ഞാൻ അച്ചായനെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു.
“അജി നീ പറഞ്ഞത് ശെരിയാ എല്ലാം മറക്കണം . എന്നാലും സ്നേഹിച്ചു കൊതി തീർന്നിട്ട് ഉണ്ടായിരുന്നില്ല . ഒരു ചെറിയ മുറിവ് പറ്റിയാൽ വേദന സഹിക്കാൻ പറ്റാത്തവള. ആ അവൾ എന്തോരം വേദന സഹിച്ചിട്ട് ഉണ്ടാകും . “
അച്ചായൻ വീണ്ടും പറഞ്ഞു.
അതൊക്കെ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.
“അജി അവൾ അവസാനം ആയി പറഞ്ഞത് എന്താണെന്നു അറിയുമോ “
ഞാൻ ഇല്ല എന്ന രീതിയിൽ തല ആട്ടി.
“അപ്പച്ചൻ എന്നോട് ക്ഷമിക്കണം എന്ന്. “
ആ വാക്കുകൾ ആണ് അവൾ അവസാനം ആയി പറഞ്ഞത് .അതിന്റെ അർത്ഥം എന്താണെന്നു അറിയോ “
ഞാൻ അറിയില്ല എന്ന രീതിയിൽ തല ആട്ടി.
“നിനക്ക് അറിയില്ലല്ലെടാ.. ?, എന്റെ മോളെ ഈ നിലയിൽ ആക്കിയിട്ട് നിനക്ക് ഒന്നും അറിഞ്ഞുടല്ലേ.? “
പെട്ടെന്ന് ആയിരുന്നു അച്ചായന്റെ ശബ്ദത്തിലോ ക്കെ ഒരു മാറ്റം വന്നത് അത്രയും നേരം സൗമ്യാമായി സംസാരിച്ചു കൊണ്ടിരുന്ന അച്ചായൻ ദേഷ്യത്തോടെ എന്റെ കോളറിൽ കയറി പിടിച്ചു കൊണ്ട് ചോദിച്ചത്.
“അച്ചായാ . “
ഞാൻ അച്ചായനെ വിളിച്ചു. അച്ചായന്റെ മുഖത്തു നോക്കിയപ്പോൾ ഞാൻ ഇതുവരെ കാണാത്താ ഭാവം.
“നിനക്ക് എല്ലാം മനസ്സിൽ ആക്കി തരാം “
എന്നു പറഞ്ഞു കൊണ്ട് അച്ചായൻ എന്നെ പിടിച്ചു വലിച്ചു അച്ചായന്റെ ഓഫീസ് മുറിയിലെക്ക് എന്നെ കൊണ്ടുപോയി. അച്ചായന്റെ വീട്ടിൽ അച്ചായന് ഫാക്ടറി കാര്യങ്ങൾ ക്ക് വേണ്ടി ഉപയോഗിക്കുന്ന ഒരു ചെറിയ ഓഫീസ് മുറി ആണു അത്. അവിടെ ഒരു മേശയും മൂന്നാല് കസേര യും മാത്രമേ ഒള്ളു .
“അച്ചായാ എന്താ കാണിക്കുന്നേ “
എന്നൊക്കെ ചോദിച്ചിട്ടും അച്ചായന് ഒരു മാറ്റവും ഇല്ല.
“ദേ ഇതു നോക്കെടാ “
മുറിയിലെക്ക് കയറിയ ഉടനെ അച്ചായൻ മേശവലിപ്പിൽ നിന്നും ഒരു ഫയൽ എടുത്തു എന്റെ നേരെ നീട്ടി .
“തുറന്നു നോക്കെടാ “
ഞാൻ അതെന്താ എന്ന ഭാവത്തിൽ നോക്കിയപ്പോൾ അച്ചായന്റെ പ്രതികരണം അതായിരുന്നു.
ഞാൻ അതു തുറന്നു നോക്കിയപ്പോൾ മനസ്സിൽ ആയി അത് സെലിൻ ന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണെന്ന്.
“അതിലെ മൂന്നാമത്തെ പേജ് വായിക്ക് “
ഞാൻ അതു മറിച്ചു നോക്കുന്നിടയിൽ അച്ചായൻ പറഞ്ഞു .
“വായിച്ചു കഴിഞ്ഞോ? “
കുറച്ചു കഴിഞ്ഞപ്പോൾ അച്ചായൻ ചോദിച്ചു.
“ഉം “
ഞാൻ മൂളി.
അതിൽ പറഞ്ഞ മാതിരി അവൾ എങ്ങെനെ ആണെടാ മൂന്ന് മാസം ഗർഭിണി ആയതു.
“അതു അച്ചായാ….. “
ഞാൻ പറയാൻ തുടങ്ങിയതും.
“നീ പറഞ്ഞു കഷ്ടപ്പെടണ്ടാ “
അച്ചായൻ അതു പറഞ്ഞുകൊണ്ട് എന്റെ കൈയിലേക്ക് ഒരു വെള്ള പേപ്പർ നീട്ടി.
ഞാൻ അതു നിവർത്തി വായിച്ചു.
അതിൽ ഇങ്ങനെ ആയിരുന്നു .
പ്രിയപ്പെട്ട അജിയേട്ടന്നു.
അജിയേട്ടന്നോട് ഞാൻ പറഞ്ഞിരുന്ന വാക്ക് പാലിക്കാൻ കഴിയും എന്നു എനിക്ക് തോന്നുന്നില്ല . ഏട്ടൻ പറഞ്ഞത് ഒന്നും എന്റെ തലയിൽ കയറിയില്ല . ഈ കാര്യം അച്ഛനും അമ്മയും അറിഞ്ഞാൽ അവർ ആകെ തകർന്നു പോകും.എല്ലാവരുടെയും മുൻപിൽ അച്ഛൻ ഇല്ലാത്ത കൊച്ചിന് ജന്മം നൽകി ജീവിക്കാൻ എനിക്ക് സാധിക്കില്ല .
അതുകൊണ്ട് ഞാൻ ഈ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു . ഏട്ടൻ എന്നോട് ക്ഷമിക്കണം . ഏട്ടൻ എന്നെ ഓർത്ത് വിഷമിക്കേണ്ട ഏട്ടൻ ലെച്ചു ചേച്ചിയേം കല്യാണം കഴിച്ചു സുഗമായി ജീവിക്കണം . അധികം ഒന്നും എനിക്ക് പറയാൻ ഇല്ല. എല്ലാരും സുഖം ആയി ജീവിക്കുന്നത് കാണാൻ ആയി കറുത്ത മേഘപാളിയിലിടയിലൂടെ ഒരു കുഞ്ഞി നക്ഷത്രം ആയി
എന്നും ഞാൻ നിങ്ങളേ കാണാൻ വരുന്നത് ആയിരിക്കും.
എന്നു സ്വന്തം അജിയേട്ടന്റെ
കുഞ്ഞോൾ
അതു വായിച്ചു കഴിഞ്ഞ എന്റെ കണ്ണുകളിൽ നിന്നും വെള്ളം ധാര ആയി ഒഴുകാൻ തുടങ്ങി.
അവൾ ആത്മഹത്യ ആണു ചെയ്തത് എന്നു അറിയാവുന്ന ഒരേ ഒരാൾ ഞാൻ ആയിരുന്നു. ഇത്രയും ദിവസം ഞാൻ അതു ആരോടും പറയാതെ കൊണ്ട് നടന്നു . അല്ലെങ്കിലും അവളുടെ ഈ കാര്യങ്ങൾ ഒന്നും പുറത്ത് പറയാൻ ഉള്ള അനുവാദം എനിക്ക് ഇല്ലായിരുന്നു . എന്റെ കുഞ്ഞോൾക്ക് ഞാൻ വാക്ക് കൊടുത്തിരുന്നു അവളുടെ ഈ അവസ്ഥക്ക് കാരണക്കാരൻ അയാ ആളെ കുറിച്ച് ഞാൻ ആരോടും പറയില്ല എന്നു.
