അല്ലെങ്കിലും അങ്ങനെയാ നമ്മൾ എന്താണോ ആഗ്രഹിച്ചു കൊതിച്ചു നിൽക്കുന്നത് അത് ആ പരിസരത്തു വരാതെ പോവും
പിന്നെ ഞങ്ങൾ എന്ത് തേങ്ങയ്ക്കാ അവിടെ ഇരിക്കുന്നത്…ഞങ്ങളും ഇറങ്ങി…അന്ന് ഞങ്ങൾ അതിന്റെ കലിപ്പ് തീർക്കാൻ ബാറിലേക്ക് പുറപ്പെഡാൻ കാറിൽ കയറി ..
അപ്പോഴാണ് ഒരു സ്ത്രീ ഓട്ടോ പിടിക്കുവാൻ നിൽക്കുന്നത് കണ്ടത് ആ സ്ത്രീയുടെ ഷോൾഡറിൽ ഒരു വലിയ ഹാൻഡ് ബാഗും ഇടത്തെ കയ്യിൽ ഒരു ചെറിയ കുട്ടിയുടെ കൈപിടിച്ചുകൊണ്ട് ഓരോ ഓട്ടോയ്ക്കും കൈ കാണിക്കുന്നു.. പക്ഷേ ഒരു ഓട്ടോവും നിർത്തുന്നില്ല.. തിരക്കേറിയ ആ ടൗണിൽ ആ കുട്ടിയെയും പിടിച്ച് ആ അമ്മ ഇത്രയും കഷ്ടപ്പെടണമെങ്കിൽ അവർക്ക് അത്യാവശ്യമായി എവിടെയോ പോവാനാണ്. എടാ ചിലപ്പോൾ ഒരു വെള്ളിമൂങ്ങ ഒത്തു വന്നേക്കാം എല്ലാവരും ഒന്നും മിന്നിച്ചേക്കണേ. ഞാനവരോട് സംഭവം പറഞ്ഞു. മുൻ സീറ്റിലിരിക്കുകയായിരുന്ന റെജിയോട് പിൻസീറ്റിൽ ഇരിക്കാൻ പറഞ്ഞു. എന്നിട്ട് വണ്ടിയെടുത്ത് മുമ്പോട്ട് നീങ്ങി ആ സ്ത്രീയുടെ അടുത്ത് ചെന്ന് നിർത്തി. എന്താ ചേച്ചി? ഓട്ടോ അത്യാവശ്യമാണോ.. ആ ചേട്ടാ എന്നെ ഒന്ന് ബസ്റ്റാൻഡ് വരെ ഒന്ന് വിടുമോ. അതിനെന്താ കയറിക്കോളൂ ഞാൻ പറഞ്ഞു. ഞാൻ കാറിന്റെ മുൻ ഡോർ തുറന്നു കൊടുത്തു അവർ വണ്ടിയിൽ കയറിയിരുന്നു കുട്ടിയെ മടിയിൽ ഇരുത്തി .
ഒന്ന് വേഗം വിടുമോ.8.30ആണ് എന്റെ ലാസ്റ്റ് ബസ് പിന്നെ പുലർച്ചെ 5മണിക്കേ ഉള്ളൂ വളരെ ടെൻഷനോടുകൂടി അവർ പറഞ്ഞു .. ഞാൻ വാച്ചിൽ സമയം നോക്കി.8.20.. ബസ്റ്റാൻഡിൽ എത്താൻ നോർമൽ 15മിനുട്ട് വേണം പക്ഷെ ഭയങ്കര ട്രാഫിക്.. എങ്ങനെയാ ഇവരെ വേഗം എത്തിക്കേണ്ടത് എന്നായി വണ്ടിയിൽ ചർച്ച.. കാർ പരമാവധി വേഗത്തിൽ കടത്തി വെട്ടിയും നുഴഞ്ഞു കയറിയും വിട്ടു.. എന്തായാലും സഹായിക്കാം എന്ന മനസ്ഥിതി തന്നെയായിരുന്നു.. അപ്പോൾ അതിൽ വേറെ ചിന്തകൾ ഒന്നും വന്നില്ല.. പക്ഷെ നിർഭാഗ്യവാശാൾ ബസ്റ്റാൻഡിൽ എത്തുമ്പോഴേക്കും ബസ് പോയിരുന്നു.. ഇനി ബസ്സിനെ ഓടിച്ചു പിടിക്കാം എന്നുകരുതിയാലും നടക്കില്ല കാരണം നല്ല ബ്ലോക്ക് ആണ്. അവർ പറയുന്ന ബസ് ആണെങ്കിൽ ഒരിക്കലും കിട്ടുകയുമില്ല..
ഞങ്ങൾക്ക് അവരുടെ സങ്കടത്തിൽ വിഷമം തോന്നി.. ഒരാളും സങ്കടപെടുന്നത് ഇഷ്ടമല്ല.
ചേച്ചിക്ക് സത്യത്തിൽ എവിടെയാ പോവേണ്ടത്..
ചേച്ചി: എനിക്ക് വാടായന്നൂർ ആണ് പോവേണ്ടത് ഇവിടുന്ന് നല്ല ദൂരം ഉണ്ട്
റെജി: അത് കുറേ ദൂരെ അല്ലെ.. അയ്യോ അപ്പോൾ ഇനി എന്തുചെയ്യും..
ഈ കൊച്ചുകുട്ടിയുമായി ഇനി ഞാൻ എന്തുചെയ്യാനാ അവർ സങ്കടപ്പെട്ടു.
പേടിക്കേണ്ട ഞങ്ങൾ ഹെല്പ് ചെയ്യാം.. അടുത്ത് നിങ്ങളുടെ ബന്ധുക്കളുടെ വീടുണ്ടോ.. ഉണ്ടെങ്കിൽ ഞങ്ങൾ അങ്ങോട്ട് ഡ്രോപ്പ് ചെയ്യാം
ചേച്ചി : എനിക്കിവിടെ ആരെയും പരിചയം ഇല്ല.. ഭർത്താവ് ഗൾഫിൽ ആണ്.. അവർക്കുള്ള മരുന്ന് എത്തിക്കാനാണ് ഞാൻ ഇവിടെ വരെ വന്നത്.. അവർ എയർപോർട്ടിൽ പോകുന്ന വഴി എന്റെ കയ്യിൽ നിന്നും മരുന്ന് വാങ്ങിയ അവർ പോയി. ഈ മരുന്ന് മറ്റെവിടെയും കിട്ടില്ല എന്റെ വീടിനടുത്തുള്ള ഒരു ആയുർവേദ വൈദ്യരുടെ മരുന്നാണ്. അതാ ഞാൻ ഇത്രയും റിസ്ക് എടുത്ത് ഇവിടെ വരെ വന്നത്. വീട്ടിൽ മറ്റാരുമില്ല എത്തിച്ചു തരാൻ. പ്രായമായ അമ്മ മാത്രമേയുള്ളൂ പിന്നെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മോളും
അനിൽ: ഭർത്താവ് അപ്പോൾ കുറെയായോ അവിടെ..
ചേച്ചി: അവസാനം വന്നിട്ട് രണ്ടര വർഷമായി…..
…. ഞാനിപ്പോൾ എന്താ ചെയ്യാ…??
സജി:എന്നാൽ നിങ്ങൾക്ക് ഇവിടെ റൂം എടുത്ത് നിന്ന് രാവിലെയുള്ള ആദ്യ ബസ്സിൽ പൊയ്ക്കൂടേ..
ചേച്ചി : അയ്യോ അങ്ങനെയൊന്നും പറ്റില്ല.. ഏട്ടൻ സമ്മതിക്കില്ല.. എന്നോട് വല്ലാതെ ദേശ്യപ്പെടും.. എന്താ ചെയ്യുക …??
ഇപ്പോൾ സമയം 9മണിയായി ഇനിയും ലേറ്റ് ആയാൽ ടാക്സി കിട്ടില്ല..
ചേച്ചി: ഒറ്റക്ക് ഞാൻ ഇത്രയും ദൂരം അവർ സങ്കടപ്പെട്ടു..
ഞാൻ : ചേച്ചി ഒരു മിനിറ്റ് ഞാൻ പരിചയമുള്ള ഏതെങ്കിലും ടാക്സി ഡ്രൈവർ ഉണ്ടോ എന്ന് നോക്കട്ടെ.. എന്നുപറഞ്ഞു പുറത്തിറങ്ങി കുറച്ചു മാറി നിന്നു ഫോൺ വിളിച്ചു
