.. ഇങ്ങനെ കാട് കയറി ചിന്തിക്കാതെ ,,

Leave a Reply

Your email address will not be published. Required fields are marked *