താഴ് വാരത്തിലെ പനിനീർപൂവ് – 8 Like

അപ്പച്ചൻ പറഞ്ഞു നിർത്തി ,

“അവൾ പഠിക്കാൻ പോയതായിരിക്കും ടറസിൽ ,ഇടക്ക് അങ്ങന്നെ പോകാറുണ്ട് ,”

അപ്പച്ചൻ വീണ്ടും പറഞ്ഞു ,

“മം”

അതിന് എനിക്ക് ചെറുതായി ഒന്നു മൂളാൻ മത്രമെ കഴിഞ്ഞോളു
ഞാനും ആകെ തളർന്നു പോയിരുന്നു,
അങ്ങനെ ഞങ്ങൾ കുറച്ചു മണിക്കുർ അവിടെ ഇരുന്നു ,

അങ്ങനെ ആ കാത്തിരുപ്പിന് ഒടുവിൽ ,മൂടി പുതച്ച നിലയിൽ അവളുടെ മൃതശരീരം ഒരു സ്ട്രക്കച്ചറിൽ പുറത്തേക്ക് കൊണ്ടു വന്നു . അതോടെ ഇത്ര നേരം അടങ്ങി ഇരുന്ന ഷേർലി ചേച്ചി അലമുറ ഇട്ടു കരഞ്ഞു കൊണ്ട് ആ സ്‌ട്രെക്ചറിന്റെ അടുത്തേക്ക് ഓടി അടുത്തു കൂടെ ജോളി ചേച്ചിയും ലെച്ചുവും .
ഞാനും അപ്പച്ചനും കൂടി അവരുടെ അടുത്തേക്ക് ചെന്നു . ഷേർലി ചേച്ചി അവളുടെ മൃതദേഹം കെട്ടിപിടിച്ചു കൊണ്ട് അലമുറ ഇട്ടു കരയുക ആണു ജോളി ചേച്ചി ഷേർലി ചേച്ചിയെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നു. ലെച്ചു വിന്റെ കണ്ണിൽ നിന്നും വെള്ളം ധാര ധാര യായി ഒഴുകുന്നു. ഇതൊക്കെ കണ്ടിട്ടും അച്ചായൻ ഒന്നും മിണ്ടാതെ ഒരു ജീവച്ഛവം കണക്കെ അവിടെ ഇരിക്കുന്നു. ഇതൊക്കെ കണ്ടിട്ട് ഞാൻ വളരെ പ്രയാസപ്പെട്ട് ആണു തളരാതെ അവിടെ നിന്നത്.

അങ്ങനെ ഒരു വിധത്തിൽ ഷേർളി ചേച്ചിയെ അവളുടെ അടുത്ത് നിന്നും മാറ്റി. എന്നിട്ട് അവളുടെ മൃതദേഹം ആംബുലൻസിൽ കയറ്റി.

പിന്നിട് സെമിത്തേരിയിൽ അവളെ അടക്കുന്നതു വരെ എല്ലാം ഒരു യാന്ത്രികം കണക്കെ നടന്നു.

എല്ലാം കഴിഞ്ഞപ്പോൾ അവിടെ വന്നവർ ഓരോരുത്തരായി പിരിഞ്ഞു പോയി അവസാനം ആ വീട്ടിൽ ഞങ്ങൾ മാത്രം ആയി.
സെലിൻ ഞങ്ങളെ വിട്ടു പോയിട്ട് മൂന്നു നാലു ദിവസം പിന്നിട്ടു. ഇത്രയും ദിവസം ആയിട്ടും ആരുടെയും മനസിലെ കനൽ കെട്ടടങ്ങിയിട്ട് ഉണ്ടായിരുന്നില്ല. അവൾ പോയതിൽ പിന്നെ ഷേർളി ചേച്ചി മുറിക്ക് പുറത്ത് ഇറങ്ങിയിട്ടില്ല. അച്ചായൻ ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ നടക്കുന്നു . ഈ ദിവസം അത്രയും ഞാനും ലെച്ചുവും അച്ചായന്റെ വീട്ടിൽ സഹായത്തിനു ആയി നിന്നു.

അച്ചായൻ ഒരു വിധം നോർമൽ ആയി എന്നു തോന്നിയ സമയത്തു ഞാൻ അച്ചായനോട് ഫാക്ടറി യെ പറ്റി സംസാരിച്ചു കുറച്ചു ദിവസം ആയില്ലേ ഫാക്ടറി തുറന്നിട്ട്‌ ഇനിയും അടഞ്ഞു കിടന്നാൽ ശെരി ആകില്ലല്ലോ.അതും പറഞ്ഞു
ഞാൻ അച്ചായന്റെ അനുവാദത്തോടെ ഫാക്ടറി തുറന്നു.

ഒരാഴ്ച ഞാൻ ഫാക്ടറി ഒരു വിധത്തിൽ മാനേജ് ചെയ്തു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ഫാക്ടറിയിൽ ഇരിക്കുമ്പോൾ ഒരു നാലുമണി നേരത്ത് അച്ചായന്റെ ഫോൺ കോൾ എനിക്ക് വരുന്നത് അത്യാവശ്യം ആയി അച്ചായന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ട്.
ഞാൻ വണ്ടിയും എടുത്തു അച്ചായന്റെ വീട്ടിലേക്ക് വിട്ടു.

ഞാൻ അവിടെ ചെലുമ്പോൾ അച്ചായൻ വീടിന്റെ സൈഡിൽ നിൽക്കുന്നുണ്ടായിരുന്നു .

“എന്താ അച്ചായാ വിളിച്ചേ . “

എന്നു ചോദിച്ചു കൊണ്ട് ഞാൻ അച്ചായന്റെ അടുത്തേക്ക് ചെന്നു.

ഞാൻ അങ്ങനെ പറഞ്ഞു കൊണ്ട് അടുത്ത് ചെന്നിട്ടും അച്ചായൻ എന്നെ കണ്ട ലക്ഷണം ഇല്ല അച്ചായൻ താഴെ എന്തോ സൂക്ഷിച്ചു നോക്കി കൊണ്ട് നിൽക്കുക ആണു.

“അച്ചായാ “

ഞാൻ അടുത്ത് ചെന്ന് വിളിച്ചു.

“ആ. അജി വന്നോ. “

അച്ചായൻ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.

“ഉം “

അച്ചായൻ ആ ഭാഗത്തേക്ക്‌ തന്നെ വീണ്ടും നോക്കി നിൽക്കാൻ തുടങ്ങി.

“എന്താ അച്ചായാ അവിടെ “
“നീ ആ സ്ലാബ് കണ്ടോ? “

“ഉം “

“അന്ന് രാത്രി ഒരു അലർച്ചയും എന്തോ ഒന്നു മുകളിൽ നിന്നും വന്നു വീഴുന്ന ഒച്ചയും കേട്ടിട്ടു ആണു ഞാൻ പുറത്ത് വന്നത് . ലോകത്തിലെ ഒരു അച്ഛനും കാണാൻ ആഗ്രഹിക്കാത്ത ഒരു കാഴ്ച ആയിരുന്നു ഞാൻ അന്ന് ഇവിടെ കണ്ടത് എന്റെ കുട്ടി ആ സ്ലാബിൽ തല ഇടിച്ചു ചോര വാർന്നു കിടന്നു പിടയുക ആയിരുന്നു . ഞാൻ ഓടി ചെന്നു അവളെ കോരി എടുത്തു എങ്കിലും അവളെ എനിക്ക് രക്ഷിക്കാൻ ആയില്ല .
എന്റെ മോളു പാവം ആയിരുന്നില്ലേ ആരെയും ഉപദ്രവിക്കാത്ത അവൾക്ക് ഈ ഗതി വന്നല്ലോ. “

അത് പറഞ്ഞപ്പോൾ അച്ചായന്റെ കണ്ണ് നിറഞ്ഞിരുന്നു.

“അതൊക്കെ കഴിഞ്ഞില്ലേ അച്ചായാ. അവൾക്ക് അത്രയും ആയുസ് മാത്രേ ദൈവം കൊടുത്തിട്ടുണ്ടകൊള്ളു.ഇനിയും അതൊക്കെ ആലോചിച്ചു അച്ചായൻ മനസ്സ് വിഷമിക്കല്ലേ. “

Leave a Reply

Your email address will not be published. Required fields are marked *