താര കാർത്തിക് 31അടിപൊളി 

അങ്കിൾ : മോനെ അത്…നിനക്ക് ബോധം പോയിട്ട് 2 ദിവസം ആയി. ഏട്ടത്തിയെ ഇതേ ഹോസ്പിറ്റലിൽ തന്നെ ആണ് അഡ്മിറ്റ്‌ ചെയ്തേക്കുന്നെ. നിന്റെ ഹെൽത്ത്‌ ഒക്കെ ഒന്ന് റെഡി ആയാൽ നിന്നെ കൊണ്ടുപോവാം.

ഞാൻ : ഞാൻ പറഞ്ഞില്ലേ എന്നിക് ഇപ്പോ ഒരു കൊഴപ്പവും ഇല്ലെന്നു പിന്നെ എന്താ.

ഞാൻ എന്റെ കയ്യിൽ കുത്തിവെച്ചേക്കുന്ന ഡ്രിപ് ഒക്കെ അഴിച്ചു മാറ്റാൻ നോക്കി. അപ്പോൾത്തേക്കും ആ നേഴ്സ് വന്നു അത് അഴിച്ചു തന്നു.

 

നേഴ്സ് : അവനു ഇപ്പോൾ കൊഴപ്പം ഒന്നും ഇല്ല. നേരത്തെ എഴുന്നേറ്റപ്പോ തന്നെ ഡ്രിപ് ഒക്കെ കഴിഞ്ഞതാണ്. പിന്നെ 1 ദിവസം കൂടി ഇവിടെ കിടക്കേണ്ടി വരും.

ഞാൻ : സിസ്റ്ററെ ഇനിയെങ്കിലും എന്നെ ഏട്ടത്തിയെ കാണാൻ കൊണ്ടുപോ പ്ലീസ്.

ഞാൻ ആ നേഴ്സ് ന്റെ കൈ പിടിച്ചു കരഞ്ഞു. അവർ എന്റെ തലയിൽ തലോടിയിട്ട് കൊണ്ടുപോവാം എന്ന് പറഞ്ഞു.

 

ഐ സി യു ൽ ചെന്നപ്പോൾ ആണ് ഏട്ടത്തി കോമ യിലാണ് കെടക്കുന്നത് എന്ന് മനസിലാക്കിയത്. അത് കൂടെ കണ്ടതോടെ ഞാൻ ആകെ തകർന്നു. എന്റെ അവസ്ഥ മനസിലായ പോലെ എന്നെ ഇങ്ങോട്ട് കൊണ്ടുവന്ന നേഴ്സ് എന്നെ ആശ്വസിപ്പിച്ചു. എല്ലാം ശെരിയാവും എന്നൊക്കെ കൊറേ പറഞ്ഞു.

 

ഐ സി യു ൽ നിന്നും ഇറങ്ങിയതും എന്നെ അങ്കിൾ വിളിച്ചു മാറ്റി നിറുത്തി.

അങ്കിൾ : മോനെ നീ ഒന്നും വിചാരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ?

സംഭവം എന്താ പറയാൻ പോവുന്നത് എന്നൊക്കെ എന്നിക് മനസിലായിരുന്നു എന്നാലും അങ്കിൾ തന്നെ പറയട്ടെ എന്ന് കരുതി ഞാൻ എന്താ എന്നുള്ള രീതിയിൽ ആളുടെ മുഖത്ത് നോക്കി.

 

അങ്കിൾ : മോനെ വേറെ ഒന്നും തോന്നരുത്. നിങ്ങളെ പോലെ പണക്കാർ ഒന്നും അല്ല ഞങ്ങൾ അതുമാത്രമല്ല എന്നിക് 2 പെണ്മക്കൾ കൂടെ ആണ്…. മോനു കാര്യം മനസിലായി എന്ന് വിചാരിക്കുന്നു. അതുമാത്രമല്ല മോനെ ചുറ്റിപറ്റി നിന്നാൽ നാട്ടുകാർ പറയും നിന്റെ സ്വത്തു തട്ടിയെടുക്കാൻ ഉള്ള ഇതിലാണ് നിന്നെ നോക്കുന്നെ എന്നൊക്കെ. അതൊന്നും ഈ വയസാം കാലത്തു എന്നിക് താങ്ങാൻ പറ്റില്ല മോനെ.

എന്നും പറഞ്ഞു എന്റെ കൈ പിടിച്ചു നിന്നു.

 

സംഭവം ഞാൻ ഇവർക്ക് ഒരു അധികപെറ്റ് ആവും എന്ന് കരുതിയാവും.

 

ഞാൻ : കൊഴാപ്പം ഇല്ല അങ്കിൾ. എന്നിക് മനസിലാവും.

എന്നും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാൻ എന്നെ അഡ്മിറ്റ്‌ ആക്കിയ റൂം ലേക്ക് പോയി. 1 ദിവസം കൂടെ ഇവിടെ കിടക്കാം അതിനു ശേഷം ഞാൻ എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല. പക്ഷെ അപ്പോഴൊന്നും എന്നിക് ആ ചിന്ത ഇല്ലായിരുന്നു എന്നതാണ് സത്യം. ഈ കൊറച്ചു ദിവസം ആയി എന്റെ ജീവിതത്തിൽ നടക്കുന്നതൊക്കെ എന്തെന്ന് പോലും മനസിലാവാതെ പലതും ചിന്തിച്ചു ഇരുന്നു.

 

____________________________________________________________________________

 

വാതിലിൽ ഉള്ള ശക്തിയോടെ ഉള്ള കൊട്ടൽ കേട്ടാണ് ഞാൻ ഒറക്കത്തിൽ നിന്നും എഴുന്നേറ്റത്. പഴയത് ഒക്കെ ചിന്തിച്ചു ഉറങ്ങി പോയി. പിന്നെയും ആരോ മുട്ടികൊണ്ടേ ഇരിക്കുന്നുണ്ട് പൊറത്.

 

ഞാൻ എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നപ്പോ റോഷൻ. നീ എങ്ങനെ ഇവിടെ എത്തി എന്ന് ചോദിക്കുന്നതിനു മുന്നേ തന്നെ അവൻ തള്ളി തുറന്നു ഉള്ളിലോട്ടു വന്നു ചുറ്റും ഒന്ന് വീക്ഷിച്ചു.

 

റോഷൻ : അളിയാ വീടൊക്കെ സെറ്റ് ആണല്ലോ. വിഷയം ലുക്ക്‌ തന്നെ…

ഞാൻ : അതൊക്കെ ഇരിക്കട്ടെ നീ എങ്ങനെ ഇവിടെ എത്തി?

റോഷൻ : മോനെ നിനക്ക് എന്നെ അറിയില്ല. ഒരാളെ കണ്ടു കഴിഞ്ഞാൽ അവന്റെ ഫുൾ ഡീറ്റെയിൽസ് എന്നിക് കിട്ടും.

(തേങ്ങ ആണ് അവൻ ഫുൾ ഡീറ്റെയിൽസ് എന്റെ വീട് ഒക്കെ ഞാൻ പറഞ്ഞു കൊടുത്തായിരുന്നു പെട്ടെന്ന് ഉറക്കം എഴുന്നേറ്റപ്പോ ഞാൻ മറന്നു പോയതാണ്)

ഞാൻ : ഓഹോ

റോഷൻ : പിന്നെ എവിടെ ബാക്കി ഉള്ളവർ. നമ്മൾ അളിയൻ അളിയൻ ബന്ധം ആയ സ്ഥിതിക്ക് നിന്റെ വീട്ടിലുള്ളവരെ ഒക്കെ പരിചയപ്പെടാൻ കൂടെ ആണ് ഞാൻ വന്നേ.

ഞാൻ : അവർ ഒക്കെ അബ്രോഡ് ആണ്. ഞാൻ ഇപ്പോൾ ഇവിടെ ഒറ്റക് ആണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *