തമി – 1 1അടിപൊളി  

 

“”വിടടാ ചെക്കാ ശ്വാസം മുട്ടും””

ആളു ചെറുതായി ഒന്നു കൂതറി.

“”ഹാ അടങ്ങി നിക്കു ലച്ചുസേ എത്ര നാളായി””

ഞാൻ ഒന്നുടെ മുറുക്കിയതും ആളു എന്റെ തലേൽ പതുക്കെ തലോടി .

“”ദേ ചെക്കാ കൊഞ്ചൽ ഒക്കെ നിന്റെ തള്ളേടെ എടുക്കേല് മതി ഈ കിളവീടെ എടുത്തുവേണ്ട””

“”എന്റെ ലെച്ചു അതിനു കെളവി അയിന്നു ആരാ പറഞ്ഞേ””

ആ ഒട്ടിയ കവിളിൽ ഒന്നു വലിച്ചു വിട്ടു.അതു ഇഷ്ട്ടപ്പെട്ടന്നത് പോലെ ഒന്നു ചിരിച്ചു.കവിളിൽ നല്ല ഒരു കടി കൂടെ കൊടുത്തു അമ്മമ്മയിൽ നിന്നു അകന്നു മാറി.

“”ഉഫ് വേദനിച്ചു കേട്ടോടാ തെണ്ടി ചെക്കാ””

കപടമായ ഒരു ദേഷ്യം മുഖത്തു. അതു മനസിലാക്കി ഞാൻ നന്നായി ഒന്നു ഇളിച്ചു.അതു പിന്നെ ഒരു പൊട്ടിചിരിയായി

ആളെ മനസിലായോ മാലുന്റെ അമ്മയാ ലക്ഷ്മി എന്ന ഞങ്ങടെ ലച്ചൂസ് .ആളു പൊളിയാ.ഇപ്പോ കണ്ടില്ലേ ഇതാ ഞങ്ങടെ ബോണ്ടിംഗ്.

“” എന്താ കിച്ചുട്ടാ താമസിച്ചേ മാലു വിളിച്ചു പറഞ്ഞപ്പോ മൊതല് ഞാൻ നോക്കിയിരിക്കുവാർന്ന്””

“”സ്റ്റോപ്പിൽ നിന്നു നടന്നാ ലച്ചു ഞാൻ വന്നേ അതാ ലേറ്റ് ആയതു””

“”നീ എന്തിനാ നടന്നെ ഔട്ടോ പിടിക്കാൻ വയ്യാരുന്നോ വെയിലും കൊണ്ട് ആകേ വിയർത്തു””

ആളുടെ പരിഭവം പറച്ചിലും കേട്ടു ഞാൻ ചുറ്റും നോക്കി ഇല്ല കാണാൻ ഇല്ല എവിടെ പൊയി ഇനി ഞാൻ വന്നത് അറിഞ്ഞില്ലേ ഏയ് മാലു പറഞ്ഞു എന്നല്ലേ ലെച്ചു പറഞ്ഞത്

“”നീ എന്താ നോക്കണേ പോയി ഒന്നു കുളിച്ചിട്ടു വാ ആ ഷീണം ഒക്കെ മാറട്ടെ അപ്പോഴത്തേക്കും കഴിക്കാൻ എന്തേലും എടുക്കാം””

അതിനു നന്നായി തലയും ആട്ടി ബാംഗും എടുത്തു ഞാൻ സ്റ്റേയർ കയറി.

അപ്പോ പാക്കലാം

സ്വന്തം മായാവി❤️

Leave a Reply

Your email address will not be published. Required fields are marked *