ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ Like

ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ

Diariyil Rekhapeduthatha Dinangal | Author : Danmee


 

മോളെ നീ അങ്ങ് ഉണങ്ങി പോയല്ലോ.

 

നീ ഒന്നും കഴിക്കാറില്ലേ..

 

ഹോസ്റ്റൽ ഫുഡ്‌ അല്ലെ …..

 

 

അമ്മായി  ഒരു കൂട്ട് പറഞ്ഞു തരാം. ശരീര പുഷ്ടിക്ക് നല്ലതാ…

 

നീ ഇങ്ങനെ കളിച്ചു നടന്നോ  അടുത്ത ചാൻസ് നിന്റേത.

 

മോളെ  നീ ഇങ്ങനെ  ഓടിച്ചടി നടക്കാതെ.. അടങ്ങി ഒതുങ്ങി ഇരിക്ക്…

 

 

എന്റെ പേര് പ്രവീണ . നാളെ എന്റെ ചേച്ചിയുടെ കല്യാണമാണ്. ബാംഗ്ലൂർ നിന്ന് പഠിക്കുക ആയിരുന്ന ഞാൻ  ചേച്ചിയുടെ കല്യാണം പ്രേമണിച്ചു നാട്ടിൽ വന്നതാ . പക്ഷെ വന്നു പെട്ടതോ തറവാട്ടിലെ പെൺ പടയുടെ  വായിലേക്കും. പതിയെ  ഞാൻ അവരിൽ നിന്നെല്ലാം മറി നടന്നു.

 

 

“മോളെ പ്രവീണേ .. നീ എന്താ  ഇവിടെ  വന്ന് ഇരിക്കുന്നത്.പുറത്ത്  ആരെക്കെയാ വന്നിരിക്കുന്നത് എന്ന്  നോക്കിക്കേ……… നിനക്ക്  എന്താ വയ്യേ ”

 

” എയ്യ്  എനിക്ക്  കുഴപ്പം ഒന്നും ഇല്ല  മുത്തശ്ശി ”

 

” പിന്നെ എന്താ നീ ഇങ്ങനെ  ഇരിക്കുന്നത് ”

 

 

” പുറത്ത് ഇറങ്ങിയാൽ  എല്ലാവരും കൂടെ എന്റെ ചെവി കടിച്ചെടുക്കും ”

 

”  നീ അതൊന്നും  കാര്യമാക്കണ്ട…. അവർ   കുറെ നാൾ കൂടി അല്ലെ  നിന്നെ  കാണുന്നത് …. വെറുതെ   കുശലം ചോദിക്കുന്നതല്ലേ ”

 

” അവർക്ക്  ഇതെക്കെ  മാത്രമേ  ചോദിക്കാൻ  ഉള്ളു… വേറെ ഒന്നും ഇല്ലേ ചോദിക്കാൻ ”

 

” എന്തെങ്കിലും ചോദിക്കാൻ വേണ്ടി ചോദിക്കുന്നത് അല്ലെ… നീ കാര്യം ആക്കണ്ട ”

 

” ഇല്ല  മുത്തശ്ശി  കുഞ്ഞിന്നാൽ മുതൽ ഇതെക്കെ തന്നെയല്ലേ ചോദിക്കുന്നത് ”

 

 

” പ്രായ പൂർത്തി ആയ ഒരു പെണ്ണിനോട്  ഇതെക്കെ അല്ലാതെ  വേറെന്നും  ചോദിക്കാൻ  നമ്മുടെ പെണ്ണുങ്ങൾക്ക്  അറിയില്ല… അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..”

 

 

” അല്ല  മുത്തശ്ശി അല്ലെ  പറഞ്ഞത്.. പെൺകുട്ടികൾ പഠിച്ചച്ചാൽ  സ്വന്തം കാലിൽ നിൽക്കാം അവരെ ആരും ഒന്നിനും  തടയില്ല എന്നൊക്കെ ”

 

” അതൊക്കെ  ശെരി തന്നെ  പക്ഷെ  ഈ  കുടുംബത്തിലെ പെൺകുട്ടികൾക്ക്  അതൊന്നും  ബാധകം അല്ല….. നിന്റെ മൂത്ത ചേച്ചിയുടെ കാര്യം തന്നെ നോക്ക്..  പഠിച്ചു വലിയ ഡോക്ടർ ആയതാ  എന്നിട്ടോ  നമ്മുടെ ഹോസ്പിറ്റലിൽ  തന്നെ നിന്റെ അച്ഛൻ ജോലിയും കൊടുത്തു… എന്നിട്ടോ   ഇപ്പോൾ സ്വന്തം പ്രേസവം  നോക്കനെ അവൾക്ക്  സമയം  ഉള്ളു..  പിന്നെ  നിന്റെ രണ്ടാമത്തെ ചേച്ചി  . നിന്റെ അച്ഛന്റെ കമ്പനിയിൽ തന്നെ അക്കൗണ്ടന്റ് ആണ്‌. എന്ത് കാര്യത്തിന്.. നാളെ അവളുടെയും  ഗതി  മുത്തവളുടേത് തന്നെയാവും….. മോളെ  പെണ്ണുങ്ങൾ  പഠിച്ചാൽ  മാത്രം പോരാ  സ്വന്തം കാലിൽ നിൽക്കുകയും വേണം….. നീ ആദ്യം പഠിച്ചു പാസ്സാവ് എന്നിട്ട് സ്വന്തമായി എന്തെങ്കിലും ജോലി കണ്ടുപിടിക്ക് ..  എന്നിട്ട് നിനക്ക് ഇഷ്ട്ടമുള്ളപ്പോൾ     ഇഷ്ട്ടമ്മുള്ള ഒരാളെ കണ്ട് പിടിക്ക്…. മുത്തശ്ശി ജീവനോടെ  ഉണ്ടെങ്കിൽ  നിന്റെ കൂടെ ഞാൻ  കാണും.     ……… ആ  അത്  പറഞ്ഞപ്പോളാ   നിന്റെ    റിസൾട്ട്  ഇന്ന്  വരുമെന്ന് അല്ലെ  നീ  പറഞ്ഞത്   എന്തായി ”

 

” അയ്യോ  ഞാൻ  അത്  മറന്നു….. ഞാൻ  ഒന്ന് സഞ്ചനയെ  വിളിക്കട്ടെ ”

 

ഞാൻ  മുത്തശ്ശിയുടെ മുറിയിൽ നിന്ന് ഇറങ്ങി. വീട്ടിനുള്ളിൽ  ബന്ധുക്കളെയും പരിജയകാരെയും കൊണ്ട്  നിറഞ്ഞിരിക്കുക ആണ്‌. ഞാൻ  ലാൻഡ് ഫോൺ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കി.

 

” ഡാ  പ്രഭാകര  നാളെ  രാവിലെ തന്നെ  പത്ത് അംബാസിഡർ കർ  മുറ്റത്ത് ഉണ്ടാവണം… പിന്നെ  നീ   കുഞ്ഞുണ്ണി നായർക്ക് ഉള്ള സഹായം എല്ലാം ചെയ്ത് കൊടുക്കണം ”

 

അമ്മാവൻ  ഫോൺ  താഴെ  വെക്കുന്ന  ലക്ഷണം ഒന്നും  കാണുന്നില്ല. ഞാൻ  അവിടെ നിന്നു അച്ഛന്റെ ഓഫീസ് മുറിയിൽ കയറി. അവിടെ ഉള്ള  വയർലെസ് ഫോൺ എടുത്ത്  സഞ്ചനയുടെ വീട്ടിലെ  നമ്പർ ഡയൽ ചെയ്തു.

 

” ഹലോ ”

 

” ഹലോ സഞ്ചന  ഇല്ലേ … ഞാൻ  പ്രവീണ ആണ്‌…. അവൾക്ക് ഒന്ന് കൊടുക്കാമോ ”

 

” ഡി  നിന്നെ  എത്ര തവണ  വിളിച്ചെന്നോ. നിന്റെ വീട്ടിലെ ഫോൺ എപ്പോഴും  എൻഗേജ്ഡ് ആണല്ലോ”

 

” കല്യാണ തിരക്ക് അല്ലെ  അമ്മാവൻ  ഫോൺ  താഴെ വെച്ചിട്ടില്ല ഇപ്പോഴും….. നീ റിസൾട്ട്‌  നോക്കിയോ ”

 

” മ്മ്  നോക്കി ”

 

” നീ  പാസ്സ് ആയോ ”

 

” ആ  ഞാൻ  പാസ്സായി ”

 

” ഞാനോ ?. ”

 

” മ്മ് മ്മ്  രണ്ട് സബ്ജെക്ട്  പോയെടി ”

 

ഒരു ഇടിത്തി പോലെ തോന്നി.

 

” എന്താ  നീ പറഞ്ഞത് ”

 

 

” ഡി കുഴപ്പം ഇല്ല  രണ്ട് സബ്ജെക്ട് അല്ലെ… എഴുതി  എടുക്കാം ”

 

ഞാൻ  കാറ്റു പോയ ബാലുൺ പോലെ  റൂമിൽ നിന്ന് വെളിയിൽ ഇറങ്ങി. പുറത്ത് എന്നെ കത്ത്‌  മുത്തശ്ശി നിൽപ്പുണ്ടായിരുന്നു.

 

” ജയിച്ചോ  മോളെ  ”

 

മുത്തശ്ശി ചിരിച്ചുകൊണ്ട്  ചോദിച്ചു. അത് കേട്ട് വീട്ടിൽ ഉണ്ടായിരുന്ന  ബന്ധുക്കൾ എല്ലാവരും  എന്നെ തന്നെ  നോക്കി നിന്നു.

 

” ഹാ  ജയിച്ചു ”

 

ഞാൻ  മന്ത്രിച്ചു.

 

ഹെയ്  ….. ഹേയ്

 

കയ്യടി  ശബ്ദവും. എന്നെ  അഭിനദ്ധിക്കുന്നതും അവ്വ്യക്തമായി ഞാൻ  കേട്ടു.  ഞാൻ യന്ദ്രികമായി അവരോട് എല്ലാം  പ്രീതികരിച്ചു.

 

 

” ഡി  നീ ജയിച്ചെന്ന് ആണോ  ഇവിടെ  പറഞ്ഞിരിക്കുന്നത് ”

 

പിറ്റേന്ന് ചേച്ചിയുടെ കല്യാണത്തിന് വന്ന  കൂട്ടുകാരികൾ ചോദിച്ചു.

 

” ഹാ  നിങ്ങൾ  ആരോടും ഒന്നും  പറയല്ലേ ”

 

കല്യാണം കഴിയുന്നത്  വരെ  ഞാൻ  മറ്റുള്ളവരുടെ  മുന്നിൽ നിന്നും മറി നടന്നു.

 

“ഇനി ഏത് കോഴ്സ് ആണ്‌ ചെയ്യാൻ പോകുന്നത് ”

 

” എന്തിനാ ഇനിയും പഠിക്കുന്നത് … അച്ഛനോട് പറ  ഈ  പന്തൽ  പൊളിക്കണ്ടന്ന് … അടുത്ത മുഹൂർത്തത്തിൽ തന്നെ  നിന്റെ കെട്ടും നടത്താം “

 

 

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വിഷമിച്ചു.

 

” ഡി നീ വേറെ ഒന്നും ആലോചിക്കേണ്ട .. ഇതെല്ലാം ഒന്ന് ഒതുങ്ങുമ്പോൾ വീട്ടിൽ കാര്യം പറ… തല പോണ കേസ് ഒന്നും അല്ലല്ലോ…. എന്നിട്ട്  പോയ പേപ്പർ എഴുതി എടുക്കാൻ നോക്ക്… ”

 

കൂട്ടുകാരികൾ  എനിക്ക് ധൈര്യം തന്നു…

 

 

” മുത്തശ്ശി …. അന്ന്   ഞാൻ  ഒരു ക്യാമ്പസ്‌ ഇന്റർവ്യൂ അറ്റന്റ് ചെയ്‌തെന്ന് പറഞ്ഞില്ലായിരുന്നോ ”

 

” മ്മ്മ് ”

 

”  നാളെ തന്നെ  അവിടെ ജോയിൻ ചെയ്യണം ”

 

” നാളെ തന്നെയോ ”

 

” അല്ല നാളെ ഇവിടെ നിന്ന് എനിക്ക്  പോകണം ”

 

” നീ എന്താ  മോളെ ഈ പറയുന്നത്.. ”

 

ഒരുവിതത്തിൽ  ഞാൻ മുത്തശ്ശിയെ പറഞ്ഞു സമ്മതിപ്പിച്ചു. അച്ഛനോട്  ഒന്നും പറയാൻ നിന്നില്ല. പറഞ്ഞാൽ അച്ഛൻ കമ്പനി ഡീറ്റൈൽസും മറ്റും ചോദിച്ചു കള്ളം കണ്ട് പിടിക്കും.

Leave a Reply

Your email address will not be published. Required fields are marked *