തുടക്കം – 2 3

കാർത്തിക് അങ്ങനെ അവളെ തന്നെ നോക്കി നിൽക്കുമ്പോൾ രേഷ്മ വന്നു കേക്ക് മുറിക്കുവാനായി അവനെ വിളിച്ചു കൊണ്ട് പോയി, അവർ കേക്കിന്റെ അരികിൽ എത്തിയപ്പോൾ അവിടെ വന്നിരുന്നവർ മൊത്തം അവർക്കു ചുറ്റും കൂടി, എല്ലാപേരുടെയും ആശംസകൾക്കിടയി രേഷ്മ കേക്ക് മുറിച്ചു ആദ്യം കാർത്തിക്കിന്റെ വായിൽ വച്ച് കൊടുത്തു, അവൻ തിരിച്ചും കൊടുത്തു, അതിനു ശേഷം അവൾ രാഘവൻ നായർക്കും രമേശൻ നായർക്കും ദേവകി അമ്മയ്ക്കും കേക്ക് നൽകി.പിന്നെ അവിടുണ്ടായിരുന്ന എല്ലാവരും ആഹാരം കഴിക്കുന്ന തിരക്കിലേക്ക് തിരിഞ്ഞു. രാഘവൻ നായർ രേഷ്മയെ ഓരോരുത്തരുടെ അടുത്ത് കൊണ്ട് പോയി പരിചയ പെടുത്തി സംസാരിക്കുന്ന തിരക്കിലായി.

കാർത്തിക് കേക്ക് മുറിച്ചു പ്ലേറ്റുകളിൽ ആക്കി എല്ലാര്ക്കും കൊണ്ട് പോയി കൊടുത്തു, ആ പെൺകുട്ടിയുടെ മുന്നിലും അവൻ കേക്കുമായി എത്തി, അവൾ ഒരു പീസ് എടുത്ത ശേഷം അവന്റെ മുഖത്തേക്ക് നോക്കി, അവൻ അവളുടെ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു, അവന്റെ നോട്ടം കണ്ടു അവളുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി, സ്വതവേ വെളുത്തു തുടുത്ത അവളുടെ മുഖം ഒന്ന് കൂടി ചുവന്നു. ഇനി അവിടെ നിന്നാൽ അവളുടെ അച്ഛനോ അമ്മയോ ശ്രദ്ധിക്കുമെന്ന് തോന്നിയ അവൻ കേക്കുമായി അടുത്ത ആളുടെ അടുത്തേക്ക് പോയി.

ഇടക്കെപ്പോഴോ നോക്കുമ്പോൾ രേഷ്മ അവളോട് സംസാരിക്കുന്നതാണ് കണ്ടത്. എന്താണാവോ സംസാരിക്കുന്നതു? രേഷ്മ ആ കൊച്ചിനെ പറ്റി എന്തെങ്കിലും വിവരം ഒപ്പിച്ചു താരത്തിരിക്കുല. പരിപാടികൾ എല്ലാം കഴിഞ്ഞു വന്നവരൊക്കെ പോയി തുടങ്ങി. ആ പെൺകുട്ടിയുടെ അച്ഛൻ രാഘവൻ നായരുടെ യാത്ര പറയാൻ നിൽക്കുമ്പോൾ കാർത്തിക് ചുമ്മാ അവിടെ ചുറ്റി പറ്റി നിന്ന്, തന്നെയെങ്ങാനും ഒന്ന് വിളിച്ചു അച്ഛൻ പരിചയപെടുത്തിയാലോ എന്നുള്ള പ്രതീക്ഷയിലായിരുന്നു അത്. എന്നാൽ അത് ഉണ്ടായില്ല. അവർ പോകാനായി ഇറങ്ങി, അവന്റെ കണ്ണുകൾ അവളെ തന്നെ പിന്തുടർന്ന്. അവൻ പ്രതീക്ഷിച്ചപോലെ അവൾ മറ്റെന്തോ നോക്കുന്നപോലെ തിരിഞ്ഞൊന്നു അവനെ നോക്കി. അവന്റെ നെഞ്ചിൽ ഒരായിരം പൂത്തിരികൾ കത്തി. ആ ഒരു നോട്ടം മതിയായിരുന്നു അവളുടെ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രണയം അവനു മനസിലാക്കാൻ.
എല്ലാപേരും പോയി കഴിഞ്ഞപ്പോൾ അവൻ രേഷ്മയുടെ അടുത്തേക്ക് പോയി. ക്ഷീണിച്ചു സോഫയിൽ ചാരി കിടക്കുവായിരുന്നു അവൾ. അവൻ അവളുടെ അടുത്തിരുന്നു, അവളുടെ തല പിടിച്ചു തന്റെ തൊലിക്ക് ചായ്ച്ചു, എന്നിട്ടു അവളുടെ കൈയിൽ പിടിച്ചു. അപ്പോൾ അവൾ പറഞ്ഞു

“മോനെ.. നിന്റെ ഈ സോപ്പിംഗ് ഒകെ എന്തിനാണെന്ന് എനിക്കറിയാം.”

അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

“എന്തിനാ?”

“അവളോട് ഞാൻ എന്താ സംസാരിച്ചത് എന്നറിയാനല്ലേ?”

“ശോ.. എന്റെ മനസ് എന്താന്നെന്നു നിനക്കറിയാല്ലോടി”

“ഞാൻ ഇന്നും ഇന്നലെയും അല്ലല്ലോ നിന്നെ കണ്ടു തുടങ്ങിയത്.”

“എന്നാപ്പിന്നെ നിനക്കിങ് പറഞ്ഞു തന്നുടെ എന്താ നിങ്ങൾ സംസാരിച്ചതെന്ന്?”

“ഞാൻ അതിപ്പോൾ പറഞ്ഞു തരുമെന്ന് മോൻ വിചാരിക്കുകയെ വേണ്ട. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്, ഞാൻ ഒന്ന് പോയി കിടക്കട്ടെ.”

“എന്തുവാ രെച്ചു ഇതു,”

“ഒരു ഇതും ഇല്ല, ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു നിന്നെ, എന്തുവായിരുന്നു അവളെയും വാ പൊളിച്ചു കൊണ്ടുള്ള നിന്റെ നിൽപ്പ്.”

അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഡീ.. എനിക്ക് ആ കൊച്ചിനെ അത്രക്കങ്ങു ഇഷ്ട്ടപെട്ടു പോയി, ശിൽപയെ കാണുമ്പോൾ പോലും ഇല്ലാതിരുന്ന ഒരു ഫീലിംഗ് ആണ് എനിക്ക് അവളെ കാണുമ്പോൾ തോന്നുന്നത്.”

“എന്ത് ഫീലിംഗ് ആയാലും ഞാൻ നാളെ എന്താ അവളോട് സംസാരിച്ചതെന്ന് പറഞ്ഞു തരു, എന്തായാലും എത്രയും നേരം നീ വെയിറ്റ് ചെയ്തില്ലേ, അപ്പോൾ നാളെ രാവിലെ വരെ കൂടി വെയിറ്റ് ചെയ്യ്.”
എത്രയും പറഞ്ഞു അവൾ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോയി, ഇനി അവിടെ നിന്നിട്ടു കാര്യം ഇല്ലെന്നു മനസിലായ കാർത്തിക് വീട്ടിലേക്കു നടന്നു, വല്ലാത്ത വാശിക്കാരി ആണ് രേഷ്മ എന്ന് അവനു നന്നായി അറിയാം

Leave a Reply

Your email address will not be published. Required fields are marked *