” ഹലോ സഞ്ചന ഇല്ലേ … ഞാൻ പ്രവീണ ആണ്…. അവൾക്ക് ഒന്ന് കൊടുക്കാമോ ”
” ഡി നിന്നെ എത്ര തവണ വിളിച്ചെന്നോ. നിന്റെ വീട്ടിലെ ഫോൺ എപ്പോഴും എൻഗേജ്ഡ് ആണല്ലോ”
” കല്യാണ തിരക്ക് അല്ലെ അമ്മാവൻ ഫോൺ താഴെ വെച്ചിട്ടില്ല ഇപ്പോഴും….. നീ റിസൾട്ട് നോക്കിയോ ”
” മ്മ് നോക്കി ”
” നീ പാസ്സ് ആയോ ”
” ആ ഞാൻ പാസ്സായി ”
” ഞാനോ ?. ”
” മ്മ് മ്മ് രണ്ട് സബ്ജെക്ട് പോയെടി ”
ഒരു ഇടിത്തി പോലെ തോന്നി.
” എന്താ നീ പറഞ്ഞത് ”
” ഡി കുഴപ്പം ഇല്ല രണ്ട് സബ്ജെക്ട് അല്ലെ… എഴുതി എടുക്കാം ”
ഞാൻ കാറ്റു പോയ ബാലുൺ പോലെ റൂമിൽ നിന്ന് വെളിയിൽ ഇറങ്ങി. പുറത്ത് എന്നെ കത്ത് മുത്തശ്ശി നിൽപ്പുണ്ടായിരുന്നു.
” ജയിച്ചോ മോളെ ”
മുത്തശ്ശി ചിരിച്ചുകൊണ്ട് ചോദിച്ചു. അത് കേട്ട് വീട്ടിൽ ഉണ്ടായിരുന്ന ബന്ധുക്കൾ എല്ലാവരും എന്നെ തന്നെ നോക്കി നിന്നു.
” ഹാ ജയിച്ചു ”
ഞാൻ മന്ത്രിച്ചു.
ഹെയ് ….. ഹേയ്
കയ്യടി ശബ്ദവും. എന്നെ അഭിനദ്ധിക്കുന്നതും അവ്വ്യക്തമായി ഞാൻ കേട്ടു. ഞാൻ യന്ദ്രികമായി അവരോട് എല്ലാം പ്രീതികരിച്ചു.
” ഡി നീ ജയിച്ചെന്ന് ആണോ ഇവിടെ പറഞ്ഞിരിക്കുന്നത് ”
പിറ്റേന്ന് ചേച്ചിയുടെ കല്യാണത്തിന് വന്ന കൂട്ടുകാരികൾ ചോദിച്ചു.
” ഹാ നിങ്ങൾ ആരോടും ഒന്നും പറയല്ലേ ”
കല്യാണം കഴിയുന്നത് വരെ ഞാൻ മറ്റുള്ളവരുടെ മുന്നിൽ നിന്നും മറി നടന്നു.
“ഇനി ഏത് കോഴ്സ് ആണ് ചെയ്യാൻ പോകുന്നത് ”
” എന്തിനാ ഇനിയും പഠിക്കുന്നത് … അച്ഛനോട് പറ ഈ പന്തൽ പൊളിക്കണ്ടന്ന് … അടുത്ത മുഹൂർത്തത്തിൽ തന്നെ നിന്റെ കെട്ടും നടത്താം “
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വിഷമിച്ചു.
” ഡി നീ വേറെ ഒന്നും ആലോചിക്കേണ്ട .. ഇതെല്ലാം ഒന്ന് ഒതുങ്ങുമ്പോൾ വീട്ടിൽ കാര്യം പറ… തല പോണ കേസ് ഒന്നും അല്ലല്ലോ…. എന്നിട്ട് പോയ പേപ്പർ എഴുതി എടുക്കാൻ നോക്ക്… ”
കൂട്ടുകാരികൾ എനിക്ക് ധൈര്യം തന്നു…
” മുത്തശ്ശി …. അന്ന് ഞാൻ ഒരു ക്യാമ്പസ് ഇന്റർവ്യൂ അറ്റന്റ് ചെയ്‌തെന്ന് പറഞ്ഞില്ലായിരുന്നോ ”
” മ്മ്മ് ”
” നാളെ തന്നെ അവിടെ ജോയിൻ ചെയ്യണം ”
” നാളെ തന്നെയോ ”
” അല്ല നാളെ ഇവിടെ നിന്ന് എനിക്ക് പോകണം ”
” നീ എന്താ മോളെ ഈ പറയുന്നത്.. ”
ഒരുവിതത്തിൽ ഞാൻ മുത്തശ്ശിയെ പറഞ്ഞു സമ്മതിപ്പിച്ചു. അച്ഛനോട് ഒന്നും പറയാൻ നിന്നില്ല. പറഞ്ഞാൽ അച്ഛൻ കമ്പനി ഡീറ്റൈൽസും മറ്റും ചോദിച്ചു കള്ളം കണ്ട് പിടിക്കും.
പിറ്റേന്ന് തന്നെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. കോളേജിൽ ചെന്ന് എക്സമിനുള്ള അപ്ലിക്കേഷൻ കൊടുക്കണം. പിന്നെ സിനിയേഴ്‌സ് ചെയ്യാറുണ്ടായിരുന്നത് പോലെ കോളേജിന് മുന്നിൽ ഉള്ള ഷോപ്പിൽ വല്ലതും ജോലി ചെയ്തു പോക്കറ്റ് മണി ഉണ്ടാക്കണം. എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു ഞാൻ ട്രെയിൻ കയറി.
കോളേജിലേക്ക് ചെല്ലുമ്പോൾ എനിക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നു. എന്നെ അറിയാവുന്നവർ എല്ലാം ആശ്വാസവാക്കുകളുമായി ചുറ്റും കൂടി. അപ്പോഴാണ് എനിക്ക് ഞാൻ ചെയ്ത മണ്ടത്തരം മനസിലായത്. അച്ഛന് ഇവിടെ ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട് പിന്നെ ഞങ്ങളുടെ കുറച്ച് റിലേറ്റീവ്സും ഇവിടെ ഉണ്ട് ആ ധൈര്യത്തിലാണ് എന്നെ ഇങ്ങോട്ട് പഠിക്കാൻ വിട്ടത്. ഞാൻ പതിയെ ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞു മറി നടന്നു.
എന്റെ രൂപത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ഞാൻ തീരുമാനിച്ചു.പെട്ടെന്ന് ഒരാൾ കണ്ടാൽ എന്നെ മനസിലാക്കരുത്.
ബാംഗ്‌ളൂർ ആണ് പഠിച്ചത് എങ്കിലും ഞാൻ മോഡേൺ ഒന്നും അല്ലായിരുന്നു . എന്നാൽ തനി നാട്ടുമ്പുറത്തു കാരിയും അല്ലായിരുന്നു. ഞാൻ അടുത്ത് കണ്ട ഒരു ബ്യുട്ടി പാർലറിൽ കേറി എന്റെ രൂപത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തി. മൂടി ബോബ് ചെയ്തു. പിന്നെ പുതിയ കുറച്ച് മോഡേൺ ഡ്രെസ്സും വാങ്ങി. ഇനി താല്കാലത്തേക്ക് ഒരു ജോലിയും താമസസ്വകാര്യവുമാണ് വേണ്ടത്.
