താമരപ്പൂവിതൾ Like

“അജൂ എന്നെയെപ്പോഴാണ് നീ നിന്റെ നാടകമൊന്നു കാണിക്കുന്നത്???”

“ഏട്ടത്തിയൊന്നു ഫ്രീ ആയിട്ട് കൊച്ചിയിലേക്ക് വായോ… കാണിക്കാമല്ലോ!!”

“വരണം….” ഏട്ടത്തിയെന്റെ കൈക്ഷരത്തിൽ ഒന്നു തലോടികൊണ്ട് പേപ്പർ ടേബിളിൽ തന്നെ വെച്ചുകൊണ്ട് എന്റെ മേശ വലിപ്പ്‌ തുറക്കാൻ ശ്രമിച്ചപ്പോൾ ഞാൻ പറഞ്ഞു.

“വേ…ണ്ടാ!!!”

“ശെരി ശെരി.!!” ഏട്ടത്തിയൊന്നു ചമ്മിയപ്പോൾ ഞാൻ ചുണ്ടു കടിച്ചുകൊണ്ട് കപട ദേഷ്യം അഭിനയിച്ചു ഏട്ടത്തിയെ നോക്കിചിരിച്ചു. ഏടത്തിയും ചിരിച്ചുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

ചായയും അച്ചപ്പവും കഴിച്ചു കൊണ്ടിരിക്കുമ്പോ ശേഖരൻ മാമ വീട്ടിലേക്ക് വന്നു. 10 ഏക്കർ പറമ്പിന്റെ ആദായം മുത്തശ്ശിയെ എല്ലാ മാസവും ഏല്പിക്കുന്ന ചടങ്ങാണ്. അതിപ്പോഴും മുറ തെറ്റാതയുണ്ട്.

“നാടകമൊക്കെ എങ്ങനെ പോണു…”

“കുഴപ്പമില്ലായമ്മാവാ…”

അമ്മാവൻ ആളൊരു കലാകാരനാണ് കഥകളി ഒക്കെയുണ്ട് കൈവശം. ഞാനും കുറേശ്ശെ പഠിക്കാൻ പോയിട്ടുണ്ട്, നാടകം തലയിൽ കയറിപ്പോയി. അതുകൊണ്ട് കഥകളി തല്ക്കാലം നിർത്തി. അതിന്റെ പേരിൽ അമ്മാവനിത്തിരി നീരസമെന്നോട് ഉണ്ട് താനും.

ഏടത്തിയുടെ കണ്ണിലെ ആകാംഷ എന്റെ മനസിലെ നിറദീപമായി തിളങ്ങുന്നുണ്ടായിരുന്നു. പരസ്പരം പറയാതെ പറയുന്ന സുഖത്തിൽ അലിയുന്ന ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ട് ഞാൻ മുത്തശ്ശിയുടെ മടിയിൽ ഇരുന്നു ദൂര ദർശൻ കണ്ടുകൊണ്ടിരുന്നു. മുത്തശ്ശിയുടെ തണുത്ത വിരലുകൾ എന്റെ മുടിയിഴകളിൽ കോതി കൊണ്ടിരിക്കുമ്പോ ചിത്രഗീതം ഏതാണ്ട് തീരാറായിരുന്നു.
പുറത്തുള്ള കുളിമുറിയിൽ കുളിയും കഴിഞ്ഞ ശേഷം മുണ്ടും നേര്യതും ഉടുതുകൊണ്ട് മുണ്ടും വിരിച്ചിട്ട കറുകറുത്ത മുടിയുമായി ഏട്ടത്തി അവരുടെ മുറിയിലേക്ക് നടന്നുകൊണ്ടിരുന്നു. എന്നെ ഇടം കണ്ണിട്ടു നോക്കുമ്പോ ഞാനും കണ്ണിറുക്കിയൊന്നു ചിരിച്ചു. നിർമ്മല മേമ ജോലിയൊക്കെ തീർത്തു അവരുടെ വീട്ടിലേക്ക് പോയിരുന്നു,

“ശ്!!!”

പിറകിൽ നിന്നും സർപ്പ സീല്കാരമെന്റെ കാതുകളിൽ പതിച്ചപ്പോൾ ഞാൻ തിരിഞ്ഞൊന്നു നോക്കി. എന്നെ കൈകൊണ്ട് മാടി വിളിച്ചപ്പോൾ ഞാൻ മുത്തശ്ശിയുടെ മടിയിൽ നിന്നും എണീറ്റുകൊണ്ട് അടുക്കളയിലേക്ക് പോകാനായി എണീറ്റു.

“മുത്തശ്ശി വെള്ളം ദാഹിക്കുന്നു ഇപ്പോ വരെ…”

ഞാൻ ഏടത്തിയുടെ മുറിയിലേക്ക് നടന്നപ്പോൾ ഏട്ടത്തി മുറിയിലെ വെളിച്ചം അണച്ചുകൊണ്ട് ചുവരിൽ ചാരി നില്പായിരുന്നു. ഞാൻ മുറിയിലേക്ക് കടന്നതും ഏട്ടത്തി എന്റെ മേലെ ചാടി വീണുകൊണ്ട് എന്നെ ഇറുക്കി കെട്ടിപിടിച്ചു.

“അജൂ….”

“എട്ടത്തീ….”

ഞാനും ഏട്ടത്തിയെ ഇറുക്കി കെട്ടിപിടിച്ചുകൊണ്ട് എന്റെ ചുണ്ടുകൾ ഏടത്തിയുടെ കഴുത്തിലുരച്ചു.

“ഇന്നലെ നീയെന്തിനാ എന്റെ മുറിയിൽ വന്നിട്ടെന്റെ പാദങ്ങളിൽ വിരൽകൊണ്ട് തൊട്ടത്?!! പിന്നെ കൊലുസിൽ ചുണ്ടു കൊണ്ട് മുത്തിയത്..?!!”

“എട്ടത്തീ….”

“ഏട്ടത്തി ഇങ്ങനൊന്നുമെന്നോട് ചോദിക്കല്ലേ…”

“നിന്റെ മേശവലിപ്പിന്റെ ഉള്ളിലെ ആ പൊന്നിൻ താലി മാല… അതെന്റെ കഴുത്തിലൊന്നു കെട്ടിക്കൂടെ….”

ഏട്ടത്തിയെന്റെ മുഖത്തേക്ക് നോക്കുമ്പോ ആ പാവത്തിന്റെ കണ്ണിൽ ഈറൻ മഴ ചാറൽ ഞാൻ കണ്ടതും വിരൽകൊണ്ട് അതിൽ തൊട്ടു മായ്ച്ചു കളയാനൊരുങി. ഇല്ലെങ്കിലൊരു പക്ഷെ ഞാനും കരഞ്ഞുപോയേനെ!!

ഏട്ടനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന പെണ്ണായിരുന്നു എന്റെ ഏട്ടത്തി. സ്വന്തം വീട്ടുകാരെ ധിക്കകരിച്ചുകൊണ്ട് ഏട്ടന്റെയൊപ്പം ഇറങ്ങിവന്നവൾ. അവരുടെ സന്തോഷം നിറഞ്ഞ രാവുകൾ കണ്ടു അസൂയപെട്ട ദൈവത്തിനു ഏട്ടനെ തിരിച്ചുവിളിക്കാൻ തോന്നിയതെന്തിനാണ് ഇനിയും മനസിലായിട്ടില്ല….

ഏട്ടന്റെ ബൈക്ക് ഒരു അപകടത്തിൽ പെട്ടന്നറിഞ്ഞപ്പോൾ ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞത് ഇപ്പോഴുമോർമ്മയുണ്ട്, എന്നെയും കെട്ടിപിടിച്ചു രാത്രി കിടക്കുമ്പോ പലപ്പോഴും ഉറങ്ങാതെ രാവോളം കരഞ്ഞിരുന്ന എന്റെ ഏട്ടത്തിയെ കഴിഞ്ഞ മൂന്ന് വർഷമായിട്ട് ഉള്ളു നിറയെ ഞാൻ പ്രണയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *