ഞങ്ങൾ സന്തുഷ്ടരാണ്

ഹസ്ബൻഡ് ബാങ്കിൽ ആണല്ലേ

അതെ

പുള്ളിക്കാരൻ ആരോടും സംസാരിക്കില്ലേ

അങ്ങനൊന്നുമില്ല

നമുക്കിവിടെ റെസിഡൻസ് അസോസിയേഷൻ ഒക്കെ ഉണ്ട് പുള്ളി അതിലൊന്നും പങ്കെടുക്കാറില്ല താൻ ഫ്രീ ആണെങ്കിൽ ഒന്ന് ആക്റ്റീവ് ആക്

എനിക്കിഷ്ടമാണ് പക്ഷെ അഖിലേട്ടൻ സമ്മതിക്കില്ല

താൻ പറഞ്ഞു നോക്ക് …ഒന്നുമില്ലെങ്കിലും ഇവിടുള്ളവരെ പരിചയപെടാലോ

എനിക്കിഷ്ടമാ ചേച്ചി …സോറി അങ്ങനെ വിളിക്കാമോ

അതെന്താ അങ്ങനെ ചോദിച്ചത്

അല്ല എനിക്കറിയില്ല ഇവിടുത്തെ രീതികൾ

ഞങ്ങളും മനുഷ്യൻമാര് തന്നെയാ

ചേച്ചി ക്ഷമിക്കണം ഞാൻ ജനിച്ചതും വളർന്നതും നാട്ടിൻപുറത്താണ്
ഭാഗ്യം ചെയ്ത ആളാണല്ലോ …എനിക്കൊരുപാട് കൊതിയുണ്ട് നാട്ടിൻപുറത്തൊക്കെ താമസിക്കാൻ എന്ത് ചെയ്യാൻ ജോലി ഇവിടെ അച്ചായന് പ്രാക്ടീസ് ഇവിടെ മക്കൾ പഠിക്കുന്നതും ഇവിടെ പിന്നെങ്ങനെ വിട്ടുനിൽക്കാൻ

ചേച്ചിയുടെ മക്കൾ

രണ്ടു പേരാണ് പഠിക്കുന്നു …ഒരാൾ md ചെയുന്നു ഒരാൾ സെക്കന്റ് ഇയർ

രണ്ടുപേരും മെഡിസിൻ തന്നെയാണോ

ഹമ് അതെ

ചേച്ചിയുടെ വീട് എവിടെയാ

ഞാൻ ശരിക്കും കോട്ടയം ആണ് വീട് …

സാറോ

അച്ചായനും കോട്ടയം തന്നെ ,ഞങ്ങൾ ഒരേ നാട്ടുകാരാണ്

ലവ് മാര്യേജ് ആയിരുന്നോ

ആണെന്നും പറയാം …നേരത്തെ കണ്ടിട്ടുണ്ട്

ഇവിടെ ആരൊക്കെയാ താമസം

നമ്മുടെ ലൈനിൽ ഹൈ കോർട്ട് ജസ്റ്റിസ് ,DYSP ചെറിയാൻ സാർ ,പിന്നെ കോളേജ് പ്രൊഫസർ വാസുദേവൻ സാർ എൻജിനിയർ വാസുവേട്ടൻ പിന്നെ കുറച്ചു ബിസിനസ് കാരാണ് .സ്ത്രീകൾ മിക്കവാറും പേരും വീട്ടമ്മമാരാണ് എല്ലാവരും തമ്മിൽ നല്ല ബന്ധത്തിലാണ് .ആണുങ്ങൾ എല്ലവരും തിരക്കുള്ളവരാണ് അവര്തമ്മില് അടുപ്പം ഉണ്ടെങ്കിലും പരസ്പരം കാണുന്നതും സംസാരിക്കുന്നതും കുറവാണു .പക്ഷെ സ്ത്രീകൾ അങ്ങനല്ല പലരും തന്നെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു .ഞാനും കരുതിയത് അഖിലിനെപോലെ താനും റിസേർവ് ആണെന്ന

അല്ല ചേച്ചി ഞാൻ സംസാരിക്കാനും ഇടപഴകാനും ആഗ്രഹിക്കുന്ന ആളാണ്

സമയം പോലെ എല്ലാവരെയും ഞാൻ പരിചയപ്പെടുത്താം

ഹമ്

ഞാൻ പോട്ടെ ചേച്ചി മോൾ വരാറായി

എന്ന ശരി വീണ്ടും കാണാം

അതുവരെ എന്നിലുണ്ടായിരുന്ന കാഴ്ചപ്പാടുകൾ മാറുകയായിരുന്നു .അഖിലേട്ടന്റെ തെറ്റായ ധാരണകളായിരുന്നു എല്ലാം .ഞാൻ സൂസന്ന ചേച്ചിയുമായി പരിചയപ്പെട്ടത് അഖിലേട്ടനോട് പറയാൻ തീരുമാനിച്ചു .അന്ന് പതിവിലും വിപരീതമായി അഖിലേട്ടൻ നേരത്തെ വന്നു

അഖിലേട്ടാ ഞാനൊരു കാര്യം പറയട്ടെ

എന്തെ

ഏട്ടൻ വിചാരിച്ചത് ഇവിടുള്ളവരൊന്നും സംസാരിക്കില്ല എന്നല്ലേ

ഇപ്പോഴെന്താ ഒരു പുതുമ

ഞാനിന്ന് അപ്പുറത്തെ സൂസന്ന ചേച്ചിയെ പരിചയപെട്ടു ..എന്ത് നല്ല സ്ത്രീയ അഖിലേട്ടനേം കൂട്ടി ചെല്ലാൻ പറഞ്ഞിരിക്ക

നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലെ വെറുതെ മറ്റുള്ളവരെ ശല്യം ചെയ്യരുതെന്ന്

ഞാൻ ആരെയും ശല്യം ചെയ്യാൻ പോയിട്ടില്ല

പിന്നെ

അവരെന്നെ അങ്ങോട്ട് വിളിച്ചതാ
എടി അതവരുടെ മര്യാദ ….എന്നുവെച്ചു നീ ചാടിക്കേറി അങ്ങോട്ട് പോകുകയാണോ വേണ്ടത്

എന്റെ അഖിലേട്ടാ ഞാൻ ചാടി കേറി പോയതൊന്നുമല്ല ..അവര് വിളിച്ചിട്ട് പോയില്ലെങ്കിൽ എന്ത് വിചാരിക്കും

എന്ത് വിചാരിക്കാൻ ഇവിടെ അങ്ങനൊക്കെയാണ് അവര് അവരുടെ മാനേഴ്സ് കാണിച്ചു നീ അത് കാണിച്ചില്ല

ഞാൻ എന്ത് കാണിച്ചെന്ന

നിനക്ക് പറയാൻ പാടില്ലായിരുന്നു തിരക്കിലാണ് പിന്നെ വരാം എന്ന്

എനിക്കൊരു തിരക്കില്ലാന്നു അവർക്കറിയാം

അവർക്കു നിന്റെ തിരക്ക് നോക്കലല്ലേ പണി

ഇനി അതിന്റെ പേരിൽ വഴക്കു വേണ്ട ഞാൻ ഇനി പോണില്ല

അതാണ് നല്ലതു

ഞാനൊന്നു ചോദിക്കട്ടെ

ഹമ്

സത്യത്തിൽ അഖിലേട്ടന് ആരെങ്കിലുമായി അടുപ്പമുണ്ടോ നല്ല സുഹൃത്തുക്കൾ ഉണ്ടോ

നീയെന്താ അങ്ങനെ ചോദിച്ചത്

അല്ല ആരുമായും ഏട്ടൻ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല പിന്നെ ഉള്ളതെല്ലാം ഏട്ടന് ഡെപ്പോസിറ് കിട്ടാൻ വേണ്ടിയുള്ള അഭിനയം മാത്രം

എന്റെ ജോലി അതാണ് …ബാങ്കിൽ ബിസിനസ് ഉണ്ടെങ്കിലേ നിലനിൽപ്പുള്ളൂ എന്റെ ഹാർഡ് വർക്ക് കൊണ്ടാ ഞാനിന്നും ഈ ബ്രാഞ്ചിൽ നിൽക്കുന്നത് ,നിനക്കറിയോ എന്റെ ബ്രാഞ്ചിൽ ആണ് ഏറ്റവും ഡെപ്പോസിറ് ഉള്ളത്

അഖിലേട്ടാ അതൊക്കെ നല്ലതു തന്നെ ..അയല്പക്കകാരോട് ഒന്ന് സംസാരിച്ചത് കൊണ്ട് എന്താ പ്രശ്നം

അവർക്കൊന്നും എന്റെ ബ്രാഞ്ചിലോ ബാങ്കിലോ അല്ല അക്കൗണ്ട് ഞാൻ ആദ്യം അവരോടൊക്കെ സംസാരിച്ചതാ അവരൊന്നും അതിന് വില്ലിങ് അല്ല .പിന്നെന്തിനാ അവരുമായൊരു സൗഹൃദം

അപ്പൊ അതാണ് കാര്യം എന്റെ ഏട്ടാ ബിസിനസ് മാത്രം നോക്കിയാണോ ആളുകളുമായി അടുക്കുന്നത് എന്തേലും അത്യാവശ്യം വന്നാൽ ഒന്നോടി വരാൻ അവരെ കാണു

എന്തത്യവശ്യം വരാൻ ..

അതിപ്പോ ഞാനെങ്ങനെ പറയാനാ അത് വരുമ്പോളല്ലേ അറിയൂ

വരട്ടെ അപ്പൊ നോക്കാം

അഖിലേട്ടാ എന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് കണ്ടു ..പിള്ളേരെ തട്ടിക്കൊണ്ടു പോകുന്ന സംഘം നാട്ടിൽ
ഇറങ്ങിയിട്ടുണ്ടെന്ന് ..കേട്ടിട്ട് പേടിയാവുന്നു

ഇതാ ഞാൻ പറഞ്ഞത് നിനക്ക് ഒരു വിവരവും ഇല്ലെന്ന് ..എന്റെ രേണു ഇത് സിറ്റി ആണ് അല്ലാതെ നിൻറ്റെ പട്ടികാടല്ല

അതെന്തേ സിറ്റിയിൽ പിള്ളേരില്ലേ
ഇവിടെ അതൊന്നും നടക്കില്ല ..പിള്ളേരാരും നടനല്ല വരുന്നത് ,അവരൊക്കെ പഠിക്കുന്നത് നല്ല സ്റ്റാൻഡേർഡ് സ്കൂളുകളിലാണ് .അവിടുത്തെ മാനേജ്മന്റ്, ടീച്ചർമാർ എല്ലാം മികച്ചതാണ് …ഹൈ സെക്യൂരിറ്റി സ്കൂളിലാണ് കുട്ടികൾ സിസി ടി വി നിരീക്ഷണത്തിലാണ് മുഴുവൻ സ്കൂളും പിന്നെങ്ങനെ പിള്ളേരെ പിടിക്കാനാ അതൊക്കെ നിന്റെ പട്ടിക്കാട്ടിൽ നടക്കുന്നതാ

ജനലിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചു വച്ചേക്കുന്നെന്ന് പറയുന്നു

അതാ പറഞ്ഞത് അതൊക്കെ അവിടെ വെളിച്ചം വന്നിട്ടില്ലാത്ത നിന്റെ പട്ടിക്കാട്ടിൽ നടക്കുന്നതാ അവിടുള്ളവരെ എളുപ്പത്തിൽ പറ്റിക്കാം .ഇതൊക്കെ അവിടുള്ളവർ വിശ്വസിക്കും സിസി ടി വി ഇല്ലാത്ത നാടല്ലേ .ഇതൊക്കെ സിസി ടി വി ബിസിനസ് തന്ത്രങ്ങളാണ് .ഇങ്ങനെ പിടിപ്പിച്ചാൽ നാട്ടിൻപുറത്തുകാർ സിസി ടി വി വെക്കും അല്ലാതെ പിള്ളേരെ പിടുത്ത കാരോന്നും ഇല്ല .ഇനി ഉണ്ടെങ്കിൽ തന്നെ നാട്ടിൻപുറത്തു കാണും അല്ലാതെ സിറ്റിയിൽ ഇതൊന്നും നടക്കില്ല ..

എന്റെ നാടിനെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് …..വല്യ സിറ്റിക്കാര്

എന്താടി സിറ്റിക്ക് കുഴപ്പം ..ഇവിടെ ഉള്ള എന്തെങ്കിലും സൗകര്യം നിന്റെ നാട്ടിലുണ്ടോ

ഇല്ലേ …..ഞങ്ങൾ പാവങ്ങൾ

അല്ല നീ പറ ,,ഇവിടുള്ളപോലെ നല്ലൊരു ആശുപത്രി …നല്ലൊരു സ്കൂൾ …ഫ്ലാറ്റുകൾ വീടുകൾ എന്തെങ്കിലും അവിടെ ഉണ്ടോ ..എത്ര കമ്പനികളാണ് ഇവിടെ എത്ര ആളുകൾ ജോലി ചെയുന്നു ….നല്ല ഫുഡ് സിനിമ തിയേറ്റർ പാർക്ക് അങ്ങനെ എന്തേലും നീ പറയുന്ന നിന്റെ പട്ടിക്കാട്ടിൽ ഉണ്ടോ

അഖിലേട്ടൻ പറയുന്ന കാര്യങ്ങൾ ശരിയാണ് …നാട്ടിൻപുറത്തുള്ളവർ സിറ്റിയെ ആശ്രയിക്കാറുണ്ട് ശരിയാണ് പക്ഷെ നാട്ടിലുള്ള പലതും ഇവിടെയില്ല

Leave a Reply

Your email address will not be published. Required fields are marked *