തുടക്കവും ഒടുക്കവും – 4 Likeഅടിപൊളി  

തന്നെ ഇവർ കാട്ടിലേക്ക് കൊണ്ടുപോകാൻ ആയിരിക്കും പ്ലാൻ ചെയുന്നത്…

അവസാന ശ്രമം എന്ന നിലയിൽ അവൻ പറഞ്ഞു..

എടാ പട്ടികളെ.. നീയൊന്നും ഇനി വെളിച്ചം കാണില്ല.. ആരോടാ കളിക്കുന്നത് എന്ന് നിനക്കൊന്നും അറിയില്ല… ഭാർഗവൻ മുതലാളി ആണെടാ എന്റെ തന്ത…

 

മരിയാതയ്ക്ക് എന്നെ വിട്ടാൽ എന്തെങ്കിലും നക്കാപ്പിച്ച തരാം.. ഇല്ലങ്കിൽ നിങ്ങൾ മാത്രമല്ല നിന്നെയൊന്നും ഉണ്ടാക്കിയവർ പോലും ജീവിച്ചിരിക്കില്ല…

അവൻ ഇതൊക്കെ പറഞ്ഞിട്ടും ആരും ഒന്നും പ്രതികരിക്കുന്നില്ല.. ഇരുട്ട് കാരണം തന്റെ ചുറ്റും എത്ര പേരുണ്ടന്നു പോലും അവന് മനസിലായില്ല…

പെട്ടന്നാണ് ആരുടെയോ കൈപത്തി തന്റെ മുഖം പൊത്തുന്നത് അവൻ അറിഞ്ഞത്.. അതോടൊപ്പം എന്തോ രൂക്ഷ ഗന്ധം മൂക്കിലേക്ക് അരിച്ചു കയറുന്നു.. സെക്കണ്ടുകൾക്കുള്ളിൽ രാജൂ ബോധം നഷ്ടപ്പെട്ട് വണ്ടിയുടെ സ്റ്റിയറിങ്ങിലേക്ക് തല കുത്തി….

വണ്ടി ശരിക്ക് പരിശോധിച്ച ശിവനും കൂട്ടർക്കും ഒരു റിവോൾവറും മൂന്നു ലക്ഷത്തിൽ കൂടുതൽ പണവും കിട്ടി..

കാറ് അവിടെ തന്നെ ഉപേക്ഷിച്ച ശേഷം രാജുവിനെ ജീപ്പിൽ കയറ്റി വന്ന റൂട്ടിൽ തിരികെ വിട്ടു..

മെയിൻ റോഡിൽ എത്തിയ ശേഷം ശിവന്റെയും അന്റോയുടെയും നടുക്ക് രാജുവിനെ ഇരുത്തി വണ്ടി പൊള്ളാച്ചി ലക്ഷ്യമാക്കി പറന്നു…

വരുന്ന വഴിക്കുള്ള ലോറി തവളത്തിൽ കിടന്ന ഹരിയാന രജിസ്ട്രേഷൻ ലോറിയിലേക്ക് സിം ഊരിയശേഷം രാജേന്ദ്രന്റെ മൊബയിൽ എറിഞ്ഞു…

പിന്നീട് ഹൈവേയോ മെയിൻ റോഡുകളോ ടച്ചു ചെയ്യാതെ ഊടുവഴികളിൽ കൂടി പൊള്ളാച്ചിക്കടുത്തു എത്തി…

നൂറു കണക്കിന് ഏക്കർ വരുന്ന പളനി സ്വാമിയുടെ കരിമ്പിൻ തോട്ടം.. പുലർ കാല വെയിലിൽ തിളങ്ങുന്ന കരിമ്പോലകൾ…

കണ്ണിലേക്കു സൂര്യ വെളിച്ചം ശക്തിയിൽ പതിച്ചതോടെ രാജൂ കണ്ണു തുറന്നു…

തനിക്കെന്താണ് സംഭവിച്ചത് എന്നോ താൻ എവിടെയാണ് എന്നോ ഓർത്തെടുക്കാൻ പിന്നെയും കുറേ സമയം എടുത്തു അവൻ…

കരിമ്പന ഓല കെട്ടിയ ഒരു കുടിലിൽ കൈയും കാലും കെട്ടപ്പെട്ട് ചലിക്കാൻ പോലും ആകാതെ കിടക്കുകയാണ് താൻ എന്ന് അവന് മനസിലായി…

ഒരു കരിമ്പടം പുതച്ച രൂപം അടുത്ത് ഒരു കയറു കട്ടിലിൽ ഇരുന്ന് ആവി പറക്കുന്ന കട്ടൻ കാപ്പി ഊതി കുടിക്കുന്നു….

ആരാ നീ.. ഇത് എവിടയാ.. എന്നെ അഴിച്ചു വിട്…

അപ്പോഴും ആരൂപം ഒന്നും മിണ്ടിയില്ല..

രാജൂ അയാളെ സൂക്ഷിച്ചു നോക്കി.. എവിടെയോ കണ്ട മുഖം…

അവന്റെ മനസ്സിൽ ഒരു ആശ്വാസം തോന്നി.. ഇത് ആന്റോ അല്ലേ… ചിന്നമ്മയുടെയും വർഗീസിന്റെയും മകൻ…

എടാ ആന്റോ.. എന്നെ അഴിച്ചു വിടടാ.. ആരെങ്കിലും വരുന്നതിന് മുൻപ് നമുക്ക് രക്ഷപെടാം…

കരിമ്പട പുതപ്പ് മാറ്റിയിട്ട് ആന്റോ എഴുനേറ്റു..

കൊച്ചു മുതലാളിക്ക് എന്നെ മനസിലായി അല്ലേ…

മുതലാളി പേടിക്കണ്ട.. ആരും ഒന്നും ചെയ്യില്ല.. ഞാൻ ഒഴിച്ച്…

നിന്നെ മുഴുവനായും എന്നെ ഏൽപ്പിച്ചിരിക്കുകയാണ്…

പെട്ടന്നാണ് ആന്റോ കാല് മടക്കി രാജുവിന്റെ അടിവയറ്റിൽ ആഞ്ഞു തൊഴിച്ചത്…

ഏതാനും സെക്കണ്ടുകൾ അവൻ ശബ്‌ദിച്ചേയില്ല..

അതു കഴിഞ്ഞ്… അലറുകയായിരുന്നു.. കൊല്ലുന്നേ.. കൊല്ലുന്നേ…

ഈ ശബ്ദം പോരാ മുതലാളീ..ഇവിടെ ഏറ്റവും അടുത്തുള്ള മനുഷ്യൻ പോലും നിന്റെ ഈ കാറിച്ച കേൾക്കണമെങ്കിൽ മൈക്ക് വേണ്ടിവരും…

തന്നെ രക്ഷിക്കാൻ ഇവിടെ ആരും വരില്ല എന്ന സത്യം രാജേന്ദ്രന് മനസിലായി.. എങ്കിലും അവന്റെ മുഷ്‌ക്കിന് കുറവൊന്നും വന്നില്ല…

എടാ പൂറിമോനെ നിന്റെ തന്തയും തള്ളയും പെങ്ങന്മാരും ആയിരിക്കും ഇതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരുക.. നിനക്ക് എത്ര രൂപ വേണമെങ്കിലും തരാം.. എന്നെ രക്ഷിക്ക്…

ആന്റോ ഒരു കസേരയിൽ ഇരുന്നിട്ട് അവന്റെ കഴുത്തിൽ കാല് ചവിട്ടി കൊണ്ട് പറഞ്ഞു…

എന്റെ കുടുംബം തകർത്തത് നിന്റെ തന്തയും നീയും ചേർന്നാണ്…

എന്റെ പെങ്ങന്മാരെ നിങ്ങൾ പെഴപ്പിച്ചു.. അവരെ വേശ്യകൾ ആക്കി.. എതിർത്ത എന്നെ തല്ലി…

ഇതിനൊന്നും മറുപടി ഉണ്ടാകില്ലന്നാണോ നീയും നിന്റെ തന്തയും കരുതിയത്…

നിന്റെ തന്തയും അയാളുടെ എച്ചിൽ തീനികളായ പോലീസ്കാരും മഷിയിട്ട് നോക്കിയാലും ഈ സ്ഥലം കണ്ടു പിടിക്കാനോ നിന്നെ രക്ഷിക്കാനോ പോകുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *