തിരുവോണം Like

അവർ പോയ ശേഷം ഡോർ ലോക്ക് ചെയ്തു ഫ്രിഡ്ജിൽ നിന്നും കുറച്ചു വെള്ളമെടു കുടിച്ചു കൊണ്ട് രവി മുറിയിലേക്ക് പോയി . അവിടെ നിമ്യയെ മടിയിൽ കിടത്തി അവളുടെ മുടിയിഴകളിൽ വിരലോടിക്കുകയാണ് സുമിത്ര. അയാൾ നടന്നു ചെന്ന് അവർക്കരികിലേക്ക് ഇരുന്നു . . കുറ്റബോധം കാരണം അയാൾക്ക് തന്റെ തല കുനിച്ചിരിക്കാനേ കഴിഞ്ഞുള്ളു .അയാളുടെ മനസ്സ് മുഴുവൻ കുറ്റബോധത്തിന്റെ തിരമാലകൾ അലയടിക്കുകയ്യാണ് . ഒന്ന് പൊട്ടിക്കരയാൻ അയാളുടെ മനസ്സു വെമ്പുകയാണ്. തന്റെ മകളുടെ ഈ അവസ്ഥയ്ക്ക് കാരണം പണത്തിനും പദവിക്കും വേണ്ടിയുള്ള തന്റെ നെട്ടോട്ടമാണെന്ന യാഥാർഥ്യം രവി ഇതിനോടകം തന്നെ മനസ്സിലാക്കി . ആ ആവേശത്തിന്റെ പരിണിതഫലമോ …പിച്ചി ചീന്തപ്പെട്ട മകളുടെ ശരീരവും . …..

Leave a Reply

Your email address will not be published. Required fields are marked *