താഴ് വാരത്തിലെ പനിനീർപൂവ് – 8

അവൻ പറഞ്ഞു .

ഞങ്ങൾ സംസാരിച്ചു നില്കുന്നത് കണ്ടു അവിടത്തെ ഒരു ലേഡി സ്റ്റാഫ്‌ ഞങ്ങളുടെ അടുത്ത് വന്നു കാര്യം തിരക്കി.
ഞങ്ങൾ വന്ന കാര്യം പറഞ്ഞപ്പോൾ ആ സ്റ്റാഫ്‌ ഡോർ തുറന്നു ഞങ്ങൾക്ക്‌ അകത്തേക്ക് പ്രവേശിക്കാൻ ഉള്ള അനുവാദം വാങ്ങിച്ചു . ഞങ്ങളോട് അകത്തു കയറിക്കോ എന്ന് പറഞ്ഞു ആ ചേച്ചി നടന്നു നീങ്ങി.

ഞങ്ങൾ ആ ക്യാബിനിന്റെ ഉള്ളിലേക്ക് കടന്നു.
നല്ല ഭംഗിയായി അടുക്കും ചിട്ടയും ഉള്ള ഒരു വലിയ ക്യാബിൻ ആയിരുന്നു അതു. അവിടെ നടുക്ക് ഒരു ഓഫീസ് ടേബിൾ അതിൽ ലാപും ഓഫിസ് ഫയൽസും മറ്റും ഇരിക്കുന്നു.

“ഗുഡ് ഈവിനിംഗ് മെം”

സെബിൻ അതും പറഞ്ഞു കൊണ്ട് ആ ടേബിൾ ന്റെ അടുത്തേക്ക് നടന്നു.

അപ്പോൾ ആണു ഞാൻ ആ ചെയറിൽ ഇരിക്കുന്ന സ്ത്രീ യെ കാണുന്നത്.

ഞാൻ അവന്റെ കൂടെ അവരുടെ അടുത്തേക്ക് ചെന്നു.

ഞങ്ങൾ അടുത്തേക്ക് ചെന്നപ്പോൾ അവിടെ ഉള്ള കസേരയിൽ ഇരിക്കാനുള്ള നിർദ്ദേശം ലഭിച്ചു.

ഞങ്ങൾ അവിടെ ഇരുന്നു.

“ഉം, എന്താ കാര്യം “

എന്ന രീതിയിൽ അവർ ഞങ്ങളുടെ മുഖത്തു നോക്കി.

“മേം, എന്നെ മനസ്സിൽ ആയില്ലേ. ഞാൻ സിറിൽ ന്റെ അനിയൻ ആണു, ഞാൻ ഒന്നു രണ്ടു തവണ വീട്ടിൽ വന്നിട്ടുണ്ട്, “

സെബിൻ പറഞ്ഞു.

“ഓഹ്, സിറിൽ ന്റെ അനിയൻ ആണല്ലേ. “

മേം പറഞ്ഞു.

“ഉം “

“എന്താ പ്രതേകിച്ചു ?”
മേം ചോദിച്ചു.

“ഞങ്ങൾ അനിസാറിനെ കാണാൻ വന്നതാ ഇവന്റെ ഒരു ജോലി കാര്യം പറഞ്ഞിരുന്നു “

സെബിൻ പറഞ്ഞു.

“ഓഹ് ശെരി, അനിയെട്ടൻ ഇപ്പോൾ വരും ഒരു കാൾ വന്നിട്ട് അപ്പുറത്തെ ബാൽക്കണി യിൽ പോയിരിക്കുക ആണു. “

മേം പറഞ്ഞു.

പിന്നെ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ട് . വർത്തമാനത്തിൽ നിന്നും മനസ്സിൽ ആയി നല്ല പക്വത ആർന്ന സംസാരം. എന്റെ പഠിപ്പിനെ കുറിച്ചും മറ്റും ചോദിച്ചു. ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ.

“ദേവു ഒന്നു ഇങ്ങോട്ട് വന്നേ. “

ഓഫിസ് റൂമിൽ നിന്നും ബാൽക്കണിയിലേക്ക് ഉള്ള ഡോർ തുറന്നു കൊണ്ട് ഒരു ജെന്റിൽമാൻ ലുക്കിൽ അനി സാർ അകത്തേക്ക് വരുന്നത് ,

അതു കേട്ടപ്പോൾ “ഇപ്പോ വരാട്ടോ ” എന്ന് പറഞ്ഞു മേം അനിസാറിന്റെ അടുത്തേക്ക് പോയി.

മേം നു ഫോൺ കൊടുത്തിട്ട് അനിസാർ ഞങ്ങളുടെ അടുത്തേക്ക് വന്നു.

അനിസാറിനെ കണ്ടപ്പോൾ ഞങ്ങൾ ബഹുമാനർത്ഥം ഒന്നു കസേരയിൽ നിന്നും എഴുന്നേറ്റു.
അതുകണ്ട സാർ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞിട്ട് സാർ വന്നു ഞങ്ങളുടെ ഓപ്പോസിറ് ഇരുന്നു.

ഞങ്ങൾ വന്ന കാര്യം സാറിന്റെ മുന്നിൽ അവതരിപ്പിച്ചു.

“ഓഹ് അഭി കുറച്ചു മുൻപ് വിളിച്ചിരുന്നു നിങ്ങളുടെ കാര്യം പറയാൻ . അജിത്തിന്നു ഷാർജയിൽ പോകാൻ ഒക്കെ അല്ലെ? . അവിടെ പുതിയ ബ്രാഞ്ച് തുടങ്ങിയത് ഡെവലപ്പ് ചെയ്യാൻ ആണു ആളേ ആവിശ്യം. അജിയുടെ ക്വാളിഫിക്കേഷൻ എങ്ങെനെ യാ “

അനി സാർ പറഞ്ഞു .

ഞാൻ എന്റെ സർട്ടിഫിക്കറ്റ് എല്ലാം എടുത്തു കൊടുത്തു .

“അജിത്ത് ഒരു രണ്ടാഴ്ച വെയിറ്റ് ചെയേണ്ടി വരും . ഞാൻ ഇന്ന് രാത്രി us ഇൽ പോവുക ആണു. എന്റെ മകൻ ആദി അവിടെ വെക്കേഷന് പോയിരിക്കുക ആണു അവനെ കൊണ്ടുവരണം ഞാൻ വന്നിട്ട് അജിയും ആയി കോൺടാക്ട് ചെയാം. “

സർട്ടിഫിക്കറ്റ് നോക്കി കഴിഞ്ഞപ്പോൾ സാർ പറഞ്ഞു.

“ഓക്കേ സാർ “

അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

“എടാ രണ്ടാഴ്ച കഴിഞ്ഞാൽ നിനക്ക് ഈ നഗരത്തിൽ നിന്നും പറക്കാം. പിന്നെ അനി സാറിന്റെ കൂടെ നിന്നാൽ നിനക്ക് ഈ ലോകം തന്നെ കിഴടക്കാം. “

തിരിച്ചു റൂമിലേക്ക് പോകും വഴി സെബിൻ എന്നോട് പറഞ്ഞു.
“എനിക്ക് അതിലൊന്നും താല്പര്യം ഇല്ലെടാ ആർക്കോ വേണ്ടി ജീവിക്കുന്നു അത്രെയും ഒള്ളു. പിന്നെ ഷാർജയിൽ പോകാം എന്നു പറഞ്ഞത് ജോലി ചെയ്ത് കാശ്കാരൻ ആവാൻ അല്ല എനിക്ക് ഇവിടുത്തെ ജീവിതം മടുത്തു . എല്ലാരും നഷ്ടപ്പെട്ട എനിക്ക് എന്തിനാ പൈസ. ഒരു ഒളിച്ചോട്ടം അത്ര ഞാൻ കരുതുന്നോള്ളൂ. “

ഞാൻ പറഞ്ഞു .

“ഡാ. നീ അവളെ കാണാൻ പോകുന്നുണ്ടൊ? . നീ എന്തായാലും പുറത്തേക്കു പോവുക അല്ലെ.നീ ഒന്നു അവളെ കണ്ടു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം അല്ലെ ഒള്ളു ഇതു . “

അവൻ ചോദിച്ചു.

“വേണ്ടടാ. അവൾ സുഖം ആയി ജീവിച്ചോട്ടെ . ഒരു കുറ്റവാളിയായി അവളുടെ മുൻപിൽ ഒരു പ്രാവിശ്യം കൂടി നില്കാൻ എനിക്ക് ആവില്ല. ഞാൻ പറയുന്നത് ഒന്നും ആരും വിശ്വസിക്കില്ല. ആ ഡോക്ടറോട് ഞാനും സെലിൻനും പറഞ്ഞ കാര്യങ്ങൾ ആണു എല്ലാത്തിനും പ്രശ്നം ആ സമയത്തു എനിക്ക് തോന്നിയ ഒരു അബദ്ധം ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കും എന്നു കരുതിയില്ല. അവളെ എനിക്ക് വിധിച്ചിട്ടില്ല എന്നു കരുതിക്കോളാം. “

അതു പറഞ്ഞു ഞാൻ സീറ്റിൽ ചാരി കിടന്നു.

പഴയ ജീവിതത്തിന്റെ ഓർമ്മകൾ വീണ്ടും എന്റെ കണ്ണുകളിൽ ജലകണികയുടെ രൂപത്തിൽ നിറഞ്ഞു കവിഞ്ഞു…….

തുടരും……

Leave a Reply

Your email address will not be published. Required fields are marked *