തിരുവോണം

മറ്റൊരിടത്ത്

‘മജീദിക്കാ …എന്ന…ഞാൻ ഇറങ്ങട്ടെ…!!!
‘ അഹ്… നീയിറങ്ങിക്കോ മോനെ ….പിന്നെ നീ ആ ചാരിച്ചിറ വഴിയല്ലേ പോണേ ….!
‘ അതെ ഇക്ക… ന്താ….കാര്യം …!
‘എടാ, അവിടെ യുവധാരയിൽ ഒരു order ഉണ്ട് . നിനക്കൊന്നും കൊടുക്കാവോ..നിന്റെ റൂട്ട് അല്ല ന്നാലും….!
‘ അതിനെന്താ ഇക്ക…ഇങ്ങു തന്നെ…ഞാൻ കൊടുക്കാം…
‘ദേ… … പാർസൽ… അഡ്രസ്സും , ഫോൺ നമ്പറും ഇതിൽ ഉണ്ട്. ..കേട്ടോ…അപ്പോ ….ഹാപ്പി ഓണം….’
‘ശേരിയിക്ക.. ഹാപ്പി ഓണം…’
‘അളിയാ , ഹരി ..നീയിറങ്ങിയോ….പിന്നെ പാർട്ടിയുടെ കാര്യം അറിയാല്ലോ….!!
‘അതെന്തു ചോദ്യമാട…ഞാൻ ചത്തില്ലേൽ വന്നിരിക്കും..പോരെ…’
‘ഹ..ഹ.. നീ വരുമെന്ന് എനിക്കറിഞ്ഞുടെ..എന്നാലുമൊന്നു ഓർമ്മിപ്പിച്ചതാടാ..’
‘ന്നെ കൂടുതൽ ഓര്മിപ്പിക്കണ്ട…കേട്ടോ….’
‘എടാ….പിന്നെ ഒരു കാര്യം ഞാൻ അറിഞ്ഞു….’
‘എന്തുവാടേ….!!
‘ നമ്മുടെ സ്മിതയുടെ ക്ലിപ്പ് ലീക് ആയെന്നു ഒരറിവ് കിട്ടി . നീയറിഞ്ഞോ…!!
‘ഏയ്…..ഞാൻ ഒന്നും അറിഞ്ഞില്ല…..നീ എങ്ങനെയാ അറിഞ്ഞേ…!
‘ സജിയാണ് പറഞ്ഞത്. ഇനി അവൻ നമ്മളെ ഒന്ന് ഇളക്കി , കലക്ക് വെള്ളത്തിൽ മീൻപിടിക്കേണ്ട പരിപാടിയാണോന്നു അറിയില്ല….’
‘ഞാൻ വിവേകിനെ വിളിക്കട്ടെ. ഇനി അവന്റെ കയ്യെന്നു വല്ലോ അബദ്ധവും….’
‘ ഹം…എന്തായാലും വൈകിട്ട് കാണുമല്ലോ …’
‘ഇനി സത്യമായിരിക്കുവോട….!…അത് പുറത്തായാൽ പെണ്ണ് കേറി തൂങ്ങും .പിന്നെ അറിയാമല്ലോ ബലാത്സംഗമാ കേസ്സ് . ‘
‘ അതെനിക്കറിയാടാ, അതോണ്ടല്ലേ കേട്ടയുടൻ നിന്നോട് പറഞ്ഞത്…’
‘ ഒന്നും ഉണ്ടാവില്ല. ഇനി സജി നമുക്കിട്ടു ഒന്ന് എറിഞ്ഞതാണെങ്കിൽ ഇന്നത്തോടെ അവന്റെ കാര്യത്തിൽ തീരുമാനമാക്കാം…പോരെ..!!
‘മതി….എനിക്കത്രേയും മതി…നീയൊരു ഉറപ്പു പറഞ്ഞാൽ പിന്നെ എനിക്കെന്തു പേടി..’
‘എന്ന ശെരിയെട….വൈകിട്ട് കാണാം…’

നിലയ്ക്കാത്ത കാളിങ് ബെല്ലടി കേട്ടാണ് നിത്യ ഉണർന്നത്. ഉറക്കച്ചുവയോടെ കണ്ണുതിരുമ്മിക്കൊണ്ട് അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു . ഒരൽപം വിമ്മിഷ്ട്ടത്തോടെ അവൾ വാതിലിനടുത്തേക്കു നടന്നു . വാതിൽ തുറന്ന അവൾ കണ്ടത് കയ്യിൽ പാർസലുമായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് .
‘ആരാ ..’ …ആശ്ചര്യ ഭാവത്തോടെ അവൾ ചോദിച്ചു
‘ഒരു ഊണിന്റെ ഓഡർ ഉണ്ടായിരുന്നു ..mr . രവി….!!..’
‘ ഓ, ഇങ്ങു തന്നേക്കു ….എത്ര രൂപയാ…!
‘ദേ..മാഡം ബിൽ…’
‘ ഓ..താങ്ക്സ് ….ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ . ഞാൻ ക്യാഷ് എടുക്കട്ടേ..’
‘ഓക്കേ..മാഡം…’
കാശെടുക്കാനായി അവൾ ചെന്ന് ഹാളിലെ ഡ്രോയർ തുറന്നു നോക്കി . പക്ഷെ അവിടെ കാശൊന്നും ഇല്ലായിരുന്നു . സാധാരണ അത്യാവശ്യ കാര്യങ്ങൾക്കുള്ള കാശ് ഇവിടെ വയ്ക്കുകയാണ് പതിവ്. പക്ഷെ കാശു കാണാത്തതിനാൽ അവൾ തെല്ലൊന്നു ആശങ്കപ്പെട്ടു . പെട്ടന്ന് തെന്നെ അവൽ ഫോൺ എടുത്തു അമ്മേം , അച്ഛനേം വിളിച്ചു . പക്ഷെ രണ്ടു പേരും ഫോൺ എടുക്കുന്നില്ല. യാത്രയിലാണെങ്കിൽ രവിയും, സുമിത്രയും ഫോൺ എടുക്കാറില്ല കുറച്ചു കഴിഞ്ഞു തിരികെ വിളിക്കുകയാണ് പാതി . അതവൾക്ക് നന്നായി അറിയാവുന്നുണ്ട് അവൾ ഒരു msg അയച്ചു . എന്നിട്ടു റിപ്ലൈ വാരത്തോണ്ട് ഡ്രോയർ അടച്ചു അവൾ തിരികെ വാതിലിനടുത്തേക്ക് പോയി.

‘അതെ… ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാവോ…!
‘എന്ത് പറ്റി മാഡം..!!!
‘അച്ഛൻ കാശു എവിടാ വെച്ചിരിക്കുന്നതെന്നു അറിയില്ല, വിളിച്ചിട്ടാണേൽ ഫോനെയും എടുക്കുന്നില്ല. ഞാൻ അടുത്ത ഫ്ലാറ്റിന്ന് പൈസ മേടിച്ചുകൊണ്ട് വരാം….ഒന്ന് വെയിറ്റ് ചെയ്യാമോ…!!.’
‘ അതിനെന്താ ….ഞാൻ ഇവിടെ നിൽക്കാം…’
‘അയ്യോ അതുവേണ്ട…അകത്തു കയറി ഇരുന്നൊള്ളു ‘ അവൾ അവനെ അകത്തു ഇരുത്തിയ ശേഷം കാശു വാങ്ങാനായി രജനി ആന്റിയുടെ വീട്ടിലേക്ക് പോയി.
അവളുടെ അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തും പിന്നെ സുമിത്രയും രവിയും അത്യാവശ്യമായി എവിടെയെങ്കിലും പോയാൽ നിമ്യക്കു ഒരു കമ്പനി കൊടുക്കുന്നതും രജനിയാണ് . അതുകൊണ്ട് തന്നെ നല്ല അടുപ്പമാണ് നിമ്യക്കു രജനിയോടുള്ളത് . തിടുക്കപ്പെട്ട് രജനിയുടെ വീടിനു മുന്നിൽ എത്തിയ നിമ്യ അക്ഷരാത്ഥത്തിൽ ഞെട്ടി പോയി .അവിടെ മുഴുവൻ വിരുന്നുകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് .ആന്റിയുടെ ഓഫീസിലെ ഫ്രണ്ട്സ് മുഴുവൻ ഇന്ന് വരുമെന്ന് പറഞ്ഞതായി അവൾ ഓർത്തു . ആന്റി ഇപ്പോൾ നല്ല തിരക്കിലായിരിക്കും . റ്റ്അതിനിടയിൽ ചെന്ന് കാശു ചോദിക്കാൻ അവൾ ഒന്ന് മടിച്ചു . പതിയെ അവിടെ കേറാതെ അവൾ മടങ്ങി . ഇനിയുള്ള ഒരേയൊരു പ്രതീക്ഷ കേണൽ അങ്കിൾ ആണ് . ഒറ്റയ്ക്ക് താമസിക്കുന്ന അയാളെ കാണാൻ പോവാൻ അവൾ ഒന്ന് മടിച്ച്ചെങ്കിലും സാഹചര്യം അവളെ അങ്ങോട്ട് തന്നെj നയിച്ചു .
ഈ സമയം വിശാലമായ ഫ്ലാറ്റിന്റെ സൗന്ധര്യം ആസ്വദിക്കുകയായിരുന്നു ഹരി. . അവിസ്മരണീയമായ ഡിസൈനിൽ തീർത്ത അതിന്റെ ഉള്ളം അവനെ സംബന്ധിച്ചടുത്തോളം വർണ്ണനകൾക്കും അതീതമായൊരു കാഴ്ച്ചയായിരുന്നു . അവിടുത്തെ സൗന്ദര്യം മുഴുവനായി ആസ്വദിക്കവേയാണ് ഷെൽഫിൽ ഇരുന്ന മദ്യക്കുപ്പികളിൽ അവന്റെ കണ്ണുകൾ ഉടക്കിയത് .തികഞ്ഞ ഒരു മദ്യപാനിയായിരുന്ന അവന്റെ മനസ്സിൽ ആ മദ്യക്കുപ്പികൾ വേണ്ടാത്ത ചിന്തകൾ ഉടെലെടുപ്പിച്ചു . ആ മദ്യക്കുപ്പികളിൽ നിന്ന് കണ്ണെടുക്കനെ അവനു തോന്നിയില്ല . ഒടുവിൽ അവൻ എഴുനേറ്റ് ചെന്ന് ആ മദ്യക്കുപ്പികളിൽ ഒരെണ്ണം കയ്യിലെടുത്തു. ക്ഷണനേരം കൊണ്ട അവൻ രണ്ടു കവിൾ മദ്യം അകത്താക്കി . അതിനു ശേഷം അവൻ തന്റെ ഇരിപ്പിടത്തിൽ വന്നു ഇരുന്നു .
കേണലിന്റെ ഫ്ളാറ്റിലേക്കടുക്കും തോറും പുരുഷന്മാരുടെ ആർപ്പുവിളികളും , അട്ടഹാസങ്ങളും നിമ്യക്കു കുറേശ്ശെയായി കേൾക്കാമായിരുന്നു .അവസാനം വാതിലിനു മുന്നിൽ എത്തി . ഒട്ടും മടിക്കാതെ അവൾ വാതിലിൽ മുട്ടിവിളിച്ചു .അധികം വൈകവൈകാതെ തന്നെ വാതിൽ തുറന്നു കേണൽ അങ്കിൾ പുറത്തേയ്ക്ക് വന്നു . അയാൾ അടുത്തേക്ക് വരും തോറും മദ്യത്തിന്റെ രൂക്ഷ ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി കൊണ്ടിരുന്നു . അകത്തേയ്ക്ക് നോക്കിയ അവൾ കാണുന്നത് മദ്യപിച്ച് ലക്കുകെട്ട ഒരുപുരുഷന്മാരെയാണ് . അവരിൽ പലരും അർദ്ധനഗ്നരായിരുന്നു . അവരുടെ എല്ലാം നോട്ടം തന്റെ ലഹരിപിടിപ്പിക്കുന്ന ശരീരത്തിലേക്കാണെന്ന വസ്തുത നിമ്യ മാസ്സിലാക്കിയതിലാവണം അവൾ ഒരൽപം വിമ്മിഷ്ട്ടത്തോടെ തിരികെ പോവാൻ ഒരുങ്ങി .
“എന്താ മോളെ…!!!
“ഒന്നുമില്ല അങ്കിൾ താഴേയ്ക്ക് വരുന്നില്ലെ , എന്ന് അറിയാന ഞാൻ വന്നത് …”…അവൾ തടിതപ്പി
“കുറച്ചു കഴിഞ്ഞു ഞാൻ വരം മോളെ. മോള് ഇപ്പൊ പൊയ്ക്കോ …”
“ശെരി അങ്കിൾ….”
കാശു ചോദിക്കാൻ നിൽക്കാതെ പെട്ടന്നുതന്നെ അവൾ അവിടെ നിന്നും മടങ്ങി . തിരികെ നടക്കുമ്പോഴും അവളുടെ ഉള്ളിൽ കാശിനെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു . പെട്ടന്നാണ് രണ്ടു ദിവസം മുൻപ് അമ്മാമ വന്നപ്പോൾ അവളുടെ കയ്യിൽ കൊടുത്ത അഞ്ഞൂറ് രൂപയെ പറ്റിയവൾ ഒരുമിച്ചത് . പിന്നെ അവൾ ഒന്നും ആലോചിച്ചില്ല . ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഒട്ടും വൈകാതെ അവൾ തന്റെ ഫ്ലാറ്റിലേക്ക് ഓടി ..ക്ഷണനേരം കൊണ്ടുതന്നെ അവൾ തന്റെ ഫ്ലാറ്റിനു മുന്നിൽ എത്തി .
“പൈസ കിട്ടിയോ, ഇല്ലെങ്കിൽ ഞാൻ പോയിട്ട് പിന്നീട വരം…”
“ഏയ് വേണ്ട ….താൻ നിലക്ക് ഞാൻ ഇപ്പൊ വരം..
ക്ഷണനേരം കൊണ്ട് അവൾ അടുക്കളയിൽ നിന്ന് ഒരു പ്ലാസ്റ്റിക് കസേര എടുത്തുകൊണ്ട് വന്നിട്ട് , അവൾ അതിനെ ഷെൽഫിന്റെ മുന്നിലിട്ടു . അവളുടെ പ്രവർത്തികളിൽ ആകാംഷാഭരിതനായി അവൻ എഴുനേറ്റ് നിന്നു . കസേര മുന്നിലിട്ട ശേഷം അതിൽ കയറിനിന്നുകൊണ്ട് ഷെൽഫിലെ ഓരോ അറകളും കയ്യികൊണ്ട് നിമ്യ അരിച്ചുപെറുക്കി .

Leave a Reply

Your email address will not be published. Required fields are marked *