ഡ്രാക്കുള – 1 1

*****************

ഭാനുമതി അയാൾ പോയ ശേഷവും ആലോചനയിലായിരുന്നു.. അയാൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല.. ഒരു കോളേജിനടുത്തു അതും ദിവാകരേട്ടനും അറിയാവുന്ന സ്ഥലമാണെങ്കിൽ പിന്നെന്ത് കുഴപ്പം സംഭവിക്കാന..
ഒടുവിൽ അവൾ ആ തീരുമാനടത്തിലെത്തി ചേർന്നു.. പോവുക തന്നെ .. കൂടെ അമ്മുവിനെയും കൂട്ടി.. അവളെ പറഞ്ഞു സമ്മതിപ്പിക്കാനായിരുന്നു ഏറെ ബുദ്ധിമുട്ട്..
അവധിക്കാലം കളയാൻ പെണ്ണിന് വയ്യ പോലും.. വരുവാണെങ്കി തന്നെ അവൾക്ക് വായിക്കാൻ വേണ്ടി കണ്ണിക്കണ്ട പുസ്തകങ്ങൾ ചുമക്കണമെന്നും.. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നെ അത് വിട്ടുകൊടുത്തു..
അങ്ങനെ വേനലവധി തുടങ്ങിയതിന്റെ മൂന്നാം ദിവസം അമ്മുവിനെയും കൂട്ടി ഭാനുമതി മൈസൂർക്ക് വണ്ടി കയറി.. ബോധിപ്പിക്കാനും സമ്മതം വാങ്ങാനും കാര്യമായി ആരും ഇല്ലായിരുന്നത് കൊണ്ട് കൊച്ചിന്റെച്ഛനെ തന്റെ അമ്മയുടെ കൈകളിൽ ഏല്പിച്ചതാണ് അവൾ ഇറങ്ങിയത്..
ബസ് സ്റ്റാന്റിൽ ദാമോദരേട്ടൻ റേഡിയായിരുന്നു.. ഭാനുവിനെയും അമ്മുവിനെയും കണ്ടപ്പോഴേ അയാൾക്ക് സമാധാനമായുള്ളൂ..
അങ്ങേനെ അവർ മൂവരെയും കൊണ്ട് മൈസൂർ സൂപ്പർ ഫാസ്റ്റ് മുന്നോട്ട് കുതിച്ചു..
പലപ്പോഴും ദാമോദരേട്ടൻ ഒരു ശല്യമായി തോന്നിരുന്നെങ്കിലും തന്റെ കുടുംബട്ടത്തോട് അയാൾ കാണിക്കുന്ന ആ പരിഗണനയ്ക്ക് അവൾ ദൈവത്തോട് നന്ദി പറഞ്ഞു..
ഇടനേരത്തു അമ്മു മോൾക്ക് ബസ്സിലിരുന്നു ഛർദ്ദിക്കാൻ തോന്നിയപ്പോഴും ബസ്സ്‌ നിർത്തി മോളെ പുറത്തിറക്കി അവളുടെ കാര്യങ്ങൾ നോക്കിയതും അവർക്ക് ഭക്ഷണം വാങ്ങിക്കൊടുത്തതും എല്ലാം ദാമോദരേട്ടൻ തന്നെയായിരുന്നു..

ആറേഴു മണിക്കൂർ വാഹനത്തിലിരുന്നു കാണണം.. നേരം ഇരുട്ടിയിട്ടുണ്ട്..
ദാമോദരേട്ടൻ പറഞ്ഞ സ്റ്റോപ്പിൽ അവർ ഇറങ്ങി.. പിന്നെ കുറച്ച് ദൂരം നടക്കാനുണ്ടായിരുന്നു..
വീടുകൾക്കിടയിലൂടെ ഒരാൾ വീതിയുള്ള ഒരു ചെറിയ വഴിയിലൂടെ ദാമോദരട്ടൻ അവരെ നയിച്ചു.. ഒടുവിൽ അവർ ഒരു വലിയ കെട്ടിടത്തിന് പിറകിലെത്തി നിന്നു..
‘കുമാർ എങ്കെ എടാ..??’
ദാമോദരവട്ടൻ വിളിച്ച് ചോദിച്ചു..
‘നാൻ ഇങ്കെ ഇരിക്ക് സാർ .’
പൂർണമായ തമിഴല്ലെങ്കിലും ആ മനുഷ്യൻ അയാളോട് എന്തൊക്കെയോ സംസാരിച്ചു.. ഒടുവിൽ അവരെ മുകളിലെ നിലയിലേക്ക്‌ ക്ഷണിച്ചു..
‘ദാ ഇതാണ് ലോഡ്ജ്.. ഷണ്മുഖ ലോഡ്ജ്..
നിങ്ങൾ ഇന്നിവിടെ താമസിക്ക്.. ഞാൻ താമസിക്കുന്നത് അടുത്ത സ്ട്രീറ്റിലാ.. ഞാൻ നാളെ രാവിലെയെത്താം.. എന്നിട്ട് ഞാൻ മുൻപ് പറഞ്ഞിരുന്ന ആ കട മുറിയില്ലേ അത് നമുക്ക് റെഡിയാക്കാം..’

ഭാനുമതി മകളെയും കൊണ്ട് മുറിയിലേക്ക് നടന്നു..
പുറത്തു നിന്ന് ഭക്ഷണം വരുത്തിക്കൊടുക്കാൻ ദാമോദരേട്ടൻ പറഞ്ഞിരുന്നതുകൊണ്ട റൂം ശരിയാക്കി തന്ന ആ തമിഴ് പയ്യൻ തന്നെ പുറത്തുപോയി. ഭക്ഷണം വാങ്ങിക്കൊണ്ടു വന്നു തന്നു..
അമ്മുവിന് ഈ ഭക്ഷണം ഒന്നും പിടിക്കുന്നുണ്ടാവില്ല.. എങ്കിലും അവൾ ഒന്നും പറഞ്ഞില്ല..
ഭക്ഷണം കഴിച്ച ഉടൻ ഭാനുമതി കിടക്കയിലേക്ക് കിടന്നു…
വരാൻ പോവുന്ന ദിവസങ്ങളെ കുറിച്ച ഒരു എത്തും പിടിയും കിട്ടാത്ത പോൽ അവൾക്ക് തോന്നി.. രാത്രി വൈകിയിട്ടും പക്ഷെ അമ്മു വായന തുടർന്നു.. ബാഗിൽ ഏറ്റിക്കൊണ്ടു വന്നിരുന്ന പുസ്തകങ്ങളിൽ നിന്ന് ആ ഡ്രാക്കുളയെയെടുത്തു പുറത്തേക്ക് വച്ചു…ഇന്നലെ പാതി മുറിഞ്ഞ വായന അവൾ അന്നും തുടർന്നു കൊണ്ടേയിരുന്നു… ഒടുവിൽ അതിൽ കണ്ണും തറച്ചിരിപ്പായി…
ഇരുട്ടിൽ ജോനാഥനെ തേടിയെത്തുന്ന പ്രഭുവിന്റെ വിരലുകൾ അവളെ ഭയപ്പെടുത്തി… അതുകൊണ്ട് തന്നെ അവൾ ഉറങ്ങിക്കിടന്ന അമ്മയെ തട്ടിവിളിച്ചു..
‘അമ്മേ.. ശരിക്കും ഈ ഡ്രാക്കുള ഉള്ളതാണോ..??’
ഉറക്കത്തിൽ നിന്നും വിളിച്ചതിനു കലികയറി വന്നിരുന്നെങ്കിലും കൊച്ച് കുഞ്ഞുങ്ങളുടേത് പോലുള്ള അവളുടെ ആ കൗതുകം നിറഞ്ഞ ചോദ്യം കേട്ട് ഭാനുമതി ഒന്ന് ചിരിച്ചു..
‘അമ്മൂ നീ ലൈറ്റ് ഓഫാക്കി വന്നു കിടന്നെ.. ആവശ്യമില്ലാത്ത ഓരോ പ്രേതകഥയും വായിച്ച് രാത്രി ഇരുന്ന് പേടിച്ചാ ഞാൻ തിരിഞ്ഞു നോക്കില്ലേ..കേട്ടോ..’
അവൾ ഇപ്പോഴും ഒരു കൊച്ച്‌ കുഞ്ഞാണ്.. അതു കൊണ്ട് തന്നെ അമ്മയുടെ ആ ഭീഷണിക്കു മുൻപിൽ അവൾ മുട്ടുമടക്കി.. പിന്നെ പുസ്തകം അടച്ചു വച്ച് അമ്മയ്ക്കടുത്തായി വന്നു കിടന്നു..

Leave a Reply

Your email address will not be published. Required fields are marked *