ഞങ്ങൾ സന്തുഷ്ടരാണ്

അതെന്താ കല്യാണത്തിന് പ്രത്യേകത

നാട്ടിൻപുറത്തെ കല്യാണങ്ങൾ തികച്ചും വ്യത്യസ്തമാണ് .വീട് വൃത്തിയാക്കുന്നതും പന്തലിടുന്നതും സാധനങ്ങൾ വാങ്ങിക്കുന്നതിനും എല്ലാത്തിനും സഹായം ചെയ്യാൻ അയല്പക്കത്തുള്ളവരും സുഹൃത്തുക്കളും മുഴുവൻ സമയവും ഉണ്ടാവും .അയല്പക്കത്തെ പെണ്ണുങ്ങൾ മുഴുവൻ കല്യാണ വീട്ടിൽ ഉണ്ടാവും ഭക്ഷണം പാകം ചെയ്യാൻ സഹായിച്ചും പത്രങ്ങൾ കഴുകിയും വീട് അടിച്ചു തുടക്കാനും അങ്ങനെ എന്തിനും .വീട്ടുകാർ ഒന്നിന്നും ബുദ്ധിമുട്ടേണ്ടി വരാറില്ല .കല്യാണ ദിവസം ആളുകളെ സ്വീകരിക്കാനും അവർക്കു കുടിക്കാൻ വെള്ളം നൽകാനും സദ്യക്ക് വിളമ്പാനും ഒന്നിനും ആരെയും ആശ്രയിക്കേണ്ടി വരാറില്ല .കല്യാണത്തിന് വരുന്നവർ മുഴുവൻ ആ നാടിന്റെ അതിഥികളാണ് .
അവരെ വേണ്ടപോലെ സ്വീകരിക്കാൻ ആരും മറക്കാറില്ല നമ്മുടെ കല്യാണത്തിന് സദ്യവിളമ്പിയതും ഒരുക്കിയതും എല്ലാം അവിടുത്തെ നാട്ടുകാർ തന്നെയാണ് അല്ലാതെ ഇവിടുത്തെ പോലെ കാറ്ററിങ് കാരല്ല .ഇവിടെ കല്യാണം വിളിക്കുന്നത് അവരുടെ വീടുകളിലേക്കല്ല ഓഡിറ്റോറിയത്തിലേക്കാണ് അവിടെ സ്വീകരിക്കാൻ ആരുണ്ടാകും ആർക്കും പരസ്പരം അറിയില്ല കല്യാണം ചടങ്ങു നേരത്തെ കഴിഞ്ഞിട്ടുണ്ടാകും ഇത് റിസെപ്ഷൻ ഭക്ഷണം കഴിക്കാൻ മാത്രമുള്ള വേദി എന്നാൽ അത് നേരാവണ്ണം തരുമോ അതുമില്ല .നമ്മൾ തന്നെ പ്ലേറ്റ് എടുത്തു വരിനിന്നു ഇരിക്കാൻപോലും സ്ഥലമില്ലാതെ എവിടെയെങ്കിലും നിന്ന് കഴിക്കണം .ഭക്ഷണത്തിനായി മറ്റുള്ളവന്റെ മുന്നിൽ കെഞ്ചനം അതിനും പരിമിതികൾ സ്റ്റാറ്റസ് നോക്കി കഴിക്കണം വയറുനിറച്ചു കഴിച്ചാൽ മാന്യത പോകും .എന്നിട്ടൊരു പേരും ബുഫെ
നല്ലൊരു സദ്യ കഴിക്കണമെങ്കിൽ നാട്ടിൽ പോകണം .

എന്റെ രേണു അത് സൗകര്യത്തിനു വേണ്ടിയാണ് .പിന്നെ ഭക്ഷണം വേസ്റ്റ് ആവില്ല .നമുക്ക് ആവശ്യമുള്ളത് കഴിച്ചാൽ മതിയല്ലോ .മറ്റേത് എല്ലാം വിളമ്പും ആവശ്യമുള്ളതാണോ ആവശ്യമില്ലാത്തതാണോ എന്നൊന്നും ആരും ചോദിക്കില്ല .എന്തിനാണ് ഇത്രയും ഭക്ഷണം കളയുന്നത് ..

പിന്നെ കളയുന്നു …ആര് കളയാൻ വീണ്ടും വീണ്ടും വാങ്ങുന്നതല്ലാതെ .എല്ലാവരെയും തുല്യമായി കാണുന്നതുകൊണ്ട അങ്ങനെചെയുന്നത് ആർക്കും ഒന്നും കിട്ടാതെ പോകരുത് എന്ന നിർബന്ധം ഉള്ളതുകൊണ്ടാണ് അതാണ് ശരിയായ ആതിഥ്യ മര്യാദ …

സമ്മതിച്ചു പൊന്നെ ..നിന്നോട് വാദിച്ചു ജയിക്കാൻ ഞാനില്ല .സത്യത്തിൽ നീ അഡ്വക്കേറ്റ് ആവണ്ടതായിരുന്നു ,എന്താ ഒരു വാദം

കളിയാക്കണ്ട അഖിലേട്ടാ …വക്കിലൊന്നും ആയില്ലെങ്കിലും അത്യാവശ്യം വിദ്യാഭ്യാസം എനിക്കുമുണ്ട്

ഉണ്ടേ ..ഇനിയത്തിന്റെ പേരിൽ നിന്റെ നാടിനെ പുകഴ്ത്തണ്ട

ഞാൻ പുകഴ്ത്തിയതൊന്നും അല്ല സത്യമാണ് പറഞ്ഞത്

ശരി സമ്മതിച്ചു

അഖിലേട്ടാ നിങ്ങള്ക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങിച്ചുടെ ….എനിക്കിവിടെ വല്ലാത്ത വീർപ്പുമുട്ടൽ

നീയെന്താ രേണു ബുദ്ധിയില്ലാതെ സംസാരിക്കുന്നത് നാട്ടിലേക്കു പോകാനോ ..അതിനാണോ ഞാൻ കഷ്ടപ്പെട്ട് ജോലിചെയ്യുന്നത് …ഒരു പ്രൊമോഷൻ സാധ്യത തെളിഞ്ഞു വരുന്നുണ്ട് അപ്പോളാ അവളുടെ നാട് ..അതുമാത്രമല്ല
മോളുടെ വിദ്യാഭ്യാസം അവളുടെ ജീവിതം അതൊന്നും നീ ആലോചിച്ചില്ല …നിനക്ക് നാടും നാട്ടുകാരും മതി ഞാനും എന്റെ മോളും അങ്ങനല്ല …

ഞാനെന്റെ ആഗ്രഹം പറഞ്ഞതാ …ഇഷ്ടമല്ലെങ്കിൽ വേണ്ട

ഹമ് ….

ദിവസങ്ങൾ അങ്ങനെ വിരസമായി കടന്നുപോയി .ഒന്നും ചെയ്യാനില്ലാതെ മോളും അഖിലേട്ടനും മാത്രമായി എന്റെ ലോകം .ആ ലോകത്തിൽ ഞാൻ സന്തുഷ്ടയായി ..പതിവില്ലാതെ അഖിലേട്ടൻ വൈകിട്ട് എന്നെ വിളിച്ചു

രേണു ചിന്നു അങ്ങോട്ട് വന്നോ

അങ്ങനെ ഒരു പതിവില്ല വരുന്നെങ്കിൽ മീരേച്ചിയുമൊത്തു വരുമെന്നല്ലാതെ തനിച്ചു അവൾ വന്നിട്ടില്ല

ചിന്നുവോ ഇതെന്താ അഖിലേട്ടാ ചിന്നുഎങ്ങനെ ഇങ്ങോട്ടു വരും എന്താ കാര്യം

നീ ഒന്ന് റെഡി ആക് ഞാനിപ്പോൾ വരാം

എന്താ കാര്യം

വേഗം റെഡി ആവ്

ഹമ്

ഞാൻ മോളെയും റെഡി ആക്കി വസ്ത്രം മാറി അഖിലേട്ടനെ കാത്തിരുന്നു .അതികം വൈകാതെ അഖിലേട്ടൻ എത്തി .വെപ്രാളപെട്ടമുഖവും വലിയ എന്തോ വേദന അനുഭവിക്കുന്നതായി എനിക്ക് തോന്നി കാർ നിർത്തി അഖിലേട്ടൻ ഡോർ തുറന്നു …

വേഗം വാ രേണു

ഞാൻ വേഗത്തിൽ വാതിൽപ്പൂട്ടി ഇറങ്ങി
എന്താ അഖിലേട്ടാ കാര്യം

ചിന്നുനെ കാണുന്നില്ല

കാണുന്നില്ലേ

ഹമ്

അവൾ എവിടെപ്പോയി

അറിയില്ല കംപ്ലൈന്റ്റ് കൊടിത്തിട്ടുണ്ട് ..പോലീസ് അന്വേഷിക്കുന്നുണ്ട് സ്കൂൾ വിട്ടു വരുന്നനേരമായിട്ടും കാണാത്തപ്പോൾ മീര കിരണേട്ടനെ വിളിച്ചുപറഞ്ഞു ..സ്കൂളിൽ ഇല്ല കാമറ ചെക്ക് ചെയുന്നുണ്ട് ബസ്സിൽ കയറിയിട്ടില്ല അവിടെ ആകെ ബഹളമാണ് മീരക്ക് അല്പം സമാധാനം കിട്ടാൻ നീയാ നല്ലത് …

അഖിലേട്ടാ ഒന്ന് വേഗം പൊ കേട്ടിട്ട് പേടിയാകുന്നു

നീ ചെന്ന് മീരയെ കൂടുതൽ പേടിപ്പിക്കരുത് ..

ഇല്ല അഖിലേട്ടാ

ഞാൻ വേഗം പുറകിലുള്ള മോളെ നോക്കി .വല്ലാത്തൊരു ഭീതി എന്നിൽ വളർന്നിരുന്നു ..ചിന്നുവിന്റെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നു .എന്തൊക്കെയോ ഞാൻ ആലോചിച്ചു കൂട്ടി ..എനിക്കെന്തോ ഒട്ടും സുരക്ഷിത്വത്തം അനുഭവിച്ചില്ല .വല്ലാത്തൊരു ഭയം എന്നിൽ വളർന്നു .പുറകിൽനിന്നുംമോളെ ഞാൻ മുന്നിലേക്ക് എന്റെ മടിയിലേക്കു ഇരുത്തി .എന്റെ കയ്യിൽ അവൾ സുരക്ഷിതയാണോ എന്ന് പോലും ഞാൻ ഭയപ്പെട്ടു .നാട്ടിൽനടക്കുന്ന പലവാർത്തകളും എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു .സത്യമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ .സുരക്ഷിതമെന്ന് അഖിലേട്ടൻ പറഞ്ഞ സിറ്റിയിൽ എന്ത് സുരക്ഷയാണ് ഉള്ളത് .ആരെന്നുപോലും അറിയാത്ത ജനങ്ങൾ. തമ്മിൽത്തമ്മിൽ അടുപ്പമില്ല ഏതു ദേശക്കാരെന്നോ ഭാഷക്കാരെന്നോ പോലും അറിയില്ല എന്തിനു വന്നു എന്ന് അറിയില്ല എന്ത് ചെയുന്നു എന്നറിയില്ല .ഏതു തരക്കാരാണെന്നു പോലും അറിയില്ല .എന്നും ഒരുപാടു ആളുകൾ വന്നുപോകുന്ന നഗരത്തിൽ എന്തെല്ലാം നടക്കുന്നു എന്നുപോലും അറിയില്ല അല്ലെങ്കിൽ അറിയാൻ കഴിയില്ല .ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല അവനവന്റെ കാര്യത്തിനുപോലും സമയക്കുറവുള്ള നഗരജീവിതത്തിൽ മറ്റുള്ളവരെ ശ്രദ്ധിക്കാൻ സമയമെവിടെ ..ഓരോന്നാലോചിച്ചു ഞാൻ കാറിൽ ഇരുന്നു എന്റെ കയ്യുകൾ മോളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു എത്ര മുറുക്കെ പിടിച്ചിട്ടും എനിക്ക് സുരക്ഷിത്വതും അനുഭവപ്പെട്ടില്ല വല്ലാത്തൊരു ഭയം എന്നിൽ നിറഞ്ഞിരുന്നു .അഖിലേട്ടനും എന്നോടൊന്നും സംസാരിച്ചില്ല വഴിയിൽ കാണുന്ന മുഖങ്ങളെയെല്ലാം ഞാൻ സംശയത്തിന്റെ മുനയോടെ നോക്കി .എല്ലാമുഖങ്ങളിലും ക്രൂരത ഒളിഞ്ഞിരിക്കുന്ന തോന്നൽ പുറത്തേക്കു നോക്കാൻ പോലും ഞാൻ അശക്തയായിരുന്നു മോളെയും ഇറുക്കെ കെട്ടിപിടിച്ചു ഞാൻ കാറിൽ ഇരുന്നു അഖിലേട്ടനെപോലും എനിക്ക് ഭയത്തോടെ നോക്കാനേ കഴിഞ്ഞുള്ളു എ സി ഉള്ളകാറിൽ അഖിലേട്ടൻ വെട്ടിവിയർക്കുന്നുണ്ടായിരുന്നു അത്വരെ കാണാത്ത ഭയം ഞാൻ അഖിലേട്ടനിലും കണ്ടു മീരേച്ചിയുടെ വീടിന്റെ മുന്നിൽ കാർ നിർത്തി ഞാൻ അതിൽനിന്നും വെളിയിലിറങ്ങി അകത്തേക്ക് കയറാൻ എന്റെ ഭയം എന്നെ അനുവദിച്ചില്ല ..

Leave a Reply

Your email address will not be published. Required fields are marked *