” ലെച്ചു .. ലെച്ചു.. നീ കരയാതെ, മതി കഥ പറഞ്ഞത് ,നിനക്ക് വിഷമമാകുന്ന കാര്യങ്ങൾ ഒന്നും കേൾക്കണ്ടാ,… എനിക്ക് അറിയുകയും വേണ്ടാ .. എനിക്ക് നിന്നെ മതി നിന്നെ മാത്രം, പുഞ്ചിരിക്കുന്ന എന്റെ ലെച്ചു നെ കാണാന എനിക്ക് ഇഷ്ടം ,അല്ലാതെ നീ ഇങ്ങനെ നിന്നു വിതുമ്പുന്നത് കാണാൻ ഉള്ള ത്രാണി എനിക്ക് ഇല്ലാ..”
ഞാൻ അതു പറഞ്ഞു അവളെ തോളിൽ പിടിച്ച് കൊണ്ട് എന്റെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി, എന്നിട്ട് അവളുടെ മുഖം കൈക്കൊണ്ട് ഉയർത്തിയിട്ട് അവളുടെ കണ്ണിൽ തളം കെട്ടി കിടന്ന കണ്ണുനീർ ഞാൻ കൈകൊണ്ട് തുടച്ചു നീക്കി ,ഞാൻ കണ്ണിര് തുടച്ചു കഴിഞ്ഞിട്ടും അവൾ എന്റെ മുഖത്തേക്ക് നോക്കി അതേ നിൽപ് നിന്നു ,ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കാൻ എനിക്ക് അധികം നേരം വേണ്ടി വന്നില്ല .അവളുടെ മനസും ശരീരവും കാത്തു സൂക്ഷിക്കാനും അവളുടെ കൂടെ താങ്ങും തണലും ആയി എന്നും കൂടെ ഉണ്ടാകുന്ന അവളുടെ ഇണ്ണയെ കണ്ടതിലുള്ള സന്തോഷം ആണ് എനിക്ക് അവളുടെ കണ്ണുകളിൽ കാണൻ കഴിഞ്ഞത് ,
” ലെച്ചു ദേ നിന്റെ കവിളത്ത് …”
അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ അവളുടെ കണ്ണീർ ഒഴുകി വരുന്ന ആ വലത് കവിളിൽ ചുബിച്ചു.
” എന്താ അജിയേട്ടാ ഇതു, അങ്ങോട്ട് മാറി നിന്നേ “
അവൾ കൊഞ്ചുന്ന സ്വരത്തിൽ എന്നോട് അങ്ങനെ പറഞ്ഞു കൊണ്ട് എന്നെ തള്ളി നീക്കി ,
“അല്ല ‘.എന്റെ പെണ്ണിന്റെ കവിളിൽ ഒന്നു തോടാൻ പോലും എനിക്ക് അവകാശം ഇല്ലേ “
ഞാൻ ചോദിച്ചു,
” ഇതേപോലെ തോട്ടു കൊണ്ടുള്ള പരിപാടി ഒക്കെ കല്യാണം കഴിഞ്ഞിട്ട് മതി “
അവൾ പറഞ്ഞു ,
” എന്നാ ശരി”
ഞാൻ നിരാശ കലർന്ന മുഖത്തോടെ പറഞ്ഞു ,
“അല്ല ലെച്ചു വെ നിന്റെ കണ്ണിരിന്നു എന്താ പ്രത്യേക മാധുര്യം “
എന്റെ ചുണ്ടിൽ പറ്റിയിരിക്കുന്ന അവളുടെ കണ്ണീർ തുള്ളികൾ ഞാൻ നാവുകൊണ്ട് നുണഞ്ഞ് ഒരു കള്ള ചിരിയോടെ പറഞ്ഞു.
” ഹെയ് മധുരമൊ എന്റെ കണ്ണിരിനോ,അജിയേട്ടന് തോന്നിതാവും “
ഒരു നിഷ്കളങ്ക ഭാവത്തോടെ അവൾ പറഞ്ഞു,
“പൊട്ടി ഞാൻ പറഞ്ഞത് വിശ്വസിച്ചു ”
ഞാൻ മനസിൽ പറഞ്ഞു ,
” അല്ലെടി .സത്യം ആണു ,നിനക്ക് വിശ്വാസം ആയിട്ടില്ലങ്കിൽ ഞാൻ ഒന്നുകൂടി നോക്കട്ടെ “
ഞാൻ മനസിൽ കള്ള ചിരിയോടെ എന്നാൽ പുറത്ത് ചെറിയ ഗൗരവം ഭാവിച്ച് കൊണ്ട് പറഞ്ഞു,
എന്നാൽ അജിയേട്ടൻ നോക്കിക്കോളു എന്ന ഭാവത്തോടെ അവൾ നിന്നു ,
“ഇങ്ങനത്തെ ഒരു പൊട്ടി പെണ്ണ് “
ഞാൻ മനസിൽ അങ്ങനെ അലോചിച്ച് കൊണ്ട് അവളെ എന്റെ അടുത്തേക്ക് അടുപ്പിച്ചിട്ട് അവളുടെ മുഖം എന്റെ കൈകളിൽ കോരി എടുത്ത് എന്റെ മുഖത്തേക്ക് അടുപ്പിച്ച് ഞാൻ അവളുടെ വലതു കണ്ണിൽ തള്ളം കെട്ടി കിടന്ന ചെറു ജലകണിക ഞാൻ എന്റെ നാവു കൊണ്ട് ഒപ്പി എടുത്തു ,എന്റെ നാവു അവളുടെ കണ്ണിൽ സ്പർശിച്ചപ്പോൾ അവളുടെ ശരീരം ഒന്നു ഞെട്ടി വിറച്ചു ,
ഞാൻ ആ ജല കണിക നാവുകൊണ്ട് രുചിച്ചു,
” നീ പറഞ്ഞത് ശെരിയാ ലെച്ചു ഇപ്പോ മധുരം ഇല്ലല്ലോ “
ഞാൻ നിരാശയൊടെ പറഞ്ഞു,
” ഉം,,ഞാൻ പറഞ്ഞതല്ലെ അജിയേട്ടന്നോട് “
അവൾ ഒരു വിജയിയുടെ ഭാവത്തിൽ പറഞ്ഞു,
” അല്ല എനിക്ക് നേരത്തെ തോന്നിയതൊ ,ഇനി ഇതു ഇവിടെന്ന് ആണോ”
അതു പറഞ്ഞതിനോടൊപ്പം ഞാൻ അവളെ എന്നിലേക്ക് ചേർത്തു കെട്ടി പിടിച്ചു കൊണ്ട് അവളുടെ പവിഴധാരങ്ങൾ എന്റെ ചുണ്ടൊണ്ട് ചേർത്ത് നുണഞ്ഞു ,
എന്റെ ആ നീക്കം അവൾ പ്രതീഷിച്ചിരുന്നില്ല, അതു കൊണ്ട് തന്നെ അവൾ അതിൽ കുറച്ചു സമയം ലയിച്ചു നിന്നു ,പെട്ടെന്ന് ആണ് അവൾക്ക് സ്വബോധം വീണ്ടു കിട്ടിയത് ,പെട്ടെന്ന് തന്നെ അതിന്റെ റിയാക്ഷൻ അവളിൽ നിന്നും എനിക്ക് കിട്ടി ,
എന്നെ ഒറ്റ തള്ളൽ ആയിരുന്നു , ഞാൻ ഒരിക്കലും വിചാരിച്ചില്ല അവൾക്ക് ഇത്രയും ശക്തി ഉണ്ടാകും എന്നു ,ആ തള്ളലിൽ ഞാൻ പുറകോട്ട് തെറിച്ച് വീണു ,അതോടൊപ്പം എന്റെ തല ആ സോഫയുടെ അരികത്ത് നന്നായി തന്നെ ഇടിച്ചു ,
കുറച്ചു നേരം എനിക്ക് ഒന്നും മനസിലായില്ല ,ഞാൻ താഴത്ത് സോഫയിൽ ചാരി ഇരുന്നു.
“അയോ ,.. ഏട്ടാ…”
എന്ന എന്റെ ലെച്ചു കുട്ടിയുടെ ശബ്ദം ആണ് ഞാൻ പിന്നെ കേൾക്കുന്നത് ,അവൾ ഓടിവന്ന് എന്റെ അടുത്ത് ഇരുന്നു ,
