ഡബിൾ പ്രൊമോഷൻ – 2അടിപൊളി  

ഡബിൾ പ്രൊമോഷൻ 2

Double Promotion Part 2 | Author : Appus

[ Previous Part ]

 


 

വൈഷ്ണവിയുടെ വീട്ടിൽ നിന്ന് ഒരു 20 മിനിറ്റ് യാത്രയെയുള്ളു എന്റെ ഫ്ലാറ്റിലേക്ക്… ഞാൻ ഫ്ലാറ്റിലെത്തുമ്പോൾ നേരം പുലരുന്നതേയുള്ളു… തലേന്ന് തന്നെ ലീവ് പറഞ്ഞിരുന്നതുകൊണ്ട് ഇനി പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല… ശാലിനി വരാൻ 10 മണിയെങ്കിലും ആവും…

ഞാൻ നേരെ ഡ്രസ്സ്‌ മാറി ജിമ്മിലേക്ക് വിട്ടു… ഫ്ലാറ്റിൽ തന്നെയുള്ള അത്യാവശ്യം എല്ലാ മെഷീൻസും ഉള്ള നല്ലൊരു ജിമ്മായിരുന്നു അത്… പക്ഷെ ഇന്ന് ഞാൻ ബേസിക് എക്സർസൈസ് മാത്രം ചെയ്ത് ഒന്ന് ഉഷാറായി അവിടെ നിന്ന് പോന്നു…

നേരെ ഫ്ലാറ്റിൽ വന്ന് ഒന്ന് കുളിച്ച് വൃത്തിയായി ഒരു ട്രാക്ക് പാന്റ്സും ടീഷർട്ടും ഇട്ട് അടുക്കളയിൽ കേറി…

സമയം 9 മണി…

എന്റെ ഫോണിലേക്ക് സെക്യൂരിറ്റിയുടെ കോൾ വന്നു..

“ഹലോ സർ…!!”

“ആ പറഞ്ഞോ….!!” ഞാൻ ഫോൺ സ്പീക്കറിൽ ഇട്ടു..

“സർ ഒരു ശാലിനി കാണാൻ വന്നിട്ടുണ്ട് അകത്തേക്ക് വിട്ടോട്ടെ….??” അയാൾ ചോദിച്ചു…

“ആഹ്.. കേറ്റിവിട്ടോളു എന്റെ കൊളീഗ് ആണ്..!!” ഞാൻ അയാളോട് പറഞ്ഞിട്ട് ഫോൺ കട്ട്‌ ആക്കി..

ശാലിനിയെത്തി… എന്റെ മനസ്സിൽ അറിയാതെ ഒരു ടെൻഷൻ വന്നു… ദിവസവും ഓഫീസിൽ കാണുന്നതാണ് അവളെ… ഓരോദിവസവും പലപ്രാവശ്യം നേരിൽ സംസാരിക്കുന്നതാണ് പക്ഷെ ഇന്ന്…. ഇന്നങ്ങനെയല്ലല്ലോ…

എന്തായാലും ഞാൻ വെപ്രാളം ഒന്നും കാണിക്കില്ലെന്ന് ഉറപ്പിച്ചു… പക്ഷെ അവളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു പ്ലാൻ എനിക്കില്ലായിരുന്നു……

ഏകദേശം 5 മിനിറ്റ് കഴിഞ്ഞപ്പോ ഫ്ലാറ്റിൽ കോളിങ്ങ് ബെൽ മുഴങ്ങി…

“കേറിവാടോ… ഞാൻ ലോക്ക് ചെയ്തിട്ടില്ല….!” ഞാൻ അവൾക്ക് കേൾക്കാവുന്ന ഉച്ചത്തിൽ പറഞ്ഞു…

വാതിൽ തുറക്കുന്ന ശബ്ദം കേട്ടു… അൽപം കഴിഞ്ഞ് വാതിൽ അടക്കുന്നതും… ഞാൻ തയ്യാറാക്കിക്കൊണ്ടിരുന്ന കറിയുടെ തീ കുറച്ച് വെച്ച് ഞാൻ അവളെ സ്വീകരിക്കാൻ ഹാളിലേക്ക് ചെന്നു… ഞാനും അവളും ഒപ്പമാണ് ലിവിങ് റൂമിലേക്ക് കടന്നുവന്നത്…

ഇന്നത്തെ ആദ്യകാഴ്ചയിൽ എന്തൊക്കെയോ വലുതായി പ്രതീക്ഷിച്ചിരുന്ന എന്നെ തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു ഞങ്ങളുടെ ആ കൂടിക്കാഴ്ച…

ഒരു സാരിയിൽ… അല്ലെങ്കിൽ അവളെ കൂടുതൽ സുന്ദരിയാക്കുന്ന ഒരു ക്യാഷ്വൽ വേഷത്തിൽ അവളെ പ്രതീക്ഷിച്ച ഞാൻ കണ്ടത് മിക്കവാറും ഓഫീസിൽ ധരിക്കുന്ന ഒരു വേഷത്തിൽ വന്ന ശാലിനിയെയാണ്… പക്ഷെ ഞാനാ നിരാശ പ്രകടിപ്പിച്ചില്ല…. അതിലും അവൾക് സൗന്ദര്യത്തിന് കുറവില്ല…

“ഹായ്… ഇത്ര നേരത്തെ ഞാൻ പ്രതീക്ഷിച്ചില്ല…!!” ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…

“ഓഫീസിലേക്ക് ഇറങ്ങുംപോലെ ഇറങ്ങിയതാ… അപ്പൊ….!!”

“ഓഹ്.. ഓക്കേ… ഇരിക്കൂ…!!” അവളോട് എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ തപ്പിക്കളിച്ചു…

അവൾ ലിവിങ് റൂമിലെ സോഫയിൽ ഇരുന്നു… അവൾക്ക് എതിർവശത്തായി ഞാനും… അവളുടെ മുഖത്ത് ഒരു ചളിപ്പുണ്ട്… എനിക്കാണെങ്കിൽ ഒരു തുടക്കവും കിട്ടുന്നില്ല… എന്ത്‌ ചോദിക്കണം പറയണം എന്നറിയാതെ ഞാനിരുന്ന് പരുങ്ങി…

“സാറിവിടെ ഒറ്റക്കാണോ…?? സെർവെൻറ് ആരുമില്ലേ…??” എന്റെ അവസ്ഥ മനസിലാക്കിയപോലെ അവൾ ചോദിച്ചു…

“ഇല്ല ശാലിനി… ആദ്യം ഒരാളുണ്ടായിരുന്നു പക്ഷെ കുറേ കഴിഞ്ഞപ്പോ എനിക്ക് തോന്നി എനിക്ക് ചെയ്യാവുന്ന കാര്യങ്ങളെ ഇവിടുള്ളുവെന്ന്.. അപ്പൊ അയാളെ പറഞ്ഞുവിട്ടു…!!” ഞാൻ ആ ചോദ്യത്തിന് ഉത്തരമെന്നോണം പറഞ്ഞു… അവൾ അതുകേട്ട് ഒന്ന് ചിരിച്ചെന്ന് വരുത്തി…

ഞങ്ങൾക്കിടയിൽ വീണ്ടും മൗനം പടർന്നു…

‘ഞാനെന്താണ് ചെയ്യുന്നത്… ഞാനല്ലേ മുൻകൈ എടുക്കേണ്ടത്… പിന്നെ ഞാനെന്താണ് ഒരുമാതിരി ഇന്റർവ്യൂവിന് വന്നപോലെ…??’ ഞാൻ എന്നോട്തന്നെ ചോദിച്ചു….

“സർ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ…??” ശാലിനി വീണ്ടുമൊരു തുടക്കമിട്ടു…

“വൈ നോട്ട്…!! ചോദിച്ചോ…!!” ഞാൻ പറഞ്ഞു..

“സാറിന് ഇത് ചെയ്യാതെ തന്നെ എന്നെ ഹെല്പ് ചെയ്തൂടെ… വേറൊന്നും കൊണ്ടല്ല സാറിനെ ഞാനിതുവരെ അങ്ങനൊന്നും കണ്ടിട്ടില്ല… എനിക്ക് ആ അവസരം വിട്ട് കളയാൻ പറ്റാത്തോണ്ട് സമ്മതിച്ചുവെന്നേയുള്ളു… പക്ഷെ ഇപ്പഴും എന്നെക്കൊണ്ട് പറ്റുവൊന്ന് എനിക്കറിയില്ല…!!” ശാലിനി നിസ്സഹായതയോടെ പറഞ്ഞു…

പക്ഷെ അത് അവളുടെ അവസാനത്തെ അടവാണെന്ന് എനിക്ക് മനസ്സിലായി….. അവസാനമായി കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി എന്നരീതിക്ക് ഒന്ന് എറിഞ്ഞു നോക്കിയതാ… അവളെ നന്നായറിയാവുന്ന എനിക്കത് കൃത്യമായി മനസിലായി…

“ഒഫ് കോഴ്സ് ശാലിനി … എനിക്ക് അത് ചെയ്യാൻ പറ്റും…. പക്ഷെ ഞാൻ പറഞ്ഞില്ലേ .. അതിന് ഒരുപാട് റിസ്ക്കുണ്ട്… ഒന്നാമത് സീതാരാമനോട് ഞാൻ എല്ലാം പറഞ്ഞുപോയി … ഓഫീസിലും എല്ലാവരും അറിഞ്ഞു… ഇനിയിപ്പോ അത് വേണ്ടെന്ന് വെച്ച് തനിക്ക് തന്നാൽ ചിലപ്പോ ആരെങ്കിലും പ്രതികരിച്ചേക്കാം… അറിയാല്ലോ മുകളിലേക്ക് ഒരു മെയിൽ പോയാ മതി… പിന്നെ ഒരു പെണ്ണിന് വേണ്ടി ഇതൊക്കെ ചെയ്തുവെന്ന് പറഞ്ഞ് പറ്റിച്ചാൽ എന്റെ പ്രൊമോഷൻ ക്യാൻസൽ ആവും ചിലപ്പോ ജോലി വരെ പോവും…!!” ഞാൻ പറഞ്ഞു…

“ഈ പറഞ്ഞ റിസ്ക് ഒക്കെ ഞാൻ ഇതിന് സമ്മതിച്ചാലും ഉള്ളതല്ലേ…?? സർ എന്റെ ശരീരത്തിന് വേണ്ടി ജോലി കളയാനുള്ള റിസ്ക് എടുക്കുമെന്നാണോ പറയുന്നത്…!!” ശാലിനിയുടെ ഉള്ളിലെ ഉറങ്ങിക്കിടന്ന സെയിൽസ് ഹെഡ് പതിയെ തലപൊക്കിത്തുടങ്ങി..

“അതിന് മറ്റൊരു വഴിയുണ്ട് ശാലിനീ…!!” ഞാൻ എന്റെ കുരുട്ട് ബുദ്ധിയിൽ വന്ന പ്ലാൻ പുറത്തെടുത്തു…

“എന്താത്…??”

“നമ്മുടെ കമ്പനി ഓരോ ഏരിയയിലും കൂടുതൽ ഫോക്കസ് കൊടുക്കുന്നതിന്റെ ഭാഗമായിട്ട് ഒന്ന് രണ്ട് വലിയ റീജിയൻസ് രണ്ടോ മൂന്നോ ആക്കി തിരിച്ചത് നിനക്കറിയാമായിരിക്കൂല്ലോ..!!”

“മ്മ്…!!”

“അതുപോലെ ഞാനിവിടന്ന് പോവുന്നതിനു മുൻപ് നമ്മുടെ ഏരിയയും രണ്ടെണ്ണം ആക്കാനുള്ള ഒരു പ്രൊപോസൽ വെക്കും… ഒപ്പം ഒന്നിന് പകരം രണ്ട് റീജിയണൽ മാനേജർമാരും ഉണ്ടാവും… ഒരു മെട്രോ സിറ്റി ഏരിയയിൽ ഇങ്ങനൊരു പ്രൊപോസൽ കമ്പനിക്ക് സ്വീകര്യമായിരിക്കും പ്രത്യേകിച്ച് ഞാൻ പോവുന്നതുകൊണ്ട്.. അങ്ങനെ വന്നാൽ നമ്മുടെ ടീം രണ്ടാക്കി സീതാരാമനും ശാലിനിയും റീജിയണൽ മാനേജർമാർ ആവും..!! ആർക്കും പരാതിയില്ല….!!” ഞാൻ പറഞ്ഞു…

“അപ്പോഴും ഞാൻ എന്നെ പകരം തരണം.. അല്ലേ സർ…??” അവൾ തലകുനിച്ച് ചോദിച്ചു…

“ഞാൻ നിർബന്ധിക്കില്ല ശാലിനി… നിനക്ക് എപ്പോ വേണേലും ആ വാതിൽ തുറന്ന് പുറത്ത് പോവാം… നിന്റെ അനുവാദം ഇല്ലാതെ ഞാൻ നിന്നെ തൊടില്ല… നിനക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം…!!”

ഞാൻ പറഞ്ഞതുകേട്ട് അവൾ എന്നെനോക്കി… ഞാൻ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു..

“എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ശാലിനി… വെറുതെ കാമം തീർക്കാൻ മാത്രമല്ല… എന്നും കൂടെ വേണമെന്നുണ്ടെനിക്ക് പക്ഷെ നടക്കാത്ത മോഹങ്ങൾ താലോലിച്ച് ജീവിതം തീർക്കുന്നതിലും നല്ലത് ഒരുപാട് ഓർമ്മകളുള്ള ഒരൊറ്റ ദിവസമല്ലേ..??” ഞാൻ അവളോട് സ്നേഹത്തോടെ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *