ഒരു ട്രയിൽ കുറച്ചു ഗ്ലാസിൽ ചായയും ആയി ഒരു കൊച്ചു സുന്ദരി, തീരെ മെലിഞ്ഞ അല്ലാത്ത ശരീര പ്രകൃതി നീണ്ടമൂക്ക് വീതിയുള്ള ചുണ്ടുകൾ അതിന്റെ മുകളിൽ ആയിട്ടു ഒരു ചെറിയ കാക്കപുള്ളിയോട് കൂടിയ മറുഗ് അതു തന്നെ ആണ് അവളുടെ ഭംഗിയെ മാറ്റുകൂട്ടുന്നത്. ജീൻസും ടോപ്പും ആണ് പുള്ളി കാരിയുടെ വേഷം കാണുമ്പോൾ തന്നെ അറിയാം പുള്ളികാരി ഇത്തിരി മോഡേൺ ആണെന്ന്. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കുമ്പോൾ ചില സംശയം എന്നെ പിടികൂടുന്നല്ലോ ഇടുപ്പ് വരെ അവൾക്കു മുടി ഉണ്ട്. ഇത്രയും മോഡേൺ ലുക്കിൽ വന്നിട്ടും ആ മുടിയുടെ വളർച്ച ഏതൊരു ആളെയും ഒന്നു നോക്കി നിന്നു പോകുന്ന ഭംഗി അവൾക്കു നൽകുന്നുണ്ട്. എനിക്കായി ഒരു ചെറിയ ഒരു പുഞ്ചിരി തന്നിട്ട് പോകുന്നുണ്ട്. ചേ ഞാൻ ഇതു ഏതു ലോകത്തു ആണ് ചായ കൈയിൽ എടുത്തിട്ടു ഒരു ചിരി പോലും അങ്ങോട്ടു കൊടുക്കാൻ മറന്നു പോയല്ലോ.
പിന്നെ സത്യൻ മോൾക്ക് വിനോദിനോട് സംസാരിക്കണം എന്നു നേരത്തെ പറഞ്ഞിട്ടുണ്ട് കേട്ടോ വിനോദിനും സംസാരിക്കാൻ ഒക്കെ കാണുമല്ലോ ഇപ്പോൾ ഉള്ളവർ ഒക്കെ നമ്മളെ കാളും
ഫാസ്റ്റ് ആണല്ലോ അല്ലെ സത്യൻ
അവർ തീരുമാനിച്ചു ഓക്കേ ആണേൽ നമുക്ക് മുന്നോട്ട് പോകാമല്ലോ അപ്പോൾ നിങ്ങൾ സംസാരിച്ചൊള്ളു മോള് വിനോദിനെയും വിളിച്ചു മുകളിൽ പൊയ്ക്കോളൂ.
ഡാ വിനു പോയിട്ട് വാ. ഹ്മ്മ്
ഹായ്. ഹായ് വിനോദേട്ടാ ചേട്ടാ ഞാൻ കുറച്ചു ഓപ്പൺ മെന്റ് ആണ് ഞാൻ എന്തേലും തുറന്നു ചോദിച്ചു പോയാൽ പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ.
എന്തു പ്രശ്നം താൻ ചോദിക്കടോ
അതിനു മുൻപ് ഞാൻ ഒന്നു ചോദിച്ചോട്ടെ
എന്താണ് ചേട്ടൻ ചോദിച്ചൊള്ളു
തന്റെ പേര് എനിക്കു അറിയില്ല.
ഇതു കൊള്ളാമല്ലോ പേര് പോലും അറിയാത്ത ഒരാളെ ആണോ പെണ്ണ് കാണാൻ വന്നേ ചേട്ടൻ
ചേട്ടനോട് ആ ബ്രോക്കർ മാമൻ ഒന്നും പറഞ്ഞിട്ടില്ലേ എന്നെ പറ്റി.
അയ്യോ അതല്ല ഡോ അതല്ല താഴെ ഇരിക്കുന്ന എന്റെ ഫ്രണ്ട് അവൻ വഴി വന്ന ആലോചന ആണേ ഇതു.
ഞാൻ ഒന്നു ചോദിച്ചോട്ടെ ചേട്ടാ ചേട്ടനോട് ഇയാളുടെ ഫ്രണ്ട് എന്നെ പറ്റി ഒന്നും പറയാതെ ആണോ ഇവിടെ കൊണ്ടു വന്നത് എനിക്കു തോന്നുന്നത് ചേട്ടനെ കെട്ടിക്കാൻ ചേട്ടനെകാളും ഉൽസാഹം പുള്ളിക്കു ആണല്ലോ. ചേട്ടനു താല്പര്യം ഇല്ലാതെ ആണോ ഇങ്ങോട്ടു വന്നത് അതാണല്ലോ എന്റെ പേര് പോലും അറിയാത്തതു.
ശെരി ആണെടോ എനിക്കു തന്നെ പറ്റി ഒരു അറിവും ഇല്ല
എന്നെ പറ്റി തനിക്കു അറിയാവുന്നതു ഇപ്പോൾ പറ.
ചേട്ടനെ പറ്റി എല്ലാം അന്വേഷിച്ചു അറിഞ്ഞു തീരുമാനം എടുത്തിട്ടു തന്നെയാണ് അച്ഛനും ഞാനും കൂടെ ചേട്ടൻ ഇവിടെ വന്നു നോക്കട്ടെ എന്നു..
എന്നിട്ടു തീരുമാനം എടുക്കാം എന്നു വിചാരിച്ചേ
അല്ല ചേട്ടാ എന്താ എന്റെ പേരും ഊരും അറിയാത്ത പോലെ ഇങ്ങനെ എന്റെ മുമ്പിൽ വന്നു നില്കാൻ കാരണം.
അതു വേറെ ഒന്നും അല്ലടോ ചെറുതായിട്ട് എന്റെ കല്യാണം ഒന്നു മുടങ്ങിയതാ.
ഹാ ഡീറ്റെയിൽസ് ആയിട്ടു ഒന്നു പറ ചേട്ടാ.
എടോ വീട്ടുകാർ തമ്മിൽ പറഞ്ഞു വെച്ചിരുന്ന ഒരു ബന്ധം ആണ് വേറെ ആരും അല്ലായിരുന്നു എന്റെ സ്വന്തം മാമന്റെ മോൾ ആയിരുന്നു അതു
പിന്നെ ഞാൻ ഇവിടെ നാട്ടിൽ ഇല്ലായിരിന്നു കല്യാണത്തിന് ഒരുആഴ്ച കിടക്കെ വിട്ടാണ് നാട്ടിൽ ഞാൻ എത്തിയത് ഞാൻ എത്തി പിറ്റേ ദിവസം പുള്ളികാരി നാട് വിട്ടു അവൾക്കു ഇഷ്ട്ടം ഉള്ള വേറെ ആരുടെയോ കൂടെ.
ചേട്ടാ അവൾക്കു നേരത്തെ വീട്ടിൽ പറഞ്ഞു കൂടെ ആയിരുന്നോ ഇങ്ങനെ ഒരു ബന്ധം ഉള്ള കാര്യം.
അവസാന ടൈമിൽ എന്നെകാളും ബെറ്റർ മറ്റേ പുള്ളി ആണെന്ന് വിചാരിച്ചു കാണും അതല്ലേ ഒരു വാക്ക് പോലും പറയാതെ പോയി കളഞ്ഞത് പിന്നെ അവിടെ ഗൾഫിൽ കിടന്നു കഷ്ട്ടപെട്ട കുറച്ചു ക്യാഷ് അവൾക്കും അയച്ചു കൊടുത്തിരുന്നു അതും പുള്ളികാരി കൊണ്ടു പോയി എന്നെ പറഞ്ഞാൽ മതിയല്ലോ എന്റെ സ്വന്തം ആകാൻ പോകുന്ന ആള് അല്ലെ എന്ന് കരുതി ഒരുവിഹിതം അയച്ചു കൊടുത്തിരുന്നു ഹാ ഇനി അതു പറഞ്ഞിട്ടു കാര്യം ഇല്ല ഡോ..
ഓ.. ഐ…സീ ഇങ്ങനെ കുറച്ചു കാര്യങ്ങൾ ഒക്കേ ചേട്ടന്റെ ജീവിതത്തിൽ നടന്നു അല്ലെ..
