ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് – 3 39അടിപൊളി  

 

ഞാൻ ആ കൈകൾ തഴുകുന്നത് തുടർന്ന് കൊണ്ടിരുന്നു. ഞാൻ ശ്രദ്ധിച്ച് കെട്ടിരിക്കുന്നത് കൊണ്ടും ചേച്ചിയുടെ ഉത്തരത്തിൽ ഞാൻ തൃപ്തനല്ല എന്നും തോന്നിയതു കൊണ്ടാണെന്നു തോന്നുന്നു പുള്ളികാരി വീണ്ടും തുടർന്നു.

 

മേഴ്സി – അങ്ങേര് ഇപ്പോ പണ്ടത്തെ പോലെയൊന്നുമല്ലടാ. കുടി കുറച്ചു കൂടുതലാണ്. അത് കൊണ്ട് തന്നെ ആളുടെ തടിയും കൂടി വയറും ചാടി. ആരോഗ്യം നോക്കണ്ടേ. പറഞ്ഞാൽ വല്ലതും കേക്കുമോ അതുമില്ല. ഇതൊക്കെ പറഞ്ഞു വഴക്കിട്ട് കൊണ്ടാണ് ഇവിടം വരെയെത്തിയത്. ഇങ്ങനെ മനസിൽ കിടന്ന ഒരു പാടു സംഭവങ്ങൾ എല്ലാം കൂടെ അണ പൊട്ടിയൊഴുകിയതാടാ. ഞാൻ പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട.

 

ഞാൻ തഴുകൽ തുടർന്ന് കൊണ്ടിരുന്നു. പെട്ടെന്ന് ചേച്ചി എന്നെ ഒന്നു നോക്കിയിട്ട് രാത്രി ഭക്ഷണം ഉണ്ടാക്കാൻ പോകുവാ ന്നു പറഞ്ഞു. അത് കേട്ട ഞാൻ പറഞ്ഞു. ഇന്ന് ഒന്നും ഉണ്ടാക്കണ്ട. ഞാൻ പോയി പാർസൽ മേടിച്ചു കൊണ്ട് വരാം. 3 പേർക്കുള്ളത് മതിയല്ലോ. അത് കേട്ടു ചേച്ചി മനസില്ലാ മനസോടെ സമ്മതിച്ചു

 

മേഴ്സി – നമുക്ക് ഉള്ളത് മതിയേട. പുള്ളികാരൻ തീറ്റയും കുടിയും കഴിഞ്ഞേ വരൂ.

 

ഇതും പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയ ചേച്ചിയുടെ കൈയിൽ പിടിച്ചു അവിടെ ഇരുത്തി കൊണ്ട് ഞാൻ ചോദിച്ചു.

 

ഡേ – ഇപ്പോ ദേഷ്യമൊക്കെ മാറിയോ. എന്നാൽ ഞാൻ സാധനമൊക്കെ തിരിച്ചു വച്ചോട്ടെ.

 

മേഴ്സി – എന്തു സാധനം. നീയെന്തൊക്കെയാടാ ഈ പറയുന്നത്.

 

ഡേ – ഞാൻ എന്റെ ബാഗ് പാക്ക് ചെയ്തായിരുന്നു. പേടിച്ചിട്ട് ഇവിടുന്നു പോകണ്ടി വന്നാൽ പോകാൻ.

 

മേഴ്സി – എന്തിനാടാ ചെറുക്കാ നീ പോണേ. നീയെങ്ങോട്ടാ പോണേ

 

ഡേ – ഞാൻ കരുതി ചേച്ചിക്ക് എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കും നേരത്തേ ആ സീൻ ഉണ്ടാക്കിയതെന്ന്.

 

മേഴ്സി – പോടാ പൊട്ടാ. നീയെന്നാ വിചാരിച്ചെ ഇതിന്റെ പേരിൽ ഞാൻ നിന്നെ വീട്ടിൽ നിന്നും ഇറക്കി വിടുമെന്നോ. ഇത് പോലൊരു പൊട്ടൻ. പത്തു പൈസയുടെ വിവരമില്ല. എന്നിട്ട് വലിയ മിടുക്കനാ എന്നാ വിചാരം. ഇതും പറഞ്ഞു ചേച്ചി ചിരിച്ചു കൊണ്ട് എന്റെ തലക്കിട്ട് ഒരു ചെറിയ കൊട്ടു തന്നു.

 

ഡേ – ഞാൻ പൊട്ടനെങ്കിൽ പൊട്ടൻ. എന്തായാലും ചേച്ചി ചിരിച്ചല്ലോ. അത് മതി. ജീവിതം ചുമ്മാ ആസ്വദിച്ച് കളയണം. അല്ലാതെ വെറുതെ സങ്കടപ്പെട്ടും ദേഷ്യപ്പെട്ടുo കളയരുത്. എന്നെ കണ്ടു പഠിക്കു.

 

മേഴ്സി – ഞാൻ വല്ലതും പറയും കേട്ടോടാ. അവന്റെ ഒരു ഫിലോസഫി. ഓടിക്കോണം. അല്ല, ചോദിക്കാൻ മറന്നു. വീഡിയോ കണ്ടു തീർത്തോ ടാ.

 

ഡേ – എവിടുന്ന്. ഒന്നു കണ്ടു തുടങ്ങിയതായിരുന്നു. അന്നേരമല്ലേ നിങ്ങൾ കെട്ടിയെടുത്തത്. ആ ഒരു മൂഡ് അങ്ങ് പോയി.

 

മേഴ്സി – ഓടിക്കോണം അവിടുന്ന്. വൃത്തികെട്ട ഓരോന്ന് കാണാൻ ഇറങ്ങികോളും. പോട്ടെ ചെക്കനല്ലേ ന്നു വിചാരിക്കുമ്പോ തലയില് കയറുന്നൊ.

 

ഡേ – ഇതത്ര വൃത്തിക്കേറ്റത്തൊന്നുമല്ല. എല്ലാരും ചെയ്യുന്നതൊക്കെ തന്നെയാ.

 

ഇതും പറഞ്ഞു ഞാൻ മുകളിലേക്കോടി പോയി. ശേഷം ഞാൻ പോയി കുളിച്ച് താഴെ വന്നു സോഫയിൽ ഓപ്പോസിറ്റ് ആയിട്ട് ഇരുന്നു ഓരോരോ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. മേഴ്സി ചേച്ചി പണ്ടത്തെ കാര്യങ്ങളൊക്കെ അയവിറക്കി കൊണ്ടിരുന്നു. പാലായിൽ നിന്നും തിരുവനന്തപുരത്ത് വന്നതും ഈ വീട് വച്ചതും അധികം കള്ളുകുടി ഇല്ലാത്ത കെട്ടിയോനെ കുറിച്ചും എല്ലാം. ആ കാലത്ത് കാശുള്ള എല്ലാവരെയും പോലെ മക്കളെ അങ്ങ് ഹോസ്റ്റലിൽ ആക്കിയതും ഇപ്പോൾ അതിലുള്ള സങ്കടവുമെല്ലാം ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.

 

മേഴ്സി – എടാ ഒരു പാട് നാളുകൾക്ക് ശേഷം ഞാൻ ഇന്ന് കുറെ സംസാരിച്ചു. ചിലപ്പോൾ തോന്നും ഈ വലിയ വീടും പണവും പത്രാസും ഒന്നും വേണ്ടായിരുന്നു എന്ന്. ആന്റണിചായൻ കുടിക്കുന്നതും പാർട്ടിക്കു പോകുന്നതും ഒക്കെ കാരണം ഈ സ്റ്റാറ്റസും പത്രാസുമാണ്. ആദ്യമൊക്കെ ഞാനാണ് ഉന്തി തള്ളി വിട്ടത്. അത് കൊണ്ട് തന്നെ എനിക്കിപ്പോ ഒന്നും പറയാൻ വയ്യ. പുള്ളിക്ക് 45 കഴിഞ്ഞു . ആരോഗ്യം നോക്കണ്ടേ. പറഞ്ഞു പറഞ്ഞു മടുത്തു. എനിക്കും 37 കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *