“മുത്തശ്ശീ….” ഞാൻ നീട്ടി വിളിച്ചുകൊണ്ട് മുത്തശിയുടെ അടുത്തേക്കിരുന്നു, മുത്തശ്ശി വെറ്റില മുറുക്കാൻ ഉള്ള തയാറെടുപ്പായത് കൊണ്ട് ഞാൻ എന്നെ നോക്കി ചിരിക്ക മാത്രം ചെയ്തുകൊണ്ട് തലയിൽ തൊട്ടനുഗ്രഹിച്ചു, മുത്തശ്ശി എന്താണ് പറയാൻ പോകുന്നതെന്ന ഭാവത്തിൽ ഞാൻ മുത്തശ്ശിയെ ചേർന്നിരുന്നു. ഏട്ടത്തി തന്റെ മുത്തശ്ശിയെ നോക്കിയൊന്നു ചിരിക്കുക മാത്രം ചെയ്തിട്ട് ഉമ്മറപ്പടിയിൽ ഉണ്ടായിരുന്ന പത്രവും കയ്യിലെടുത്തിട്ട് ഹാളിലേക്ക് നടന്നു. ഹാളിലെ കറുത്ത വട്ടമേശയിൽ അത് വെച്ചിട്ട് അടുക്കളയിലേക്കും ചെന്നു.
“അമ്പലത്തിൽ തിരക്കുണ്ടായിരുന്നോ പൊന്നു ..”
“ഇല്ല മുത്തശ്ശി!”
“എത്ര വേഗമാണ് എന്റെ കുട്ടി വലുതായത്, എന്റെ ശിവനെ പോലെ തന്നെയുണ്ട്!” മുത്തശ്ശി കണ്ണീരിന്റെ നനവോടെ പറഞ്ഞുകൊണ്ട് എന്റെ കവിളിലൊന്നു തലോടി. കഴിഞ്ഞ തവണ ഞാൻ ഷേവ് ചെയ്യാതെ കുറ്റി താടിയും വെച്ചപ്പോൾ എനിക്കും തോന്നിയിരുന്നു ഏട്ടന്റ അതെ ഛായ എനിക്കുമുണ്ടെന്ന്!!
“കുട്ടിക്ക് വിശക്കുന്നുണ്ടാകും ല്യേ.. അകത്തു ചെന്നു കഴിക്ക്..”
ഞാൻ മുത്തശ്ശിയുടെ അടുത്തുനിന്നുമെണീറ്റു; മുണ്ടും മടക്കി അകത്തേക്ക് നടന്നു. ഹാളിലെ ശിവേട്ടന്റെ ഫോട്ടോ നോക്കിയപ്പോൾ എനിക്ക് കണ്ണാടിയിൽ നോക്കുന്ന പ്രതീതിയായിരുന്നു.
അടുക്കളയിലേക്ക് നോക്കിയപ്പോൾ നിർമ്മല മേമയെ കാണാനില്ല, അവരാണ് അടുക്കള ഭരണവും പുറം പണിയും എല്ലാം, ഏടത്തിയുടെ അകന്ന ബന്ധത്തിൽ ഉള്ളതാണ്. അവർക്കും എന്നെ ജീവനാണ്.
അടുക്കളയുടെ അറ്റത്തുള്ള വുറകടുപ്പിൽ ഏട്ടത്തി തനിച്ചു നിന്നുകൊണ്ട് അപ്പക്കല്ലിൽ മാവു ഒഴിക്കുന്നത് കണ്ടപ്പോൾ ഞാൻ അടുക്കളയുടെ സ്ലാബിൽ ഏട്ടത്തിയെ നോക്കികൊണ്ട് “ഉം…” എന്ന് മാത്രം മൂളി.
ഏട്ടത്തിയെന്നെ നോക്കി ചിരിച്ചുകൊണ്ട് എന്റെ മൂക്കിൽ ഇരുവിരൽ പിടിച്ചൊന്നമർത്തി.
“അജൂ….കൊച്ചീല് നിന്റെ നാടകം കാണുന്ന പെങ്കുട്യോളൊക്കെ നിന്നെ നല്ല നോട്ടമായിരിക്കും അല്ലേടാ…”
“എന്താ എട്ടത്തീ ഇപ്പൊ ഇങ്ങനെ പറയാൻ…” ഞാൻ ശ്വാസം വിടാതെ ചോദിച്ചു. ഏട്ടത്തി എപ്പഴും എന്നോട് ചോദിക്കുന്ന കുസൃതി ചോദ്യങ്ങൾ പോലെ ആയിരുന്നില്ല ഏടത്തിയുടെ മുഖത്തൊരു നീരസം മിന്നി മറയുന്നത് പോലെയെനിക്കനുഭവപ്പെട്ടു.
“അത്! നോട്ടമൊക്കെയുണ്ടാകും എട്ടത്തീ പക്ഷെ എനിക്കവരോടൊന്നും ഇതുവരെ ഒന്നും തോന്നീട്ടില്യ….” ഞാനൊരു കള്ളം തട്ടിവിട്ടു.
“അപ്പൊ ശ്രാവന്തി?!!” ഏട്ടത്തി ദോശ മറിച്ചിടുന്നതിന്റെയിടയിലെന്നോടു പതിയെ ചോദിച്ചു.
“ഏട്ടത്തി…”
എന്റെ കൈകൾ വിറക്കാനാരംഭിച്ചു. മൂക്കിലൂടെ വിയർപ്പൊഴുകുന്നത് പോലെയെനിക്ക് തോന്നലുണ്ടായി.
“അവൾ! എനിക്ക് ഇഷ്ടമൊന്നൂല്യ… പക്ഷെ അവളെന്നോട് കല്യാണം കഴിക്കാമോയെന്നു മൂന്നാലു വട്ടം ചോദിച്ചിരുന്നു.”
“ഇന്ന് നമ്മൾ അമ്പലത്തിൽ വെച്ച് കണ്ട ആ കുട്ടിയാണോ….?!!!”
“അതെ!!!!!”
“നീയെന്തേ എനിക്ക് പരിചയപെടുത്തി തെരാഞ്ഞതാപ്പോ….?!!”
“ഞാൻ പോവാ….”
“ശെരി ശെരി. ഞാൻ നിർബന്ധിക്കുന്നില്ല, എന്നാലും നീയെന്റെയല്ലേ….?! എന്നോട് നീയിതുവരെ ഒന്നും ഒളിച്ചിട്ടില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ അജൂ…”
“എനിക്ക് വേറേ ഒരാളെയാണ് ഇഷ്ടം! അത്രേം മനസിലാക്കിയാൽ മതി..” ഞാനതും പറഞ്ഞിട്ട് വേഗം ഏടത്തിയുടെ കൈപ്പിടി എന്റെ ദേഹത്ത് നിന്നും മാറ്റിയിട്ടോടിയതും അകത്തളത്തിൽ ഇരുട്ടിൽ വെച്ച് നിർമല മമ്മയുടെ ദേഹത്ത് തന്നെ കൃത്യം ഞാൻ ഇടിച്ചു നിന്നു.
“എങ്ങാട്ടേക്കാ അജു…” ചിരിച്ചുകൊണ്ട് മേമ ചോദിച്ചപ്പോൾ, ഞനൊന്നും മറുപടി പറയാതെ ഹാളിലെ പത്രമെടുത്തുവായിക്കാൻ തുടങ്ങി
“യാമിനീ…”
“ചേച്ചീ…”
“ദോശ ഞാൻ ചുട്ടത് കസരൊലില് ഉണ്ടല്ലോ ..”
“അജുവിന് ചൂടോടെ കഴിക്കുന്നതിഷ്ടം ചേച്ചീ. അല്ലെങ്കിൽ അവൻ ശെരിക്കും കഴിക്കില്ല!!”
“ഉം…” ഏട്ടത്തി ദോശയും എടുത്തുകൊണ്ട് ടേബിളിൽ വന്നിരുന്നു. എന്നെ വിളിക്കാതെ എന്റെ പിറകിൽ നിന്നിട്ട് പത്രത്തിൽ ഒന്ന് നോക്കിയശേഷം എന്റെ ചെവിയിൽ പതിയെ തൊട്ടുകൊണ്ട് പറഞ്ഞു.
