താഴ്വാരത്തിലെ ചെമ്പരത്തി

“അന്ന് നിന്നെ മജന്താക്കളറിലെ സാരിയിൽ കണ്ടപ്പോൾ കടിച്ചു തിന്നാൻ തോന്നി. ”

“അയ്യെടാ..ഇങ്ങു വന്നോണ്ടാമതി..”
പതുങ്ങിയ നാണം അറിഞ്ഞു..

“അന്നമ്മേ… ” ശബ്ദം താഴ്ത്തി വിളിച്ചു..

“എന്തോ … ”

“ഇന്ന് ആ സാരി ഒന്ന് കൂടി
ഉടുക്കുമോ.?”പ്രേമവിവശനായി ചോദിച്ചു..

“ഉം… “സമ്മതം അറിയിച്ചു കൊണ്ട് അവൾ മൂളി…

സന്തോഷംകൊണ്ട് തുള്ളിച്ചാടാൻ തോന്നി..
‘ഇത്ര പാവമാണല്ലോ തന്റെ ഭാര്യ ‘ മനസ്സിലോർത്തു….

വീട്ടിലേക്കു പോകുന്ന വഴി അവൾക്കു ഏറ്റവും ഇഷ്ടപെട്ട സുഖിയൻ വാങ്ങി…
അത് കണ്ടപ്പോൾ തന്നെ ആ കണ്ണുകൾ വിടർന്നു.
ഒറ്റയിരുപ്പിൽ അഞ്ചെണ്ണം തിന്നു തീർത്തു…

രാത്രിയായി… കുട്ടികൾ ഉറങ്ങി…..
മുറിയിൽ കുറച്ചു പെർഫ്യൂം അടിച്ചു..
പോരാത്തതിന് പൗഡറും വാരി ഇട്ടു. റെഡി ആയി ഒരു മൂളി പാട്ടും പാടി കട്ടിലിൽ കാലും ആട്ടി കിടന്നു……
ഇനി അവൾ വന്നാൽ മതി…..

കാലൊച്ച കേട്ടു തല ഉയർത്തി നോക്കി.
അന്നമ്മ. മജന്താ സാരിയിൽ…..
മുറിയിൽ പെർഫ്യൂം മണത്തപ്പോൾ അവൾ ഒന്ന് ചിരിച്ചു….

ഹോ .. !. വാരിഎടുക്കാൻ തോന്നി….
ഇപ്പോഴും എന്നാ സൗന്ദര്യമാണ് ഇവൾക്ക്…
ശരീരം കണ്ടാൽ ഇപ്പോഴും പതിനെട്ടു വയസ്സേ തോന്നു…..

“ഇച്ചായാ .. ഇപ്പോൾ വരാമേ….. അല്പം പണി
കൂടിയുണ്ട്.. ”

“ഹും.. ഹും… ഇനി എന്നാ പണി.. ?”
കൊച്ചു കുട്ടികളെപ്പോലെ ഞാൻ ചിണുങ്ങി…

അവൾ അത് ശ്രദ്ധിക്കാതെ പുറത്തേക്കുപോയി..

കുറച്ചു കഴിഞ്ഞ് പിന്നെയും വന്നു….

ഉറക്കം നടിച്ചത് പോലെ കിടന്നു..
‘കൊച്ചുകള്ളി,വന്നു.’വെള്ളമിറക്കിക്കിടന്നു….
അവൾ നോക്കിയപ്പോൾ ഉറങ്ങുന്ന തന്നെക്കണ്ടു തിരിച്ചു പോവാൻ ഒരുങ്ങി….

“അയ്യോ..പോവല്ലേ.. ! ഇച്ചായൻ ഉറങ്ങിയില്ലന്നേ.. “ഞാൻ പിന്നെയും കൊച്ചുകുട്ടിയായി…

“ഒരു പത്തു മിനിറ്റ് കൂടി ക്ഷമിക്കെന്റെ മോനെ.. “അവൾ വീണ്ടും പോയി…..
അവളെയും കാത്തുകിടന്നു… യുഗങ്ങൾ കടന്നുപോകും പോലെ തോന്നി..
തലയ്ക്കു നല്ല ഭാരം തോന്നി..
പതിയെ നിദ്രയിലേക്ക്……

കണ്ണു തുറന്നു നോക്കുമ്പോൾ നേരം വെളുത്തിരുന്നു….
എഴുന്നേറ്റു അവളെനോക്കി. കട്ടിലിൽ ഇല്ല…..
തൊട്ടടുത്ത മുറിയിൽ മജന്താക്കളർ സാരിയോടെ സുഖമായി കൂർക്കം വലിച്ചുറങ്ങുന്ന അവളെക്കണ്ടു ചവിട്ടാൻ തോന്നി……

എന്റെ ശബ്ദം കേട്ടാവണം അവൾ എഴുന്നേറ്റു കണ്ണുതിരുമ്മി….
ദേക്ഷ്യത്തിൽ നിൽക്കുന്ന എന്നെക്കണ്ടു…..

“എങ്ങിനെയുണ്ട്. ?” തലയാട്ടിക്കൊണ്ട് അവൾ ചോദിച്ചു….

അപ്പോഴാണ് കാര്യം മനസ്സിലായത്….

“ഓഹോ.. നീ പകപോക്കുവാരുന്നു അല്ലെ.. ?”

“ഇപ്പോൾ മനസ്സിലായോ.. വിളിച്ചെഴുന്നേൽപ്പിച്ചിട്ടു ഊണില്ലാ എന്ന് പറഞ്ഞാൽ ഉള്ള അവസ്ഥ..? ഇപ്പോൾ പകരത്തിനു പകരം. “..
അറിയാതെ വീണ്ടും തലകുനിഞ്ഞു പോയി….

“നീയാണെടീ ഭാര്യ….നാളേക്കുള്ള മുതൽക്കൂട്ട്… എന്ത് ചെയ്യാനാ ഈ ഒരൊറ്റ പീസും കൂടെയല്ലേയുള്ളൂ.
ഇതും കൂടെ കഴിഞ്ഞാൽ വംശനാശമല്ലേ…..?”

“കളിയാക്കിക്കോ ട്ടാ ഞാനില്ലാതായാലെ എന്റെ
വിലയറിയൂ…..”

നിന്റെ വില ഞാൻ ശരിക്കും അറിയിച്ചു തരാം. രാത്രി ഒന്നായിക്കോട്ടെ.?…

ഇന്നും മജന്താക്കളറിലെ സാരി ഉടുക്കണോ ഇച്ചായാ.?

ഇനി മജന്തേം, മൈരും ഒന്നും വേണ്ടാ..വേറേതേലും കളറ് മതി……

പെട്ടെന്ന് മൊബൈൽ ശബ്ദിച്ചു. ഗൾഫ് നമ്പർ
കണ്ടു വേഗം അറ്റൻഡ് ചെയ്തു. അങ്ങേ
തലയ്ക്കൽ തോമാച്ചൻ ആയിരുന്നു…..

മുട്ടൻ ഒരു തെറിയോടെ തുടങ്ങി….
തിരിച്ചെന്തെങ്കിലും പറയാനുള്ള ഇടവേള തരാതെ തോമാച്ചൻ കത്തിക്കയറി…. കാര്യം മനസ്സിലായപ്പോൾ നിശബ്ദനായി നിന്നു…
മുഴുവനും കേട്ടു…

ഒളിച്ചോടി പോയതിനു അന്നമ്മ തോമാച്ചന്റെ ഭാര്യയെ കണക്കിന് ചീത്ത പറഞ്ഞു പോലും…

അന്നമ്മയും,തോമാച്ചന്റെ ഭാര്യയും ഫേസ്ബുക് ഫ്രണ്ട്സ് ആണെന്ന് ഈ പാവം ഞാൻ എങ്ങിനെ അറിയാനാണ്….?
അങ്ങനെ അതിനൊരു തീരുമാനമായി…..

ഇച്ചായോ….

എന്നാ……

ഇച്ചായോ……..

എന്നാ ടീ……

ഒന്നൂല്ല…..

എന്നാ കാര്യത്തിനാ രാവിലെ തന്നെ കിന്നരിക്കാൻ വന്നിരിക്കണേ…?

അല്ല ഇച്ചായോ…..
ഇന്നു ഞായറാഴ്ച്ച ആയിട്ടെന്നാ പരിപാടി…..

എന്തു പരിപാടി പ്രത്യേകിച്ചു ഒന്നൂല്ല…
നിന്റെ കൈ കൊണ്ട് വച്ചു വിളമ്പുന്ന ചോറും, സാമ്പാറും, തോരനും, പപ്പടവും കൂട്ടി ഒരു ഊണും
കഴിച്ച് കുറച്ചു നേരം സുഖമായി കിടന്നു ഉറങ്ങണം ഇതാ പരിപാടി ന്തേ.?…..

അതല്ല ഇച്ചായാ……

പിന്നെ…….

നമുക്ക് ഒന്നു പുറത്ത് പോയാലോ.?

പോകാലോ, പൊന്നൂസ് പോയി വേഗം അടുക്കള പണിയെല്ലാം തീർക്കാൻ അമ്മച്ചിയെ സഹായിക്ക് എന്നാ ഇന്ന് നമുക്ക് പുറത്ത് പോകാം…..

സത്യാണോ ഇച്ചായാ…

സത്യം…….
എന്നാ ന്നെ ‘ലൂസിഫർ’ കാണാൻ കൊണ്ടു പോവ്വോ? നല്ല
സിനിമയാണത്രേ ഇച്ചായാ.”

നിനക്കെന്നാ വട്ടുണ്ടോ ടീ വെറുതെ മൂന്നു മണിക്കൂർ കളയാൻ….

കഷ്ട്ടണ്ടുട്ടോ ഇച്ചായാ..
ഞാൻ വല്ലപ്പോഴുമല്ലേ ഒരു സിനിമയ്ക്ക് കൊണ്ടുപോകാൻ പറയൂ….
ഇത് കാണണം എന്നു വല്യ മോഹാ …എനിക്ക്…

നിന്നെ പുറത്ത് എവിടേലും വേണേൽ കൊണ്ടു പോകാം സിനിമയ്ക്ക് പോകുന്നില്ല…..

” ഓ …. എന്നാ വേണ്ട…..
വെറുതെ കാശു കളയണ്ട, എനിക്ക് കാണണ്ട…… എന്നേലും അത് ടീവിലു വരും അന്നു ഞാൻ കണ്ടോളാം…..”

അതല്ലെടി പൊന്നൂസേ……
ആകെ ഒരു ദിവസമാ ഒന്നു ഒഴിഞ്ഞു കിട്ടുന്നേ,
ആ ദിവസം എന്റെ പൊന്നൂസിന്റെ കൂടെ ഇരിക്കാനാ…….സിനിമയ്ക്ക് പോയാൽ പിന്നെ അതിൽ ലയിച്ചിരിക്കും…. എനിക്ക് അങ്ങനെ വേണ്ട….
എന്റെ പൊന്നൂസിന്റെ പരാതിയും പരിഭവും
കേട്ടിരിക്കാനാ എനിക്കിഷ്ടം….

ആ പഞ്ചാര വാക്കുകളിൽ അവൾ വീണു…

പിന്നെ പുറത്ത് കൊണ്ടു പോകുമല്ലോ എന്ന ചിന്തയിൽ അവൾ അമ്മച്ചിയ്ക്കൊപ്പം വേഗം ജോലിയെല്ലാം തീർക്കാൻ സഹായിച്ചു…..

ഊണ് കഴിച്ച് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. ഒരു മണിക്കൂർ യാത്ര….

ഞങ്ങൾ വണ്ണാത്തിപ്പുഴ ഡാമിലെത്തി…..
അവിടുള്ള പുൽത്തകടിയിലൂടെ നടന്നും, അവളോട് കുറുമ്പുകാട്ടിയും പരിഭവം പറഞ്ഞുമിരുന്നു….

അന്നാമ്മോ, പിള്ളേരെന്നാ വരുന്നേ.?

ജമ്പനും, തുമ്പനും നാളെ ഇങ്ങെത്തും….
അപ്പച്ചി നാളെ രാവിലെ കൊണ്ടു വന്നാക്കാന്നാ പറഞ്ഞേ…

ഇച്ചായോ അവിടേക്കൊന്നു നോക്കിക്കേ.?

സൂര്യൻ അവൻറെ മുഴുവൻ ഭംഗിയുമാവാഹിച്ചുകൊണ്ട്
തൻറെ പ്രണയിനിയുടെ സാഗര ഹൃദയത്തിലേക്കലിയുവാൻ
മലകളുടെ താഴ്വാരങ്ങളിലേക്ക് ഒളിക്കുകയാണ്….
ഓറഞ്ചു കലർന്ന ചുവപ്പു നിറം…

മഞ്ഞ് നേർത്ത പുകപടലം പോലെ താഴേക്ക് ഒഴുകി വീണ് താഴ്വാരകളെ ചുമ്പിക്കുന്നു….. അതിനിടയിലൂടെ കൂടണയാൻ പോകുന്ന പക്ഷികൾ
ഹാ… എന്തു മനോഹരമാണീ കാഴ്ച…..

പതിയെപ്പതിയെ അവൻ മറയുന്നതും നോക്കി ഞങ്ങൾ നിന്നു….
“ഇച്ചായോ… എന്തു രസാ ല്ലേ” ?
അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു….
“ഉം… പണ്ട് നമ്മളിവിടെ വന്നപ്പൊ ഇത്രക്ക് ഫീല് ണ്ടായിട്ടില്ല…”

Leave a Reply

Your email address will not be published. Required fields are marked *