അവൻ കുറച്ചു നേരം ഒന്നും മിണ്ടാതിരുന്നു, എന്നിട്ടു പറഞ്ഞു.
“നീ ആലോചിച്ചു പറഞ്ഞാൽ മതി.”
അവൻ ബൈക്ക് അവിടെ നിന്നും തിരിച്ചു.
“എന്താ നീ ക്ഷേത്രത്തിൽ പോകുന്നില്ലേ?”
“ഇല്ലാടി, നിന്റെ മറുപടി അറിഞ്ഞിട്ടു തീരുമാനിക്കാം ക്ഷേത്രത്തിൽ പോകണമോ വേണ്ടയോ എന്ന്.”
“മ്മ്മ്””
കുറച്ചു നേരത്തെ നിശബ്തതക്കു ശേഷം അവൾ വീണ്ടും ചോദിച്ചു.
“ഈ ബന്ധം വേണ്ട എന്നാണ് ഞാൻ പറയുന്നതെങ്കിലോ?”
“നിനക്ക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും ഞാൻ ഇതുവരെ ചെയ്തിട്ടുണ്ടോ?”
പിന്നെ അവർ കോളേജ് എത്തുന്നവരെയും ഒന്നും സംസാരിച്ചില്ല.
ക്ലാസ്സിൽ കയറി അവൻ ആരോടും ഒന്നും മിണ്ടാതെ സീറ്റ് പോയിരുന്നു, ലഞ്ച് ബ്രേക്ക് വരെ ടീച്ചേർസ് പഠിപ്പിച്ചതൊന്നും അവന്റെ മനസ്സിൽ കയറിയാതെ ഇല്ല, രേഷ്മ എന്താകും പറയുക എന്ന് മാത്രമായിരുന്നു അവന്റെ ചിന്ത. ഇന്നിനി ക്ലാസ്സിൽ ഇരിന്നിട്ടും ഉപയോഗമില്ല എന്ന് തോന്നിയ അവൻ ബ്രേക് ടൈം രേഷ്മയുടെ അടുത്ത് പോയി ക്ലാസ് കഴിഞ്ഞു ബസ്സിൽ അങ്ങ് വീട്ടിൽ വാ, ക്ലാസ്സിൽ ഇരിക്കാനില്ല മൂഡില്ല എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി. അവന്റെ മനസ്സിൽ എന്താന്ന് അറിയാവുന്നതു കൊണ്ട് അവളും എതിർത്ത് ഒന്നും പറഞ്ഞില്ല.
കാർത്തിക് അവിടെ നിന്നും ഇറങ്ങി പോയപ്പോൾ രേഷ്മയുടെ അടുത്ത് ഇരിക്കുകയായിരുന്ന ആര്യ അവളോട് ചോദിച്ചു.
“എന്താ നിങ്ങൾ തമ്മിൽ പ്രോബ്ലം, നിങ്ങൾ രണ്ടുപേരും എങ്ങനെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടേ ഇല്ല.”
“അത്… നിന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യമാ അത്.”
” നീ എന്തായാലും കാര്യം പറ”
രേഷ്മ ക്ഷേത്രത്തിൽ വച്ച് അശ്വതിയുടെ കണ്ടതും ബര്ത്ഡേ ഫങ്ക്ഷന് അവൾ വന്നതും കാർത്തികിന് അവളെ ഇഷ്ട്ടപെട്ടതും എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോഴേക്കും ആര്യയുടെ കണ്ണുകൾ നിറഞ്ഞു.
“ഞാൻ പറഞ്ഞില്ലേ നിന്നെ വിഷമിപ്പിക്കുന്ന കാര്യം ആണെന്ന്. എനിക്കറിയാം നെ ഒരുപാട് അവനെ ഇഷ്ടപ്പെടുന്നുണ്ടെന്ന്.”
ഇടറിയ ശബ്ദത്തിൽ ആര്യ പറഞ്ഞു
“എനിക്ക് മാത്രം ഇഷ്ട്ടപെട്ടു കാര്യം ഇല്ലല്ലോ രേഷ്മ.”
വിദൂരതയിലേക്ക് നോക്കികൊണ്ട് അവൾ രേഷ്മയോട് ചോദിച്ചു.
“നിനക്ക് അശ്വതിയെ ഇഷ്ടപ്പെട്ടോ?”
“കാണാൻ നല്ല സുന്ദരിയാ, നല്ല കുട്ടി ആണെന്ന് തോന്നുന്നു.”
“പിന്നെന്താ നീ കാർത്തികിന് സമ്മതം കൊടുക്കാഞ്ഞത്.”
“നീ ആണ് എന്റെ പ്രോബ്ലം ആര്യ… നീ എത്രത്തോളം അവനെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം.”
“എന്റെ ഇഷ്ട്ടം ഇനി നോക്കണ്ട, അവന്റെ ഇഷ്ട്ടം അതാണെങ്കിൽ അത് നടക്കട്ടെ.”
അവൾ തുടർന്ന്..
” പക്ഷെ രണ്ടു ദിവസം കഴിഞ്ഞു നീ അവനോടു നിന്റെ സമ്മതം പറഞ്ഞാൽ മതി, ആ രണ്ടു ദിവസത്തിനുള്ളിൽ എനിക്ക് അവനോടു ഒറ്റയ്ക്ക് സംസാരിക്കാനുള്ള ഒരു അവസരം നീ ഉണ്ടാക്കി തരണം.”
അവളുടെ ആ ആവിശ്യത്തിന് രേഷ്മ സമ്മതം മൂളി.
. . . . . . . . . . . . . . . . .
ബൈക്കിൽ വീട്ടിലേക്കു പോകമ്പോഴും രേഷ്മ എന്ത് മറുപടി ആണ് തരുന്നത് എന്നായിരുന്നു അവന്റെ ചിന്ത.
ഇതുവരെ എന്റെ ഒരിഷ്ടത്തിനും അവൾ എതിർ നിന്നിട്ടില്ല, ഇതിനും നിൽക്കില്ലായിരിക്കും. അഥവാ എതിര് പറയുകയാണെങ്കിൽ എന്ത് ചെയ്യും?
അവളുടെ എന്ത് കാര്യങ്ങളും എന്നോട് അഭിപ്രായം ചോദിച്ചേ ചെയ്തിട്ടുള്ളു. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടുള്ള ഒന്നും അവൾ ചെയ്തിട്ടില്ല.
അവസാനം അവൻ ഒരു ഉറച്ച തീരുമാനത്തിൽ എത്തി. അവൾ എന്ത് പറയുന്നു, അത് കേൾക്കും.
അവൻ റാണിയുടെ വീടിനു മുന്നിൽ എത്തിയപ്പോഴാണ് അവൾ ഗേറ്റിന്റെ മുന്നിൽ നിൽക്കുന്നത് കണ്ടത്. ബൈക്ക് അവളുടെ അടുത്ത് നിർത്തി അവൻ ചോദിച്ചു.
“ആരെ നോക്കി ആണ് ചേച്ചി ഗേറ്റിനു മുന്നിൽ നിൽക്കുന്നെ?”
“അടുക്കളയിൽ ഇരുന്ന ഗ്യാസ് തീർന്നാടാ, പുതിയ ഗ്യാസ് കുറ്റി മാറ്റാതിരിക്കയാ, അതൊന്നു അടുക്കളയിൽ എടുത്തു വയ്ക്കാൻ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കി നിൽക്കുവായിരുന്നു.”
റാണിയുമായി മുട്ടാൻ ഒരു അവസരം നോക്കി നടന്നിരുന്ന കാർത്തികിന് ഏതു തന്നെ ചാൻസ് എന്ന് തോന്നി.
“അതിനെന്താ ചേച്ചി, ഞാൻ എടുത്തു വച്ച് താരാല്ലോ”
