“യാത്ര എങ്ങനെയുണ്ടാരുന്നു ശ്രീ….”
അവരെന്നോട് തിരക്കി…
“പോയ കാര്യം നടന്നില്ല…”
“അറിഞ്ഞു…. കഷ്ട്ടം… ഈ മുരിളിയേട്ടൻ എവിടെ പോയതാണോ എന്റെ കൃഷ്ണാ…”
അതിനു മറുപടി പറയാതെ ഞാൻ മുന്നോട്ടു നടന്നു…. അടുക്കളയോട് ചേർന്ന മുറിയിൽ ലളിത ചേച്ചിയും, മീരയും ഇരിപ്പുണ്ടായിരുന്നു എങ്കിലും ഞാനാ വശത്തേക്ക് മുഖം കൊടുത്തില്ല…
കുളത്തിന്റെ അരികിലായി ഒരു പടിയിലിരുന്നു കാലുകൾ ഞാൻ വള്ളത്തിലേക്ക് നീട്ടി… നല്ലൊരു സുഖം തോന്നി… തുണികൾ പുറത്തു എടുത്തിട്ടു ഞാൻ ഉരച്ചു കഴുകാൻ തുടങ്ങി… കുളകടവിന് മുകളിൽ നിന്നുമാരോ നടന്നു വരുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ മുഖമുയർത്തി നോക്കി…
“തുണി വെല്ലോം തിരുമ്മാനുണ്ടേൽ അവിടെ വെച്ചോ… ഇനി ആണുങ്ങൾ തുണി തിരുമ്മിയെന്ന് പറഞ്ഞു ഭൂമി ഇടിഞ്ഞു വീഴണ്ടാ…”
കുളിക്കടവിനു മുകളിലായി പ്രത്യക്ഷപ്പെടുക്കൊണ്ട് മീര തിരക്കി… കടും പച്ച നിറത്തിലുള്ള ബ്ലൗസ്സും, കറുപ്പ് നിറത്തിലുള്ള പാവാടയുമായിരുന്നു അവളുടെ വേഷം… കണ്ണുകൾ ചെറുതായി മക്ഷികൊണ്ട് എഴുതിയിട്ടുണ്ടോ എന്ന് തീർച്ച പെടുത്താൻ പറ്റില്ലാ…. പുരികങ്ങൾക്ക് ഇടയിലായി കൺമക്ഷി കൊണ്ട് കുത്തിയ ചെറിയൊരു പൊട്ടുണ്ട്…. ബ്ലൗസ്സിന്റെ മുറുഗിയ കൈകൾ അവളുടെ വെളുത്ത കൈകളെ ചുമപ്പിച്ചിരുന്നു… അവളെ ഒരു നിമിഷം നോക്കിയപ്പോൾ തന്നെ എന്റെ കിളി പറന്നു… പക്ഷെയാ സന്തോഷവും, പ്രണയവുമെല്ലാം ഞാൻ ഉള്ളിൽ ചവിട്ടി പിടിച്ച് മുഖത്ത് കോപം വരുത്തി…
“എന്റെ തുണി തിരുമ്മാൻ എനിക്കറിയാം… ഇയാളുടെ സഹായമൊന്നും വേണ്ടാ…”
ഞാൻ തിരിച്ചു തുണിയിലേക്ക് കണ്ണു മാറ്റി, അതിനെ കല്ലിലിട്ടു ഉരക്കുന്നതിനു ഇടയിൽ ശബ്ദം കടുപ്പിച്ചു പറഞ്ഞു…
“ഒരു സഹായം ചേയ്യാമെന്നോർത്ത് ചോദിച്ച എന്നെ പറഞ്ഞാൽ മതിയെല്ലോ… ഇയാള് അലക്കുവോ, പുഴുങ്ങി തിന്നുവോ എന്താന് വെച്ചാൽ ചേയ്…”
അത്രയും പറഞ്ഞിട്ട് എന്റെ മറുപടിയും കാത്ത് അവൾ കൈ കെട്ടി നിന്നു… ഞാൻ മറുപടി പറയാൻ പോയിട്ട് അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പണിയിൽ മുഴുകി നിൽക്കുന്നത് കണ്ടപ്പോൾ എന്തൊക്കെയോ പിറു പിറുത്തു കൊണ്ടവൾ തിരിഞ്ഞു നടന്നു….
തുണി അലക്കി കഴിഞ്ഞ് നല്ലതുപോലെ ഒന്ന് മുങ്ങി കുളിച്ചാണ് ഞാൻ കയറിയത്… തിരിച്ചു വരുന്ന വഴിയിൽ തന്നെ കണ്ട അഴയിൽ തുണി വിരിച്ചിട്ടു ഞാൻ മുറിയിലേക്ക് പോയി… കുറേ നേരമൊരു പുഷ്തകം കൈയിൽ എടുത്തു ഇരുന്നു… മനസ്സിൽ മുഴുവൻ ഓരോരോ ചിന്തകൾ ആയതുകൊണ്ട് വായന മാത്രം നടന്നില്ല….
ചിന്തകളിലിടക്ക് മീനാക്ഷിയുടെ ഗർഭവും കയറി വന്നു… അതിനെ കുറിച്ച് ആരോട് ചോദിക്കുമെന്നതാണ് പ്രശനം… മീരയോട് അത് ചോദിക്കാനായി പോലും തല്കാലം സംസാരം വേണ്ടെന്ന് ഞാൻ ഉറപ്പിച്ചു… മീനാക്ഷിയോട് തന്നെ അവസരം കിട്ടുമ്പോൾ ചോദിക്കാം… ഇനി അതിനെ കുറിച്ച് പറയാനാണോ മീര വന്നതെന്ന് അറിയില്ലല്ലോ… ആവും… അല്ലാതെ ഞാൻ തുണി തിരുമ്മുന്നത് കണ്ടിട്ടുള്ള വിഷമം ഒന്നുമല്ലല്ലോ… അവളുടെ ആവിശ്യങ്ങൾക്ക് മാത്രം ഞാൻ വേണം… ഇനി അത് നടപ്പില്ല… നമ്മളെ വേണ്ടാത്തോരെ നമ്മക്കും വേണ്ടാ… അല്ല പിന്നെ….
രാത്രി അത്താഴം കഴിക്കാൻ ഇറങ്ങി ചെന്നപ്പോളും ഞാൻ മീരക്ക് മുഖം കൊടുത്തില്ല… അച്ഛമ്മ നിർത്താതെ അച്ഛന്റെ കാര്യം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അത്താഴത്തിന്റെ സമയം മുഴുവൻ… കറികളുടെ കൂടെ കപ്പരയ്ക്കാ കറി കണ്ടപ്പോൾ അത് മീര വെച്ചത് ആവുമെന്ന് എന്നിക്ക് ഉറപ്പായിരുന്നു… അതുകൊണ്ട് തന്നെ ഞാനത് ഇലയുടെ ഒരു അരികിൽ മാറ്റി വെച്ചു… അതൊന്ന് കഴിച്ചു നോക്കാനുള്ള വെമ്പലിനെ ഞാൻ ഉള്ളിൽ തന്നെയൊരു കുഴി എടുത്തു മൂടി… എന്റെ വിദ്വേഷം അവൾക്കു മനസ്സിലാവണം… ഇത്ര നല്ലൊരു ചെക്കനെ വേണ്ടെന്ന് വെച്ചെല്ലോ എന്നോർത്ത് അവൾ വിഷമിക്കണം….
അന്ന് രാത്രിയിൽ കിടന്നപ്പോൾ തന്നെ ഞാൻ ഉറങ്ങി പോയി… രാവിലെ വലിയൊരു ബഹളം കേട്ടാണ് ഉണർന്നത്… കോണി പടി ഇറങ്ങുമ്പോൾ തന്നെ ഇത്രയും ദിവസം ചിന്തിച്ചുകൊണ്ടിരുന്ന മീനാക്ഷി ഗർഭത്തിന്റെ ഉത്തരമിപ്പോൾ കിട്ടുമെന്ന് ഞാൻ ഉറപ്പിച്ചു…

Nxt part evide wait cheyen tudagitu kure ayii
Waiting next part