ഹാ അവൻ ദാ വന്നല്ലോ വിനുകുട്ടാ
എവിടെ?
നീ ഇവിടെ ഒന്നും അല്ലെ എന്താ ആലോചിച്ചു നില്കുന്നത്.
ഒന്നും ഇല്ല രാധമ്മേ.
അവൻ ഇന്നു കാണാൻ പോകുന്ന കുട്ടിയെ കുറിച്ച് ആയിരിക്കും അമ്മേ.
ആണോ ഡാ ഹാ ഹ ഹാ.
ഇവന് വട്ടാണ് രാധമ്മേ അപ്പോൾ നമ്മൾ പോയിട്ട് വരാം കേട്ടോ.
നല്ല സാമ്പത്തികം ഉള്ള കൂട്ടർ ആണ് മോനെ പെണിനു ജാതകം ഒത്തു കിട്ടാൻ പാട് ആയിരുന്നു എന്നാ കേട്ടത് . നിന്റെ ജാതകം ഓക്കേ ആണെന്ന് പറഞ്ഞു അവർ വിളിയോട് വിളി എന്നാ ബ്രോക്കർ ഇവനോട് പറഞ്ഞത് 10-9പൊരുത്തം ഉണ്ടെന്നാ പറഞ്ഞത് നല്ല സൂപ്പർ കൊച്ചാടാ നീ പോയി കണ്ടിട്ടു വാ
ഡാ നീ കൊച്ചിന്റെ ഫോട്ടോ ഇവനു കാണിച്ചു കൊടുത്തില്ലേ ഡാ
ഞാൻ കാണിച്ചു കൊടുത്തൊന്നും ഇല്ല ഇവൻ നേരിട്ട് കണ്ടാൽ മതി ആ പെണിനെ .
ഞാനാ അമ്മേ പറഞ്ഞത് ചേട്ടായിയോട് ഇപ്പോൾ കാണിച്ചു കൊടുക്കണ്ട എന്നു .
ഹോ നീ ഇങ്ങു വന്നോ വീട്ടിൽ സ്ഥലം ഇല്ലാത്തതു കൊണ്ടു ആയിരിക്കും ഇങ്ങോട്ടു വന്നത്
ഉമ്മ കൊടുക്കാൻ ആണോടി എങ്കിൽ ഞാൻ മാറി തരാം.
ദേ അമ്മേ ചുമ്മാ ചൊറിയാൻ നില്കാതെ പോയെ.
ഇവളെ കാളും കാണാൻ ലുക്ക് ഉള്ളത് കൊണ്ടു ആണ് അമ്മേ ഇവൾ ഇപ്പോൾ കാണണ്ട എന്നു പറഞ്ഞേ അമ്മേ.
അയ്യടാ അങ്ങനെ ഒന്നും അല്ല വിനുചേട്ടാ
പെണ്ണ് സൂപ്പർ ആണ് ചേട്ടൻ നേരിട്ടു പോയി കണ്ടിട്ടുവാ കേട്ടോ. പക്ഷെ കൊച്ചിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് എന്നു തോന്നുന്നു വിനുചേട്ടാ
ഇവൾക്ക് വട്ടു ആണെടാ ഇന്നലെയും എന്നോട് ഇതു തന്നെ പറഞ്ഞു
അപ്പേട സ്വത്തേ.. ഇങ്ങു വാ നിന്റെ മാമനെ ഇന്നു പെണ്ണ് കാണിക്കാൻ കൊണ്ടു പോകുവാ പോയിട്ട് വരാമേ ടാട്ടാ.
ഡാ ഇവിടെ നിന്നു വലത്തോട്ട് ആ അളിയാ ഒന്നു നിർത്തിക്കെ ഞാൻ ആ ബ്രോക്കർ സത്യനെ ഒന്നു വിളിച്ചോട്ടെ ഇവിടെ എവിടെയോ ആണ് അയാൾ പറഞ്ഞത്.
ഹലോ ചേട്ടാ ഞങ്ങൾ ഇവിടെ ആ വളവ് കഴിഞ്ഞു നിൽകുവാ
അവിടെ നിന്നു നാലാമത്തെ വീട് നീല പെയിന്റ് അടിച്ചിച്ച അല്ലെ ആ ഓക്കേ ശെരി എന്നാ.
ആ മച്ചു കുറച്ചു കൂടെ ഫ്രണ്ടിലൊട്ടു പോയിക്കോ ഡാ അതാ വീട്ട് .
ഡാ ഇതാണോ ബ്രോക്കർ.
ആ ഇതു തന്നെ നീ വണ്ടി അകത്തോട്ടു കയറ്റിക്കൊ.
വീട് ഇരിക്കുന്നത് കുറേ ഏരിയ ഉണ്ടല്ലോ ഡാ ഇതു വല്ലതും നടക്കുവോ ഡേ.
ഞാൻ പറഞ്ഞില്ലെ ഡാ ഇത്തിരി ചിക്കിലി ഉള്ള കേസ് ആണ് നടന്നാൽ നിന്റെ ഭാഗ്യം, പിന്നെ ആ പെണ്ണിന് ജാതക ദോഷം എന്തോ ഉണ്ടെന്നു പറഞ്ഞു കേട്ടു നിന്റെതും ആയിട്ടു നല്ല മേച്ച് ഉണ്ടെന്നു പറഞ്ഞത് കൊണ്ടു ഇവിടെ ഉള്ളവർക്ക് നല്ല താല്പര്യം ഉണ്ടെന്നു പറഞ്ഞു. പിന്നെ നിന്നെ കുറിച്ച് ഒക്കെ മോശം അല്ലാത്ത പേരുണ്ടല്ലോ നാട്ടിൽ അതു കൊണ്ടു നിനക്കു ഇതു ഒരു ലോട്ടറി ആണെന്ന് പറയാം മോനെ.
ഒന്നു നിർത്തു മയിരേ അവർ ഒക്കെ അവിടെ ദോ വന്നു നോക്കി കൊണ്ടു നിൽകുവാ നീ ഒന്നു ഇറങ്ങിക്കെ.
ആ വരു വരൂ അകത്തോട്ടു ഇരിക്കാം.
വിജയാ ഇതാണ് പയ്യൻ.
ഹാ എനിക്കു അറിയാം ഞാൻ നിങ്ങടെ അവിടെ ഒക്കെ വന്നിട്ടുണ്ട് കേട്ടോ. വിനോദ് കുവെറ്റിൽ അല്ലായിരുന്നോ ഇനി അങ്ങോട്ടു പോകാൻ പ്ലാൻ വല്ലതും ഉണ്ടോ
അവിടെ ആയിരുന്നു എന്നു പറഞ്ഞു കേട്ടു .
ഇല്ല അങ്കിൾ ഇനി ഇവിടെ തന്നെ കാണും.
ആ പിന്നെ വിജയാ ഞാൻ പറഞ്ഞില്ലെ ജംഗ്ഷനിൽ ഉള്ള മൂന്നു നിലയിൽ ഉള്ള കൃഷ്ണ ഷോപ്പിങ് കോംപ്ലക്സ് അതു വിനോദിന്റെ ആണ്. അവിടെ നിന്നു 200മീറ്റർ മാറി ആണ് ഇവരുടെ വീട് വരുന്നത് ,പിന്നെ ഇവനു ഒരു ചേച്ചി ഉണ്ട് പുള്ളികാരി അങ്ങ് കട്ടപ്പനയിൽ ആണ് കെട്ടി പോയിരിക്കുന്നേ
അച്ഛൻന്റെ കാര്യം പറഞ്ഞല്ലോ പുള്ളി മരിച്ചിട്ടു ഇപ്പോൾ എത്ര ആയി മനുവേ.
3വർഷം ആകും സത്യൻചേട്ടാ.
പിന്നെ ഇതു മനു ഇവൻ വഴി ആണ് എനിക്കു യീ സമ്മന്തം കിട്ടുന്നെ പുള്ളി ഒരു ഫിനാൻസ് കമ്പനി നടത്തുവാ അതിൽ വിനോദിനും ഒരു ഷെയർ ഉണ്ട് കേട്ടോ, എങ്കിൽ പിന്നെ പെണ്ണിനെ വിളിച്ചല്ലോ വിജയാ.
ഉഷേ നീ പോയി മോളെ ഇങ്ങു വിളിച്ചു കൊണ്ടു വന്നേ.
‘ദൈവമേ ഇതു ഒന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ ഇവിടെ നിന്നു സ്ഥലം വിടാമായിരുന്നു’
ഡാ വിനു അങ്ങോട്ട് നോക്കടാ.
