പുറപ്പെടേണ്ട സമയമായി… കുട്ടികൾ ഗാർഡന് വെളിയിൽ പാർക്ക് ചെയ്ത ബസ്സിൽ കയറുവാൻ തുടങ്ങി…
പെട്ടന്നാണ് ഒരു വാൻ ബസ്സിന്റെ അടുത്ത് വന്ന് നിന്നത്… അപ്പോൾ ശ്രുതി ബസ്സിനുള്ളിൽ കയറിയിരുന്നു…
വടിവാളും ഇരുമ്പ് വടികളുമായി ഭീകര അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വാനിൽ നിന്നും ഇറങ്ങിവന്ന അഞ്ചു പേരോളം വരുന്ന സംഘം ബസ്സിനുള്ളിൽ കയറി ശ്രുതിയിടെ കൈയിൽ പിടിച്ചു വലിച്ചിറക്കി…
മറ്റുകുട്ടികൾ ഭയന്ന് വിറച്ചു മാറിനിന്നു.. ചോദ്യം ചെയ്ത ചില അധ്യാപരേയും ബസ്സിലെ ഡ്രൈവരെയും തൊഴിച്ചു താഴെയിട്ടു…
ശ്രുതിയെ വലിച്ചിഴച്ചു വാനിലേക്ക് കയറ്റുന്ന സമയത്താണ് ഒരു ജീപ്പ് വന്ന് വാനിന്റെ തൊട്ടുമുൻപിൽ നിന്നത്..
ജീപ്പിൽ വന്നവരുടെ കൈകളിൽ നാലടി നീളം വരുന്ന മുള വടികൾ മാത്രം… വടിവാളോ ഇരുമ്പ് കമ്പിയോ ഒന്നും അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല…
പിന്നെ കണ്ടത് മുളവടികൾ കറക്കികൊണ്ട് തിരിഞ്ഞും മറിഞ്ഞും മലക്കം മറിഞ്ഞും ആ തമിഴന്മാരും അരവിന്ദനും ശിവനും നടത്തിയ ഒരു പുലികളി തന്നെ ആയിരുന്നു…
വടിവാൾ വീശാൻ ആരെങ്കിലും മുതിരുമ്പോൾ തന്നെ പല ദിശകളിൽ നിന്നും മുളവടി കൊണ്ടുള്ള അടി അവന്റെ ശരീരത്തു വീണുകൊണ്ടിരുന്നു….
ദാമുവും സംഘവും ഇങ്ങനെ ഒരു അറ്റാക്ക് പ്രതീക്ഷിച്ചിരുന്നില്ല..
കുട്ടികൾ കൂട്ടമായി ആക്രമിക്കും എന്ന പ്രതീക്ഷിച്ചിരുന്നു.. അല്പം രക്തം കാണുമ്പോൾ ആവേശം തൃർന്നുകൊള്ളും എന്നൊക്കെയാണ് കരുതിയത്…
ആരൊക്കെയാണ് അടിക്കുന്നത്.. ആരുടെ വടിയാണ് ദേഹത്ത് വീഴുന്നത് എന്നൊന്നും മനസിലാകുന്നില്ല…
വടിവാൾ കൊണ്ട് വെട്ടുക കമ്പി വടിക്ക് അടിക്കുക ഇതാണ് ശീലം.. വടിവാൾ കാണുമ്പോൾ തന്നെ ഒരു മാതിരിപെട്ടവൻ ഒന്നും അടുക്കില്ല…
എല്ലാവരുടെയും കൈയുടെ കൊഴക്കിട്ടാണ് ആദ്യം അടിവീണത്…
അടികിട്ടിയ കൈകൊണ്ട് പിന്നെ വടിവാൾ വീശാൻ പറ്റുന്നില്ല…
മുൻപിൽ ജീപ്പ് കിടക്കുന്നത് കൊണ്ട് വാനിൽ കയറി പോകാനും പറ്റുന്നില്ല..
ദാമു.. കൂടെ വന്നവരെ നോക്കി.. എല്ലാവരും നിന്നു കൊള്ളുകയാണ് അടി..ഒരാളുടെ കൈയിൽ പോലും ടൂൾസ് ഇല്ല.. എല്ലാം അടിച്ചു തെറിപ്പിച്ചിരിക്കുന്നു.. ഇതിനിടയിൽ കുട്ടികളും ഇറങ്ങി… അവർ വാനിന്റെ ടെയറുകൾ കുത്തിക്കീറി…
ഇനി രക്ഷയില്ലന്ന് ദാമുവിന് മനസിലായി.. ആദ്യം ഓടി കാണിച്ച് കൊടുത്തത് ദാമു തന്നെയാണ്… പിന്നാലെ ബാക്കിയുള്ളവരും ഓടി…
രണ്ടു കിലോമീറ്റർ ദൂരെ ചെന്നാണ് നിന്നത്… എല്ലാവരും അപ്പോഴേക്കും അവശ നിലയിൽ ആയിരുന്നു…
ഒരാളുടെ കൈയിൽ പോലും മൊബൈൽ ഇല്ല… എല്ലാം അടി നടന്ന സ്ഥലത്ത് നഷ്ടപ്പെഇട്ടിരിക്കുന്നു…
പൈസ പോലും വാനിനുള്ളിലാണ്… ഭാഗ്യത്തിന് ഒരുത്തന്റെ അണ്ടർ വേയറിന്റെ പോക്കറ്റിൽ കുറച്ചു പൈസയുണ്ടായിരുന്നു…
എല്ലാവരുടെയും കൈ കാലുകളിലും മുഖത്തും അടിയുടെ പാടുകളാണ്.. ചിലരുടെ ചുണ്ടുപൊട്ടിയിട്ടുണ്ട്.. ചെവി മുറിഞ്ഞിട്ടുണ്ട്… ശരീരം മുഴുവൻ നീര് വെയ്ക്കാൻ തുടങ്ങിയിട്ടുണ്ട്…
ഈസി യായി ചെയ്ത് തീർക്കാം എന്ന് കരുതിയ പണി ഇങ്ങനെ ആയതോർത്തു നാണക്കേട് തോന്നി…
അവന്മാരൊക്കെ ആരാണ്… എന്തൊരു സ്പീഡിലാണ് ചലനങ്ങൾ… വല്ല സർക്കസ്കാരും ആണോ…
മുതലാളിയോട് എന്തു പറയും.. പുതിയ ഈക്കോ വാനാണ് കളഞ്ഞിട്ട് ഓടിപോന്നത്…
മുതലാളിയെ കൈവെയ്ക്കാൻ ധൈര്യം കാണിച്ചവനെ കുറച്ചു കാണാൻ പാടില്ലായിരുന്നു…
ദാമുവും കൂട്ടരും ഓടി പോയതോടെ ശിവനെയും കൂടെയുള്ളവരെയും കൈ അടിച്ച് അർപ്പുവിളികളോടെ കുട്ടികൾ യാത്രയാക്കി…
നിങ്ങളെ കോളേജിൽ വിട്ട ശേഷമേ ഞങ്ങൾ പോകൂ എന്ന് പറഞ്ഞുകൊണ്ട് തിരികെ പോകുമ്പോഴും ബസ്സിന്റെ പുറകിൽ എസ്‌ക്കോർട്ടായി അവരുടെ ജീപ്പും ഉണ്ടായിരുന്നു…
അപ്പോഴും ഇവർ തന്റെ ചേട്ടനും കൂട്ടുകാരും ആണെന്ന് ശ്രുതി ആരോടും പറഞ്ഞില്ല.. പറയരുത് എന്ന് ശിവന്റെ നിർദ്ദേശം ഉണ്ടായിരുന്നു…
തന്റെ മുൻപിൽ നീരുവെച്ചു വീർത്ത മുഖവുമായി തലകുനിച്ചു നിൽക്കുന്ന ദാമുവിനോട് ഭാർഗവൻ പറഞ്ഞു…
ഡാ.. നമ്മുടെ കൈലാണ് തെറ്റ്… കുറച്ചു കൂടി സൂക്ഷിക്കണമായിരുന്നു.. നീ വിഷമിക്കാതെ… ആദ്യം പോയി ഏത് എങ്കിലും വൈദ്യന്മാരെ കണ്ട് മരുന്നു വാങ്ങി കഴിക്ക്…
